Activate your premium subscription today
തൃശൂർ ∙ പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ തൃശൂർ പൂരത്തിനു സുരക്ഷ ശക്തമാക്കും. അട്ടിമറി വിരുദ്ധ സേന (ആന്റി സബൊട്ടാഷ് ടീം) അടക്കം വിപുലമായ സന്നാഹം ഒരുക്കുമെന്നു സംസ്ഥാന പൊലീസ് മേധാവി എസ്. ദർവേഷ് സാഹിബ് അറിയിച്ചു. തേക്കിൻകാട് മൈതാനത്തു പൂരച്ചടങ്ങുകൾക്കു വേദിയാകുന്ന സ്ഥലങ്ങൾ സന്ദർശിച്ചു സുരക്ഷാ ഒരുക്കങ്ങൾ വിലയിരുത്തിയ ശേഷമാണു ഡിജിപിയുടെ പ്രതികരണം.
എഡിജിപി പി.വിജയനെതിരെ വ്യാജമൊഴി നല്‍കിയെന്ന പരാതിയില്‍ എഡിജിപി എം.ആര്.അജിത്കുമാറിനെതിരെ കേസെടുക്കാമെന്ന് വ്യക്തമാക്കി ഡിജിപി ദര്‍വേഷ് സാഹിബ് ജനുവരിയില്‍ നല്കിയ റിപ്പോര്‍ട്ട് സര്‍ക്കാര്‍ തീരുമാനമെടുക്കാതെ പൂഴ്ത്തിവച്ചത് രണ്ടരമാസത്തോളം. 2024 ഡിസംബര്‍ 12-നാണ് അജിത്കുമാര്‍ നടത്തിയത് അടിസ്ഥാനരഹിതമായ ആരോപണമാണെന്നും നിയമനടപടി വേണമെന്നും ആവശ്യപ്പെട്ട് പി.വിജയന് ഡിജിപിക്കു പരാതി നല്‍കിയത്. ഈ കത്ത് ഡിജിപി സര്‍ക്കാരിനു കൈമാറി. തുടര്‍ന്ന് വിഷയത്തില്‍ അന്വേഷിച്ച് ശുപാര്‍ശ നല്കാന് ജനുവരിയില്‍ സര്‍ക്കാര്‍ ഡിജിപിയോട് ആവശ്യപ്പെട്ടു. ഇതനുസരിച്ച് പരിശോധനകള്‍ക്കു ശേഷം ജനുവരി അവസാനത്തോടെ തന്നെ ഡിജിപി നടപടി ആവശ്യപ്പെട്ട് സര്‍ക്കാരിനു മറുപടി നല്‍കിയിരുന്നു.
തിരുവനന്തപുരം ∙ അധ്യാപകർക്കെതിരായ പരാതികളിൽ ധൃതിപിടിച്ചുള്ള അറസ്റ്റ് വേണ്ടെന്നു സംസ്ഥാന പൊലീസ് മേധാവി എസ്.ദർവേഷ് സാഹിബിന്റെ നിർദേശം. ലഭിക്കുന്ന പരാതികളിൽ പ്രാഥമികാന്വേഷണം നടത്തി, കഴമ്പുണ്ടെന്നു പൂർണ ബോധ്യമായാൽ മാത്രമേ കേസ് റജിസ്റ്റർ ചെയ്യാൻ പാടുള്ളൂവെന്നാണു ജില്ലാ പൊലീസ് മേധാവിമാർക്കുള്ള നിർദേശം.
തിരുവനന്തപുരം ∙ ലഹരിമരുന്നിനെതിരായ ഓപ്പറേഷന് ഡി–ഹണ്ടിന്റെ ഭാഗമായി ഇന്നലത്തെ (മാർച്ച് 15) സ്പെഷല്‍ ഡ്രൈവില്‍ 2841 പേരെ പരിശോധിച്ചെന്നു പൊലീസ്. ലഹരിമരുന്ന് കൈവശം വച്ചതിന് 273 കേസുകള്‍ റജിസ്റ്റര്‍ ചെയ്തു. 284 പേർ അറസ്റ്റിലായി. 26.433 ഗ്രാം എംഡിഎംഎ, 35.2 കിലോഗ്രാം കഞ്ചാവ്, 193 കഞ്ചാവ് ബീഡി എന്നിവ പിടിച്ചെടുത്തു. നിരോധിത ലഹരിമരുന്നുകളുടെ സംഭരണത്തിലും വിപണനത്തിലും ഏര്‍പ്പെട്ടിരിക്കുന്നവർക്കെതിരെയാണു സംസ്ഥാന വ്യാപകമായി ഓപ്പറേഷന് ഡി-ഹണ്ട് നടത്തിയത്.
ആരെങ്കിലും ലഹരി ഉപയോഗിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ, ജനങ്ങൾക്ക് നേരിട്ട് ഡിജിപിയോട് പരാതിപ്പെടാം എന്നൊരു അറിയിപ്പ് വാട്സാപ്പ് സന്ദേശങ്ങളായും സമൂഹമാധ്യമ പോസ്റ്റുകളായും വ്യാപകമായി പ്രചരിക്കുന്നുണ്ട്. നേരിട്ട് വിളിച്ചോ വാട്സാപ്പ് വഴി സന്ദേശമയച്ചോ പരാതികൾ നൽകാനുള്ള ഫോൺ നമ്പറുകള്‍ ഉൾപ്പെടെയാണ് സന്ദേശം
തിരുവനന്തപുരം∙ പൊതുവഴി തടസ്സപ്പെടുത്തിയുള്ള ഘോഷയാത്രകളും ഉത്സവച്ചടങ്ങുകളും അനുവദിക്കരുതെന്ന് ജില്ലാ പൊലീസ് മേധാവിമാർക്കു ഡിജിപി എസ്.ദർവേഷ് സാഹിബിന്റെ നിർദേശം. ഇതുമായി ബന്ധപ്പെട്ടുള്ള ഹൈക്കോടതി വിധി പാലിക്കണമെന്നാണു നിർദേശം. വിധി കർശനമായി നടപ്പാക്കുന്നതിൽ പൊലീസ് വീഴ്ചവരുത്തുകയാണെന്നു കാട്ടി കോടതികളിൽ ഹർജികൾ വന്നതോടെയാണ് ഡിജിപിയുടെ ഇടപെടൽ.
ശബരിമല∙ മകരവിളക്ക് ദിവസത്തിനായുള്ള മുഴുവൻ സുരക്ഷാക്രമീകരണങ്ങളും പൂർത്തിയായതായി സംസ്ഥാന പൊലീസ് മേധാവി എസ്. ദർവേഷ് സാഹിബ്. മകരജ്യോതി കാണാൻ ഭക്തർ കയറുന്ന സ്ഥലങ്ങളിൽ കൂടുതൽ സുരക്ഷ ഉറപ്പാക്കും. അനധികൃത വ്യൂ പോയിന്റുകൾ അനുവദിക്കില്ലന്നും അദ്ദേഹം പറഞ്ഞു. സന്നിധാനത്തും പമ്പയിലും ഏർപ്പെടുത്തിയ മകരവിളക്ക് ക്രമീകരണം പരിശോധിക്കാൻ എത്തിയതായിരുന്നു അദ്ദേഹം.
തിരുവനന്തപുരം∙ സംസ്ഥാന പൊലീസ് മേധാവി എസ്. ദർവേഷ് സാഹിബ് അവധിയിൽ. ജനുവരി 4 വരെ ഒരാഴ്ചത്തേക്കാണ് അവധി.
തിരുവനന്തപുരം ∙ എഡിജിപി എം.ആർ.അജിത്കുമാർ തനിക്കെതിരെ കള്ളമൊഴി നൽകിയെന്ന് ഇന്റലിജൻസ് എഡിജിപി പി.വിജയന്റെ പരാതി. തനിക്കു കരിപ്പൂരിലെ സ്വർണക്കള്ളക്കടത്തുകാരുമായി ബന്ധമുണ്ടെന്ന് അന്വേഷണസംഘത്തിന് എം.ആർ.അജിത്കുമാർ നൽകിയ മൊഴി കള്ളമാണെന്നും കേസെടുക്കണമെന്നും പി.വിജയൻ ഡിജിപി എസ്.ദർവേഷ് സാഹിബിനു മൂന്നാഴ്ച മുൻപ് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടെന്നാണു വിവരം.
തിരുവനന്തപുരം∙ പൊലീസ് മെഡലില്‍ അക്ഷരത്തെറ്റ് ഉണ്ടായതു സംബന്ധിച്ച് പ്രത്യേക അന്വേഷണ സംഘം ഡിജിപിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. വിഷയത്തില്‍ ഗുരുതര പിഴവ് സംഭവിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മെഡല്‍ തയാറാക്കിയ ഏജന്‍സിക്ക് തെറ്റു പറ്റി. 270 മെഡലുകളില്‍ 246 എണ്ണത്തിലും അക്ഷരത്തെറ്റുണ്ട്. മെഡല്‍ നിര്‍മിച്ച ഭഗവതി ഇന്‍ഡസ്ട്രീസ് എന്ന സ്ഥാപനത്തെ കരിമ്പട്ടികയില്‍ പെടുത്തണമെന്നും റിപ്പോര്‍ട്ടിലുണ്ട്.
Results 1-10 of 67