Activate your premium subscription today
ന്യൂഡൽഹി ∙ പച്ചക്കറി അരിയുന്ന കത്തി കൊണ്ട് ശസ്ത്രക്രിയ നടത്തരുതെന്ന് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ. രാജ്യസഭാധ്യക്ഷസ്ഥാനത്തു നിന്നു തന്നെ നീക്കാനുള്ള പ്രതിപക്ഷ പ്രമേയ നോട്ടിസിനെ പറ്റിയായിരുന്നു പരാമർശം. തന്നെ നീക്കം ചെയ്യാൻ പ്രതിപക്ഷം ‘തുരുമ്പിച്ച കത്തിയുമായാണ്’
ന്യൂഡൽഹി∙ ഒരു രാജ്യം ഒരുമിച്ച് തിരഞ്ഞെടുപ്പ് ബിൽ പ്രമേയം അവതരിപ്പിക്കാനിരിക്കെ സംയുക്ത പാർലമെന്ററി സമിതിയിൽ എട്ടംഗങ്ങളെ കൂടി ഉൾപ്പെടുത്തി. കേരളത്തിൽ നിന്നുള്ള എംപിയായ കെ.രാധാകൃഷ്ണനടക്കമുള്ളവരെ ഉൾപ്പെടുത്തിയാണ് ജെപിസി വിപുലീകരിച്ചത്.
ന്യൂഡൽഹി∙ രാജ്യസഭാ ചെയർമാൻ ജഗ്ദീപ് ധൻകറിനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം തള്ളി. അവിശ്വാസ പ്രമേയത്തിനു 14 ദിവസം മുൻപ് നോട്ടിസ് നൽകണമെന്ന ചട്ടം പാലിച്ചില്ലെന്നും ധൻകറിന്റെ പേര് ശരിയായി എഴുതിയില്ലെന്നും കാണിച്ചാണ് രാജ്യസഭ ഡപ്യൂട്ടി ചെയർമാൻ അവിശ്വാസ പ്രമേയം തള്ളിയത്.
ന്യൂഡൽഹി∙ രാജ്യസഭയിൽ കോൺഗ്രസിനെ കടന്നാക്രമിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാഹുൽ ഗാന്ധിയുടെ കയ്യിലുള്ളത് ഭരണഘടനയുടെ ശൂന്യമായ പകർപ്പാണെന്നും കോൺഗ്രസ് കാണിക്കുന്നത് രാജ്യത്തോടുള്ള വഞ്ചനയാണെന്നും അമിത് ഷാ തുറന്നടിച്ചു. ‘ഒരു രാജ്യം ഒന്നിച്ചുള്ള തിരഞ്ഞെടുപ്പ്’ ബില്ലുമായി ബന്ധപ്പെട്ട് രാജ്യസഭയിൽ
ന്യൂഡൽഹി ∙ വിശ്വഹിന്ദു പരിഷത്തിന്റെ ചടങ്ങിൽ വിവാദപ്രസംഗം നടത്തിയ അലഹാബാദ് ഹൈക്കോടതി ജഡ്ജി ശേഖർ കുമാർ യാദവിനെതിരെ രാജ്യസഭയിൽ പ്രതിപക്ഷം ഇംപീച്ച്മെന്റ് നോട്ടിസ് നൽകി. പ്രസംഗം വർഗീയ ചേരിതിരിവ് ഉണ്ടാക്കുന്നതാണെന്ന് 55 എംപിമാർ ഒപ്പിട്ട നോട്ടിസിൽ പറയുന്നു. നേതാക്കളായ ദിഗ്വിജയ് സിങ് (കോൺഗ്രസ്), കപിൽ സിബൽ (എസ്പി), ജോൺ ബ്രിട്ടാസ് (സിപിഎം), സാകേത് ഗോഖലെ (തൃണമൂൽ കോൺഗ്രസ്), മനോജ് കുമാർ ഝാ (ആർജെഡി) എന്നിവർ രാജ്യസഭാ സെക്രട്ടറി ജനറലിനാണു നോട്ടിസ് നൽകിയത്.
ന്യൂഡൽഹി ∙ രാജ്യസഭാ അധ്യക്ഷൻ ജഗ്ദീപ് ധൻകറിനെതിരെ നിലപാടു കടുപ്പിച്ചും ലോക്സഭാ സ്തംഭനം ഒഴിവാക്കാൻ ഉപാധി വച്ചും ഇന്ത്യാസഖ്യം കക്ഷികൾ. യുഎസ് ശതകോടീശ്വരൻ ജോർജ് സോറോസുമായി കോൺഗ്രസിനു ബന്ധമുണ്ടെന്ന് ആരോപിക്കാൻ ബിജെപിയുടെ രാജ്യസഭാ കക്ഷിനേതാവ് ജെ.പി.നഡ്ഡയ്ക്കും പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജുവിനും ഇന്നലെ വേണ്ടത്ര സമയം നൽകി. എന്നാൽ, മറുപടി പറയാൻ പ്രതിപക്ഷ ഉപനേതാവ് പ്രമോദ് തിവാരിക്കു സമയം ലഭിക്കുന്നതിനുമുൻപു സഭ നിർത്തിവച്ചു. രണ്ടുതവണ നിർത്തിവച്ച രാജ്യസഭ 17 മിനിറ്റ് മാത്രമാണ് ചേർന്നത്.
ന്യൂഡൽഹി ∙ വിളകൾക്കു താങ്ങുവില അടക്കം കർഷകരുടെ ആവശ്യങ്ങൾ സഭ നിർത്തിവച്ചു ചർച്ച ചെയ്യണമെന്ന ആവശ്യം അധ്യക്ഷൻ ജഗ്ദീപ് ധൻകർ തള്ളിയതിനെ തുടർന്നു രാജ്യസഭയിൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിപക്ഷം ശൂന്യവേള ബഹിഷ്കരിച്ചു.
ന്യൂഡൽഹി ∙ കോട്ടയം–എറണാകുളം–കൊച്ചി വിമാനത്താവളം റൂട്ടിലെ ഗതാഗതക്കുരുക്കിനു നിർദിഷ്ട അങ്കമാലി – കുണ്ടന്നൂർ ബൈപാസിൽ നിന്നു പുതിയ പാത നിർമിച്ചു പരിഹാരം കാണാൻ കഴിയുമെന്നു കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു. രാജ്യസഭയിൽ ഹാരിസ് ബീരാന്റെ ചോദ്യത്തിനു മറുപടി നൽകുകയായിരുന്നു മന്ത്രി. കൊച്ചിയിൽ ഗതാഗതക്കുരുക്കു രൂക്ഷമാണെന്നും 6500 കോടി രൂപയുടെ ബൈപാസ് അതിനു പരിഹാരമാകുമെന്നും ഗഡ്കരി പറഞ്ഞു. ‘കോട്ടയത്തേക്കും രൂക്ഷമായ ഗതാഗതക്കുരുക്കുണ്ട്. ബൈപാസ് വന്ന ശേഷം, ഇതിൽ നിന്നു കോട്ടയത്തേക്കുള്ള പാതയുടെ കാര്യം പരിഗണിക്കും’– അദ്ദേഹം പറഞ്ഞു.
ന്യൂഡൽഹി∙ 5 ദിവസത്തെ സ്തംഭനാവസ്ഥയ്ക്കു ശേഷം പാർലമെന്റിന്റെ ഇരുസഭകളും ഇന്നലെ പൂർണതോതിൽ പ്രവർത്തിച്ചു. തിങ്കളാഴ്ച ലോക്സഭയും രാജ്യസഭയും യഥാക്രമം 13 മിനിറ്റും 18 മിനിറ്റുമാണു നടന്നതെങ്കിൽ ഇന്നലെ ലോക്സഭ 7 മണിക്കൂറിലേറെയും രാജ്യസഭ 6 മണിക്കൂറും ചേർന്നു. ബാങ്കിങ് ഭേദഗതി ബിൽ ലോക്സഭയിലും എണ്ണപ്പാടങ്ങളുടെ നിയന്ത്രണവുമായി ബന്ധപ്പെട്ട ബിൽ രാജ്യസഭയിലും പാസാക്കി.
ന്യൂഡൽഹി ∙ അദാനിക്കെതിരായ അഴിമതി ആരോപണം, സംഭൽ സംഘർഷം എന്നിവയടക്കമുള്ള വിഷയങ്ങളുമായി ബന്ധപ്പെട്ട് അഞ്ചു ദിവസമായുള്ള സ്തംഭനാവസ്ഥയ്ക്കുശേഷം പാർലമെന്റിൽ മഞ്ഞുരുക്കം. ഭരണഘടന അംഗീകരിക്കപ്പെട്ടതിന്റെ 75–ാം വാർഷികത്തോടനുബന്ധിച്ച് ഇരുസഭകളിലും ചർച്ച നടത്തണമെന്ന പ്രതിപക്ഷ ആവശ്യം സർക്കാർ അംഗീകരിച്ചു. ഭരണഘടനയെക്കുറിച്ച് ലോക്സഭയിൽ 13,14 തീയതികളിലും രാജ്യസഭയിൽ 16,17 തീയതികളിലും ചർച്ച നടക്കും. ഇതോടെ ഇന്നുമുതൽ പാർലമെന്റ് നടപടികളിൽ പ്രതിപക്ഷം സഹകരിച്ചേക്കും.
Results 1-10 of 239