Activate your premium subscription today
Kadannapalli is a town in Kannur district of Kerala. Kadannappalli is located 33 km north of Kannur city on the Mangalore road.
കണ്ണൂർ ജില്ലയിലെ ഒരു പട്ടണമാണ് കടന്നപ്പള്ളി. മംഗലാപുരം പാതയിൽ കണ്ണൂർ നഗരത്തിൽ നിന്ന് 33 കിലോമീറ്റർ വടക്കായാണ് കടന്നപ്പള്ളി സ്ഥിതി ചെയ്യുന്നത്.
കണ്ണൂർ ∙ നഗരത്തിൽ ദേശീയപാത തെക്കീ ബസാറിൽ പൊലീസ് നടപ്പാക്കിയ ‘തലതിരഞ്ഞ’ ഗതാഗത പരിഷ്കരണം ഭാഗികമായി പിൻവലിച്ചു. ഗതാഗത പരിഷ്കരണം പരീക്ഷണമായതോടെ കടുത്ത വാഹനക്കുരുക്കാണ് നഗരത്തിൽ അനുഭവപ്പെട്ടിരുന്നത്. പൊലീസിനെതിരെ ജനരോഷം ഉയരുകയും ചെയ്തതോടെയാണ് പരിഷ്കരണം പിൻവലിക്കാൻ പൊലീസ് നിർബന്ധിതമായത്.തെക്കീ
പയ്യന്നൂർ ∙ മലയാള മനോരമ വാർത്ത ഫലം കണ്ടു, ഏതു നിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലായിരുന്ന ഗവ.താലൂക്ക് ആശുപത്രിയിലെ പഴയ കെട്ടിടം പൊളിച്ചുനീക്കി തുടങ്ങി. ഈ കെട്ടിടത്തിന്റെ ശോചനീയാവസ്ഥ പല ഘട്ടങ്ങളിൽ മനോരമ വാർത്തയായി അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയിരുന്നു. ഈ വർഷത്തെ ആദ്യമഴയിൽ കെട്ടിടത്തിന്റെ സൺഷേഡ്
പയ്യന്നൂർ ∙ റെയിൽവേ സ്റ്റേഷൻ പരിസരത്ത് നോ പാർക്കിങ് ബോർഡുകൾക്ക് മുന്നിൽ നിറയെ വാഹനങ്ങൾ.ബോർഡ് വച്ച സ്ഥലത്ത് വാഹനം പാർക്ക് ചെയ്താൽ 500 രൂപവരെ പിഴയും ഒരു മാസം വരെ തടവും ലഭിക്കുമെന്ന് ബോർഡിൽ വ്യക്തമാക്കിയിട്ടുണ്ട്. റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സാണ് സ്റ്റേഷൻ പരിധിയിലെ റോഡരികിൽ ബോർഡുകൾ സ്ഥാപിച്ചത്. നൂറിലധികം
പരിയാരം ∙ മഴക്കാലരോഗ പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി നാടാകെ ശുചീകരണം നടക്കുമ്പോഴും പരിയാരം മെഡിക്കൽ കോളജ് പരിസരം കാട് മൂടി കിടക്കുന്നു.രോഗികൾ കിടക്കുന്ന കെട്ടിടങ്ങളുടെ പരിസരത്തെ കാടുകൾപോലും നീക്കം ചെയ്തില്ല. അതിനാൽ ഇഴജന്തുക്കളുടെ ശല്യമുണ്ട്. പലപ്പോഴും വാർഡിലും ഐസിയു മുറികളിലും പാമ്പുകൾ കയറുന്നു.
ഇരിട്ടി∙ മൂന്നുവർഷം നീണ്ട പ്രതിഷേധങ്ങൾക്കും ചർച്ചകൾക്കും ഒടുവിൽ 400 കെവി ലൈൻ സ്ഥാപിക്കുമ്പോൾ നാശനഷ്ടം നേരിടുന്നവർക്ക് പ്രഖ്യാപിച്ച ‘ന്യായം’ ഇല്ലാത്ത നഷ്ടപരിഹാര പാക്കേജിനെതിരെ ജില്ലയുടെ മലയോര പഞ്ചായത്തുകളിൽ പ്രതിഷേധം ഇരമ്പുന്നു.വീടിന് മുകളിലൂടെ ലൈൻ കടന്നുപോകുന്നവർക്കു മന്ത്രി പ്രഖ്യാപിച്ച
ഇരിട്ടി∙ മേഖലയിലെ നിർധനരായ വൃക്കരോഗികൾക്ക് ആശ്വാസം പകർന്നിരുന്ന ഇരിട്ടി താലൂക്ക് ആശുപത്രി ഡയാലിസിസ് സെന്റർ അടച്ചുപൂട്ടൽ ഭീഷണിയിൽ. സാമ്പത്തിക പ്രതിസന്ധി മൂലം പ്രവർത്തനം മുന്നോട്ടു കൊണ്ടു പോകാൻ ആശുപത്രി – നഗരസഭാ അധികൃതർ ബുദ്ധിമുട്ടുന്നതിനിടെ ജീവനക്കാർക്കു 2 മാസത്തെ ശമ്പളവും മുടങ്ങി. സുമനസ്സുകളുടെ
ഐടിഐ പ്രവേശനം: കുറുമാത്തൂർ ∙ ഗവ. ഐടിഐയിൽ എൻസിവിടി അഫിലിയേഷനുള്ള 2 വർഷ മെക്കാനിക് അഗ്രികൾചറൽ മെഷിനറി, ഇലക്ട്രോണിക്സ് മെക്കാനിക് ട്രേഡുകളിലേക്ക് ഓൺലൈൻ അപേക്ഷ നൽകിയവർക്കുള്ള പ്രവേശന കൗൺസലിങ് 15ന് 10ന് നടക്കും. ഈഴവ-250, ഒബിഎച്ച്-235, ഓപ്പൺ കാറ്റഗറി-245, മുസ്ലിം -235, എസ്സി-215, എസ്ടി-195 ഇൻഡക്സ് മാർക്കും അതിന് മുകളിലുള്ളവരും, അപേക്ഷിച്ച മുഴുവൻ പെൺകുട്ടികളും, ഇഡബ്ല്യുഎസ്, എൽസി, ഒബിഎക്സ്, ജെസി വിഭാഗത്തിൽപ്പെട്ട മുഴുവൻ പേരും ഹാജരാകണം. 04602 225450.
കണ്ണൂർ ∙ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ രാജരാജേശ്വര ക്ഷേത്രം സന്ദർശനത്തോടനുബന്ധിച്ച് കണ്ണൂരിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ശനിയാഴ്ച വൈകിട്ട് 4 മുതൽ 7 വരെയാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളതാണ്. എയർപോർട്ട് റോഡ്, മട്ടന്നൂർ, ചാലോട്, കൊളോളം, വടുവൻകുളം, മയ്യിൽ, നണിച്ചേരി കടവ് ഭാഗത്താണ് ഗതാഗത നിയന്ത്രണം.
കണ്ണൂർ ∙ വളപട്ടണത്ത് റെയിൽവേ പാളത്തിൽ കോൺക്രീറ്റ് സ്ലാബ് വച്ച് ട്രെയിൻ അപകടപ്പെടുത്താൻ ശ്രമം. പുലർച്ചെ രണ്ടു മണിയോടെ കൊച്ചുവേളി- ഭാവ്നഗർ ട്രെയിൻ കടന്നു പോകുന്നതിനിടെയാണ് സ്ലാബ് ശ്രദ്ധയിൽപ്പെട്ടത്. ലോക്കോ പൈലറ്റാണ് സ്ലാബ് കണ്ടത്. കൃത്യസമയത്ത് ട്രെയിൻ നിർത്താനായതിനാൽ അപകടം ഒഴിവായി.
പയ്യന്നൂർ ∙ മഴ വന്നാൽ ട്രാഫിക് സിഗ്നൽ ഓഫാകും. സിഗ്നൽ ഓഫായാൽ നാലുഭാഗത്തുനിന്നും ഒരേസമയം വാഹനങ്ങളെത്തും. ട്രാഫിക് കുരുക്കും രൂക്ഷമാകും. ഒരു സെക്കൻഡ് പോലും കളയാനില്ലാത്ത ബസുകളിലെ കണ്ടക്ടർമാർ റോഡിലിറങ്ങി ഗതാഗതക്കുരുക്ക് അഴിച്ചെടുക്കണം. കുരുക്കു മാറ്റിയാൽ ആ കണ്ടക്ടർ ബസിൽ കയറി പോകും. പിന്നിൽ വരുന്ന ബസിലെ
Results 1-10 of 10000