Activate your premium subscription today
‘ഹൃദയപൂർവം’ ആരോഗ്യ പദ്ധതി മാത്രമല്ലെന്നും മനുഷ്യത്വത്തിലേക്കുള്ള യാത്രയാണെന്നും ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ. മലയാള മനോരമയും മദ്രാസ് മെഡിക്കൽ മിഷനും ചേർന്നു നടത്തുന്ന ‘ഹൃദയപൂർവം’ ഹൃദയാരോഗ്യ പദ്ധതിയുടെ രജതജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു. ഗവർണറായി കേരളത്തിൽ ചുമതലയേറ്റതിനു ശേഷമുള്ള ആദ്യ പൊതു ചടങ്ങായിരുന്നു ഇത്.
തിരുവനന്തപുരം∙ സംസ്ഥാന സർക്കാരും ഉന്നത വിദ്യാഭ്യാസ കൗൺസിലും സംയുക്തമായി ഇന്നും നാളെയും കൊച്ചിയിൽ നടത്തുന്ന ഉന്നത വിദ്യാഭ്യാസ കോൺക്ലേവിൽ ഡിജിറ്റൽ യൂണിവേഴ്സിറ്റി വിസി ഡോ.സിസ തോമസിന് ക്ഷണമില്ല. സിൻഡിക്കറ്റ് അംഗം കൂടിയായ എസ്എഫ്ഐ പ്രസിഡന്റ് കെ.അനുശ്രീ അടക്കം കോൺക്ലേവിൽ ഉൾപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം തമിഴ്നാട്ടിൽ ദക്ഷിണേന്ത്യയിലെ വിസിമാരുടെ കൺവൻഷൻ നടന്നപ്പോൾ മൂന്നു മുഖ്യ പ്രസംഗകരിൽ ഒരാളായിരുന്നു ഡോ.സിസ. ഗവർണറായിരുന്ന ആരിഫ് മുഹമ്മദ് ഖാന്റെ നിർദേശമനുസരിച്ചു സാങ്കേതിക സർവകലാശാല വിസിയുടെ ചുമതല ഏറ്റെടുത്തതിന്റെ പേരിൽ 2 വർഷം കഴിഞ്ഞിട്ടും സിസ തോമസിന് പെൻഷൻ ആനൂകൂല്യങ്ങൾ നൽകിയിട്ടില്ല.
തിരുവനന്തപുരം ∙ സർവകലാശാലാ വൈസ് ചാൻസലർ നിയമനം ഗവർണർമാരുടെ വരുതിയിലാക്കാനുള്ള യുജിസി കരടു ചട്ടങ്ങളെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയനും ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദുവും രംഗത്തെത്തി.
തിരുവനന്തപുരം∙ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍മാരുമായി കൂടിക്കാഴ്ച നടത്തി. സാങ്കേതിക സര്‍വകലാശാല, സംസ്കൃത സര്‍വകലാശാലകളിലെ റജിസ്ട്രര്മാരാണ് വിസിമാർക്കു പകരം പങ്കെടുത്തത്. ഉന്നതവിദ്യാഭ്യാസ മേഖലയിലെ പ്രധാന പ്രശ്നങ്ങള്‍ ചര്‍ച്ചയായി.
ന്യൂഡൽഹി ∙ സർവകലാശാലാ വൈസ് ചാൻസലർ നിയമനങ്ങളിൽ ചാൻസലർക്ക് കൂടുതൽ അധികാരം നൽകുന്ന നിയമപരിഷ്കാരത്തിന്റെ കരട് യുജിസി വിജ്ഞാപനം ചെയ്തു.
തിരുവനന്തപുരം∙ സംസ്ഥാനത്തിന്റെ പുതിയ ഗവര്‍ണറായി ചുമതലയേറ്റെടുത്ത രാജേന്ദ്ര അര്‍ലേക്കര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍മാരുമായി കൂടിക്കാഴ്ച നടത്തും. ചൊവ്വാഴ്ച രാവിലെ രാജ്ഭവനില്‍ എത്താനാണ് വിസിമാരോട് ആവശ്യപ്പെട്ടിരിക്കുന്നത്. സര്‍വകലാശാലകളുടെ പ്രവര്‍ത്തനം സംബന്ധിച്ച് ചാന്‍സലറായ ഗവര്‍ണര്‍ വൈസ് ചാന്‍സലര്‍മാരുമായി ചര്‍ച്ച നടത്തും.
ചെന്നൈ∙ തമിഴ്നാട് നിയമസഭയിൽ വീണ്ടും നാടകീയ രംഗങ്ങൾ. സഭ ആരംഭിക്കും മുൻപ് ദേശീയഗാനം ആലപിച്ചില്ലെന്ന് ആരോപിച്ച് ഗവർണർ ആർ.എൻ.രവി ഇറങ്ങിപ്പോയി.
തിരുവനന്തപുരം∙ ചുമതലയേറ്റെടുത്ത ആദ്യദിനമായ ഇന്നലെത്തന്നെ സർക്കാരിന്റെ നീക്കം തടുത്ത് പുതിയ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ. ഗവർണറുടെ സുരക്ഷാവലയത്തിലെ ഏതാനും പൊലീസ് ഉദ്യോഗസ്ഥരെ മാറ്റി പുതിയ ആളുകളെ വച്ച സർക്കാർ തീരുമാനമാണ് ഗവർണർ തിരുത്തിയത്. ഇതിനായി ഡിജിപിയുടെ ചുമതലയുള്ള എഡിജിപി: മനോജ് ഏബ്രഹാമിനെ ഗവർണർ രാജ്ഭവനിലേക്കു വിളിച്ചു വരുത്തി.
മന്നം ജയന്തി ആഘോഷങ്ങൾ, നിമിഷപ്രിയ കേസ്, വീണ്ടും പാഠപുസ്തകം തിരുത്തി ബംഗ്ലദേശ് സർക്കാർ, പുതിയ കേരള ഗവര്‍ണറുടെ സത്യപ്രതിജ്ഞ, എഴുത്തുകാരൻ എസ്.ജയചന്ദ്രൻ നായർ അന്തരിച്ചു തുടങ്ങിയവയായിരുന്നു ഇന്നത്തെ പ്രധാനവാർത്തകൾ. മന്നത്തിന്റെ ദർശനങ്ങളാണ് എന്നും എൻഎസ്എസിന്റെ വഴികാട്ടിയെന്നു ജനറൽ സെക്രട്ടറി ജി.സുകുമാരൻ
തിരുവനന്തപുരം ∙ ബിഹാർ ഗവർണർ സ്ഥാനമൊഴിഞ്ഞ രാജേന്ദ്ര വിശ്വനാഥ് അർലേകർ ഇന്നു കേരള ഗവർണറായി ചുമതലയേൽക്കും. രാവിലെ 10.30ന് രാജ്ഭവനിൽ നടക്കുന്ന ചടങ്ങിൽ ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിതിൻ മധുകർ ജാംദാർ ഗവർണർക്കു സത്യവാചകം ചൊല്ലിക്കൊടുക്കും.
Results 1-10 of 1048