Activate your premium subscription today
തിരുവനന്തപുരം∙ വിഷുവിന് മുന്നോടിയായി ഒരു ഗഡു ക്ഷേമ പെൻഷൻ കൂടി അനുവദിച്ചതായി ധനമന്ത്രി കെ.എൻ.ബാലഗോപാൽ അറിയിച്ചു. സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക് ഏപ്രിലിലെ പെൻഷനാണ് നൽകുക. ഇത് വിഷുവിനു മുമ്പ് വിതരണം ചെയ്യും. പെൻഷൻ നൽകുന്നതിനായി 820 കോടി രൂപ അനുവദിച്ചെന്നും മന്ത്രി അറിയിച്ചു.
ന്യൂഡൽഹി ∙ മൂന്നു മാസത്തിനിടയിൽ ധനമന്ത്രാലയത്തിലെ 2 ഉന്നത ഉദ്യോഗസ്ഥരെയാണ് റഗുലേറ്ററി ഏജൻസികളായ റിസർവ് ബാങ്കിന്റെയും സെബിയുടെയും തലപ്പത്തേക്ക് കേന്ദ്രം നിയോഗിച്ചത്. ഇരുവരും റവന്യു സെക്രട്ടറി സ്ഥാനത്തു നിന്നാണ് ഈ പദവികളിലേക്ക് എത്തിയത്. ഡിസംബറിൽ സഞ്ജയ് മൽഹോത്ര ആർബിഐ ഗവർണറായെങ്കിൽ കഴിഞ്ഞ ദിവസം തുഹിൻ
തിരുവനന്തപുരം ∙ മുണ്ടക്കൈയിലും ചൂരൽമലയിലും പുനരധിവാസത്തിനായി, 2000 കോടിയുടെ ഗ്രാന്റാണ് കേന്ദ്രത്തോടു ചോദിച്ചിരുന്നതെന്നും കിട്ടിയത് വായ്പയാണെന്നും ധനമന്ത്രി കെ.എൻ. ബാലഗോപാൽ. വായ്പ അനുവദിക്കാൻ വൈകി. കുറഞ്ഞ സമയത്തിനകം പണം ചെലവഴിക്കണമെന്ന നിർദേശം പ്രായോഗികമായി ബുദ്ധിമുട്ടാണെന്ന് കേന്ദ്രത്തെ അറിയിക്കും. എല്ലാ അനുമതികളും കിട്ടിയാൽ അടുത്ത വർഷം തന്നെ ദുരിതാശ്വാസത്തിന്റെ ആദ്യ പ്രവർത്തനമായി ടൗൺഷിപ്പും മറ്റുമായി സർക്കാർ മുന്നോട്ടു പോകുമെന്നും മന്ത്രി വ്യക്തമാക്കി.
തിരുവനന്തപുരം ∙ നിയമസഭയിൽ ബജറ്റ് ചര്‍ച്ചയ്ക്കുള്ള മറുപടിയിൽ പുതിയ പ്രഖ്യാപനങ്ങളുമായി ധനമന്ത്രി കെ.എൻ.ബാലഗോപാൽ. പഴശ്ശി ചരിത്ര സ്മാരകം വികസിപ്പിക്കാൻ 2 കോടി, തലശ്ശേരി ഹെറിറ്റേജ് ടൗണ്‍ സൗന്ദര്യവല്‍ക്കരണത്തിന് 1 കോടി, തൃത്താലയിലെ ആയുര്‍വേദ പാര്ക്കിന് 2 കോടി രൂപ എന്നിങ്ങനെ വകയിരുത്തിയതായി മന്ത്രി അറിയിച്ചു.
തിരുവനന്തപുരം ∙ കഴിഞ്ഞ എട്ടര വർഷത്തിനിടെ ആദ്യമായി സാമ്പത്തിക പ്രതിസന്ധി നീങ്ങി നല്ല കാലം വരുന്നുവെന്നു പ്രഖ്യാപിച്ച സംസ്ഥാന ബജറ്റിൽ ജനങ്ങളിലേക്കു പണമെത്തിക്കുന്ന പദ്ധതികളില്ല. വരുമാനം വർധിക്കുന്നുവെന്നു കണക്കു നിരത്തി മന്ത്രി വാദിക്കുമ്പോഴും 60 ലക്ഷം പേർക്കു ഗുണം ചെയ്യുന്ന ക്ഷേമ പെൻഷൻ കൂട്ടാത്തത് ബജറ്റിനുമേൽ നിരാശയുടെ കാർമേഘം പടർത്തി. സാമ്പത്തിക പ്രതിസന്ധി കാരണം കഴിഞ്ഞ ബജറ്റിലെ പദ്ധതികളിൽ പകുതിയോളം വെട്ടിക്കുറച്ചതിനാൽ ഇൗ ബജറ്റിലെ പദ്ധതികളുടെ ഭാവിയും തുലാസിലാണ്. വൻകിട വികസന പദ്ധതികളിൽ പലതും മുൻ ബജറ്റുകളുടെയും കിഫ്ബി പ്രഖ്യാപനങ്ങളുടെയും ആവർത്തനമായി. സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള ആനുകൂല്യങ്ങളും നേരത്തേ വാഗ്ദാനം ചെയ്തതിനപ്പുറം പോയില്ല
തിരുവനന്തപുരം / ആലപ്പുഴ ∙ കിഫ്ബിക്കു റോഡുകളിൽനിന്നു ടോൾ പിരിക്കാനായി സർക്കാർ നിയമഭേദഗതി കൊണ്ടുവരുന്നു. 30 കിലോമീറ്റർ വാഹനത്തിൽ സഞ്ചരിച്ചാൽ ടോൾ ഇൗടാക്കും. ടോൾ ബൂത്ത് സ്ഥാപിക്കുന്നതിനു പകരം എഐ സാങ്കേതികവിദ്യ ഉപയോഗിച്ചു പിരിവിനുള്ള വ്യവസ്ഥയും കൊണ്ടുവരും. നിയമത്തിന്റെ കരടിന് അംഗീകാരമായാൽ ഈ സമ്മേളനത്തിൽ തന്നെ ബിൽ അവതരിപ്പിച്ചോ അതിനുശേഷം ഓർഡിനൻസ് ഇറക്കിയോ നിയമഭേദഗതി നടപ്പാക്കാനാണ് ആലോചന.
∙ സ്വതന്ത്ര ഭാരതത്തിൽ ഏറ്റവുമധികം ബജറ്റുകൾ തുടർച്ചയായി അവതരിപ്പിച്ച സി.ഡി.ദേശ്മുഖിന്റെ റെക്കോർഡ് (ഏഴെണ്ണം) ഇന്ന് ധനമന്ത്രി നിർമല സീതാരാമൻ മറികടക്കും. ഇന്നത്തെ അവതരണം കൂടി പരിഗണിച്ചാൽ 2019 മുതൽ 7 സമ്പൂർണ ബജറ്റും ഒരു ഇടക്കാല ബജറ്റുമാണ് നിർമലയുടെ അക്കൗണ്ടിലുണ്ടാവുക.
തിരുവനന്തപുരം∙ പതിനാറാം ധനകാര്യ കമ്മീഷൻ ചെയർമാൻ ഡോ. അരവിന്ദ് പനഗാരിയയും അംഗങ്ങളും ഞായറാഴ്ച കേരളത്തിലെത്തും. പതിനാറാം ധനകാര്യ കമ്മിഷൻ റിപ്പോർട്ട് തയ്യാറാക്കുന്നതിന്റെ മുന്നോടിയായിട്ടാണ് സന്ദർശനം. സംസ്ഥാനങ്ങളിലേക്കുള്ള പഠന യാത്രകളുടെ ഭാഗമായാണ് മൂന്നു ദിവസത്തെ കേരള സന്ദർശനം നിശ്ചയിച്ചിട്ടുള്ളത്.
സംസ്ഥാനത്തെ ത്രിതല പഞ്ചായത്തുകൾക്കും നഗരസഭകൾക്കുമായി 211 കോടി രൂപകൂടി സർക്കാർ സഹായം അനുവദിച്ചതായി ധനകാര്യ മന്ത്രി കെ.എൻ.ബാലഗോപാൽ അറിയിച്ചു. ജനറൽ പർപ്പസ് ഫണ്ട് ആണ് അനുവദിച്ചത്. ഗ്രാമ പഞ്ചായത്തുകൾക്ക് 150 കോടി ലഭിക്കും.
സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ഒരു ഗഡു ക്ഷാമ ബത്ത അനുവദിച്ചു. സര്‍വീസ് പെന്‍ഷനകാര്‍ക്കുള്ള ക്ഷാമാശ്വാസവും ഒരു ഗഡു അനുവദിച്ചതായി ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ അറിയിച്ചു. യുജിസി, എഐസിടിഇ, മെഡിക്കല്‍ സര്‍വീസ് ഉള്‍പ്പെടെ എല്ലാ മേഖലയിലും ഡിഎ, ഡിആര്‍ വര്‍ധനവിന്റെ ആനുകൂല്യം ലഭിക്കും.
Results 1-10 of 157