Activate your premium subscription today
തളിപ്പറമ്പ്∙ പതിമൂന്നുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ യുവാവിന് 16 വർഷം തടവും 1.5 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. പെരിങ്ങോം കോടന്നൂർ, മടക്കാംപൊയിൽ, കൊവ്വക്കാരൻ കെ. ശ്രീജിത്തി(വാവ 36) നാണ് തളിപ്പറമ്പ് പോക്സോ അതിവേഗ കോടതി ജഡ്ജി ആർ. രാജേഷ് ശിക്ഷ വിധിച്ചത്.
തിരുവനന്തപുരം∙ ഭാര്യയുടെ കുഞ്ഞമ്മയുടെ 11 വയസ്സുള്ള മകളെ പീഡിപ്പിച്ച കേസിൽ 32 വയസ്സുകാരന് 78 വർഷം കഠിനതടവും 2 ലക്ഷം രൂപ പിഴയും ശിക്ഷ. തിരുവനന്തപുരം പ്രിൻസിപ്പൽ പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്. പെൺകുട്ടിയുടെ തൊട്ടടുത്ത വീട്ടിൽ താമസിച്ചുവരികയായിരുന്ന പ്രതി ഒരു വർഷക്കാലത്തോളം നിരന്തരമായി പെൺകുട്ടിയെ പീഡിപ്പിച്ചു വരികയായിരുന്നു. പീഡന രംഗങ്ങൾ മൊബൈൽ ഫോണിൽ ചിത്രീകരിച്ച് പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി. എന്നാൽ മൊബൈൽ ഫോണിൽ പ്രതിയുടെ ഭാര്യ തന്നെ ഈ രംഗങ്ങൾ കാണാൻ ഇടയായതിനാലാണ് പീഡന വിവരം പുറത്തറിഞ്ഞത്.
പോക്സോ കേസിൽ പ്രതിയായ നടൻ കൂട്ടിക്കൽ ജയചന്ദ്രൻ കസബ പൊലീസ് സ്റ്റേഷനിൽ ഹാജരായി. 6 മാസത്തിലേറെ നീണ്ട ഒളിവിനു ശേഷമാണു ജയചന്ദ്രൻ പൊലീസിനു മുന്നിലെത്തിയത്. ഫെബ്രുവരി 28 വരെ ജയചന്ദ്രനെ അറസ്റ്റ് ചെയ്യരുതെന്നു സുപ്രീംകോടതി ഉത്തരവുണ്ട്. മുൻകൂർ ജാമ്യാപേക്ഷയിൽ ഉത്തരവുണ്ടാകുംവരെ അറസ്റ്റ് പാടില്ലെന്നാണു നിർദേശം.
കൊച്ചി ∙ സംസ്ഥാന സ്കൂൾ കലോത്സവ റിപ്പോർട്ടിങ്ങിലെ ദ്വയാർഥ പ്രയോഗവുമായി ബന്ധപ്പെട്ട പോക്സോ കേസിൽ മാധ്യമപ്രവർത്തകരായ അരുൺകുമാർ, ഷഹബാസ് എന്നിവരെ അറസ്റ്റ് ചെയ്താൽ സ്വന്തം ജാമ്യത്തിൽ ഇരുവരെയും വിട്ടയയ്ക്കണമെന്നു ഹൈക്കോടതി നിർദേശിച്ചു. ഇരുവരും നൽകിയ മുൻകൂർ ജാമ്യ ഹർജിയിലാണു ജസ്റ്റിസ് പി.വി.കുഞ്ഞിക്കൃഷ്ണന്റെ ഉത്തരവ്.
ബെംഗളൂരു∙ മുൻമുഖ്യമന്ത്രി ബി.എസ്.യെഡിയൂരപ്പ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ യഥാർഥമാണെന്ന് സിഐഡി കർണാടക ഹൈക്കോടതിയെ അറിയിച്ചു. ദൃശ്യത്തിലെ ശബ്ദം യെഡിയൂരപ്പയുടേതാണെന്ന് സ്ഥിരീകരിച്ചതായും വ്യക്തമാക്കി. തനിക്കെതിരായ പോക്സോ കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന യെഡിയൂരപ്പയുടെ ഹർജി പരിഗണിക്കുകയായിരുന്നു കോടതി.
കൊല്ലം ∙ വീട്ടിലെത്തി നിരന്തരം പീഡിപ്പിച്ചെന്നും പൂർണ വളർച്ച എത്താത്ത കുട്ടിയെ പ്രസവിക്കേണ്ടി വന്നെന്നും കാണിച്ചു യുവതി നൽകിയതു കള്ളക്കേസാണെന്നു കണ്ടു പ്രതിയെ കോടതി വിട്ടയച്ചു. ഇളമ്പള്ളൂർ പുനുക്കന്നൂർ പെരുമ്പുഴ സെറ്റിൽമെന്റ് നഗറിൽ വിക്രമനെ (കുഞ്ചു–54) യാണു കൊട്ടാരക്കര ഫാസ്റ്റ് ട്രാക്ക് സ്പെഷൽ
തിരുവനന്തപുരം∙ മനോദൗർബല്യമുള്ള, പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ചികിത്സക്കിടയിൽ ലൈംഗികമായി പീഡിപ്പിച്ച ഫിസിയോതെറാപ്പിസ്റ്റ് നെയ്യാറ്റിൻകര സ്വദേശി ഷിനോജിന് (36) 44 വർഷം കഠിന തടവും 8.5 ലക്ഷം രൂപ പിഴയും ശിക്ഷ. തിരുവനന്തപുരം പോക്സോ കോടതി ജഡ്ജി എം.പി. ഷിബുവാണ് ശിക്ഷ വിധിച്ചത്.
ഓച്ചിറ (കൊല്ലം)∙ പതിനാറുകാരിയായ സ്കൂൾ വിദ്യാർഥിനിയെ സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട ശേഷം ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഇടുക്കി സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി പീരുമേട് കരടിക്കുഴി പട്ടുമുടി എസ്റ്റേറ്റ് ഹൗസ് നമ്പർ 189–ൽ കുമാർ (23)യാണ് അറസ്റ്റിലായത്. പ്രതിയെ കരുനാഗപ്പള്ളി പോക്സോ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കൊച്ചി ∙ പുരാവസ്തു തട്ടിപ്പു കേസിലെ പ്രതിയായ മോൻസൻ മാവുങ്കൽ ബലാൽസംഗ കേസിൽ വിചാരണ നേരിടണമെന്ന് ഹൈക്കോടതി. വീട്ടുജോലിക്കാരിയുടെ മകളെ ബലാൽസംഗം ചെയ്തു എന്ന കുറ്റത്തിന് എറണാകുളം അഡീഷനൽ ജില്ലാ സെഷൻസ് കോടതിയുടെ മുമ്പാകെയുള്ള കേസിലാണ് മോൻസൻ വിചാരണ നേരിടേണ്ടത്.
കൊച്ചി ∙ ലൈംഗികദൃശ്യങ്ങളുള്ള ഇലക്ട്രോണിക് രേഖകൾ കൈകാര്യം ചെയ്യുന്നതു സംബന്ധിച്ച് നൽകിയ മാർഗനിർദേശങ്ങൾ നടപ്പാക്കിയതിന്റെ റിപ്പോർട്ട് നൽകാൻ റജിസ്ട്രാർക്ക് (ഡിസ്ട്രിക്ട് ജുഡീഷ്യറി) ഹൈക്കോടതി നിർദേശം നൽകി. അന്വേഷണ ഏജൻസികൾക്കും കോടതികൾക്കുമായുള്ള മാർഗനിർദേശങ്ങളാണു ഹൈക്കോടതി ഡിസംബർ 7ലെ ഉത്തരവിൽ നൽകിയിരുന്നത്.
Results 1-10 of 66