Activate your premium subscription today
ഇന്ത്യൻ വിദേശ പൗരത്വം ഏകപക്ഷീയമായി റദ്ദാക്കിയതിനെ ചോദ്യം ചെയ്തു ഇന്ത്യൻ സർക്കാരിനെതിരെ കോടതിയിൽ കേസ് ഫയൽ ചെയ്തു യുഎസ് മാധ്യമപ്രവർത്തകൻ. ഒരു പ്രമുഖ ഇന്ത്യൻ ബിസിനസുകാരനെ വിമർശിച്ച് വാർത്ത പ്രസിദ്ധീകരിച്ചതിനു പിന്നാലെയാണ് ഇന്ത്യൻ വിദേശ പൗരത്വം റദ്ദാക്കിയത്.
ജന്മാവകാശ പൗരത്വം ഉടനടി അവസാനിപ്പിക്കാനുള്ള ട്രംപിന്റെ ശ്രമങ്ങൾക്ക് തിരിച്ചടിയായി അപ്പീൽ കോടതി വിധി.
മസ്കത്ത് ∙ ഒമാൻ പൗരത്വത്തിനൊപ്പം മറ്റൊരു രാജ്യത്തിന്റെയും പൗരത്വം അനുവദിക്കില്ലെങ്കിലും ആഭ്യന്തര മന്ത്രാലയത്തിന്റെ ശുപാർശയിൽ ഭരണാധികാരിക്ക് ഇരട്ടപൗരത്വം അനുവദിക്കാം.
മസ്കത്ത് ∙ ഒമാനി പൗരത്വം നേടുന്നതിനുള്ള നടപടികള് പരിഷ്കരിച്ച് ഭരണാധികാരി സുല്ത്താന് ഹൈതം ബിന് താരികിന്റെ ഉത്തരവ്. 2014ലെ ഒമാനി പൗരത്വ നിയവും രാജ്യത്തിന്റെ അടിസ്ഥാന നിയമവും പുനഃപരിശോധിച്ച ശേഷമാണ് രാജകീയ ഉത്തരവ് പ്രഖ്യാപിച്ചത്. പൊതുതാത്പര്യവും മുന്നിര്ത്തിയാണ് പുതിയ നിയമം
യുഎസിൽ ജന്മാവകാശ പൗരത്വം നിർത്തലാക്കി പ്രസിഡന്റ് ഡോണൾഡ് ട്രംപ് കൊണ്ടുവന്ന ഉത്തരവു മറികടക്കാൻ സിസേറിയനായി ഇന്ത്യൻ ദമ്പതികൾ തിരക്കുകൂട്ടുന്നതായി റിപ്പോർട്ട്. യുഎസ് പൗരത്വമില്ലാത്തവരോ ഗ്രീൻ കാർഡ് ഇല്ലാത്തവരോ ആയ മാതാപിതാക്കൾക്ക് യുഎസിൽ ജനിക്കുന്ന കുട്ടികൾക്കു പൗരത്വം നൽകുന്ന നിയമമാണ് റദ്ദാക്കിയത്. ട്രംപിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായിരുന്നു ജന്മാവകാശ പൗരത്വം നിർത്തലാക്കുമെന്നുള്ളത്.
വാഷിങ്ടൻ∙ യുഎസിൽ ജന്മാവകാശ പൗരത്വം അവസാനിപ്പിക്കാനുള്ള പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നീക്കത്തിന് തിരിച്ചടി. ട്രംപിന്റെ ഉത്തരവ് നടപ്പിലാക്കാനുള്ള നീക്കം സിയാറ്റിലിലെ ഫെഡറൽ ജഡ്ജ് താൽക്കാലികമായി തടഞ്ഞു. 14 ദിവസത്തേക്ക് തുടർനടപടികൾ സ്റ്റേ ചെയ്തതു. ഉത്തരവ് നഗ്നമായ ഭരണഘടനാ ലംഘനമാണെന്ന് ജഡ്ജ് ജോൺ കോഗ്നോർ പറഞ്ഞു. വാഷിങ്ടൻ, അരിസോണ, ഇല്ലിനോയിസ്, ഒറിഗോൺ എന്നീ നാലു സംസ്ഥാനങ്ങളുടെ അഭ്യർഥന പ്രകാരം പരിഗണിച്ച കേസിലാണ് ട്രംപിന്റെ ഉത്തരവിന് താൽക്കാലിക സ്റ്റേ അനുവദിച്ചത്.
ന്യൂഡൽഹി ∙ യുഎസിലെ ജന്മാവകാശ പൗരത്വ വ്യവസ്ഥയ്ക്ക് ഉപാധികൾ ഏർപ്പെടുത്തി പ്രസിഡന്റ് ഡോണൾഡ് ട്രംപ് പുറപ്പെടുവിച്ച ഉത്തരവ് പ്രാബല്യത്തിലാക്കുന്നതു തടയണമെന്ന ആവശ്യവുമായി 22 സംസ്ഥാനങ്ങൾ നിയമനടപടി ആരംഭിച്ചു. മനുഷ്യാവകാശ സംഘടനകളും ഡിസ്ട്രിക്ട് ഓഫ് കൊളംബിയയും സാൻഫ്രാൻസിസ്കോ നഗരവും കോടതിയെ സമീപിച്ചിട്ടുണ്ട്. ട്രംപിന്റെ ഉത്തരവ് നിയമവിരുദ്ധമായി കുടിയേറിയവരെ മാത്രമല്ല, താൽക്കാലിക വീസയിൽ യുഎസിൽ ഉള്ളവരെയും ഗ്രീൻ കാർഡിനു കാത്തിരിക്കുന്നവരെയും ബാധിക്കും. ഇന്ത്യയിൽനിന്നുതന്നെ ഇത്തരത്തിലുള്ള ഏതാനും ലക്ഷം പേർ യുഎസിലുണ്ട്. താൽക്കാലിക തൊഴിൽ വീസകൾ (എച്ച്–1ബി, എൽ1), ആശ്രിത വീസ (എച്ച് 4), പഠന വീസ (എഫ്1), ഇന്റേൺഷിപ്, അധ്യാപന, പരിശീലന സന്ദർശക വീസ (ജെ1), ഹ്രസ്വകാല ബിസിനസ് അല്ലെങ്കിൽ ടൂറിസ്റ്റ് വീസ (ബി1, ബി2) തുടങ്ങിയവ ഉപയോഗിച്ച് യുഎസിൽ കഴിയുന്നവർക്ക് ഉത്തരവ് തിരിച്ചടിയാവാം.
ലോകത്തിലെ ഏറ്റവും പ്രബല സാമ്പത്തിക – സൈനിക ശക്തിയുടെ കടിഞ്ഞാൺ വീണ്ടും കയ്യിലെത്തിയതിന്റെ വിളംബരമാണ് യുഎസ് പ്രസിഡന്റായി സ്ഥാനമേറ്റെടുത്തശേഷം ഡോണൾഡ് ട്രംപ് നടത്തിയ നയംമാറ്റ പ്രഖ്യാപനങ്ങൾ. ലോകാരോഗ്യസംഘടനയിൽനിന്നും പാരിസ് കാലാവസ്ഥാ ഉടമ്പടിയിൽനിന്നുമുള്ള പിന്മാറ്റം, ജന്മാവകാശ പൗരത്വം റദ്ദാക്കൽ, മെക്സിക്കൻ അതിർത്തിയിൽ അടിയന്തരാവസ്ഥ, ട്രാൻസ്ജെൻഡറുകളെ നിരാകരിക്കൽ എന്നിവയടക്കം പുതിയ പ്രസിഡന്റിന്റെ ആദ്യദിന കയ്യൊപ്പുവീണ എക്സിക്യൂട്ടീവ് ഉത്തരവുകളിൽ പലതും കടുത്ത ആശങ്കയിലേക്കു വാതിൽതുറക്കുകയാണ്.
പത്തു ലക്ഷത്തിനു മുകളിൽ ജനസംഖ്യയുള്ള നഗരമേഖലകളിൽ വികസനാസൂത്രണത്തിനായി മെട്രോപ്പൊലിറ്റൻ ആസൂത്രണ സമിതി (എംപിസി) രൂപീകരിക്കണമെന്ന ഭരണഘടനാ ഭേദഗതി നിലവിൽവന്നിട്ടുതന്നെ 30 വർഷം കഴിഞ്ഞു. 2011ലെ സെൻസസ് പ്രകാരം കൊച്ചി നഗരമേഖലയിലെ ജനസംഖ്യ 20 ലക്ഷം കടന്നിട്ടും എംപിസി രൂപീകരണം വൈകുന്നതു വികസനദിശയിൽനിന്നുള്ള മുഖംതിരിക്കലായേ കാണാനാവൂ.
ന്യൂഡൽഹി ∙ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ബ്രിട്ടിഷ് പൗരത്വ വിഷയം സിബിഐ അന്വേഷിക്കുന്നതായി കോടതിയിൽ വെളിപ്പെടുത്തൽ. ഈ വിഷയത്തിൽ അലഹാബാദ് ഹൈക്കോടതിയിലുള്ള ഹർജിയിൽ സിബിഐ അന്വേഷണം ആരംഭിച്ചതായി ഹർജിക്കാരനായ കർണാടക ബിജെപി അംഗം വിഗ്നേഷ് ശിശിറാണു ഡൽഹി ഹൈക്കോടതിയെ അറിയിച്ചത്. രാഹുൽ ഗാന്ധിയുടെ പൗരത്വം
Results 1-10 of 84