Activate your premium subscription today
മുംബൈ ∙ ഇ-കാബിനറ്റ് സംവിധാനം നടപ്പാക്കുന്നതിനായി മന്ത്രിമാർക്കും മുതിർന്ന ഉദ്യോഗസ്ഥർക്കും 1.6 കോടി രൂപ ചെലവിട്ട് ഐപാഡുകൾ വാങ്ങുന്നു.
തിരുവനന്തപുരം ∙ പോക്സോ കേസുകള്‍ അന്വേഷിക്കുന്നതിന് പൊലീസില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാന്‍ മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം. ഇതിന് 304 തസ്തികകള്‍ സൃഷ്ടിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഡിവൈഎസ്പി - 4, എസ്ഐ - 40, എഎസ്ഐ - 40, എസ്സിപിഒ - 120, സിപിഒ - 100 എന്നിങ്ങനെയാണ് തസ്തികകൾ സൃഷ്ടിക്കുക. 2025-26 വര്‍ഷത്തെ കരട് മദ്യനയത്തിനും മന്ത്രിസഭ അംഗീകാരം നൽകി.
തിരുവനന്തപുരം∙ വിഴിഞ്ഞം രാജ്യാന്തര തുറമുഖ പദ്ധതിയുടെ വയബിലിറ്റി ഗ്യാപ് ഫണ്ട് (വിജിഎഫ്) ആയി 817.8 കോടി രൂപ കേന്ദ്രത്തില്‍നിന്നു സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചതോടെ തിരിച്ചു നല്‍കേണ്ടിവരുന്നത് കോടികളുടെ വരുമാനം. ധനമന്ത്രി കെ.എൻ.ബാലഗോപാലിന്റെ കടുത്ത എതിർപ്പ് മറികടന്ന് കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭായോഗമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്.
തിരുവനന്തപുരം∙ എക്സൈസ് വകുപ്പില്‍ 65 വനിതാ സിവില്‍ എക്സൈസ് ഓഫിസര്‍ തസ്തിക സൃഷ്ടിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. കഴിഞ്ഞ ദിവസം മന്ത്രിസഭായോഗത്തില്‍ ഇതു സംബന്ധിച്ച് തീരുമാനമെടുത്തിരുന്നു. നിലവിലുള്ള റാങ്ക് ലിസ്റ്റില്‍ നിന്നാണ് നിയമനം നടത്തുക. ഓരോ ജില്ലയിലും പരമാവധി 7 നിയമനങ്ങളാണ് നടത്തുക.
ന്യൂഡൽഹി∙ സൈന്യത്തിനായി 156 ഹൈലികോപ്റ്ററുകൾ വാങ്ങാൻ കേന്ദ്ര മന്ത്രിസഭ ഉടൻ അനുമതി നൽകിയേക്കും. കരസേനയ്ക്കും വ്യോമസേനയ്ക്കുമായി ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡിൽ (എച്ച്എഎൽ) നിന്നാണ് ഹെലികോപ്റ്ററുകൾ വാങ്ങുന്നതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. ഇന്ത്യയിൽ വികസിപ്പിച്ച ‘പ്രചണ്ഡ്’ ഹെലികോപ്റ്ററുകളാണ് വാങ്ങുന്നത്. 45,000 കോടിരൂപയുടെതാണ് ഇടപാട്.
യുഎഇയുടെ വിദേശ നിക്ഷേപം 2031ൽ 24,000 കോടി ദിർഹമാക്കി ഉയർത്തുന്നത് ഉൾപ്പെടെ ലക്ഷ്യങ്ങളുമായി ദേശീയ നിക്ഷേപ നയത്തിന് മന്ത്രിസഭ അംഗീകാരം നൽകി.
തിരുവനന്തപുരം∙ സ്വകാര്യ സർവകലാശാല ബിൽ തിങ്കളാഴ്ച നിയമസഭയിൽ അവതരിപ്പിക്കും. കരട് ബില്ലിന് രണ്ടാഴ്ച മുൻപു മന്ത്രിസഭ അംഗീകാരം നൽകിയിരുന്നു. സിപിഐ ഉൾപ്പെട്ട മന്ത്രിസഭയാണ് അംഗീകാരം നൽകിയതെങ്കിലും സിപിഐയുടെ വിദ്യാർഥി– യുവജന സംഘടനകൾ പ്രതിഷേധവുമായി രംഗത്തുണ്ട്. ബിൽ അവതരിപ്പിക്കുന്ന ദിവസം എഐഎസ്എഫ് നിയമസഭാ മാർച്ച് പ്രഖ്യാപിച്ചിട്ടുണ്ട്. കോൺഗ്രസ് നേതാക്കൾ ഉൾപ്പെടെ ബിൽ സിലക്ട് കമ്മിറ്റിക്കു വിടണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും സബ്ജക്ട് കമ്മിറ്റിക്കു വിടാനാണു സാധ്യത.
തിരുവനന്തപുരം ∙ കേരള പബ്ലിക് സർവീസ് കമ്മിഷൻ ചെയർമാൻ, അംഗങ്ങൾ എന്നിവരുടെ ശമ്പളത്തിലും ആനൂകൂല്യങ്ങളിലും വർധന. ഇന്നു ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. പിഎസ്സി ചെയർമാന് ജില്ലാ ജഡ്ജിമാരുടെ സൂപ്പർ ടൈം സ്കെയിലിലെ പരമാവധി തുകയ്ക്കു തുല്യവും അംഗങ്ങൾക്കുള്ള ശമ്പളം ജില്ലാ ജഡ്ജിമാരുടെ സെലക്ഷൻ ഗ്രേഡ് സ്കെയിലിലെ പരമാവധി തുകയ്ക്കു തുല്യവുമാക്കിയുള്ള വർധനവിനാണ് മന്ത്രിസഭാ യോഗം അനുമതി നൽകിയത്.
തിരുവനന്തപുരം ∙ എതിർപ്പുകൾ നീങ്ങി, സ്വകാര്യ സർവകലാശാലകൾക്ക് കേരളത്തിലേക്ക് ചുവപ്പ് പരവതാനി വിരിക്കാനുള്ള ബില്ലിന് മന്ത്രിസഭായോഗം അനുമതി നൽകി. കരട് ബില്ലിന് അനുമതി ലഭിച്ചതോടെ നിയമസഭയുടെ നടപ്പ് സമ്മേളനത്തിൽതന്നെ ബിൽ അവതരിപ്പിക്കുമെന്ന് ഉറപ്പായി. കഴിഞ്ഞ രണ്ടു മന്ത്രിസഭാ യോഗങ്ങളിൽ ചർച്ചയ്ക്കെത്തിയെങ്കിലും തർക്കങ്ങളെത്തുടർന്ന് തീരുമാനമാകാതെ പോയ ബില്ലിനാണ് ഇന്ന് അനുമതി ലഭിച്ചത്.
കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ച നാഷനൽ ക്രിട്ടിക്കൽ മിനറൽസ് മിഷൻ പദ്ധതിക്ക് കേന്ദ്രമന്ത്രിസഭായോഗത്തിന്റെ അംഗീകാരം. 7 വർഷത്തേക്ക് 34,300 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. ധാതുക്കളുടെ പര്യവേക്ഷണവും ഖനനവും പദ്ധതിയുടെ ഭാഗമാണ്. ധാതുക്കളുമായി ബന്ധപ്പെട്ട് സ്വയംപര്യാപ്ത ഉറപ്പാക്കുകയും ഹരിത ഊർജ സ്രോതസ്സുകൾ പരമാവധി പ്രയോജനപ്പെടുത്തുകയുമാണ് ലക്ഷ്യം.
Results 1-10 of 288