Activate your premium subscription today
ന്യൂഡൽഹി ∙ പഹൽഗാമിലെ ഭീകരാക്രമണത്തെ അപലപിച്ചും സംഭവത്തിൽ കടുത്ത വേദന രേഖപ്പെടുത്തിയും സുപ്രീം കോടതിയുടെ ഫുൾകോർട്ട് പ്രമേയം പാസാക്കി. കൊല്ലപ്പെട്ടവർക്ക് ആദരമർപ്പിച്ച് ജഡ്ജിമാരും അഭിഭാഷകരും റജിസ്ട്രി ജീവനക്കാരും 2 മിനിറ്റ് എഴുന്നേറ്റുനിന്ന് മൗനമാചരിച്ചു. പരുക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് ആശംസിച്ച കോടതി, സംഭവത്തിന് ഇരയായവർക്കും കുടുംബാംഗങ്ങൾക്കുമൊപ്പം രാജ്യം നിലകൊള്ളുന്നതായും വ്യക്തമാക്കി.
ന്യൂഡൽഹി ∙ ചീഫ് സെക്രട്ടറി ഗ്രേഡ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുതിർന്ന സിവിൽ സർവീസ് ഉദ്യോഗസ്ഥൻ രാജു നാരായണസ്വാമി നൽകിയ ഹർജി സുപ്രീം കോടതി തള്ളി. വാർഷിക കോൺഫിഡൻഷ്യൽ റിപ്പോർട്ട് (എസിആർ) അപൂർണമാണെന്ന സർക്കാരിന്റെ വാദം അംഗീകരിച്ചാണ് നടപടി. എസിആർ അപൂർണമായിരിക്കെ സ്ക്രീനിങ് കമ്മിറ്റിക്ക് രാജു നാരായണസ്വാമിയെ പ്രമോഷൻ ഗ്രേഡിലേക്ക് പരിഗണിക്കാൻ കഴിയില്ലെന്ന് ജഡ്ജിമാരായ പി.എസ്.നരസിംഹ, ജോയിമല്യ ബാഗ്ചി എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി. ഗ്രേഡിന് ആവശ്യമായ 90% എസിആർ റിപ്പോർട്ട് സ്ക്രീനിങ് സമിതിക്കു മുമ്പാകെ ഹാജാരാക്കുന്നതിൽ രാജു നാരായണസ്വാമിക്കും വീഴ്ചയുണ്ടായെന്നും കോടതി പറഞ്ഞു.
ന്യൂഡൽഹി ∙ മന്ത്രി പദവി ഉടൻ ഒഴിഞ്ഞില്ലെങ്കിൽ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ തമിഴ്നാട് മന്ത്രി വി. സെന്തിൽ ബാലാജിയുടെ ജാമ്യം പിൻവലിക്കുമെന്ന് സുപ്രീം കോടതി മുന്നറിയിപ്പ് നൽകി. ഇ.ഡി (എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്) അറസ്റ്റ് ചെയ്ത് ഒരു വർഷത്തോളം ജയിലിലായിരുന്ന സെന്തിൽ സുപ്രീം കോടതിയിൽ നിന്ന് ജാമ്യം ലഭിച്ചതിനു പിന്നാലെ ഡിഎംകെ സർക്കാരിൽ മന്ത്രിയായി ചുമതലയേറ്റെടുത്തിരുന്നു.
തമിഴ്നാട് നിയമസഭ പാസാക്കിയ ബില്ലുകളുടെ വിഷയത്തിലെ വിധിയുടെ പേരിൽ സുപ്രീം കോടതിയോട് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ പ്രകടിപ്പിച്ച രോഷത്തെ മര്യാദയുള്ള നാട്ടുഭാഷയിൽ ഏതാണ്ടിങ്ങനെ ചുരുക്കിയെഴുതാം: ‘എങ്കിൽപിന്നെ എല്ലാം നിങ്ങൾതന്നെ അങ്ങു ചെയ്യൂ.’ നിയമമുണ്ടാക്കലും ഭരണവുമൊക്കെ കോടതിതന്നെ ചെയ്യൂ, നിയമനിർമാണ സഭകളുടെയും സർക്കാരിന്റെയും ആവശ്യമില്ലല്ലോ എന്നാണ് ധൻകറിന്റെ വിമർശനം. പൂർണനീതി ഉറപ്പാക്കാൻ സുപ്രീം കോടതിക്കു ഭരണഘടനാപരമായുള്ള സവിശേഷ അധികാരത്തെ ജുഡീഷ്യറി ‘ജനാധിപത്യ ശക്തികൾക്കെതിരെ പ്രയോഗിക്കുന്ന ആണവ മിസൈൽ’ എന്നാണ് ധൻകർ വിശേഷിപ്പിച്ചത്. ധൻകറിന്റെ വാക്കുകൾ അതിരുകടന്നതെന്ന് പ്രതിപക്ഷപാർട്ടികളുൾപ്പെടെ വിമർശിച്ചു. അതൊന്നും കണക്കിലെടുക്കേണ്ടെന്നു സൂചിപ്പിക്കാനാണോയെന്നറിയില്ല, പിറ്റേന്ന് തമിഴ്നാട് ഗവർണർ ആർ.എൻ.രവി അദ്ദേഹത്തെ സന്ദർശിച്ച് റോസാപ്പൂക്കൾ സമ്മാനിച്ചു.
ന്യൂഡൽഹി ∙ ബില്ലുകളിൽ തീരുമാനമെടുക്കുന്നതിനു രാഷ്ട്രപതിക്കും ഗവർണർമാർക്കും സമയപരിധി നിശ്ചയിച്ചു തമിഴ്നാടിന്റെ കേസിൽ പുറപ്പെടുവിച്ച ഉത്തരവ് കേരളത്തിന്റെ ഹർജികൾക്കു ബാധകമാകുമോ എന്നു സുപ്രീം കോടതി പരിശോധിക്കും. തമിഴ്നാടിന്റെ കേസിലെ ഉത്തരവു കേരളത്തിനു ബാധകമാകില്ലെന്നു കേന്ദ്ര സർക്കാർ ഇന്നലെ സുപ്രീം കോടതിയിൽ നിലപാട് എടുത്തു. തുടർന്നാണ് ഇക്കാര്യം പരിശോധിക്കാമെന്നു ജഡ്ജിമാരായ പി.എസ്.നരസിംഹ, ജ്യോമല്യ ബാഗ്ചി എന്നിവരുടെ ബെഞ്ച് വ്യക്തമാക്കിയത്. തുടർന്ന് കേരളത്തിന്റെ ഹർജികൾ മേയ് 6നു മാറ്റി.
ന്യൂഡൽഹി ∙ ക്ഷേത്രകാര്യങ്ങളുടെ നടത്തിപ്പും വിഗ്രഹങ്ങളുടെ സ്ഥാനനിർണയവും സംബന്ധിച്ച് ഹൈക്കോടതികൾക്ക് ഉത്തരവു പുറപ്പെടുവിക്കാൻ കഴിയുമോ എന്ന കാര്യം പരിശോധിക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ദൈവത്തിന്റെ പേരിൽ ക്ഷേത്ര കമ്മിറ്റിക്കുള്ളിൽ ദൗർഭാഗ്യകരമായ തമ്മിലടിയാണ് നടക്കുന്നതെന്നും ഹിമാചൽപ്രദേശിലെ ഒരു കേസ് പരിഗണിക്കവേ സുപ്രീം കോടതി വിമർശിച്ചു..
ന്യൂ ഡല്ഹി∙ "പാർലമെന്റാണ് പരമോന്നത"മെന്നും തിരഞ്ഞെടുക്കപ്പെട്ട നിയമസഭാംഗങ്ങളാണ് "ആത്യന്തിക യജമാനന്മാർ" എന്നും ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ. ഒരു ഭരണഘടനാ ഉദ്യോഗസ്ഥൻ പറയുന്ന ഓരോ വാക്കും പരമോന്നത ദേശീയ താൽപ്പര്യത്താൽ നയിക്കപ്പെടുന്നുവെന്നും ഒരു അധികാരിയും അവരെ മറികടക്കരുതെന്നും അദ്ദേഹം പറഞ്ഞു. ആർട്ടിക്കിൾ 142െനയും അദ്ദേഹം എതിർത്തു സംസാരിച്ചു.
കൊച്ചി ∙ വഖഫ് നിയമഭേദഗതിക്കെതിരെ നൽകിയ ഹർജികളിൽ സംസ്ഥാന വഖഫ് ബോർഡിന്റെ മറുപടി സുപ്രീം കോടതിയിൽ നൽകും. സുപ്രീം കോടതി നിർദേശത്തെ തുടർന്നാണു നടപടി. കേന്ദ്രസർക്കാർ, സംസ്ഥാന സർക്കാരുകൾ, വഖഫ് ബോർഡുകൾ എന്നിവയുടെ പ്രാഥമികമായ മറുപടി/പ്രതികരണം ഒരാഴ്ചയ്ക്കുള്ളിൽ നൽകാമെന്നു സുപ്രീം കോടതി 17 നു വ്യക്തമാക്കിയിരുന്നു. 24 നു മുൻപു നൽകാനായിരുന്നു നിർദേശം. തുടർന്ന് മറുപടി സുപ്രീം കോടതിയിൽ നൽകാനായി ഡൽഹിയിൽ അഭിഭാഷകനെ ഏൽപ്പിച്ചെന്നു സംസ്ഥാന വഖഫ് ബോർഡ് ചെയർമാൻ എം.കെ. സക്കീർ വ്യക്തമാക്കി.
ന്യൂഡൽഹി ∙ സർക്കാരിന്റെ അധികാരത്തിൽ കൈകടത്തിയെന്ന് ആരോപണവിധേയരായ തങ്ങൾ എങ്ങനെ രാഷ്ട്രപതി ഭരണത്തിന് ഉത്തരവിടുമെന്നു സുപ്രീം കോടതിയുടെ മുനവച്ച ചോദ്യം. മുർഷിദാബാദ് കലാപം നിയന്ത്രിക്കുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടതിനാൽ ബംഗാളിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന ഹർജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ പരിഹാസം. ഹർജികൾ കോടതി ഇന്നു പരിഗണിക്കും.
ചെന്നൈ ∙സർവകലാശാലകളുടെ ചാൻസലർ പദവി നഷ്ടപ്പെട്ടെങ്കിലും, സർക്കാരിനെ വെല്ലുവിളിച്ച് തമിഴ്നാട് ഗവർണർ ആർ.എൻ.രവി വൈസ് ചാൻസലർമാരുടെ യോഗം വിളിച്ചു. വിസിമാരുടെ നിയമനത്തിൽ മാത്രമാണു മുഖ്യമന്ത്രിക്ക് അധികാരമെന്നു ചൂണ്ടിക്കാട്ടിയ രാജ്ഭവൻ, ഗവർണർ തന്നെയാണ് ഇപ്പോഴും ചാൻസലറെന്നും യോഗം വിളിക്കാൻ അധികാരമുണ്ടെന്നും അവകാശപ്പെട്ടു. സുപ്രീംകോടതി വിധിയെ രൂക്ഷമായി വിമർശിച്ച ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറാണ് 25, 26 തീയതികളിൽ ഊട്ടിയിലെ രാജ്ഭവനിൽ ചേരുന്ന യോഗത്തിൽ മുഖ്യാതിഥിയാകുന്നത്. ഗവർണർ പിടിച്ചുവച്ച ബില്ലുകൾ സുപ്രീംകോടതി അംഗീകരിച്ചതോടെ മുഖ്യമന്ത്രി എം.കെ.സ്റ്റാലിനാണു നിലവിൽ സർവകലാശാലകളുടെ ചാൻസലർ.
Results 1-10 of 3600