Activate your premium subscription today
ന്യൂഡൽഹി∙ യുഎസിൽനിന്ന് ഇറക്കുമതി ചെയ്യുന്ന വസ്തുക്കളുടെ നികുതി കുറയ്ക്കാൻ ഇന്ത്യ സമ്മതിച്ചുവെന്ന പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അവകാശവാദം കേന്ദ്രം തള്ളി. നാലു ദിവസത്തെ വ്യാപാര ചർച്ചകൾക്കുശേഷം വാണിജ്യമന്ത്രി പീയൂഷ് ഗോയലും സംഘവും യുഎസിൽനിന്ന് ഇന്ത്യയിലേക്കു യാത്രതിരിച്ചതിനു പിന്നാലെ വെള്ളിയാഴ്ചയായിരുന്നു ട്രംപിന്റെ നിർണായക വെളിപ്പെടുത്തൽ. എന്നാൽ ഇങ്ങനെയൊരു ധാരണ ഇരുരാജ്യങ്ങളും തമ്മിലുണ്ടാക്കിയിട്ടില്ലെന്ന് കേന്ദ്രം പാർലമെന്ററി പാനലിനോട് തിങ്കളാഴ്ച അറിയിച്ചിരുന്നു. വിഷയം പരിഹരിക്കാൻ സെപ്റ്റംബർ വരെ സമയം വേണമെന്നാണ് ഇന്ത്യ ആവശ്യപ്പെട്ടിരിക്കുന്നതെന്നും കേന്ദ്രസർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ന്യൂഡൽഹി ∙ ഓഹരിവിപണി നിയന്ത്രണ ഏജൻസിയായ സെബിയുടെ (സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ) മേധാവിയായി തുഹിൻ കാന്ത പാണ്ഡെയെ നിയമിച്ചു. മൂന്നു വർഷത്തേക്കാണ് നിയമനം. നിലവിലെ ചെയർപഴ്സൻ മാധബി പുരി ബുച്ചിന്റെ കാലാവധി ഇന്ന് അവസാനിക്കും. മാർച്ച് 1 അവധിയായതിനാൽ തിങ്കളാഴ്ചയായിരിക്കും പുതിയ മേധാവി ചുമതലയേൽക്കുക. പുതിയ മേധാവിയെ നിയമിക്കാനായി കേന്ദ്ര സർക്കാർ ജനുവരിയിൽ അപേക്ഷ ക്ഷണിച്ചിരുന്നു.
ന്യൂഡൽഹി ∙ കോടതി കേസുകൾ കൈകാര്യം ചെയ്യാൻ കേന്ദ്ര സർക്കാർ കഴിഞ്ഞ 10 വർഷത്തിനിടെ ചെലവഴിച്ചത് 522 കോടിയിലധികം രൂപ. 2023- 24 സാമ്പത്തിക വർഷം മാത്രം കോടതി വ്യവഹാരങ്ങൾക്കായി 66 കോടി രൂപ ചെലവഴിച്ചു. കെട്ടിക്കിടക്കുന്ന കേസുകൾ വേഗത്തിൽ പരിഹരിക്കാൻ ഉതകുന്ന ദേശീയ വ്യവഹാര നയത്തിന്റെ കരട് കേന്ദ്രം തയാറാക്കുകയാണ്. ഒട്ടേറെ വർഷങ്ങളായി മാറിമാറി വരുന്ന സർക്കാരുകൾ അതിന്റെ രൂപരേഖയെക്കുറിച്ചു ചർച്ച ചെയ്തിരുന്നെങ്കിലും ഇതുവരെ പൂർണതയിലെത്തിയിട്ടില്ല.
ന്യൂഡൽഹി ∙ ക്രിമിനൽ കേസുകളിൽ ശിക്ഷിക്കപ്പെട്ടാൽ രാഷ്ട്രീയക്കാരെ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് സ്ഥിരമായി വിലക്കണമെന്ന ഹർജിക്കെതിരെ കേന്ദ്രസർക്കാർ. കേന്ദ്രം സുപ്രീം കോടതിയിൽ എതിർ സത്യവാങ്മൂലം സമർപ്പിച്ചു. നിയമനിർമാണ സഭകളുടെ പരിധിയിൽ വരുന്ന വിഷയമാണെന്നും കോടതിയുടെ പരിധിയിൽ ഇതു വരില്ലെന്നുമാണ് കേന്ദ്രത്തിന്റെ നിലപാട്.
ന്യൂഡല്‍ഹി ∙ രാജ്യത്തെ എല്ലാ പൗരന്മാർക്കുമായി സാർവത്രിക പെന്ഷന് പദ്ധതി കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരാനൊരുങ്ങുന്നുവെന്ന് വിവരം. രാജ്യത്തെ നിര്‍മാണ തൊഴിലാളികള്‍, വീട്ടുജോലിക്കാർ ഉൾപ്പെടെയുള്ളവർക്ക് സമഗ്രമായ പെന്ഷന് പദ്ധതികളില്ല. ഇതിന് പരിഹാരമായാണ് പുതിയ പദ്ധതിക്കുള്ള കേന്ദ്ര സർക്കാർ നീക്കം.
ന്യൂഡൽഹി ∙ ഇന്ത്യയിലെ തിരഞ്ഞെടുപ്പിൽ യുഎസ് ഇടപെടലുണ്ടായോ എന്ന വിവാദം രൂക്ഷമായിരിക്കെ, 2023– 24 സാമ്പത്തിക വർഷം ഇന്ത്യയ്ക്കു ലഭിച്ച യുഎസ് ധനസഹായത്തെക്കുറിച്ചുള്ള റിപ്പോർട്ട് ധനമന്ത്രാലയം പുറത്തുവിട്ടു. പോളിങ് വർധനയ്ക്കുള്ള യുഎസ് ധനസഹായമൊന്നും ഇക്കാലയളവിൽ ലഭിച്ചില്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.ഏകദേശം 75 കോടി ഡോളർ വകയിരുത്തിയ 7 പദ്ധതികളാണ് ഇന്ത്യൻ സർക്കാരിന്റെ പങ്കാളിത്തത്തോടെ ‘യുഎസ്എയ്ഡ്’ (യുഎസ് ഏജൻസി ഫോർ ഇന്റർനാഷനൽ ഡവലപ്മെന്റ് ) ഇപ്പോൾ നടപ്പിലാക്കി വരുന്നത്. ഇതിൽ 2023– 24 സാമ്പത്തിക വർഷം മാത്രം 9.7 കോടി ഡോളറിന്റെ (825 കോടി രൂപ) സഹായമാണ് നൽകിയത്.
ന്യൂഡൽഹി ∙ ഡോളറിനെതിരെ മറ്റു കറൻസികളുടെ മൂല്യം ഇടിയുന്നത് ഒരു ആഗോളപ്രതിഭാസമാണെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. ലോക്സഭയിൽ ആയിരുന്നു ധനമന്ത്രിയുടെ ന്യായീകരണം. ഡോളർ കരുത്താർജിക്കുന്നതാണ് ഇപ്പോഴുള്ള രൂപയുടെ മൂല്യമിടിയുന്നതിനുള്ള കാരണം. രൂപയുടെ പ്രശ്നം കൊണ്ടല്ല നിലവിലുള്ള സ്ഥിതിവിശേഷമുണ്ടായതെന്നും നിർമല സീതാരാമൻ പറഞ്ഞു.
ന്യൂഡൽഹി ∙ ആരോഗ്യകേന്ദ്രത്തിന്റെ ഗുണനിലവാരം ഉറപ്പാക്കുന്ന നാഷനൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേഡ്സ് സർട്ടിഫിക്കറ്റ് (എൻക്യുഎഎസ്) ഇല്ലാത്ത സർക്കാർ ആശുപത്രികൾക്കു ദേശീയ ആരോഗ്യ ദൗത്യത്തിന്റെ ധനസഹായം നൽകില്ലെന്നു കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ദേശീയ ആരോഗ്യ ദൗത്യം നിർദേശിക്കുന്ന മാനദണ്ഡങ്ങൾ പാലിക്കാത്ത സംസ്ഥാനങ്ങൾക്കും ധനസഹായം നൽകില്ലെന്നു സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും അയച്ച കത്തിൽ പറയുന്നു. സ്വകാര്യ ആശുപത്രികളെയും എൻക്യുഎഎസ് പരിധിയിൽ കൊണ്ടുവരാനുള്ള നടപടികളും കേന്ദ്രം തുടങ്ങിയിട്ടുണ്ട്.
ന്യൂഡൽഹി∙ ഗുർപട്വന്ത് സിങ് പന്നുവിന്റെ നേതൃത്വത്തിലുള്ള നിരോധിത ഖലിസ്ഥാൻ തീവ്രവാദി സംഘടനയായ സിഖ് ഫോർ ജസ്റ്റിസ് (എസ്എഫ്ജെ) ന്യൂനപക്ഷങ്ങളെയും മണിപ്പുരിലെ ജനങ്ങളെയും സ്വാധീനിച്ച് രാജ്യത്ത് വിഘടനവാദത്തിനു ശ്രമിച്ചെന്ന് കേന്ദ്രം. മുസ്ലിം, തമിഴ് വിഭാഗങ്ങളെയും മണിപ്പുരിലെ ക്രിസ്ത്യൻ വിഭാഗക്കാരെയും പ്രത്യേക രാജ്യം ആവശ്യപ്പെടാൻ സിഖ് ഫോർ ജസ്റ്റിസ് പ്രേരിപ്പിച്ചെന്ന് ഇന്റലിജൻസ് ഏജൻസികളെ ഉദ്ധരിച്ച് കേന്ദ്രം പറയുന്നു. എസ്എഫ്ജെയ്ക്ക് 2020ൽ പ്രഖ്യാപിച്ച വിലക്ക് 5 വർഷത്തേക്കു കൂടി നീട്ടുന്നതുമായി ബന്ധപ്പെട്ട് ആഭ്യന്തര മന്ത്രാലയത്തിന്റെ ഭാഗമായുള്ള ട്രൈബ്യൂണൽ വിധിയിലാണ് ഇക്കാര്യങ്ങൾ പറയുന്നത്.
ന്യൂഡൽഹി ∙ ആദിവാസി ഭൂമി ‘വഖഫ്’ ആയി മാറ്റാതിരിക്കാൻ നിയമനിർമാണം നടത്തണമെന്നു വഖഫ് ഭേദഗതി ബിൽ പരിഗണിക്കുന്ന സംയുക്ത പാർലമെന്ററി സമിതിയുടെ (ജെപിസി) ശുപാർശ. ഇന്നത്തെ അന്തിമയോഗത്തിൽ അംഗീകരിക്കാനിരിക്കുന്ന കരടുബില്ലിലാണ് ഇതടക്കമുള്ള ശുപാർശകളുള്ളത്.
Results 1-10 of 1573