Activate your premium subscription today
കൊച്ചി ∙ കൈക്കൂലി വാങ്ങുന്നതിനിടെ മുളവുകാട് സ്റ്റേഷനിലെ പൊലീസുകാരൻ വിജിലൻസ് പിടിയിൽ. സിപിഒ അനൂപിനെയാണ് വിജിലൻസ് പിടികൂടിയത്. അനധികൃതമായി മണ്ണ് കടത്തിയതിനെ തുടർന്ന് കോൺട്രാക്ടറെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കേസിൽ നിന്നും രക്ഷപ്പെടുന്നതിന് അനൂപ് കോൺട്രാക്ടറുമായി നിരന്തരം ബന്ധപ്പെടുകയും പണം നൽകിയാൽ കേസുകളിൽ വിട്ടുവീഴ്ച ചെയ്യാമെന്ന് തെറ്റിദ്ധരിപ്പിക്കുകയുമായിരുന്നു. ഇയാളിൽ നിന്ന് പല തവണ അനൂപ് പണം വാങ്ങിയതായാണ് വിവരം. വാഹനത്തിൽ വച്ച് പണം കൈമാറുന്നതിനിടെയാണ് വിജിലൻസ് സംഘം പൊലീസ് ഉദ്യോഗസ്ഥനെ കയ്യോടെ പിടികൂടുന്നത്. തുടർനടപടികൾ പൂർത്തിയാക്കി അനൂപിനെ കോടതിയിൽ ഹാജരാക്കും.
ബാലി∙ യുക്രെയ്ൻ – റഷ്യ യുദ്ധം കാരണം റഷ്യക്കാർ താവളമാക്കിയ ബാലിയിലെ ഉബുദ് റിസോർട്ട് അടച്ചുപൂട്ടി.
ഭാര്യയെ കൊന്ന്, കഷണങ്ങളാക്കി മുറിച്ച് പ്രഷർ കുക്കറിൽ വേവിച്ച് ഹൈദരാബാദ് സ്വദേശിയായ മുൻ സൈനികൻ. നാൽപ്പത്തിയഞ്ചുകാരനായ ഗുരുമൂർത്തിയാണ് ഭാര്യയെ കാണാനില്ലെന്ന പൊലീസിന്റെ അന്വേഷണത്തിൽ ഈ അവകാശവാദം ഉയർത്തിയിരിക്കുന്നത്. ഗുരുമൂർത്തിയുടെ അവകാശവാദങ്ങൾ പൊലീസ് പരിശോധിക്കുകയാണ്. പുട്ടവെങ്കട മാധവിയെ (35) കാണാനില്ലെന്ന് ജനുവരി 18നാണ് കുടുംബം പരാതി നൽകിയത്.
കോഴിക്കോട്∙ താമരശ്ശേരി പുതുപ്പാടിയിൽ ഉമ്മയെ വെട്ടിക്കൊലപ്പെടുത്തിയ ആഷിഖിനെ കുതിരവട്ടം മാനസിക ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. റിമാൻഡിലായതിനെത്തുടർന്ന് ജില്ല ജയിലിൽ കഴിയുകയായിരുന്നു ആഷിഖ്. മാനസിക വിഭ്രാന്തി കാണിച്ചതോടെയാണ് ഇന്ന് ആഷിഖിനെ ആശുപത്രിയിലേക്ക് മാറ്റിയത്.
കൊച്ചി ∙ കൂത്താട്ടുകുളം നഗരസഭയിലെ അവിശ്വാസ പ്രമേയ ദിവസം തന്നെ തട്ടിക്കൊണ്ടു പോയി ദേഹോപദ്രവം ഏൽപ്പിച്ചെന്ന കേസിൽ നിലപാട് ശക്തമാക്കി വനിത കൗൺസിലർ കല രാജു. സിപിഎമ്മിൽ വിശ്വാസമില്ലെന്നും പാര്ട്ടിയിലേക്ക് തിരിച്ചു പോക്ക് ആലോചിക്കുന്നില്ലെന്നും ഇന്ന് കോലഞ്ചേരി മജിസ്ട്രേറ്റ് മുമ്പാകെ രഹസ്യമൊഴി നൽകിയ ശേഷം അവർ പ്രതികരിച്ചു. സിപിഎം ജില്ലാ നേതൃത്വത്തെ പൂർണമായി പ്രതിക്കൂട്ടിൽ നിർത്തുന്നതാണ് കല രാജുവിന്റെ വാക്കുകൾ.
തിരുവനന്തപുരം ∙ കഷായത്തിൽ വിഷം കലർത്തി ഷാരോൺ രാജിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയായ ഗ്രീഷ്മയ്ക്ക് വധശിക്ഷ വിധിച്ച ജഡ്ജി എ.എം. ബഷീറിന്റെ കട്ടൗട്ടിൽ പാലഭിഷേകം നടത്താന് പോയ ഓള് കേരള മെൻസ് അസോസിയേഷന് ആഹ്ലാദപ്രകടനം നടത്താനായില്ല. അഭിഷേകം നടത്താനായി എത്തിച്ച പാലും ജഡ്ജി എ.എം. ബഷീറിന്റെ കട്ടൗട്ടും പൊലീസ് എടുത്തു കൊണ്ടുപോയി. പൊലീസ് നടപടി പുരുഷവിരോധമാണെന്നും ഈ കേസിലെങ്കിലും ഷാരോൺ ഇരയും ഗ്രീഷ്മ വേട്ടക്കാരിയുമാണെന്ന് സമ്മതിക്കാമോയെന്നും രാഹുൽ ഈശ്വർ പറഞ്ഞു.
അഞ്ചൽ ∙ 9 വയസ്സുകാരനെ ജനലില് കെട്ടിയിട്ട് പീഡിപ്പിക്കാന് ശ്രമിച്ച സംഭവത്തില് 35 വയസ്സുകാരന് അറസ്റ്റിൽ. അഞ്ചല് തേവര്തോട്ടം സ്വദേശിയായ മണിക്കുട്ടനാണ് പൊലീസ് പിടിയിലായത്. കൊതുകു തിരി വാങ്ങാനായി 9 വയസ്സുകാരന് അയൽവാസിയായ ഇയാളുടെ വീട്ടിലേക്ക് പോയ സമയത്തായിരുന്നു ഇയാള് കുട്ടിയോട് ലൈംഗികാതിക്രമം നടത്തിയത്.
ബത്തേരി∙ എൻ.എം. വിജയന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ, മുൻ ട്രഷറർ കെ.െക. ഗോപിനാഥൻ എന്നിവരെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. രണ്ട് ദിവസത്തെ ചോദ്യം ചെയ്യലിനു ശേഷമാണ് ഇവരെ അറസ്റ്റ് ചെയ്തത്. കേസിൽ പ്രതിയായ കോൺഗ്രസ് നേതാക്കൾ കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം നേടിയിരുന്നു.
ബെംഗളൂരു ∙ ഐടി ജീവനക്കാരനെ ഡിജിറ്റൽ അറസ്റ്റിലാക്കി 11 കോടി രൂപ തട്ടിയെടുത്ത കേസിൽ 3 പേരെ ബെംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു. 3.75 കോടി രൂപ തിരിച്ചുപിടിച്ചു. ഒരു മാസത്തോളം ഡിജിറ്റൽ അറസ്റ്റിലാക്കി പണം തട്ടിയെന്നു ബെംഗളുരു സ്വദേശി കെ.എസ്.വിജയ്കുമാർ നൽകിയ പരാതിയിലാണു നടപടി. 2 ഗുജറാത്ത് സ്വദേശികളും ഒരു
യുകെയിലെ മെട്രോപൊളിറ്റൻ പൊലീസ് സ്റ്റേഷനിലേക്ക് ഒരു ഫോൺ കോളെത്തി. പീത്സ ഡെലിവറി അല്ലേ? റോങ് നമ്പർ എന്നു പറഞ്ഞ് ഫോൺ കോൾ കട്ട് ചെയ്യുന്നതിന് പകരം പൊലീസ് ഉദ്യോഗസ്ഥ ചെയ്തത് മറ്റൊന്നായിരുന്നു.
Results 1-10 of 2966