Activate your premium subscription today
കൊച്ചി ∙ റാഗിങ് നിരോധന നിയമം പരിഷ്കരിക്കുന്നതുമായി ബന്ധപ്പെട്ട് പഠിക്കാൻ രൂപീകരിച്ച കർമ സമിതിയുടെ ആദ്യയോഗം വൈകാതെ ചേരണമെന്ന് ഹൈക്കോടതി നിർദേശം. ഹൈക്കോടതി നിർദേശത്തെ തുടർന്ന് ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ സർക്കാർ രൂപം കൊടുത്ത 12 അംഗ കർമ സമിതിക്കാണ് ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് സി.ജയചന്ദ്രൻ എന്നിവരുടെ നിർദേശം. സമിതിയിൽ ഡിജിപിയുടെ പ്രതിനിധിയായി ഉൾപ്പെടുത്തിയിരിക്കുന്നത് ഐജി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥനെയാകണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.
കൊച്ചി∙ വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിക്കായി നിർമിച്ച കെട്ടിടത്തിന്റെ ബലപരിശോധനയ്ക്ക് കൂടുതൽ സമയം ചോദിച്ച സംസ്ഥാന സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം. ബലപരിശോധന സംബന്ധിച്ച് ഉത്തരവ് ജനുവരിയിൽ പുറപ്പെടുവിച്ചതാണെന്നു കോടതി ചൂണ്ടിക്കാട്ടി. സർക്കാരിന് ഇനിയും സമയം വേണമെന്നാണു പറയുന്നതെങ്കിൽ കോടതി തന്നെ ഒരു ഏജൻസിയെ നിയോഗിക്കും. സർക്കാർ അതിന്റെ ചെലവ് വഹിക്കേണ്ടി വരും. ഒരാഴ്ചയ്ക്കുള്ളിൽ തീരുമാനം അറിയിക്കാനും ചീഫ് ജസ്റ്റിസ് നിതിൻ ജാംദാര്‍, ജസ്റ്റിസ് എസ്.മനു എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.
സ്പീക്കർ എ.എൻ.ഷംസീറിനെതിരെ പരോക്ഷ വിമർശനവുമായി കെ.ടി.ജലീൽ എംഎൽഎ. നിയമസഭയിൽ ജലീലിന്റെ പ്രസംഗം നീണ്ടു പോയതോടെ ചുരുക്കാന്‍ സ്പീക്കർ പലതവണ ആവശ്യപ്പെട്ടിരുന്നു. സ്പീക്കറുടെ പരാമർശത്തിനാണ് പേരു സൂചിപ്പിക്കാതെ സമൂഹമാധ്യമത്തിലൂടെ ജലീൽ മറുപടി നൽകിയത്.
കൽപറ്റ ∙ മുണ്ടക്കൈ-ചൂരൽമല ഉരുൾദുരന്തത്തിൽ വീട് നഷ്ടമായവർക്കുള്ള സ്നേഹഭവനങ്ങൾക്ക് ഇന്നു തറക്കല്ലിടും. കൽപറ്റ എൽസ്റ്റൺ എസ്റ്റേറ്റിൽ സർക്കാർ ഏറ്റെടുത്ത ഭൂമിയിൽ നിർമിക്കുന്ന മാതൃകാ ടൗൺഷിപ്പിന്റെ ശിലാസ്ഥാപനം വൈകിട്ട് നാലിനു മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. കൽപറ്റ ബൈപ്പാസിനോടു ചേർന്ന് സർക്കാർ ഏറ്റെടുത്ത 64 ഹെക്ടറിൽ 7 സെന്റ് വീതമുള്ള പ്ലോട്ടുകളിലാണ് 1000 ചതുരശ്ര അടി ഒറ്റനില വീടുകൾ നിർമിക്കുന്നത്. ഭാവിയിൽ ഇരുനിലയാക്കാനാകുംവിധമാകും അടിത്തറ. ആരോഗ്യകേന്ദ്രം, അങ്കണവാടി, മാർക്കറ്റ്, കമ്യൂണിറ്റി സെന്റർ എന്നിവയും ടൗൺഷിപ്പിലുണ്ടാകും. ചടങ്ങിൽ മന്ത്രി കെ. രാജൻ അധ്യക്ഷനാകും. മന്ത്രിമാരായ ഒ.ആർ. കേളു, റോഷി അഗസ്റ്റിൻ, കെ. കൃഷ്ണൻകുട്ടി, എ.കെ.ശശീന്ദ്രൻ, രാമചന്ദ്രൻ കടന്നപ്പള്ളി, കെ.ബി.ഗണേഷ്കുമാർ, പി.എ.മുഹമ്മദ് റിയാസ്, പ്രിയങ്ക ഗാന്ധി എംപി, പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, പ്രതിപക്ഷ ഉപനേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി, ടി.സിദ്ദീഖ് എംഎൽഎ തുടങ്ങിയവർ പങ്കെടുക്കും.
തിരുവനന്തപുരം ∙ വിഴിഞ്ഞം രാജ്യാന്തര തുറമുഖ പദ്ധതിയുടെ വയബിലിറ്റി ഗ്യാപ് ഫണ്ട് (വിജിഎഫ്) അനുവദിക്കുന്നതിൽ ഒടുവിൽ സംസ്ഥാന സർക്കാർ കേന്ദ്രത്തിനു വഴങ്ങി. കേന്ദ്രം നൽകുന്ന വിജിഎഫ് ആയ 817.8 കോടി രൂപ, തുറമുഖത്തിന്റെ വരുമാന വിഹിതം സഹിതം തിരിച്ചടയ്ക്കാനുള്ള നിർദേശം അംഗീകരിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. അടിസ്ഥാനസൗകര്യ വികസനത്തിൽ സ്വകാര്യനിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സാമ്പത്തികമായി ലാഭകരമാകാത്ത പദ്ധതികൾക്കു പ്രഖ്യാപിച്ച ധനസഹായമായ വിജിഎഫ് കേരളത്തിനു മാത്രം വായ്പയായി മാറ്റിയാണ് കേന്ദ്ര സർക്കാർ നൽകുന്നത്.
തിരുവനന്തപുരം∙ സമാശ്വാസ തൊഴില്‍ദാന പദ്ധതി പ്രകാരമുള്ള ആശ്രിത നിയമന വ്യവസ്ഥകള്‍ പരിഷ്ക്കരിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. പുതുക്കിയ വ്യവസ്ഥകള്‍ തത്വത്തില്‍ അംഗീകരിച്ചു. ആശ്രിത നിയമന അപേക്ഷകളില്‍ കാലതാമസം ഉണ്ടാകുന്ന സാഹചര്യം കണക്കിലെടുത്താണ് പുതുക്കിയ മാനദണ്ഡങ്ങള്‍ കൊണ്ടു വന്നത്. സംസ്ഥാന സർവീസിൽ ഇരിക്കെ മരണമടയുന്ന ജീവനക്കാരുടെ ആശ്രിതർക്ക് പദ്ധതി പ്രകാരം ജോലി ലഭിക്കുന്നതിന് അർഹതയുണ്ട്. ജീവനക്കാരൻ മരണമടയുന്ന സാഹചര്യം പരിഗണിക്കാതെ തന്നെ നിയമനം നല്‍കും. ഇൻവാലിഡ് പെൻഷണർ ആയ ജീവനക്കാർ മരണപ്പെട്ടാല്‍ അവരുടെ ആശ്രിതര്‍ക്ക് പദ്ധതി വഴിയുള്ള നിയമനത്തിന് അർഹതയുണ്ടാകില്ല.
ബെയ്റൂട്ട് ∙ യുഎസ് യാത്രയ്ക്ക് കേന്ദ്ര സർക്കാർ അനുമതി നിഷേധിച്ചത് അസാധാരണ നടപടിയെന്നു മന്ത്രി പി. രാജീവ്. അനുമതി നിഷേധിച്ചത് എന്തിനെന്ന് അറിയില്ല. സ്വഭാവികമായി ലഭിക്കേണ്ടതായിരുന്നുവെന്നും മന്ത്രി പറഞ്ഞു. ലബനനിൽ യാക്കോബായ സഭ അധ്യക്ഷന്റെ സ്ഥാനാരോഹണ ചടങ്ങില്‍ പങ്കെടുത്ത ശേഷം യുഎസിലേക്കു പോകാനായിരുന്നു മന്ത്രിയുടെ പദ്ധതി.
തിരുവനന്തപുരം ∙ പൊലീസ് സല്യൂട്ട് നിർത്തലാക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭയിൽ ഇന്നലെ എം. വിൻസെന്റ് എംഎൽഎ നൽകിയ സബ്മിഷൻ അംഗങ്ങൾക്കിടയിൽ കൗതുകവും ശ്രദ്ധാ കേന്ദ്രവുമായി. സ്പീക്കർ അനുമതി നിഷേധിച്ചെങ്കിലും കിട്ടുന്ന സല്യൂട്ട് പോകുമോയെന്നായിരുന്നു പലരുടെയും ചിന്ത. സല്യൂട്ട് കിട്ടുന്നതോടെ തങ്ങൾ വല്ലാത്ത അധികാര കേന്ദ്രമാണെന്ന തോന്നൽ ജനപ്രതിനിധികളിൽ ഉണ്ടാക്കുന്നുണ്ടെന്ന് ചൂണ്ടികാട്ടിയായിരുന്നു വിൻസെന്റ് സബ്മിഷൻ നൽകിയത്.
തിരുവനന്തപുരം ∙ പണമില്ലാതെ അതിഗുരുതര പ്രതിസന്ധി നേരിട്ട സംസ്ഥാന സർക്കാരിന് ആശ്വാസമായി അവസാന നിമിഷം കടമെടുപ്പ് അനുമതി. 7,139 കോടി രൂപ വായ്പയെടുക്കാനാണ് വഴി തെളിഞ്ഞത്. സാമ്പത്തിക വർഷം അവസാനിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ റിസർവ് ബാങ്ക് വഴി കടമെടുക്കാനുള്ള അവസാന അവസരമായിരുന്നു ഇന്നലെ. അർഹമായ 6,250 കോടി രൂപ കടമെടുക്കാൻ അനുമതി ദിവസങ്ങൾ മുൻപേ ആവശ്യപ്പെട്ടെങ്കിലും കേന്ദ്രത്തിൽ നിന്നു വ്യക്തമായ മറുപടി ലഭിച്ചിരുന്നില്ല. ഇതെത്തുടർന്ന് തിങ്കളാഴ്ച മന്ത്രി കെ.എൻ.ബാലഗോപാലും ഡൽഹിയിലെ പ്രത്യേക പ്രതിനിധി കെ.വി.തോമസും കേന്ദ്ര ധന മന്ത്രാലയവുമായി ബന്ധപ്പെട്ടു.
തിരുവനന്തപുരം ∙ ആശാ വർക്കർമാർ നടത്തുന്ന സമരത്തിനു പിന്തുണ പ്രഖ്യാപിച്ചു കേരള സംസ്ഥാന ജനകീയ പ്രതിരോധ സമിതി സംഘടിപ്പിക്കുന്ന ജനസഭ ഇന്ന് സമരവേദിയിൽ. സാഹിത്യ അക്കാദമി പ്രസിഡന്റ് കെ.സച്ചിദാനന്ദൻ, ടീസ്റ്റ സെതൽവാദ്, കൽപറ്റ നാരായണൻ, ബി.രാജീവൻ, ജോയ് മാത്യു, ഡോ. എം.പി.മത്തായി, സി.ആർ.നീലകണ്ഠൻ, ശ്രീധർ രാധാകൃഷ്ണൻ, ഡോ. കെ.ജി.താര, ഡോ. ആസാദ്, സണ്ണി എം.കപിക്കാട്, റോസ് മേരി, ഫാ. റൊമാൻസ് ആന്റണി, ജോർജ് മുല്ലക്കര എന്നിവർ പങ്കെടുക്കും.
Results 1-10 of 8567