Activate your premium subscription today
തിരുവനന്തപുരം ∙ കവടിയാറിലെ സ്വകാര്യ ഫ്ലാറ്റ് നിര്‍മാണത്തില്‍ ചട്ടലംഘനം നടന്നെന്ന വിജിലന്‍സ് കേസിൽ എല്ലാ പ്രതികളെയും കോടതി വെറുതെ വിട്ടു. തിരുവനന്തപുരം നഗരസഭ മുൻ മേയറും ജീവനക്കാരും ഫ്ലാറ്റ് ഉടമയുമടക്കം 9 പ്രതികളെയാണു വെറുതെ വിട്ടത്. പ്രത്യേക വിജിലന്‍സ് കോടതി ജഡ്ജി എം.വി.രാജകുമാരയാണു കേസ് പരിഗണിച്ചത്.
മലപ്പുറം∙ ബിൽഡിങ് പെർമിറ്റിന് കൈക്കൂലി വാങ്ങിയ കാവനൂർ പഞ്ചായത്ത് സെക്രട്ടറി അനിൽ വിജിലൻസിന്റെ പിടിയിലായി. ഓപ്പറേഷൻ സ്പോട്ട് ട്രാപ്പിന്റെ ഭാഗമായി മലപ്പുറം വിജിലൻസ് യൂണിറ്റ് ഒരുക്കിയ കെണിയിലാണ് അനിൽ പിടിയിലായത്. കാവനൂർ സ്വദേശിയായ പരാതിക്കാരന്റെ വീടിന്റെ കെട്ടിട പെർമിറ്റിനാണു 5,000 രൂപ കൈക്കൂലി
കാസർകോട് ∙ മോട്ടർ വാഹന വകുപ്പിന്റെ കാസർകോട് ഓഫിസിൽ വിജിലൻസ് ഡിവൈഎസ്പി ഇ.ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ സാമ്പത്തിക ഇടപാടുകൾ ഉൾപ്പെടെയുള്ള വൻ ക്രമക്കേടുകൾ കണ്ടെത്തി. വിവിധ ആവശ്യങ്ങൾക്കായി എത്തുന്നവരുടെ ഫയലുകൾ താമസിപ്പിച്ച് ഏജന്റുമാർ മുഖാന്തരം നൽകുന്ന ഫയലുകൾ ഉടനെ തീർപ്പാക്കുന്നു,
തിരുവനന്തപുരം∙ അഴിമതിക്കാരായ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ കുടുക്കാന്‍ ഉറച്ച് വിജിലന്‍സ്. ഇത്തരക്കാര്‍ക്കെതിരെ ശക്തമായ നടപടി എടുക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ നിര്‍ദേശം നല്കി. അഴിമതിക്കാരായ 200 ഉദ്യോഗസ്ഥരുടെ പട്ടിക സഹിതമാണ് റേഞ്ച് എസ്പിമാര്ക്ക് നിര്‍ദേശം കൈമാറിയിരിക്കുന്നത്. വിജിലന്‍സ് ഇന്റലിജന്‍സ് ആണ്
കണ്ണൂർ∙ ജില്ലാ പഞ്ചായത്തിന്റെ വിവിധ പദ്ധതികളിൽ ക്രമക്കേട് നടന്നതായി ഓഡിറ്റ് റിപ്പോർട്ടുള്ള സാഹചര്യത്തിൽ പദ്ധതി സംബന്ധിച്ച് വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് ജില്ലാ പഞ്ചായത്ത് യോഗത്തിൽ പ്രതിപക്ഷത്തിന്റെ പ്രതിഷേധം. പദ്ധതി നടത്തിപ്പിൽ കടുത്ത അനാസ്ഥയാണ് ജില്ലാ പഞ്ചായത്തിന്റെ ഭാഗത്തുനിന്നുണ്ടായതെന്നും
പാലക്കാട്∙ ബ്രൂവറി അഴിമതി ആരോപണങ്ങൾക്കു പിന്നാലെ ഒയാസിസ് കമ്പനിക്കെതിരെ പുതിയ ആരോപണം. ചിറ്റൂർ താലൂക്കിലെ എലപ്പുള്ളി പഞ്ചായത്തില്‍ ഒയാസിസ് കമ്പനിക്കായി 24.59 ഏക്കർ ഭൂമി റജിസ്ടർ ചെയ്തു നൽകിയതിലാണ് ആരോപണം. കമ്പനിക്കു നിയമവിരുദ്ധമായി റജിസ്ട്രേഷൻ വകുപ്പ് ഭൂമി റജിസ്ട്രേഷന് ചെയ്തു നൽകിയെന്നും, റവന്യു വകുപ്പ് പോക്കുവരവ് ചെയ്തു കരം അടച്ചു നൽകിയെന്നുമാണ് ആരോപണം. ഇതു ചൂണ്ടിക്കാട്ടി എഐസിസി അംഗം അനിൽ അക്കരെ ആണ് വിജിലൻസിൽ പരാതി നൽകിയത്.
തിരുവനന്തപുരം ∙ കൈക്കൂലിക്കാരായ ഉദ്യോഗസ്ഥരെ കൈയ്യോടെ പിടികൂടുന്നതിനുള്ള ‘ഓപ്പറേഷൻ സ്പോട്ട് ട്രാപ്പ്-2025’ ഊർജ്ജസ്വലമായി നടപ്പിലാക്കാൻ മുഴുവൻ വിജിലൻസ് യൂണിറ്റുകൾക്കും വിജിലൻസ് ഡയറക്ടർ നിർദ്ദേശം നൽകി. കൈക്കൂലിക്കാരായ ഉദ്യോഗസ്ഥരുടെ സമഗ്രമായ ലിസ്റ്റും വിശദ വിവരങ്ങളും ഇതിന്റെ ഭാഗമായി വിജിലൻസ് ശേഖരിച്ചിട്ടുണ്ട്. കൈക്കൂലി ആവശ്യപ്പെടുന്ന ഉദ്യോഗസ്ഥരെ സംബന്ധിച്ച വിവരങ്ങൾ വിജിലൻസ് യൂണിറ്റുകളെ അറിയിക്കാനുള്ള പ്രചാരണ പരിപാടികൾ ഇതിന്റെ ഭാഗമായി വിജിലൻസ് നടപ്പിലാക്കി വരുന്നു. ‘ഓപ്പറേഷൻ സ്പോട്ട് ട്രാപ്പ്-2025’-ൽ ജനുവരിയിൽ മാത്രം 8 ട്രാപ്പ് കേസുകളിലായി 9 കൈക്കൂലിക്കാരായ ഉദ്യോഗസ്ഥരെ കൈയ്യോടെ പിടികൂടി. വിജിലൻസിന്റെ ചരിത്രത്തിൽ ഒരൊറ്റ മാസം മാത്രം അറസ്റ്റ് ചെയ്ത അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ എണ്ണത്തിലും ട്രാപ്പ് കേസുകളുടെ എണ്ണത്തിലും ഇത് ഏറ്റവും ഉയർന്ന കണക്കാണ്.
വാളയാർ (പാലക്കാട്) ∙ വ്യാഴാഴ്ച രാത്രി മുതൽ ഇന്നലെ പുലർച്ചെ മൂന്നര വരെ നീണ്ട വിജിലൻസ് പരിശോധനയിൽ വാളയാർ ഇൻ, ഔട്ട്, വേലന്താവളം ചെക്പോസ്റ്റുകളിൽ നിന്നായി 1,61,060 രൂപ പിടികൂടി.
കടയ്ക്കൽ∙ അനധികൃത സ്വത്ത് സമ്പാദിച്ചെന്ന പരാതിയെത്തുടർന്ന് ചിതറ വില്ലേജ് ഓഫിസർ ഹരിദേവിന്റെ വീട്ടിലും വളവുപച്ചയിലുള്ള വില്ലേജ് ഓഫിസിലും വിജിലൻസ് പരിശോധന നടത്തി. തിരുവനന്തപുരത്ത് നിന്നെത്തിയ വിജിലൻസ് ഇൻസ്പെക്ടർ രതീഷിന്റെ നേതൃത്വത്തിൽ മതിരയിലുള്ള വില്ലേജ് ഓഫിസറുടെ വീടായ ഗൗരി നന്ദനത്തിലും ഇൻസ്പെക്ടർ
പാലക്കാട് ∙ വാളയാർ ഈ മാസത്തിൽ മൂന്നാം തവണയും വാളയാറിലും വേലന്താവളത്തും മോട്ടർ വാഹന വകുപ്പ് ചെക്പോസ്റ്റിൽ രാത്രി വിജിലൻസിന്റെ മിന്നൽ പരിശോധന, രാത്രി വൈകിയും പരിശോധന തുടരുന്നുണ്ടെങ്കിലും 12നു ലഭിച്ച വിവരപ്രകാരം 3 ചെക്പോസ്റ്റുകളിൽ ഉദ്യോഗസ്ഥർ കൈക്കൂലി പണമായി പിരിച്ചെടുത്തു സൂക്ഷിച്ച 70,000 രൂപയിലേറെ പിടികൂടി. രാത്രി 9.30ന് ആരംഭിച്ച പരിശോധന പുലർച്ചെ വരെ തുടരുമെന്നാണ് ഉദ്യോഗസ്ഥ സംഘം അറിയിക്കുന്നത്.
Results 1-10 of 808