Activate your premium subscription today
സോൾ ∙ ദക്ഷിണ കൊറിയയിൽ രാഷ്ട്രീയ അനിശ്ചിതത്വത്തിനിടയാക്കിയ പട്ടാള നിയമ പ്രഖ്യാപനത്തിന്റെ പേരിൽ ഇംപീച്ച് ചെയ്യപ്പെട്ട് അറസ്റ്റിലായ പ്രസിഡന്റ് യൂൻ സുക് യോലിന് കോടതിയിൽ നിന്ന് ആശ്വാസം. അറസ്റ്റ് റദ്ദാക്കിയ സോൾ സെൻട്രൽ ഡിസ്ട്രിക്ട് കോടതി ഇംപീച്ച്മെന്റിനെതിരായ ഹർജിയിൽ വിചാരണ നേരിടാൻ പ്രസിഡന്റിനോട് ആവശ്യപ്പെട്ടു.
മനില ∙ ഫിലിപ്പീൻസിൽ പ്രസിഡന്റ് ഫെർഡിനാൻഡ് മാർക്കോസ് ജൂനിയറിനെ കൊല്ലുമെന്നു പറഞ്ഞ വൈസ് പ്രസിഡന്റ് സാറ ഡ്യൂട്ടെർടിനെ ഇംപീച്ച് ചെയ്തു പുറത്താക്കി. ജനപ്രതിനിധിസഭയിൽ പ്രസിഡന്റ് കൊണ്ടുവന്ന ഇംപീച്ച്മെന്റ് പ്രമേയത്തെ അനുകൂലിച്ച് 215 അംഗങ്ങൾ വോട്ടു ചെയ്തു. മുൻ പ്രസിഡന്റ് റൊഡ്രീഗോ ഡ്യൂട്ടെർട്ടിന്റെ മകളാണ് സാറ.
പ്രയാഗ്രാജ് ∙ മുസ്ലിം വിരുദ്ധ പരാമർശം നടത്തിയ അലഹാബാദ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ശേഖർ കുമാർ യാദവിനെ കുറ്റവിചാരണ (ഇംപീച്ച്മെന്റ്) ചെയ്യാനുള്ള പ്രമേയത്തെ ചോദ്യംചെയ്തുള്ള ഹർജി കോടതി തള്ളി. ഹർജി നിലനിൽക്കില്ലെന്ന് അലഹാബാദ് ഹൈക്കോടതി ജഡ്ജിമാരായ എ.റഹ്മാൻ മസൂദി, സുഭാഷ് വിദ്യാർഥി എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.
സോൾ (ദക്ഷിണകൊറിയ) ∙ തനിക്കെതിരായ അറസ്റ്റ് വാറന്റ് രാജ്യവിരുദ്ധ ശക്തികളുടെ നീക്കമാണെന്നും ശക്തമായി ചെറുക്കുമെന്നും ദക്ഷിണ കൊറിയയുടെ പ്രസിഡന്റ് യൂൻ സുക് യോൽ. പട്ടാളനിയമം നടപ്പാക്കാൻ ശ്രമിച്ചതിന് ഇംപീച്ച് ചെയ്യപ്പെട്ട യൂനിനെതിരെ ഡിസ്ട്രിക്ട് കോടതി അറസ്റ്റ് വാറന്റ് നൽകിയിരുന്നു. വാറന്റ് നടപ്പാക്കാൻ പൊലീസ് ശ്രമിച്ചാൽ പ്രസിഡന്റിന്റെ സുരക്ഷാസേന തടയുമെന്നും അറസ്റ്റിനെത്തുന്നവരെ ജനം അറസ്റ്റ് ചെയ്യുമെന്നും യൂൻ വസതിക്കു വെളിയിൽ കൂടിയ ആരാധകരോടു പറഞ്ഞു. ഇന്നലെ അറസ്റ്റ് ഉണ്ടാകുമെന്ന സൂചനയെത്തുടർന്നാണ് യൂനിന്റെ അനുയായികൾ എത്തിയത്.
സോൾ ∙ ദക്ഷിണകൊറിയയിൽ ആക്ടിങ് പ്രസിഡന്റ് ഹാൻ ഡക്സുവിനെയും ദേശീയ അസംബ്ലി വോട്ട് ചെയ്തു പുറത്താക്കി (192–0). ഭരണകക്ഷിയംഗങ്ങൾ ഇറങ്ങിപ്പോയതോടെയാണ് പ്രമേയം പാസായത്. ഭരണഘടനാ കോടതി അന്തിമ തീർപ്പ് പ്രഖ്യാപിക്കുന്നതുവരെ പ്രസിഡന്റിന്റെ അധികാരവും ചുമതലയും നീക്കം ചെയ്യും. ഉപപ്രധാനമന്ത്രിയും ധനമന്ത്രിയുമായ ചോയ് സാങ് മോക്ക് പകരം ചുമതലയേൽക്കുമെന്നാണു സൂചന.
ന്യൂഡൽഹി∙ വിവാദ പരാമർശങ്ങൾ നടത്തിയ അലഹാബാദ് ഹൈക്കോടതി ജഡ്ജി ശേഖർ കുമാർ യാദവിന് സുപ്രീംകോടതി കൊളീജിയത്തിന്റെ വിമർശനം. പൊതുപ്രസ്താവനകളിൽ പദവിയുടെ അന്തസ്സും മര്യാദയും കാണിക്കണമെന്ന് കൊളീജിയം വ്യക്തമാക്കി. ജഡ്ജിയിൽനിന്ന് ഉണ്ടാകാൻ പാടില്ലാത്ത പരാമർശങ്ങളാണ് ഉണ്ടായതെന്നും കൊളീജിയം ചൂണ്ടിക്കാട്ടി.
ന്യൂഡൽഹി ∙ വിശ്വഹിന്ദു പരിഷത്തിന്റെ ചടങ്ങിൽ വിവാദപ്രസംഗം നടത്തിയ അലഹാബാദ് ഹൈക്കോടതി ജഡ്ജി ശേഖർ കുമാർ യാദവിനെതിരെ രാജ്യസഭയിൽ പ്രതിപക്ഷം ഇംപീച്ച്മെന്റ് നോട്ടിസ് നൽകി. പ്രസംഗം വർഗീയ ചേരിതിരിവ് ഉണ്ടാക്കുന്നതാണെന്ന് 55 എംപിമാർ ഒപ്പിട്ട നോട്ടിസിൽ പറയുന്നു. നേതാക്കളായ ദിഗ്വിജയ് സിങ് (കോൺഗ്രസ്), കപിൽ സിബൽ (എസ്പി), ജോൺ ബ്രിട്ടാസ് (സിപിഎം), സാകേത് ഗോഖലെ (തൃണമൂൽ കോൺഗ്രസ്), മനോജ് കുമാർ ഝാ (ആർജെഡി) എന്നിവർ രാജ്യസഭാ സെക്രട്ടറി ജനറലിനാണു നോട്ടിസ് നൽകിയത്.
ന്യൂഡൽഹി ∙ വിശ്വഹിന്ദു പരിഷത്തിന്റെ ചടങ്ങിൽ വിവാദ പ്രസംഗം നടത്തിയ അലഹാബാദ് ഹൈക്കോടതി ജഡ്ജി ശേഖർ കുമാർ യാദവിനെതിരെ രാജ്യസഭയിൽ പ്രതിപക്ഷം ഇന്ന് ഇംപീച്ച്മെന്റ് നോട്ടിസ് നൽകും. ഭൂരിപക്ഷത്തിന്റെ താൽപര്യത്തിനനുസരിച്ചാണ് ഇന്ത്യ പ്രവർത്തിക്കേണ്ടതെന്നു പറയുന്ന പ്രസംഗത്തിൽ, മുസ്ലിംകൾക്കെതിരെ രൂക്ഷമായ പരാമർശങ്ങളുണ്ടായിരുന്നു.
സോൾ∙ ദക്ഷിണ കൊറിയൻ പ്രസിഡന്റ് യൂൺ സുക് യോലിനെ ഇംപീച്ച് ചെയ്യാനുള്ള പ്രതിപക്ഷ പ്രമേയം പരാജയപ്പെട്ടു. ശനിയാഴ്ച നടന്ന വോട്ടെടുപ്പിൽ 195 വോട്ടുകൾ മാത്രമാണ് പ്രമേയത്തെ അനുകൂലിച്ച് ലഭിച്ചത്. ‘‘ആകെ 195 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. പ്രമേയം പാസ്സാകാൻ ആവശ്യമായ മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിച്ചില്ല. അതിനാൽ
സോൾ ∙ ദക്ഷിണ കൊറിയയിൽ പട്ടാള നിയമം പ്രഖ്യാപിച്ച് 6 മണിക്കൂറിനു ശേഷം പിൻവലിച്ചെങ്കിലും പ്രസിഡന്റ് യൂൻ സുക് യോലിനെ ഇംപീച്ച് ചെയ്യാൻ പ്രതിപക്ഷം തീരുമാനിച്ചു. പ്രതിപക്ഷ പാർട്ടിയായ ഡെമോക്രാറ്റിക് പാർട്ടിക്ക് ഭൂരിപക്ഷമുള്ള പാർലമെന്റ് പട്ടാളനിയമത്തിനെതിരെ പ്രമേയം പാസാക്കി. 300 അംഗ പാർലമെന്റിൽ ഹാജരായ 190 പേരും പ്രമേയത്തെ പിന്തുണച്ചു. പ്രസിഡന്റിന്റെ പാർട്ടിയായ പവർ പാർട്ടിയുടെ 18 പേരും ഹാജരായിരുന്നു.
Results 1-10 of 21