Activate your premium subscription today
തിരുവനന്തപുരം∙ അനധികൃതമായി സാമൂഹ്യക്ഷേമപെന്ഷന് കൈപ്പറ്റിയ കൂടുതല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി. പൊതുമരാമത്ത് വകുപ്പിലെ 31 ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു.
തിരുവനന്തപുരം∙ വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദുരിതബാധിതരെ പുനരധിവസിപ്പിക്കാനുള്ള രണ്ടു ടൗൺഷിപ്പുകൾക്കായി കൽപറ്റയിലെയും നെടുമ്പാലയിലെയും എസ്റ്റേറ്റുകളിലെ ഭൂമിയേറ്റെടുക്കുന്നതു സംബന്ധിച്ച നിയമവശം പരിശോധിക്കുന്നതിനു സർക്കാർ അഡ്വക്കറ്റ് ജനറലിന്റെ ഉപദേശം തേടി.
തിരുവനന്തപുരം ∙ വീടുനിർമാണം ഉദ്ദേശിച്ചുള്ള ഭൂമിതരംമാറ്റത്തിനു വേഗത്തിൽ അനുമതി നൽകാൻ പ്രവർത്തനമാനദണ്ഡങ്ങളിൽ (എസ്ഒപി) മാറ്റം വരുത്തുമെന്നു മന്ത്രി കെ.രാജൻ പറഞ്ഞു. ഇതിനായി റവന്യു, തദ്ദേശ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ യോഗം വിളിക്കും.
തിരുവനന്തപുരം∙ കേരളത്തിൽ നിന്നുള്ള മെഡിക്കൽ മാലിന്യം തിരുനെൽവേലിയിൽ തള്ളിയ ഏജൻസിയെ കരിമ്പട്ടികയിൽപെടുത്തി ശുചിത്വ മിഷൻ. സൺ ഏജ് ഇക്കോ സിസ്റ്റം എന്ന ഏജൻസിയെയാണ് കരിമ്പട്ടികയിൽപെടുത്തിയത്. തിരുനെൽവേലിയില്‍ മാലിന്യം തള്ളിയെന്ന മാധ്യമ വാർത്തകൾക്ക് പിന്നാലെ ഹരിത ട്രൈബ്യൂണൽ സ്വമേധയാ കേസെടുത്ത് അന്വേഷണം നടത്തിയിരുന്നു. പിന്നാലെ ഏജൻസിക്ക് കാരണം കാണിക്കൽ നോട്ടിസ് നൽകിയിരുന്നു. ശുചിത്വ മിഷന്റെ കാരണം കാണിക്കൽ നോട്ടിസിന് മറുപടി നൽകാതിരുന്നതിന് പിന്നാലെയാണ് നടപടി സ്വീകരിച്ചത്.
കൽപറ്റ∙ മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരിതബാധിതര്‍ക്കായി സര്‍ക്കാര്‍ ഒരുക്കുന്ന ടൗണ്‍ഷിപ് പദ്ധതിക്കായുള്ള ഒന്നാംഘട്ട ഗുണഭോക്തൃ കരട് പട്ടിക പ്രസിദ്ധീകരിച്ചു. ഒന്നാം ഘട്ടത്തില്‍ 388 കുടുംബങ്ങളെയാണു കരട് പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കരട് പട്ടികയെക്കുറിച്ചുള്ള ആക്ഷേപങ്ങള്‍ 15 ദിവസത്തിനകം അറിയിക്കണമെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്. ദുരന്തത്തില്‍ വീടു നഷ്ടപ്പെട്ട കുടുംബങ്ങളെയും വാടക വീടുകളിലോ പാടികളിലോ താമസിച്ചിരുന്ന മറ്റെവിടെയും വീടില്ലാത്ത ദുരന്തബാധിതരെയുമാണ് ഒന്നാംഘട്ടത്തില്‍ ഉള്‍പ്പെടുത്തിയത്
തിരുവനന്തപുരം∙ കൊച്ചി സ്മാര്‍ട് സിറ്റി പദ്ധതി നിര്‍മാണത്തിന്റെ ഓരോഘട്ടത്തിലും ടീകോ കമ്പനി കാലതാമസം വരുത്തിയിരുന്നെന്നും കമ്പനിക്ക് സര്‍ക്കാര്‍ അനാവശ്യമായ ആനുകൂല്യങ്ങള്‍ നല്‍കിയിരുന്നുവെന്നും കൺട്രോളര് ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സിഎജി) 2014ലെ റിപ്പോര്‍ട്ടില്‍ തന്നെ ചൂണ്ടിക്കാട്ടിയിരുന്നു. ഫ്രെയിം വര്‍ക്ക് കരാറിലെ വ്യവസ്ഥകളില്‍ വെള്ളം ചേര്‍ത്തതു മൂലം സര്‍ക്കാര്‍ ശക്തമായ ഇടപെടല്‍ നടത്താന്‍ കഴിയാതെ നോക്കുകുത്തിയാകുക ആണെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തിയിരുന്നു.
തിരുവനന്തപുരം∙ സംസ്ഥാനത്തെ യുവതലമുറയുടെ ഐടി തൊഴില്‍ സ്വപ്നങ്ങളെ തല്ലിക്കെടുത്തിയാണ് 20 വര്‍ഷത്തോളം എങ്ങുമെത്താതെ കൊച്ചി സ്മാര്‍ട് സിറ്റി പദ്ധതി തകര്‍ന്നടിഞ്ഞ് അധികൃതരുടെ കെടുകാര്യസ്ഥയുടെ നേര്‍സാക്ഷ്യമാകുന്നത്. പദ്ധതി നടപ്പാക്കാനെത്തിയ ദുബായ് ടീകോം ഇന്‍വെസ്റ്റ്മെന്റ്സ് എന്ന കമ്പനിയെ ഒഴിവാക്കി രണ്ടു പതിറ്റാണ്ടിനിപ്പുറം 246 ഏക്കര്‍ തിരിച്ചുപിടിച്ച് പുതിയ സംരംഭകരെ തേടുകയാണ് സര്‍ക്കാര്‍. ഇത്രയും വര്‍ഷത്തിനിടെ എന്തുകൊണ്ടാണ് പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് യാതൊരു ഇടപെടലും സര്‍ക്കാരുകള്‍ നടത്താതിരുന്നതെന്നതാണ് ഉയരുന്ന പ്രധാന ചോദ്യം.
ഞങ്ങൾ കണ്ടുമുട്ടിയ, പേരു വെളിപ്പെടുത്താൻ താൽപര്യമില്ലാത്തൊരാൾ പറഞ്ഞത് ഇങ്ങനെ: ‘ജോലി ഉപേക്ഷിച്ചു പോകണമെന്ന് എല്ലാ മാസവും ചിന്തിക്കും. ശമ്പളം എന്നെങ്കിലും കിട്ടും, സാഹചര്യം മെച്ചപ്പെടും എന്നു കരുതി വീണ്ടും തുടരും. അങ്ങനെ വർഷങ്ങൾ നീണ്ടപ്പോൾ ഇതു ശീലമായി. ശമ്പളം വൈകിയാലും, എണ്ണിപ്പെറുക്കി കിട്ടുന്നത് ഒന്നിനും തികഞ്ഞില്ലെങ്കിലും, ജോലി ദുരിതം നിറഞ്ഞതാണെങ്കിലും ഞങ്ങൾക്കിതു വിട്ടുപോകാനാകില്ല...’’ കേരളത്തിൽ കരാർ തൊഴിലാളികളായി സർക്കാരിന്റെയോ സർക്കാർ ഏജൻസികളുടെയോ കീഴിൽ തുടരുന്ന മിക്കവരുടെയും ജീവിതം ഇങ്ങനെയൊക്കെയാണ്. ഉറപ്പില്ലാത്ത ജോലി, കിട്ടാക്കനിയായ ശമ്പളം, കരാർ തൊഴിലാളിയെന്ന വിളിപ്പേര്.. എല്ലാറ്റിനോടും മല്ലിട്ടുള്ള ജീവിതപ്പോര്... 2023, മേയ് 10. പൊലീസ് വൈദ്യപരിശോധനയ്ക്കെത്തിച്ച അക്രമിയുടെ കുത്തേറ്റ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ യുവഡോക്ടർ വന്ദന ദാസ് കൊല്ലപ്പെട്ട ദിവസം. അന്നു തലയിലും കഴുത്തിലുമായി ഏഴു തവണ കുത്തേറ്റിട്ടും പിന്മാറാതെ അക്രമിയെ നേരിട്ട ഒരാളുണ്ടായിരുന്നു. വൈ.അലക്സ്കുട്ടി (57). കത്രികകൊണ്ടുള്ള ആക്രമണത്തിൽ അലക്സ്കുട്ടിയുടെ കഴുത്തിന്റെ പിൻഭാഗത്താണു കുത്തുകളേറ്റത്. ഒരെണ്ണം തലയോട്ടി തുളച്ചുകയറി. പൂയപ്പള്ളി പൊലീസ് സ്റ്റേഷനിലെ ഹോം ഗാർഡ് ആണ് അലക്സ്കുട്ടി. ഗുരുതരമായ മുറിവുകളേറ്റ അലക്സ്കുട്ടി 84 ദിവസം ചികിത്സയിലായിരുന്നു. ഒടുവിൽ
തിരുവനന്തപുരം∙ ചട്ടങ്ങൾ മറികടന്ന് ഇഷ്ടക്കാരെ സർക്കാർ സർവീസിൽ തിരുകി കയറ്റിയ മന്ത്രിസഭാ തീരുമാനത്തിന് ലഭിച്ച കനത്ത തിരിച്ചടിയാണ് സുപ്രീംകോടതി വിധി. അന്തരിച്ച മുൻ എംഎൽഎ കെ.കെ.രാമചന്ദ്രൻ നായരുടെ മകന് ആശ്രിത നിയമനം നൽകിയ കേസാണ് സുപ്രീംകോടതി റദ്ദാക്കിയത്. ഹൈക്കോടതി രൂക്ഷമായ ഭാഷയിൽ വിമർശിച്ച്, റദ്ദാക്കിയ നിയമനത്തിന് അംഗീകാരം ലഭിക്കാനാണ്
മാള (തൃശൂർ) ∙ സംസ്ഥാനത്ത് 2018 ലെ പ്രളയത്തിൽ കേടുപാടുകൾ സംഭവിച്ചതും പരിഹരിച്ചതുമായ കെട്ടിടങ്ങളുടെ കണക്കുകൾ വിവരാവകാശ നിയമപ്രകാരം ചോദിച്ചതിനു ലഭിച്ചത് ആയിരത്തോളം മറുപടികൾ. പൊതുപ്രവർത്തകനായ ഷാന്റി ജോസഫ് തട്ടകത്തിനാണ് ഒരു ചോദ്യം ചോദിച്ചതിന് സർക്കാരിൽ നിന്ന് ആയിരം മറുപടി ലഭിച്ചത്. ചീഫ് സെക്രട്ടറിക്കാണ് അപേക്ഷ നൽകിയതെങ്കിലും സർക്കാരിൽനിന്ന് വ്യക്തമായ മറുപടി ലഭിക്കാതെ വന്നതോടെ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിക്കും ലാൻഡ് റവന്യു കമ്മിഷണർക്കും വിവരാവകാശ അപേക്ഷ നൽകിയിരുന്നു.
Results 1-10 of 3978