Activate your premium subscription today
തിരുവനന്തപുരം ∙ കേരളത്തിലെ ഐഎഎസ് പോരിൽ താൽപര്യമില്ലാതെ ഒരു ഉദ്യോഗസ്ഥൻ കേന്ദ്രത്തിൽ തുടരുന്നതിനാൽ ചീഫ് സെക്രട്ടറിയാകാൻ അവസരം ലഭിച്ചത് 3 പേർക്ക്. ഉത്തരേന്ത്യക്കാരായ ഉദ്യോഗസ്ഥർ കേന്ദ്ര ഡപ്യൂട്ടേഷനിൽ തുടരാൻ ആഗ്രഹിക്കുന്നതിനാൽ കേരളത്തിനു തുടർച്ചയായി മലയാളി ചീഫ് സെക്രട്ടറിമാരെ ലഭിക്കുന്നു. എൻ.പ്രശാന്ത് അടക്കം ഒരുകൂട്ടം ഐഎഎസ് ഉദ്യോഗസ്ഥർ പരസ്യമായി എതിർക്കുന്ന വിഭാഗത്തിന്റെ നേതൃനിരയിലുള്ള എ.ജയതിലക് ചീഫ് സെക്രട്ടറിയാകുന്നതോടെ പോരു മൂർച്ഛിക്കുമോ മഞ്ഞുരുകുമോ എന്നു കാത്തിരുന്നു കാണണം.
തിരുവനന്തപുരം∙ ഇന്ന് ഉദ്ഘാടനം ചെയ്യുന്ന സിപിഎമ്മിന്റെ സംസ്ഥാനത്തെ പുതിയ ആസ്ഥാന മന്ദിരമായ എകെജി സെന്ററിൽ എകെജിയുടെ പ്രതിമയും അനാഛാദനം ചെയ്യും. വൈകിട്ട് 5ന് മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനവും അനാഛാദനവും നിർവഹിക്കുന്നത്. പുതിയ മന്ദിരത്തിനു മുന്നിൽ സ്ഥാപിക്കുന്ന എകെജിയുടെ അർധകായ ശിൽപം ഫൈബർ ഗ്ലാസിൽ ഒരുക്കിയത് ശിൽപി ഉണ്ണി കാനായിയാണ്.
തിരുവനന്തപുരം ∙ സർക്കാരിന്റെ നാലാം വാർഷികാഘോഷങ്ങളുടെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ വിവിധ ദിവസങ്ങളിൽ പല ജില്ലകളിലായിരിക്കുമെങ്കിലും പതിവു മന്ത്രിസഭാ യോഗങ്ങൾ മുടക്കമില്ലാതെ നടക്കും. ഇന്നു വയനാട്ടിലുള്ള മുഖ്യമന്ത്രി, തിരുവനന്തപുരത്ത് എകെജി സെന്റർ ഉദ്ഘാടനത്തിനായി നാളെ ഹെലികോപ്റ്റർ മാർഗമെത്തുമെന്നാണു വിവരം. മന്ത്രിസഭാ യോഗം നാളെ തലസ്ഥാനത്ത് നടക്കും.
തിരുവനന്തപുരം ∙ മുഖ്യമന്ത്രിക്കു നൽകാനെന്ന പേരിൽ സംസ്ഥാനത്തെ തൊഴിലന്വേഷകരുടെ സമഗ്ര വിവരങ്ങൾ എംപ്ലോയ്മെന്റ് സർവീസ് വകുപ്പിൽ നിന്നു കെ–ഡിസ്ക് ആവശ്യപ്പെട്ടെന്നും അതു നൽകിയെന്നും വെളിപ്പെടുത്തൽ. 2021–22, 2022–23 വർഷങ്ങളിൽ എംപ്ലോയ്മെന്റ് വകുപ്പ് സംഘടിപ്പിച്ച തൊഴിൽമേളയുമായി ബന്ധപ്പെട്ട് റിപ്പോർട്ട് ചെയ്ത ഒഴിവുകൾ, പങ്കെടുത്ത ഉദ്യോഗാർഥികളുടെയും തൊഴിൽദാതാക്കളുടെയും എണ്ണം, ചുരുക്കപ്പട്ടികയിൽ എത്തിയവരുടെയും നിയമനം ലഭിച്ചവരുടെയും എണ്ണം എന്നീ വിവരങ്ങളാണ് കെ–ഡിസ്ക്കിനു കൈമാറിയത്.
തിരുവനന്തപുരം∙ ലഹരിവ്യാപനത്തിനെതിരെ ജൂണോടെ വിപുലമായ ക്യാംപെയ്നിലേക്കു കടക്കുകയാണെന്നും വിദ്യാർഥികളെയും യുവാക്കളെയും കേന്ദ്രീകരിച്ചാകും പ്രധാന പ്രചാരണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ലഹരിവിരുദ്ധ പ്രചാരണ പരിപാടിയുടെ ഭാഗമായി ഓൺലൈനായി ചേർന്ന മത,സാമുദായിക നേതാക്കളുടെയും തുടർന്നു നടത്തിയ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെയും യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.
തിരുവനന്തപുരം ∙ വഖഫ് വിഷയത്തിൽ ബിജെപിക്കും മുസ്ലിം ലീഗിനുമെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. ബിജെപി കുളം കലക്കി മീൻപിടിക്കാൻ നോക്കിയപ്പോൾ, മുസ്ലിംലീഗ് ഈ വിഷയത്തിൽ ഇരട്ടത്താപ്പ് സ്വീകരിച്ചെന്നു മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.
സിൽക്യാര (ഉത്തരാഖണ്ഡ്) ∙ ഉത്തരകാശിയിലെ സിൽക്യാര തുരങ്കം പൂർത്തിയാകുന്നു. ഇരുഭാഗങ്ങളിൽ നിന്നുമുള്ള പണി കഴിഞ്ഞു. അടുത്ത 15– 18 മാസം കൊണ്ട് യാത്രയ്ക്ക് തുറന്നുകൊടുക്കും. 2023 നവംബർ 12ന് തുരങ്കത്തിൽ കുടുങ്ങിയ 41 തൊഴിലാളികളെ 17 ദിവസത്തിനു ശേഷം സുരക്ഷിതമായി പുറത്തെത്തിച്ച രക്ഷാപ്രവർത്തനം രാജ്യത്തിന്റെ ചരിത്രത്തിലിടം പിടിച്ചിരുന്നു.
തിരുവനന്തപുരം ∙ എം.വി.ജയരാജനെ സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് ഉയർത്തുമെന്നും പകരം മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ.രാഗേഷ് കണ്ണൂർ ജില്ലാ സെക്രട്ടറിയാകുമെന്നുമുള്ള ധാരണ പാർട്ടി സമ്മേളനസമയത്തു തന്നെ നേതൃതലത്തിൽ രൂപപ്പെട്ടിരുന്നു. ജില്ലയിലെ സീനിയർ നേതാവ് എം.പ്രകാശനെ സംസ്ഥാന കമ്മിറ്റിയിൽ ഉൾപ്പെടുത്തണമെന്ന ഫോർമുലയും ആ സമയത്തു തന്നെ രൂപപ്പെട്ടതാണ്. പൂർണമായും മുഖ്യമന്ത്രി പിണറായി വിജയന്റെ നോമിനി എന്ന നിലയിലാണു രാഗേഷ് പാർട്ടിയുടെ ശക്തമായ ഘടകത്തിന്റെ അമരത്തു നിയോഗിക്കപ്പെട്ടത്.
കേരളത്തിൽ കൂടുതൽ കാലം മുഖ്യമന്ത്രിപദം വഹിച്ചവരുടെ പട്ടികയിൽ പിണറായി വിജയൻ രണ്ടാം സ്ഥാനത്തേക്ക്. നാളെ (2025 ഏപ്രിൽ 14) അദ്ദേഹം 3246 ദിവസം (8 വർഷം 10 മാസം 20 ദിവസം) മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരന് ഒപ്പമെത്തും. 4009 ദിവസം മുഖ്യമന്ത്രിയായിരുന്ന ഇ.കെ. നായനാരാണ് ഒന്നാം സ്ഥാനത്ത്. അദ്ദേഹം വിവിധ സമയങ്ങളിലായി 3 മന്ത്രിസഭകൾക്കു നേതൃത്വം നൽകി.
തൃശൂർ ∙ മന്ത്രിമാരുടെയും എംഎൽഎമാരുടെയും ശമ്പളത്തിലും അലവൻസിലും 35% വരെ വർധന ശുപാർശ ചെയ്യുന്ന ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർ കമ്മിഷന്റെ റിപ്പോർട്ട് പുറത്തുവിടാതിരിക്കാൻ വിചിത്രന്യായവുമായി അധികൃതർ. വിവരാവകാശ നിയമപ്രകാരം പകർപ്പ് ആവശ്യപ്പെട്ടു നൽകിയ അപേക്ഷയ്ക്കു ലഭിച്ച മറുപടി ഇങ്ങനെ: ‘റിപ്പോർട്ട് പുസ്തകരൂപത്തിൽ പ്രിന്റ് ചെയ്തതിന്റെ ഒരു കോപ്പി മാത്രമേ കമ്മിഷൻ സർക്കാരിനു സമർപ്പിച്ചിട്ടുള്ളൂ. അത് അംഗീകാരത്തിനു വേണ്ടി മുഖ്യമന്ത്രിക്കു സമർപ്പിച്ചെങ്കിലും ഫയൽ മടക്കി ലഭിച്ചിട്ടില്ലാത്തതിനാൽ പകർപ്പെടുക്കുവാൻ സാധിക്കില്ല’. ഇൻഫർമേഷൻ ഓഫിസറുടെ മറുപടിക്കെതിരെ അപ്പീൽ നൽകിയപ്പോൾ ഓഫിസറുടെ വാദം വസ്തുതാപരമെന്നു വിലയിരുത്തി അപ്ലറ്റ് അതോറിറ്റി പരാതി തീർപ്പാക്കി.
Results 1-10 of 695