Activate your premium subscription today
കൊച്ചി ∙ വയനാട് കമ്പമലയിലുള്ള കേരള ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ് കോർപറേഷൻ (കെഎഫ്ഡിസി) ഓഫീസ് ആക്രമണ കേസിൽ 3 മാവോയിസ്റ്റ് പ്രവർത്തകർക്കെതിരെ കുറ്റപത്രം സമർപ്പിച്ച് എൻഐഎ. കൊച്ചിയിലെ പ്രത്യേക എൻഐഎ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. സി.പി.മൊയ്തീൻ, മനോജ് പി.എം, പി.കെ.സോമൻ എന്നിവർക്കെതിരെയാണ് കുറ്റപത്രം. പ്രതികൾക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമം, ആയുധ നിയമം, യുഎപിഎ എന്നിവയിലെ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. 2023 സെപ്റ്റംബർ 28 നായിരുന്നു വയനാട് കമ്പമലയിലെ കെഎഫ്ഡിസി ഓഫീസ് ആക്രമിച്ചത്.
മുംബൈ∙ മാലെഗാവ് സ്ഫോടനക്കേസിൽ പ്രത്യേക എൻഐഎ കോടതി ഇന്നു വിധി പറയും. നാസിക്കിനടുത്ത് മാലെഗാവിൽ 2008 സെപ്റ്റംബർ 29ന് മസ്ജിദിനു സമീപം ബൈക്കിലുണ്ടായ സ്ഫോടനത്തിൽ ആറു പേരാണു മരിച്ചത്. നൂറിലേറെപ്പേർക്കു പരുക്കേറ്റു. മൂന്നൂറിൽ കൂടുതൽ സാക്ഷികളിൽ 34 പേർ വിചാരണയ്ക്കിടെ കൂറു മാറിയിരുന്നു. ബിജെപി മുൻ എംപി പ്രജ്ഞ സിങ് ഠാക്കൂർ, ലഫ്. േകണൽ പ്രസാദ് പുരോഹിത് എന്നിവരാണ് പ്രധാന പ്രതികൾ. 2011ലാണ് അന്വേഷണം എൻഐഎ ഏറ്റെടുത്തത്.
ന്യൂഡല്‍ഹി∙ മുംബൈ ഭീകരാക്രമണത്തിലെ മുഖ്യ പ്രതികളിലൊരാളായ തഹാവൂര്‍ റാണയെ തിരിച്ചെത്തിക്കാന്‍ യുഎസ് കോടതിയില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചത് മുതിര്‍ന്ന അഭിഭാഷകന് ദയാന് കൃഷ്ണൻ. 2012ലെ ഡല്‍ഹി നിര്‍ഭയ കേസില്‍ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന ദയാന്, 15 വര്‍ഷമായി എന്‍ഐഎ സംഘത്തിലുണ്ട്. യുഎസിലെ നിയമപോരാട്ടത്തിൽ എന്‍ഐഎയെ വിജയത്തിലേക്കു നയിച്ചതും ദയാൻ കൃഷ്ണന്റെ നിർണായക ഇടപെടലാണ്.
2008 മാലെഗാവ് സ്ഫോടനക്കേസിൽ വിധിന്യായം തയാറാക്കുന്നതിനു മുൻപേ, വാദം കേട്ടിരുന്ന എൻഐഎ കോടതി ജഡ്ജി എ.കെ.ലഹോട്ടിയെ മുംബൈയിൽനിന്നു നാസിക്കിലേക്കു സ്ഥലംമാറ്റി. ഭോപാലിൽനിന്നുള്ള ബിജെപി മുൻ എംപിയും സന്യാസിനിയുമായ പ്രജ്ഞ സിങ് ഠാക്കൂർ, ലഫ്. കേണൽ പ്രസാദ് പുരോഹിത് എന്നിവരാണ് കേസിലെ പ്രധാന പ്രതികൾ.
കൊച്ചി ∙ ഇറാനിലേക്ക് അവയവക്കച്ചവടത്തിനായി മനുഷ്യക്കടത്ത് നടത്തിയെന്ന കേസില്‍ എൻഐഎ പ്രാഥമിക കുറ്റപത്രം സമർപ്പിച്ചു. ജൂലൈ 3നാണ് എൻഐഎ കേസന്വേഷണം ഏറ്റെടുത്തത്. ഇറാനിൽ ഒളിവിലുള്ള കൊച്ചി സ്വദേശി മധു ജയകുമാറിനെ ഒന്നാം പ്രതിയാക്കിയാണ് കൊച്ചിയിലെ എൻഐഎ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. കേസിന് രാജ്യാന്തര മാനങ്ങളുള്ളതിനാലാണ് ആലുവ റൂറൽ പൊലീസ് അന്വേഷിച്ചുകൊണ്ടിരുന്ന കേസ് എൻഐഎ ഏറ്റെടുത്തത്.
ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബാരാമുള്ള മണ്ഡലത്തിൽ നിന്നു വിജയിച്ച എൻജിനീയർ റഷീദ് എന്ന അബ്ദുൽ റഷീദ് ഷെയ്ഖിന് (57) സത്യപ്രതിജ്ഞ ചെയ്യാൻ പട്യാല ഹൗസ് കോടതി വെള്ളിയാഴ്ച 2 മണിക്കൂർ കസ്റ്റഡി പരോൾ നൽകി. ഭീകരപ്രവർത്തനക്കുറ്റമാരോപിച്ചു 2017 ൽ അറസ്റ്റിലായി തിഹാർ ജയിലിൽ കഴിയുന്ന ഇദ്ദേഹത്തിനു സത്യപ്രതിജ്ഞ ചെയ്യാൻ അനുമതി നൽകാമെന്ന് ദേശീയ അന്വേഷണ ഏജൻസി(എൻഐഎ) കോടതിയെ അറിയിച്ചിരുന്നു. പാർലമെന്റ് സമ്മേളനം അവസാനിച്ചതോടെ സ്പീക്കറുടെ ചേംബറിൽ വച്ചായിരിക്കും ചടങ്ങ്. നാഷനൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുല്ലയെ ഉൾപ്പെടെ തോൽപ്പിച്ചാണ് റഷീദ് ലോക്സഭയിലെത്തിയത്.
കൊച്ചി∙ വെള്ളമുണ്ട മാവോയിസ്റ്റ് കേസില്‍ മാവോയിസ്റ്റ് രൂപേഷിന് 10 വർഷം തടവ് ശിക്ഷ വിധിച്ച് കൊച്ചി എൻഐഎ കോടതി. മറ്റൊരു പ്രതി അനൂപിന് ഏഴുവർഷം തടവ്. കേസിൽ രൂപേഷ്, കന്യാകുമാരി, അനൂപ്, ബാബു ഇബ്രാഹിം എന്നിവര്‍ കുറ്റക്കാരാണെന്നാണു കോടതി നേരത്തെ വിധിച്ചിരുന്നു. രൂപേഷിനെതിരെ ഗൂഢാലോചന, ആയുധക്കുറ്റങ്ങള്‍
കൊച്ചി∙ രാജ്യാന്തര ഭീകരസംഘടനയായ ഐഎസിന്റെ മാതൃകയിൽ കേരളത്തിലും ചാവേർ ആക്രമണങ്ങൾ നടത്താൻ ഗൂഢാലോചന നടത്തിയ കേസിൽ പാലക്കാട് കൊല്ലങ്കോട് സ്വദേശി റിയാസ് അബൂബക്കറിനു (35) വിചാരണക്കോടതി 10 വർഷം കഠിനതടവും 1.25 ലക്ഷം രൂപ പിഴയും വിധിച്ചു. നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമപ്രകാരം (യുഎപിഎ) റജിസ്റ്റർ ചെയ്ത കേസിൽ ഭീകര സംഘടനയിൽ അംഗമായ കുറ്റത്തിനു 10 വർഷം കഠിനതടവും ഭീകരസംഘടനയെ പിന്തുണച്ചു പ്രവർത്തിച്ചതിനു 10 വർഷം കഠിനതടവും ഗൂഢാലോചനാക്കുറ്റത്തിനു 5 വർഷവും അടക്കം 25 വർഷം കഠിനതടവാണു കോടതി വിധിച്ചതെങ്കിലും ശിക്ഷ ഒരുമിച്ചു 10 വർഷം അനുഭവിച്ചാൽ മതി.
കൊച്ചി ∙ ഭീകരസംഘടനയായ ഐഎസിനെ മാതൃകയാക്കി കേരളത്തിൽ ചാവേർ ആക്രമണങ്ങൾക്കു ഗൂഢാലോചന നടത്തിയെന്ന കേസിലെ പ്രതി പാലക്കാട് സ്വദേശി റിയാസ് അബൂബക്കറിന് പത്തു വർഷം കഠിന തടവ്. കൊച്ചി ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) കോടതിയാണ് ശിക്ഷ വിധിച്ചത്. യുഎപിഎ 38,39 വകുപ്പുകൾ പ്രകാരം പത്തു വർഷം വീതമാണ് തടവുശിക്ഷയും കൂടാതെ 120ബി പ്രകാരം അഞ്ചു വർഷവുമാണ് ശിക്ഷ വിധിച്ചത്.
കൊച്ചി ∙ ഭീകരസംഘടനയായ ഐഎസിനെ മാതൃകയാക്കി കേരളത്തിൽ ചാവേർ ആക്രമണങ്ങൾക്കു ഗൂഢാലോചന നടത്തിയെന്ന കേസിലെ പ്രതി പാലക്കാട് സ്വദേശി റിയാസ് അബൂബക്കറിന്റെ ശിക്ഷ ദേശീയ അന്വേഷണ ഏജൻസി കോടതി ഇന്ന് വിധിക്കും. പ്രതിക്കു നൽകേണ്ട ശിക്ഷയെക്കുറിച്ചുള്ള വാദം പൂർത്തിയായി. യുഎപിഎ പ്രകാരമുള്ള കുറ്റങ്ങൾ പ്രതി ചെയ്തതെന്നു എൻഐഎ കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. 2018 മേയ് 15നാണ് റിയാസിനെ എൻഐഎ അറസ്റ്റ് ചെയ്തത്.
Results 1-10 of 58