Activate your premium subscription today
Chakkittapara is a town in the Kozhikode district of Kerala. Chakkittapara comes under the Perambra block panchayat and Koyilandy Taluk.
കോഴിക്കോട് ജില്ലയിലെ ഒരു പ്രധാന ടൗണാണ് ചക്കിട്ടപാറ. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിലെ ചക്കിട്ടപാറ കൊയ് ലാണ്ടി താലൂക്കിൽപ്പെട്ട പ്രദേശമാണ്.
തിരുവമ്പാടി∙ വേനൽക്കാലത്ത് കുളിരു തേടി ഒട്ടേറെ സഞ്ചാരികൾ എത്തുന്ന ഇരുവഞ്ഞി പുഴയിലെ അരിപ്പാറ വെള്ളച്ചാട്ടം പ്രദേശത്ത് ചെളി നിറഞ്ഞ അവസ്ഥ. വെള്ളച്ചാട്ടത്തിന് മറുവശത്തുള്ള സിയാൽ വൈദ്യുതി പദ്ധതിയുടെ ഡാം ശുചീകരിച്ചതാണ് വെള്ളച്ചാട്ടം പ്രദേശം ചെളി നിറയാൻ കാരണം. വെള്ളച്ചാട്ടത്തിന് ഒരു കിലോമീറ്റർ മുകളിലാണ്
കുന്നമംഗലം ∙ ജലജീവൻ മിഷൻ പൈപ്പ് ലൈൻ പൊട്ടി ഉണ്ടായ കുഴികൾ അടച്ചു ടാർ ചെയ്ത ഭാഗത്ത് യാത്രക്കാരുടെ ശ്രദ്ധയിൽ പെടാതെ റോഡ് താഴ്ന്ന് രൂപപ്പെട്ട കുഴികളിൽ നിയന്ത്രണം വിട്ട് അപകടങ്ങൾ പതിവാകുന്നു. ദേശീയപാതയിൽ തിരക്കേറിയ കാരന്തൂർ മുതൽ കുന്നമംഗലം വരെ ഭാഗങ്ങളിൽ മാത്രം ഇത്തരത്തിൽ ഇരുപതോളം ചതിക്കുഴികൾ ആണ് റോഡിൽ
കോഴിക്കോട്∙ കേരള ഫുട്ബോളിന് ഇതാ, പുതിയ യുവരാജാക്കൻമാർ. കേരള പ്രിമിയർ ലീഗിന്റെ (കെപിഎൽ) ഫൈനലിൽ കേരള പൊലീസിനെ 2–1ന് തോൽപിച്ച് മുത്തൂറ്റ് ഫുട്ബോൾ അക്കാദമി കപ്പിൽ മുത്തമിട്ടു. 45–ാം മിനിറ്റിൽ എസ്.ദേവദത്ത് മുത്തൂറ്റിന്റെ ആദ്യ ഗോൾ നേടിയപ്പോൾ 54–ാം മിനിറ്റിൽ എസ്.സുജിലിന്റെ ഗോളിലൂടെ പൊലീസ് സമനില പിടിച്ചു. എന്നാൽ 65–ാം മിനിറ്റിൽ പകരക്കാരൻ കെ.ബി.അഭിത്തിന്റെ ഗോളിലൂടെ മുത്തൂറ്റ് വിജയം ഉറപ്പിക്കുകയായിരുന്നു.
നല്ലളം∙പതിനഞ്ചു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി വിൽപന നടത്തിയ കേസിൽ കസ്റ്റഡിയിലെടുത്തു കൊണ്ടുവരുന്നതിനിടെ ട്രെയിനിൽ നിന്നു കടന്നുകളഞ്ഞ പ്രതി വീണ്ടും പിടിയിൽ. അസം ബാർപെട്ട ഭവാനിപൂർ നസീദുൽ ഷെയ്ഖ് (21) ആണ് അറസ്റ്റിലായത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു. ചെറുവണ്ണൂർ ശാരദാമന്ദിരത്തിന് സമീപം ആക്രിക്കടയിലെ
കോഴിക്കോട് ∙ 20.311 ഗ്രാം മെത്താഫിറ്റമിനുമായി എളേറ്റിൽ വട്ടോളി സ്വദേശി എക്സൈസ് പിടിയിൽ. എളേറ്റിൽ വട്ടോളി കുയ്യിൽപീടികയിൽ വച്ചാണ് പാറച്ചാലിൽ മുഹമ്മദ് ഷാഫി (36) നെ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എൻ.കെ. ഷാജിയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ബാംഗ്ലൂരിൽ നിന്നും എത്തിച്ചാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ
വടകര∙ അശ്രദ്ധയും അജ്ഞതയും കാരണം പുതിയ 6 വരി ദേശീയപാതയിൽ അപകടം വരുത്തുന്നുവെന്ന് നാട്ടുകാർ. 3 വരികളിലായി ഇരു ദിശകളിലേക്ക് പോകുന്ന പുതിയ പാതയിൽ വാഹനങ്ങൾക്ക് വേഗം നിശ്ചയിച്ചിട്ടുണ്ട്. കൂടാതെ വലിയ വാഹനങ്ങൾക്കും ചെറിയ വാഹനങ്ങൾക്കും പ്രത്യേകം ട്രാക്കുകളും ഉണ്ട്. ഇതെല്ലാം കാറ്റിൽ പറത്തിയാണ് വാഹനങ്ങൾ കടന്നു പോകുന്നത്. പാതയുടെ നിർമാണം പൂർത്തിയായിട്ടില്ല. മൂരാട് പാലത്തും പാലോളിപ്പാലത്തിനും ഇടയിൽ 2.8 കിലോ മീറ്റർ ദൂരം വാഹനങ്ങൾക്ക് തുറന്നു കൊടുത്തെങ്കിലും വേഗം സംബന്ധിച്ചോ കടന്നു പോകേണ്ട ട്രാക്കുകളെ കുറിച്ചോ ഒരു സൂചനയും ഇല്ല. ഇരുഭാഗത്തേക്കും വാഹനങ്ങൾ കടന്നു പോകുന്ന സർവീസ് റോഡുകളാണ് ഇവിടെ ഉള്ളത്. പാലോളിപ്പാലം–പാലയാട്ട്നട സർവീസ് റോഡിൽ ഇരു ഭാഗത്തേക്കും വാഹനങ്ങൾ പോകുന്നുണ്ട്. മറുഭാഗത്തെ സർവീസ് റോഡിൽ വാഹനങ്ങൾ കുറവുമാണ്.
വടകര∙ വലിയ ശബ്ദം കേട്ടാണ് മൂരാട് പാലത്തിലെ അപകടം നാട്ടുകാർ അറിയുന്നത്. പാലവും ആറുവരിപ്പാതയും മുകളിലൂടെ ആയതിനാൽ വാഹനം എളുപ്പം ആളുകളുടെ ശ്രദ്ധയിൽപെടാറില്ല. ഞായർ വൈകിട്ട് 3.15 ന് വൻ ശബ്ദവും കൂട്ട നിലവിളിയും കേട്ടാണ് ആളുകൾ ഓടിയെത്തുന്നത്. അപ്പോൾ കണ്ട കാഴ്ച ഭയാനകമായിരുന്നു. കാറും ട്രാവലറും കൂട്ടിയിടിയിൽ നിശ്ശേഷം തകർന്ന നിലയിലായിരുന്നു. ട്രാവലറിന്റെ വാതിൽ തുറന്നു കുറച്ചു പേർ റോഡിൽ വീണു കിടന്നു. കാറിന്റെ മുൻഭാഗം തകർന്ന് എയർ ബാഗുകൾ ദ്വാരം വന്ന് ചിതറിയ നിലയിലായിരുന്നു. കാറിൽ ഉണ്ടായിരുന്ന 6 പേരിൽ ഒരാൾക്ക് മാത്രമേ ബോധം ഉണ്ടായിരുന്നുള്ളൂ. അയാളുടെ നെറ്റിയിൽ ആഴത്തിലുള്ള മുറിവു കണ്ടു.
ഗ്രാമ വണ്ടി ഇന്ന് ഓടിത്തുടങ്ങും: നാദാപുരം∙ കെഎസ്ആർടിസിയുടെ ഗ്രാമ വണ്ടി ഇന്ന് ഓടിത്തുടങ്ങും. രാവിലെ 10.30ന് ഇ.കെ.വിജയൻ എംഎഎൽഎ ഉദ്ഘാടനം ചെയ്യും. തൊട്ടിൽപാലം കെഎസ്ആർടിസി ഡിപ്പോയിൽ നിന്ന് എത്തുന്ന ബസ് കുളങ്ങരത്തു നിന്നു നരിക്കാട്ടേരി, ജ്വാല ലൈബ്രറി, ഒൻപതുകണ്ടം, തണ്ണീർപന്തൽ, കുമ്മങ്കോട് വഴി നാദാപുരം ബസ് സ്റ്റാൻഡിലെത്തും. നാദാപുരത്തു നിന്ന് തെരുവൻപറമ്പ്, പെരുവങ്കര, ചിയ്യൂർ, ഇയ്യങ്കോട്, ആവോലം എന്നിവിടങ്ങളിലേക്കും ബസ് ഓടുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് വി.വി.മുഹമ്മദലി അറിയിച്ചു.
കോഴിക്കോട് ∙ പഹൽഗാം ഭീകരാക്രമണത്തിനു ശേഷം ഇന്ത്യ രൂക്ഷമായ സൈബർ ആക്രമണം നേരിട്ടെന്നും ഇവയെല്ലാം ഫലപ്രദമായി തടഞ്ഞെന്നും ‘ഫാൽക്കൺ ഫീഡ്സ്’ എന്ന സൈബർ നിരീക്ഷണ ഏജൻസി ആഭ്യന്തര മന്ത്രാലയത്തിനു റിപ്പോർട്ട് നൽകി. പാക്കിസ്ഥാൻ, ബംഗ്ലദേശ് ഹാക്കർ ഗ്രൂപ്പുകളാണു പല രാജ്യങ്ങളിൽ നിന്നായി ഹാക്കിങ്ങിനു ശ്രമിച്ചത്. സൈറ്റുകൾ താറുമാറാക്കി സേവനങ്ങൾ സ്തംഭിപ്പിക്കുകയായിരുന്നു ലക്ഷ്യം.ടെലിഗ്രാം വഴിയായിരുന്നു 96% ആക്രമണവും. ഡാർക് വെബും ഉപയോഗിക്കപ്പെട്ടു.
പേരാമ്പ്ര(കോഴിക്കോട്)∙ കഴിഞ്ഞ ദിവസം മുതല്‍ കാണാതായ മധ്യവയസ്കനെ വീടിനോട് ചേര്‍ന്ന വിറകുപുരയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മുളിയങ്ങല്‍ നൊചാട് പഞ്ചായത്ത് ഓഫിസിനു സമീപം കൂടത്തിങ്കല്‍ മീത്തല്‍ രാജീവനെയാണ് (53) മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇയാളെ മേയ് 8 മുതല്‍ കാണാതായിരുന്നു. തുടര്‍ന്ന് ബന്ധുക്കള്‍ പേരാമ്പ്ര പൊലീസില്‍ പരാതി നല്കി. പൊലീസ് നല്കിയ ടവര്‍ ലൊക്കേഷന്റെ അടിസ്ഥാനത്തില്‍ ഞായറാഴ്ച രാവിലെ വീടിനു സമീപം നാട്ടുകാര്‍ തിരച്ചില്‍ നടത്തുന്നതിനിടെ വിറകുപുരയില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നതായി കണ്ടെത്തി. അവിടെ നോക്കിയപ്പോഴാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
Results 1-10 of 10000