Activate your premium subscription today
സഗ്രേബ് ∙ ക്രൊയേഷ്യയുടെ പ്രസിഡന്റായി സോറൻ മിലനോവിച്ച് പ്രതിപക്ഷത്തിന്റെ സഹായത്തോടെ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. രണ്ടാം ഘട്ട വോട്ടെടുപ്പിൽ ഭരണകക്ഷിയിലെ ഡ്രഗൻ പ്രിമറോക്കിനെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. പോൾ ചെയ്തതിൽ 74% വോട്ട് മിലനോവിച്ച് നേടി. ജനപ്രിയ നേതാവായ മിലനോവിച്ച് യൂറോപ്യൻ യൂണിയന്റെയും നാറ്റോ സഖ്യത്തിന്റെയും കടുത്ത വിമർശകനാണ്
യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ജനുവരി 15ന് ന്യൂയോർക്ക് സമയം രാത്രി 8 മണിക്ക് രാഷ്ട്രത്തെ അഭിസംബോധന ചെയ്ത് വിടവാങ്ങൽ പ്രസംഗം നടത്തും.
വാഷിങ്ടൻ ∙ യുഎസ് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്യാൻ 10 ദിവസം മാത്രം ബാക്കി നിൽക്കെ, രതിചിത്രനടിക്കു കൈക്കൂലി നൽകിയെന്ന കേസിൽ ഡോണൾഡ് ട്രംപിനെ ശിക്ഷയിൽ നിന്ന് ഒഴിവാക്കി കോടതിവിധി.
വാഷിങ്ടൻ ∙ നാലു കൊല്ലം മുൻപ് ഇതേ ദിവസം ഡോണൾഡ് ട്രംപിന്റെ അനുയായികൾ പാർലമെന്റ് മന്ദിരം കയ്യേറിയതിന്റെ നടുക്കുന്ന ഓർമകളുമായാണ് യുഎസ് കോൺഗ്രസ് സംയുക്ത സമ്മേളനം ഇന്ന് നടക്കുന്നത്.
ന്യൂയോർക്ക് ∙ നൂറാം വയസ്സിൽ അന്തരിച്ച യുഎസ് മുൻ പ്രസിഡന്റ് ജിമ്മി കാർട്ടറുടെ ഒരാഴ്ച നീളുന്ന സംസ്കാര ശുശ്രൂഷകൾ സൗത്ത് ജോർജിയയിൽ ജന്മനാടായ പ്ലെയിൻസിൽ ആരംഭിച്ചു.
വാഷിങ്ടൻ∙ യുഎസിന്റെ നിയുക്ത പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരായ ഹഷ് മണി കേസിൽ ജനുവരി 10ന് വിധി വരും. പോൺ താരം സ്റ്റോമി ഡാനിയേൽസുമായുള്ള വിവാഹേതര ബന്ധം വെളിപ്പെടുത്താതിരിക്കാൻ അവർക്ക് പണം നൽകിയെന്നതാണ് കേസ്. 20നാണ് ട്രംപ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്നത്. ട്രംപിനെ ജയിലിലേക്ക് അയയ്ക്കില്ലെന്ന് വിചാരണയ്ക്കു നേതൃത്വം നൽകിയ ജഡ്ജി ജുവാൻ എം. മെർക്കൻ വ്യക്തമാക്കിയിട്ടുണ്ട്. ട്രംപ് നേരിട്ടോ അല്ലാതെയോ ഹാജരാകണമെന്നും നിർദേശമുണ്ട്.
സോൾ ∙ ദക്ഷിണ കൊറിയയിൽ പട്ടാളനിയമം നടപ്പാക്കാൻ ശ്രമിച്ചതിന് ഇംപീച്ച് ചെയ്യപ്പെട്ട പ്രസിഡന്റ് യൂൻ സുക് യോലിനെ അറസ്റ്റ് ചെയ്യാനെത്തിയ അഴിമതി അന്വേഷണ ഓഫിസ് ഉദ്യോഗസ്ഥരെ പ്രസിഡന്റിന്റെ അംഗരക്ഷകരും പട്ടാളവും ചേർന്ന് തടഞ്ഞു. അറസ്റ്റ് തടയാൻ പ്രസിഡന്റിന്റെ വസതിക്കു ചുറ്റും യൂനിന്റെ അനുയായികൾ തടിച്ചുകൂടിയതോടെ 6 മണിക്കൂറോളം നീണ്ട സംഘർഷത്തിനുശേഷം വാറന്റ് നടപ്പാക്കാനാകാതെ ഉദ്യോഗസ്ഥർ മടങ്ങി. യുഎസ് പ്രസിഡന്റായിരുന്ന ഡോണൾഡ് ട്രംപിന് അറസ്റ്റിൽ നിന്നു ലഭിച്ച പരിരക്ഷ തനിക്കും ലഭിക്കണമെന്ന് യൂൻ ആവശ്യപ്പെട്ടത് അനുയായികൾ മുദ്രാവാക്യമാക്കിയിരുന്നു. പട്ടാളനിയമം നടപ്പാക്കാൻ ശ്രമിച്ചത് അട്ടിമറി ശ്രമമാണെന്നു വിലയിരുത്തിയ ഡിസ്ട്രിക്ട് കോടതിയാണ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്.
സോൾ ∙ രാജ്യത്ത് പട്ടാളനിയമം നടപ്പാക്കാൻ ശ്രമിച്ചതിന് ദക്ഷിണ കൊറിയയുടെ സസ്പെൻഡ് ചെയ്യപ്പെട്ട പ്രസിഡന്റ് യൂൻ സുക് യോലിനെ അറസ്റ്റ് ചെയ്യാൻ സോൾ വെസ്റ്റേൺ ഡിസ്ട്രിക്ട് കോടതി അനുമതി നൽകി. ഈ കുറ്റത്തിന് ഇംപീച്ച് ചെയ്യപ്പെട്ട യൂൻ നൽകിയ അപ്പീലിൽ ഭരണഘടനാ കോടതിയിൽ വിചാരണ നടക്കുന്നതിനിടെയാണ് അറസ്റ്റ് അനുമതി.
സംഭവബഹുലമായ ഭരണം കൊണ്ടും രാഷ്ട്രീയത്തിനപ്പുറം തിളങ്ങിയ ജീവകാരുണ്യപ്രവർത്തനം കൊണ്ടും അനന്യജീവിതം നയിച്ച ജിമ്മി കാർട്ടർ ഇനി ഓർമകളിലെ ചരിത്രപുരുഷൻ. യുഎസിന്റെ 39–ാമത് പ്രസിഡന്റും സമാധാന നൊബേൽ ജേതാവുമായ ജിമ്മി കാർട്ടർ ജോർജിയയിലെ വീട്ടിലാണ് നൂറാം വയസ്സിൽ അന്തരിച്ചത്.
വാഷിങ്ടൻ ∙ സംഭവബഹുലമായ ഭരണം കൊണ്ടും രാഷ്ട്രീയത്തിനപ്പുറം തിളങ്ങിയ ജീവകാരുണ്യ പ്രവർത്തനം കൊണ്ടും അനന്യജീവിതം നയിച്ച ജിമ്മി കാർട്ടർ ഇനി ഓർമകളിലെ ചരിത്രപുരുഷൻ. യുഎസിന്റെ 39–ാമത് പ്രസിഡന്റും സമാധാന നൊബേൽ ജേതാവുമായ ജിമ്മി കാർട്ടർ ജോർജിയയിലെ വീട്ടിലാണ് നൂറാം വയസ്സിൽ അന്തരിച്ചത്.
Results 1-10 of 159