Activate your premium subscription today
ന്യൂഡൽഹി∙ മുംബൈ ഭീകരാക്രമണത്തിന്റെ ആസൂത്രകരിൽ ഒരാളായ തഹാവൂർ റാണയെ ഇന്ത്യയിലെത്തിച്ചതാണ് പഹൽഗാം ഭീകരാക്രമണത്തിനു കാരണമായതെന്ന സംശയത്തിൽ ദേശീയ അന്വേഷണ ഏജൻസി. റാണയെ ഇന്ത്യയിലെത്തിച്ചതിന്റെ പ്രതികാരമായാണ് ആക്രമണം നടന്നതെന്നു സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.
ജമ്മു കശ്മീരിലെ ഭീകരാക്രമണവും കോട്ടയത്തെ ദമ്പതികളുടെ മരണ വാർത്തയുമാണ് ഇന്നത്തെ പ്രധാനവാർത്തകൾ. മകന്റെ മരണത്തിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടു രണ്ട് മാസത്തിനുള്ളിലാണ് ദമ്പതികളുടെ മരണം എന്നത് ദുരൂഹത ഉയർത്തുന്നതാണ്. ഐബി ഉദ്യോഗസ്ഥ ആത്മഹത്യ ചെയ്ത സംഭവത്തിൽ സുകാന്തിനെതിരായ ആരോപണങ്ങൾ ഗൗരവകരമാണെന്ന് ഹൈക്കോടതി പറഞ്ഞു. മോദിയുടെ സൗദി സന്ദർശനവും സിവിൽ സർവീസ് പരീക്ഷാ റാങ്ക് പ്രഖ്യാപനവുമാണ് മറ്റ് വാർത്തകൾ . അറിയാം ഇന്നത്തെ പ്രധാനവാർത്തകൾ.
ന്യൂഡൽഹി∙ മുംബൈ ഭീകരാക്രമണക്കേസ് പ്രതി തഹാവൂർ റാണയുടെ ശബ്ദ സാംപിളുകൾ ശേഖരിക്കാൻ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ). അന്വേഷണ ഏജൻസിയുടെ പക്കലുള്ള ശബ്ദരേഖയുമായി താരതമ്യം ചെയ്യാനാണിത്. ശബ്ദ സാംപിൾ ലഭിക്കണമെങ്കിൽ റാണയുടെ അനുമതി ആവശ്യമാണ്. റാണ ഇതു നിഷേധിച്ചാൽ അനുമതി തേടി എൻഐഎയ്ക്ക് കോടതിയിൽ പോകാം. സാംപിൾ നൽകാൻ വിസമ്മതിച്ചതു കുറ്റപത്രത്തിൽ രേഖപ്പെടുത്തുകയും ചെയ്യും.
കൊച്ചി ∙ യുഎസ് ഇന്ത്യയ്ക്കു കൈമാറിയ, മുംബൈ ഭീകരാക്രമണക്കേസ് പ്രതി തഹാവൂർ റാണയെ എൻഐഎ കൊച്ചിയിലെത്തിച്ചു തെളിവെടുക്കും. മുംബൈ ഭീകരാക്രമണം അന്വേഷിക്കുന്ന എൻഐഎയുടെ പ്രത്യേക അന്വേഷണസംഘമാണു റാണയെ കസ്റ്റഡിയിൽ വാങ്ങി കൊച്ചിയിൽ എത്തിക്കുന്നത്. എൻഐഎ കൊച്ചി യൂണിറ്റിലെ ഉദ്യോഗസ്ഥരും ഈ സംഘത്തിന്റെ ഭാഗമാണ്.
ന്യൂഡൽഹി ∙ മുംബൈ ഭീകരാക്രമണത്തിലെ മുഖ്യപ്രതികളിലൊരാളായ പാക്ക് വംശജൻ തഹാവൂർ റാണ ചോദ്യം ചെയ്യലിനോടു സഹകരിക്കുന്നില്ലെന്നു വിവരം. ദേശീയ അന്വേഷണ ഏജൻസിയുടെ (എൻഐഎ) ചോദ്യം ചെയ്യലിൽ തൃപ്തികരമായ മറുപടികൾ റാണ നൽകുന്നില്ലെന്നാണു സൂചന. ഡൽഹിക്കു പുറത്തേക്ക് ഉൾപ്പെടെ റാണയെ തെളിവെടുപ്പിനു കൊണ്ടുപോകുമെന്നും വിവരമുണ്ട്.
ന്യൂഡൽഹി∙ മുംബൈ ഭീകരാക്രമണത്തിലെ മുഖ്യപ്രതികളിൽ ഒരാളായ തഹാവൂർ റാണയ്ക്കെതിരെ കൃത്യമായ വിവരങ്ങൾ നൽകിയതു നിഗൂഢ സാക്ഷിയെന്ന് റിപ്പോർട്ട്. റാണയുടെ കൂട്ടാളിയായിരുന്ന ഡേവിഡ് കോള്മാന് ഹെഡ്ലി 2006ല്‍ മുംബൈ സന്ദര്‍ശിച്ചപ്പോള്‍ സഹായിച്ചത് ഇപ്പോൾ എൻഐഎയുടെ നിരീക്ഷണത്തിനുള്ള ഈ ‘സംരക്ഷിത സാക്ഷി’യാണ്. തഹാവൂര്‍ റാണയ്ക്കെതിരായ ഭീകരാക്രമണ കേസില്‍ ഇയാൾ എന്‍ഐഎയുടെ മുഖ്യ സാക്ഷിയാകുമെന്നാണ് കരുതുന്നത്.
ന്യൂഡല്‍ഹി∙ മുംബൈ ഭീകരാക്രമണത്തിലെ മുഖ്യ പ്രതികളിലൊരാളായ തഹാവൂര്‍ റാണയെ തിരിച്ചെത്തിക്കാന്‍ യുഎസ് കോടതിയില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചത് മുതിര്‍ന്ന അഭിഭാഷകന് ദയാന് കൃഷ്ണൻ. 2012ലെ ഡല്‍ഹി നിര്‍ഭയ കേസില്‍ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന ദയാന്, 15 വര്‍ഷമായി എന്‍ഐഎ സംഘത്തിലുണ്ട്. യുഎസിലെ നിയമപോരാട്ടത്തിൽ എന്‍ഐഎയെ വിജയത്തിലേക്കു നയിച്ചതും ദയാൻ കൃഷ്ണന്റെ നിർണായക ഇടപെടലാണ്.
ന്യൂഡൽഹി ∙ മുംബൈ ഭീകരാക്രമണത്തിലെ മുഖ്യപ്രതികളിൽ ഒരാളായ തഹാവൂർ റാണയ്ക്കു പാക്ക് ചാരസംഘടനയായ ഇന്റർ സർവീസസ് ഇന്റലിജൻസ് (ഐഎസ്ഐ) അടക്കമുള്ളവയുമായുള്ള ബന്ധം എൻഐഎയുടെ ചോദ്യം ചെയ്യലിൽ വിഷയമാകും. ഭീകര സംഘടനയായ ലഷ്കറെ തയിബയുമായുള്ള ബന്ധം, ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിൽ നടത്തിയ യാത്രയുടെ വിശദാംശങ്ങൾ എന്നിവയെല്ലാം ചികഞ്ഞെടുക്കാനാകും എൻഐഎ ശ്രമം.
ന്യൂഡൽഹി∙ 26/11 മുംബൈ ഭീകരാക്രമണ കേസിലെ മുഖ്യസൂത്രധാരന്മാരിൽ ഒരാളായ തഹാവൂർ റാണയെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ചോദ്യം ചെയ്യുന്നത് തുടരുന്നു. ഭീകരാക്രമണത്തിനു മുൻപ് റാണ നടത്തിയ കേരള സന്ദർശനത്തെക്കുറിച്ചും അന്വേഷണ സംഘം കൂടുതൽ വിവരങ്ങൾ ചോദിച്ചറിയുന്നതായാണ് സൂചന. കൊച്ചി സന്ദർശനത്തിന്റെ ദുരൂഹത ഇതിലൂടെ മറനീക്കി പുറത്തു കൊണ്ടുവരാനാകുമെന്നാണ് കരുതുന്നത്.
രാജ്യം നടുങ്ങിയ മുഖ്യ ഭീകരാക്രമണത്തിന്റെ മുഖ്യ ആസൂത്രകരിൽ ഒരാളായ തഹാവൂർ റാണയെ ഇന്ത്യയ്ക്കു യുഎസ് കൈമാറിയതിനു പിന്നാലെ റാണയുടെ ചോദ്യം ചെയ്ത് എൻഐഎ. രാജ്യതലസ്ഥാനത്ത് അതീവ സുരക്ഷയിലാണ് എൻഐഎ സംഘം തഹാവൂർ റാണയെ തടവിൽ പാർപ്പിച്ചിരിക്കുന്നത്. ഇന്ന് രാവിലെ ആരംഭിച്ച ചോദ്യം ചെയ്യലിനോട് റാണ പ്രതികരിക്കുന്നില്ലെന്ന റിപ്പോർട്ടുകളുണ്ട്. 12 അംഗ ഉദ്യോഗസ്ഥ സംഘമാണ് റാണയെ ചോദ്യം ചെയ്യുന്നത്.
Results 1-10 of 530