Activate your premium subscription today
‘വിവാദ് സെ വിശ്വാസ്’ എന്ന ആദായനികുതി കുടിശിക ഒത്തുതീർപ്പു പദ്ധതിയുമായി ബന്ധപ്പെട്ടുണ്ടായിരുന്ന സാങ്കേതികതടസ്സങ്ങൾ നീക്കി കേന്ദ്രം വിജ്ഞാപനമിറക്കി. വരുന്ന 31 വരെ പദ്ധതിയുടെ ഭാഗമാകാം. 31നകം ഡിക്ലറേഷൻ ഫയൽ ചെയ്യുന്നവർക്ക് കുറഞ്ഞ സെറ്റിൽമെന്റ് തുക അടച്ചാൽ മതിയാകും.
പാലക്കാട് ∙ മദ്യക്കമ്പനിയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ ഉടൻ പ്രതികരിക്കുമെന്ന് ഒയാസിസ് കമേഴ്സ്യൽ പ്രൈവറ്റ് ലിമിറ്റഡ് പ്രതിനിധികൾ അറിയിച്ചു. സംരംഭം തുടങ്ങുക എന്ന ലക്ഷ്യം മാത്രമാണു കമ്പനിക്കുള്ളത്. 5 വർഷം കൊണ്ടു പൂർത്തിയാക്കുന്ന രീതിയിലാണു പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. കേന്ദ്രസർക്കാർ മുതൽ പഞ്ചായത്ത് വരെയുള്ളവരുടെ അനുമതി വിവിധ ഘട്ടങ്ങളിൽ നേടിയെടുക്കേണ്ടതുണ്ട്.
ശ്രീനഗർ∙ ജമ്മു കശ്മീരിലെ രജൗറി ജില്ലയിലെ ബുധാൽ ഗ്രാമത്തിൽ 45 ദിവസങ്ങൾക്കിടെ 16 പേർ ദുരൂഹ രോഗം ബാധിച്ചു മരിച്ച സംഭവത്തിൽ ആശങ്ക തുടരുന്നു. രോഗബാധിതരിൽ നാഡീവ്യവസ്ഥയെ തകർക്കുന്ന വിഷപദാർഥമായ ന്യൂറോടോക്സിൻ സാന്നിധ്യം കണ്ടെത്തി. തുടർന്ന് പാക് അതിർത്തി ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഗ്രാമത്തിൽ സൈന്യത്തെ വിന്യസിച്ചു.
ന്യൂഡല്‍ഹി ∙ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി എട്ടാം ശമ്പള കമ്മിഷന് രൂപവത്കരിക്കാന്‍ തീരുമാനമാനിച്ച് കേന്ദ്ര മന്ത്രിസഭായോഗം. കേന്ദ്ര ജീവനക്കാരുടെ നിലവിലുള്ള കുറഞ്ഞ അടിസ്ഥാന ശമ്പളം 18000 രൂപ എന്നത് 40,000 രൂപ കടന്നേക്കും. 50,000 രൂപ വരെയാകാനും സാധ്യതയുണ്ട്. ശമ്പളവും പെന്‍ഷനും നിർണയിക്കാന്‍ ഉപയോഗിക്കുന്ന ഗുണിതമായ ഫിറ്റ്മെന്റ് ഫാക്ടര്‍ 2.57 ആയിരുന്നത് ഏറിയാല്‍ 2.86 വരെ ആകാം. ഇത് 2.86 ആക്കി നിശ്ചയിച്ചാല്‍ ഇപ്പോഴത്തെ 18,000 രൂപ എന്ന കുറഞ്ഞ അടിസ്ഥാന ശമ്പളം 51,480 രൂപയായി ഉയരും.
ന്യൂഡൽഹി ∙ കേന്ദ്ര ജീവനക്കാരുടെ ശമ്പളം പരിഷ്കരിക്കാനുള്ള എട്ടാം ശമ്പള കമ്മിഷൻ രൂപീകരിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. റെയിൽവേയും പ്രതിരോധവും ഉൾപ്പെടെ 50 ലക്ഷം കേന്ദ്ര ജീവനക്കാർക്കും 65 ലക്ഷം പെൻഷൻകാർക്കും പ്രയോജനം ലഭിക്കും. കമ്മിഷന്റെ അധ്യക്ഷനെയും 2 അംഗങ്ങളെയും ഉടൻ പ്രഖ്യാപിക്കുമെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.
തേഞ്ഞിപ്പലം ∙ കാലിക്കറ്റിലെ ഗവേഷകർ കണ്ടുപിടിച്ച കൊതുകുനാശിനിക്ക് കേന്ദ്ര സർക്കാരിന്റെ പേറ്റന്റ്. ജന്തുശാസ്ത്ര പഠന വകുപ്പ് മുൻ മേധാവിയും ശാസ്ത്രജ്ഞനുമായ ഡോ. വി.എം. കണ്ണനും ഗവേഷക എം. ദീപ്തിയും ചേർന്നാണ് 5 വർഷത്തെ ഗവേഷണത്തിലൂടെ ഇത് കണ്ടെത്തിയത്. കൊതുകുനാശിനി വ്യാവസായികമായി ഉൽപാദിപ്പിക്കാൻ തയാറുളള കമ്പനികൾ, സ്റ്റാർട്ടപ്പുകൾ എന്നിവയുമായി ഉടമ്പടി ഉണ്ടാക്കാൻ യൂണിവേഴ്സിറ്റി അധികൃതർ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്.
ന്യൂഡൽഹി∙ ഖലിസ്ഥാൻ ഭീകരൻ ഗുർപട്വന്ത് സിങ് പന്നുവിനെ ന്യൂയോർക്കിൽ വച്ച് വധിക്കാൻ പദ്ധതിയിട്ട സംഭവത്തിൽ റോ മുൻ ഏജന്റ് വികാഷ് യാദവിനെതിരെ നടപടിയെടുക്കാൻ ശുപാർശ ചെയ്ത് കേന്ദ്ര സർക്കാർ. യുഎസ് എടുത്ത കൊലപാതക ഗൂഢാലോചന കേസിൽ മുൻ ചാരൻ 'സിസി1' നെതിരെ നടപടിയെടുക്കാൻ കേന്ദ്ര സർക്കാർ രൂപീകരിച്ച സമിതി ശുപാർശ ചെയ്തുവെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
തിരുവനന്തപുരം∙ അങ്കമാലി-എരുമേലി ശബരിപാത സംബന്ധിച്ച് കേന്ദ്രവും കേരളവും തമ്മിലുള്ള തര്‍ക്കം തുടരുന്ന സാഹചര്യത്തില്‍ മുന്നോട്ടുള്ള യാത്ര കല്ലും മുള്ളും നിറഞ്ഞതെന്ന് ഉറപ്പായി. പദ്ധതി നടപ്പാക്കാന്‍ പ്രതിജ്ഞബദ്ധമാണെന്നു മുഖ്യമന്ത്രിയും കേന്ദ്ര റയില്‍വേ മന്ത്രിയും ആവര്‍ത്തിക്കുന്നുണ്ടെങ്കിലും ഉപാധികള്‍ അംഗീകരിക്കുന്നതിലെ അലംഭാവം നിമിത്തം സമീപഭാവിയിലൊന്നും പദ്ധതിക്ക് ഗ്രീന്‍ സിഗ്നല്‍ തെളിയുമെന്നു കരുതാനാവില്ല. ശബരി റെയില്‍ സംബന്ധിച്ച് ആവശ്യമായ പിന്തുണ നല്‍കാമെന്നു സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ടെന്നും പദ്ധതി നടപ്പാക്കണമെന്നു തന്നെയാണ് സര്‍ക്കാരിന്റെ നിലപാടെന്നും ബാക്കി കാര്യങ്ങള്‍ കേന്ദ്രസര്‍ക്കാരാണ് തീരുമാനിക്കേണ്ടതെന്നും മുഖ്യമന്ത്രി പിണറായി വിജയന് ഇന്നു വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കൊച്ചി∙ സംസ്ഥാന സർക്കാരിനു കീഴിലുള്ള ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെ അസ്ഥിരപ്പെടുത്താനുള്ള ശ്രമം കേന്ദ്രസർക്കാരിന്റെയും യുജിസിയുടെയും ഭാഗത്തു നിന്നുണ്ടാകുന്നു എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പുതിയ യുജിസി ചട്ടങ്ങൾ സംസ്ഥാന സർവകലാശാലകളുടെ സ്വയംഭരണാവകാശത്തെ ചോദ്യം ചെയ്യുന്നതാണെന്ന് കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ (കുസാറ്റ്) ഉന്നത വിദ്യാഭ്യാസ കോൺക്ലേവ് ഉദ്ഘാടനം ചെയ്യവേ അദ്ദേഹം പറഞ്ഞു
സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന പതിവുപല്ലവി ഇനി ലാഘവത്തോടെ കാണാൻ കഴിയില്ല. ഗുരുതരപ്രതിസന്ധിയുടെ ആഘാതം ജനങ്ങളുടെ നിത്യജീവിതത്തിലേക്കും എത്തിത്തുടങ്ങി. ബജറ്റിൽ സർക്കാർ പ്രഖ്യാപിച്ചത് 21,838 കോടിയുടെ പദ്ധതികൾ. വരുമാനം കൂടുമെന്ന പ്രതീക്ഷ പാളിയതോടെ പദ്ധതി വിഹിതത്തിൽ പകുതിയും സർക്കാർ വെട്ടിത്തുടങ്ങി. അതായത്, 10,000 കോടിയിലേറെ രൂപയുടെ പദ്ധതികൾ ഒറ്റയടിക്ക് ‘ഠിം’! ഈ വെട്ടിനിരത്തലാകാം ധനമന്ത്രി ഇതേ ബജറ്റിൽതന്നെ പ്രഖ്യാപിച്ച പ്ലാൻ ബി എന്ന ആയുധം. ഇത്രത്തോളം ഫണ്ടുവെട്ടൽ സമീപചരിത്രത്തിൽ ആദ്യം. ഈ സാമ്പത്തികത്തകർച്ചയ്ക്കു കാരണങ്ങളെന്ത്? കേന്ദ്രത്തെ കുറ്റം പറയുന്നതിൽ കഴമ്പുണ്ടോ? കേരളം കാത്തിരിക്കുന്ന വെല്ലുവിളികൾ എന്തൊക്കെ? ഈ ചോദ്യങ്ങൾക്ക് ഉത്തരം തേടുകയാണു സാമ്പത്തിക, ഭരണ രംഗങ്ങളിലെ 4 വിദഗ്ധർ.
Results 1-10 of 2203