Activate your premium subscription today
ന്യൂഡൽഹി∙ ഉത്തരാഖണ്ഡിനു പിന്നാലെ ഏക സിവിൽ കോഡ് (യുസിസി) നടപ്പാക്കാൻ ഗുജറാത്തും. യുസിസി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് കരട് തയ്യാറാക്കുന്നതിനായി ഉന്നതാധികാര സമിതിയെ നിയോഗിച്ചതായി ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ അറിയിച്ചു. സുപ്രീംകോടതി റിട്ട. ജഡ്ജി ജസ്റ്റിസ് രഞ്ജന ദേശായിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സമിതിയെയാണ് നിയോഗിച്ചത്.
യൂണിഫോം സിവിൽ കോഡിനെ എതിർക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞതായി അവകാശപ്പെടുന്ന ഒരു വാർത്താ കാർഡ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഏഷ്യാനെറ്റ് ന്യൂസിന്റെ ലോഗോയുമായി പ്രചരിക്കുന്ന വാർത്താ കാർഡിൽ മുഖ്യമന്ത്രിയുടെ ചിത്രവും ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, പ്രചാരത്തിലുള്ള വാർത്താ കാർഡ് എഡിറ്റ്
റാഞ്ചി∙ ഉത്തരാഖണ്ഡിൽ ഏക സിവിൽ കോഡ് (യുസിസി) പ്രാബല്യത്തിൽ. സ്വാതന്ത്ര്യത്തിനുശേഷം ഏക സിവിൽ കോഡ് നടപ്പാക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി ഉത്തരാഖണ്ഡ് മാറി. വിവാഹം ഉൾപ്പെടെയുള്ളവ റജിസ്റ്റർ ചെയ്യുന്നതിനായി യുസിസി വെബ്സൈറ്റ് ഉച്ചയ്ക്ക് 12.30ന് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി ഉദ്ഘാടനം ചെയ്തു.
റാഞ്ചി∙ അധികാരത്തിലെത്തിയാൽ ജാർഖണ്ഡിൽ ഏക സിവിൽ കോഡ് (യുസിസി) നടപ്പാക്കുമെന്നും ഗോത്ര വർഗക്കാരെ അതിൽനിന്ന് ഒഴിവാക്കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. തിരഞ്ഞെടുപ്പ് പ്രകടന പത്രികയായ ‘സങ്കൽപ് പത്ര’ പുറത്തിറക്കി സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യവസായങ്ങളും ഖനികളും മൂലം വീടും സ്ഥലവും വിട്ട് ഒഴിഞ്ഞുപോകേണ്ടി വന്നവരുടെ പുനരധിവാസത്തിനായി ഡിസ്പ്ലേസ്മെന്റ് കമ്മിഷൻ രൂപീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അഹമ്മദാബാദ്∙ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്, ഏക സിവിൽ കോഡ് എന്നതിലേക്ക് രാജ്യം നീങ്ങുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഏക സിവിൽ കോഡ് രാജ്യത്ത് മുൻ വിധിയോടെയുള്ള സമീപനം ഇല്ലാതാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഏകതാ ദിനത്തിൽ സർദാർ പട്ടേൽ പ്രതിമയിൽ ആദരമർപ്പിച്ചതിന് ശേഷമാണ് പ്രധാനമന്ത്രിയുടെ പരാമർശം.
രാജ്യത്തെ നിലവിലെ സിവിൽകോഡ് ഭിന്നിപ്പിക്കുന്നതാണെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമർശത്തിനെതിരെ കോൺഗ്രസ് രംഗത്ത്. ഭരണഘടനാ ശിൽപി അംബേദ്കർ എഴുതിയ സിവിൽ കോഡുകൾ എങ്ങനെ മതപരമാകുമെന്ന് കോൺഗ്രസ് നേതാവ് പവൻഖേര ചോദിച്ചു. മതപരമായ സിവിൽ കോഡെന്നു പറയുന്നത് ഡോ. അംബേദ്കറെ അപമാനിക്കുകയാണെന്ന് കോണ്ഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേഷ് പറഞ്ഞു.
ന്യൂഡൽഹി ∙ ഉത്തരാഖണ്ഡിൽ ഏകവ്യക്തിനിയമം നടപ്പാക്കാൻ സംസ്ഥാന സർക്കാർ ഒരുങ്ങുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്കു ശേഷവും ഏകവ്യക്തിനിയമത്തിൽനിന്നു പിന്മാറില്ലെന്ന ബിജെപിയുടെ പ്രഖ്യാപനം കൂടിയാണ് ഉത്തരാഖണ്ഡിലെ നീക്കങ്ങൾ. രാജ്യത്ത് ഏകവ്യക്തിനിയമം പാസാക്കിയ ഏക സംസ്ഥാനമാണ് ഉത്തരാഖണ്ഡ്. മുസ്ലിം സംഘടനകളും ഇന്ത്യാസഖ്യത്തിലെ പ്രമുഖ പാർട്ടികളും നിയമത്തിനെതിരെ രംഗത്തുണ്ടെങ്കിലും ഒക്ടോബറിൽ നിയമം നടപ്പാക്കാനാണ് ബിജെപി സർക്കാരിന്റെ തീരുമാനം. സംസ്ഥാന സ്ഥാപക ദിനമായ നവംബർ 9ന് മുൻപു നിയമം നടപ്പാക്കുമെന്നു മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി പ്രഖ്യാപിച്ചിട്ടുണ്ട്.
ന്യൂഡൽഹി∙ മോദിസർക്കാർ ഭരണത്തിൽ തിരിച്ചെത്തിയാൽ അഞ്ചുവർഷത്തിനുള്ളിൽ ഏക സിവിൽ കോഡ് (യുസിസി) നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തരവകുപ്പ് മന്ത്രി അമിത് ഷാ പറഞ്ഞു. 'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' എന്ന ആശയത്തിൽ നിയമസഭാ, ലോക്സഭാ തിരഞ്ഞെടുപ്പുകൾ നടപ്പാക്കുമെന്നും ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി.
കൊൽക്കത്ത ∙ ദേശീയ പൗരത്വ ഭേദഗതി നിയമവും ഏക സിവിൽ കോഡും അനുവദിക്കില്ലെന്നും ഇതിനെതിരെ രക്തം ചിന്താൻ മടിയില്ലെന്നും ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. കൊൽക്കത്തയിലെ ഈദ്ഗാഹിൽ പെരുന്നാൾ ദിനത്തിൽ സംസാരിക്കുകയായിരുന്നു അവർ. ജനങ്ങൾ തമ്മിലുള്ള സൗഹാർദത്തിനു തടസ്സമായ ഒന്നും അനുവദിക്കില്ലെന്ന് മമത പറഞ്ഞു. അസമിലെപോലെ പരൗത്വം നിഷേധിക്കപ്പെടുന്നവർക്കു തടങ്കൽ പാളയങ്ങൾ അംഗീകരിക്കില്ലെന്നും മമത പറഞ്ഞു.
ന്യൂഡൽഹി∙ രാഷ്ട്രപതി ദ്രൗപദി മുർമു അംഗീകാരം നൽകിയതോടെ ഉത്തരാഖണ്ഡ് നിയമസഭ പാസാക്കിയ ഏകവ്യക്തി നിയമത്തിന് അംഗീകാരമായി. ഇതോടെ സ്വതന്ത്ര ഇന്ത്യയിൽ ഏക വ്യക്തി നിയമം നടപ്പിലാക്കുന്ന ആദ്യ സംസ്ഥാമായി ഉത്തരാഖണ്ഡ് മാറി. പുതിയ നിയമം സംബന്ധിച്ച വിജ്ഞാപനം സർക്കാർ ഉടൻ തന്നെ പുറത്തിറക്കും. ഫെബ്രുവരി ആറിനാണ്
Results 1-10 of 177