Activate your premium subscription today
കേരള കാർഷിക സർവകലാശാല അനധ്യാപക വിഭാഗം ജീവനക്കാരുടെ പോസ്റ്റ് വെട്ടി കുറയ്ക്കുന്നതിന് വൈസ് ചാൻസലർ പുറത്തിറക്കിയ ഉത്തരവ് ഹൈക്കോടതി താൽക്കാലികമായി മരവിപ്പിച്ചു. ഭരണസമിതി തീരുമാനം ഉണ്ടാകുന്നതു വരെ ഈ വിഷയത്തിൽ തുടർ നടപടികൾ സ്വീകരിക്കരുതെന്ന് ഉത്തരവിട്ടു.
ന്യൂഡൽഹി∙ അലഹബാദ് ഹൈക്കോടതിയുടെ വിവാദ നിരീക്ഷണങ്ങൾക്ക് സുപ്രീം കോടതിയുടെ സ്റ്റേ. പെൺകുട്ടിയുടെ മാറിടത്തിൽ സ്പർശിക്കുന്നതും പൈജാമയുടെ കെട്ട് അഴിക്കുന്നതും ബലാത്സംഗ ശ്രമമല്ലെന്നായിരുന്നു നിരീക്ഷണം. ജഡ്ജിക്കെതിരെ കടുത്ത പരാമർശങ്ങൾ നടത്തേണ്ടിവരുമെന്ന് കോടതി മുന്നറയിപ്പ് നൽകി. ജഡ്ജിയുടെ ഭാഗത്തുനിന്ന് തികഞ്ഞ അശ്രദ്ധയുണ്ടായെന്നു പറഞ്ഞ കോടതി കേന്ദ്രത്തിനും യുപി സർക്കാരിനും നോട്ടിസ് അയച്ചു. ഹൈക്കോടതിയുടെ നിരീക്ഷണം നിർവികാരപരവും മനുഷ്യത്വരഹിതവും ആണെന്നും സുപ്രീം കോടതി പറഞ്ഞു. രണ്ടു യുവാക്കൾക്കെതിരെ കീഴ്ക്കോടതി ചുമത്തിയ പോക്സോ കേസിനെതിരെ നൽകിയ ഹർജിയിലായിരുന്നു ഹൈക്കോടതിയുടെ പരാമർശം. ജഡ്ജിമാരായ ബി.ആർ. ഗവായ്, എ.ജി. മസി എന്നിവരുടെ ബെഞ്ചാണ് വിഷയം പരിഗണിച്ചത്. വിവാദ ഉത്തരവിനെതിരായ പൊതുതാൽപര്യ ഹർജി പരിഗണിക്കാൻ സുപ്രീം കോടതിയുടെ തന്നെ ജഡ്ജിമാരായ ബേല എം.ത്രിവേദി, പി.ബി. വരാലെ എന്നിവരുടെ ബെഞ്ച് വിസമ്മതിച്ചിരുന്നു.
കൊച്ചി ∙ പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർഥിയായിരുന്ന സിദ്ധാർഥന്റെ മരണത്തെ കുറിച്ചുള്ള സർവകലാശാലയുടെ ആഭ്യന്തര അന്വേഷണം മാർച്ച് 31നകം പൂർത്തിയാക്കണമെന്ന് ഹൈക്കോടതി. മെയ് 19 വരെ സമയം അനുവദിക്കണമെന്ന സർവകലാശാലയുടെ ആവശ്യം ജസ്റ്റിസുമാരായ അമിത് റാവൽ, കെ.വി. ജയകുമാർ എന്നിവരുടെ ഡിവിഷൻ ബെഞ്ച് അംഗീകരിച്ചില്ല.
വയനാട് മുണ്ടക്കൈ - ചൂരല്‍മല പുനരധിവാസത്തിന് എസ്റ്റേറ്റ് ഭൂമി ഏറ്റെടുക്കാമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് സ്റ്റേ െചയ്യാതെ ഹൈക്കോടതി. സിംഗിൾ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹാരിസൺ മലയാളം ലിമിറ്റഡ് നല്കിയ അപ്പീൽ ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് എസ്.മനു എന്നിവർ ഫയലിൽ സ്വീകരിച്ചു.
കൊച്ചി∙ ചലച്ചിത്ര നിര്‍മാതാക്കളുടെ സംഘടനയിൽനിന്ന് സാന്ദ്ര തോമസിനെ പുറത്താക്കിയ നടപടിക്ക് സ്റ്റേ. സാന്ദ്ര തോമസിന്റെ അംഗത്വം റദ്ദാക്കിയ നടപടി എറണാകുളം സബ് കോടതിയാണ് സ്റ്റേ ചെയ്തത്. അന്തിമ ഉത്തരവ് വരുംവരെ സാന്ദ്രയ്ക്ക് പ്രൊഡ്യൂസേഴ്സ് അസോസിയേഷന് അംഗമായി തുടരാം. സാന്ദ്ര തോമസ് നല്കിയ ഉപഹര്‍ജിയിലാണ് സബ് കോടതിയുടെ ഉത്തരവ്. തന്നെ പുറത്താക്കിയ നടപടി ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സാന്ദ്ര എറണാകുളം സബ്കോടതിയെ സമീപിച്ചത്.
ബെംഗളൂരു∙ ഇലക്ടറൽ ബോണ്ട് വഴി പണം തട്ടിയെന്ന കേസില്‍ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനെതിരെയുള്ള അന്വേഷണത്തിന് സ്റ്റേ. കര്‍ണാടക ഹൈക്കോടതിയാണ് അന്വേഷണം തടഞ്ഞത്.
ന്യൂഡൽഹി∙ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ‘തേൾ’ പരാമർശവുമായി ബന്ധപ്പെട്ട ക്രിമിനൽ അപകീർത്തിക്കേസിൽ ശശി തരൂർ എംപിക്ക് താൽക്കാലിക ആശ്വാസം. കേസിലെ വിചാരണ നടപടികൾ സുപ്രീംകോടതി നാലാഴ്ചത്തേക്ക് സ്റ്റേ ചെയ്തു.
ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡുമായി ഒത്തുതീർപ്പു നടത്താൻ എജ്യുടെക് കമ്പനിയായ ബൈജൂസിന് അനുമതി നൽകിയ നാഷനൽ കമ്പനി ലോ അപ്ലറ്റ് ട്രൈബ്യൂണൽ ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. കേസിൽ അന്തിമവിധിയുണ്ടാകുംവരെ ഒത്തുത്തീർപ്പു പ്രകാരമുള്ള 158.9 കോടി രൂപ പ്രത്യേക അക്കൗണ്ടിൽ നിക്ഷേപിക്കാനും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു.
ന്യൂഡൽഹി ∙ ഹൈന്ദവ തീർഥയാത്രയായ ‘കൻവർ യാത്ര’ കടന്നു പോകുന്ന ഉത്തർപ്രദേശിലെയും ഉത്തരാഖണ്ഡിലെയും മധ്യപ്രദേശിലെയും സ്ഥലങ്ങളിലെ ഭക്ഷ്യവിൽപന ശാലകളിൽ ഉടമസ്ഥരുടെ പേരു പ്രദർശിപ്പിക്കണമെന്ന സംസ്ഥാന അധികൃതരുടെ നിർദേശം സുപ്രീം കോടതി സ്റ്റേ ചെയ്തു. വിതരണം ചെയ്യുന്നത് സസ്യാഹാരമാണോ മാംസാഹാരമാണോ എന്നതു പരസ്യമാക്കണമെന്ന് ജഡ്ജിമാരായ ഋഷികേശ് റോയി, എസ്.വി.എൻ. ഭട്ടി എന്നിവരുടെ ബെഞ്ച് നിർദേശിച്ചു.
കൊച്ചി / മൂന്നാർ ∙ സ്ഥലം മാറ്റുമെന്ന സിപിഐ പ്രാദേശിക നേതാവിന്റെ ഭീഷണി ശരിയായി; കയ്യേറ്റമൊഴിപ്പിക്കുന്നതിനിടെ സിപിഐ നേതാക്കളുടെ ഭീഷണി നേരിട്ട ഭൂസംരക്ഷണ സേനാംഗങ്ങളെ സ്ഥലംമാറ്റി ഇടുക്കി കലക്ടർ ഉത്തരവിറക്കി. എന്നാൽ, ഉത്തരവ് ഹൈക്കോടതി ഇന്നലെ സ്റ്റേ ചെയ്തു. സ്ഥലം മാറ്റിയതോടെ ജോലി ഉപേക്ഷിക്കാനൊരുങ്ങിയ താൽക്കാലിക ജീവനക്കാരായ സേനാംഗങ്ങൾ കോടതി വിധി വന്നതോടെ തീരുമാനം ഉപേക്ഷിച്ചു.
Results 1-10 of 17