Activate your premium subscription today
തിരുവനന്തപുരം∙ സെക്രട്ടറിയേറ്റില്‍ ഫയലുകള്‍ക്കിടയില്‍ പാമ്പ്. ജലവിഭവവകുപ്പിന്റെ ഓഫിസിലാണ് ഫയലുകള്‍ക്കിടയില്‍ പാമ്പിനെ കണ്ടെത്തിയത് . ജീവനക്കാര്‍ അറിയിച്ചതിനെ തുടന്ന് സര്‍പ്പ വൊളന്റിയർ നിഖില്‍ സിങ് എത്തി പാമ്പിനെ പിടിച്ചു. ശനിയാഴ്ച രാവിലെ ഓഫിസിലെത്തിയ ജീവനക്കാരാണ് പാമ്പിനെ ആദ്യം കണ്ടത്. വിഷമുള്ള പാമ്പ് അല്ലെന്നും ചേരയേയാണ് പിടികൂടിയതെന്നും ജീവനക്കാര്‍ പറഞ്ഞു
തിരുവനന്തപുരം∙ കെട്ടിക്കിടക്കുന്ന പഴയ ഫയലുകൾ തീർപ്പാക്കാൻ സർക്കാർ ഫയൽ അദാലത്ത് നിശ്ചയിച്ചെങ്കിലും പുതിയ ഫയലുകളും നീങ്ങുന്നത് ഇഴഞ്ഞുതന്നെ. ഈ മേയിൽ സെക്രട്ടേറിയറ്റിൽ പുതിയതായി തുറന്ന 29,340 ഫയലുകളിൽ ഇതേ മാസംതന്നെ തീർപ്പാക്കിയത് 8609 (29.3 %) എണ്ണം മാത്രമാണ്. ഭരണനിർവഹണത്തിലെ വീഴ്ചകൊണ്ട് ഒരുമാസം മാത്രം ‘പഴകിയത്’ 20,731 ഫയലുകൾ. പിന്നിലായത് പിന്നാക്കവികസനം (4%), സൈനികക്ഷേമം (7%) പദ്ധതിനിർവഹണം (8%) വകുപ്പുകളാണ്.
തിരുവനന്തപുരം ∙ ഓരോ ഫയലും ഓരോ ജീവിതമാണെന്നു മുഖ്യമന്ത്രി ആവർത്തിച്ചിട്ടും അദ്ദേഹത്തിന്റെ ഓഫിസ് പ്രവർത്തിക്കുന്ന സെക്രട്ടേറിയറ്റിൽ മാത്രം ‘ഗതി കിട്ടാത്ത ജീവിതങ്ങൾ’ 3,18,441. ഏറ്റവുമധികം ഫയൽ കെട്ടിക്കിടക്കുന്നതു തദ്ദേശഭരണവകുപ്പിലാണ്– 44,360. രണ്ടാമത് പൊതുവിദ്യാഭ്യാസ വകുപ്പും (30,591) മൂന്നാമത് റവന്യു വകുപ്പുമാണ് (22,239). വകുപ്പ് ആസ്ഥാനങ്ങളിലും ആയിരക്കണക്കിനു ഫയലുകൾ കെട്ടിക്കിടക്കുന്നു. 2 വർഷം മുൻപ് 2 ഘട്ടമായി സർക്കാർ നടത്തിയ ഫയൽ തീർപ്പാക്കൽ യജ്ഞത്തിൽ 54.76% തീർപ്പാക്കിയിരുന്നു. ഇത്തവണ ജൂലൈ 1 മുതൽ ഓഗസ്റ്റ് 31 വരെ ഇത്തരത്തിൽ ഫയൽ അദാലത്ത് നടത്തുകയാണ്; ലക്ഷ്യം നിശ്ചയിച്ചിട്ടില്ല. സെക്രട്ടേറിയറ്റിൽ ഓരോ മാസവും തുറക്കുന്ന ഫയലുകളിൽ 30% പോലും ആ മാസം തന്നെ തീർപ്പാക്കുന്നില്ല. മേയിൽ സെക്രട്ടേറിയറ്റിൽ തുറന്ന 29,340 ഫയലുകളിൽ ആ മാസം തന്നെ തീർപ്പാക്കിയത് 8609 (29.3%) എണ്ണം മാത്രം.
തിരുവനന്തപുരം∙ പട്ടികജാതി ഉദ്യോഗസ്ഥ സ്ഥലംമാറിയപ്പോൾ സെക്രട്ടേറിയറ്റിൽ ‘ശുദ്ധികലശം’ നടത്തിയെന്ന് പരാതി. ഭരണപരിഷ്കാര അഡ്മിനിസ്ട്രേറ്റിവ് വിജിലൻസ് സെല്ലിൽ ഓഫിസ് അറ്റൻഡന്റായിരിക്കെ ജാതീയമായി അധിക്ഷേപിച്ചുവെന്നു കാണിച്ച് പട്ടികജാതി കുറവർ സമുദായത്തിൽപെട്ട കോന്നി സ്വദേശിനി സെക്രട്ടേറിയറ്റ് അസിസ്റ്റന്റിനെതിരെയാണ് എസ്സി–എസ്ടി കമ്മിഷനു പരാതി നൽകിയത്. ദേവസ്വം സെക്രട്ടറിയുടെ ഓഫിസിലേക്കു സ്ഥലംമാറിയപ്പോൾ താനുപയോഗിച്ച മേശയും കസേരയും നീക്കം ചെയ്ത സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് അവിടെ ‘ശുദ്ധികലശം’ നടത്തിയെന്നു സഹപ്രവർത്തകരോടു പറഞ്ഞതായാണു പരാതി. മേയ് 30നു കമ്മിഷനു ലഭിച്ച പരാതിയിൽ 20 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നാവശ്യപ്പെട്ടു പൊതുഭരണവകുപ്പ് സെക്രട്ടറിക്കു കൈമാറി.
തിരുവനന്തപുരം ∙ സംസ്ഥാനത്തെ മിക്ക സർക്കാർ ഓഫിസുകളിലും ഇന്നു ‘വിരമിക്കൽ മേള’. ഇന്ന് വിവിധ വകുപ്പുകളിൽനിന്നു വിരമിക്കുന്നത് പതിനായിരത്തോളം പേർ. രാവിലെ യാത്രയയപ്പു ചടങ്ങും വൈകിട്ട്, വിരമിക്കുന്നവരെ വീട്ടിലെത്തിക്കുന്ന ചടങ്ങുമാണ് ഓഫിസുകളിൽ നടക്കുക. സെക്രട്ടേറിയറ്റിൽനിന്നു മാത്രം ഇരുനൂറോളം പേർ വിരമിക്കുന്നു.
∙ ഓരോ ഫയലും ഓരോ ജീവിതമാണെന്നു മുഖ്യമന്ത്രി പലവട്ടം പറഞ്ഞിട്ടുണ്ടെങ്കിലും അദ്ദേഹത്തെക്കുറിച്ചുള്ള ഡോക്യുമെന്ററി പ്രകാശിപ്പിക്കുന്ന ചടങ്ങിനായി ഭൂരിപക്ഷം ജീവനക്കാരും സെക്രട്ടേറിയറ്റിനു പുറത്തായിരുന്നതിനാൽ അവിടെ ഫയലുകളൊന്നും കാര്യമായി അനങ്ങിയില്ല. രാവിലെ പതിനൊന്നോടെ സെൻട്രൽ സ്റ്റേഡിയത്തിലെത്തിയ സെക്രട്ടേറിയറ്റ് ജീവനക്കാർ ഡോക്യുമെന്ററി പ്രകാശനവും ഗാനമേളയും കഴിഞ്ഞു തിരിച്ചു കയറിയപ്പോൾ അഞ്ചു മണി!
തിരുവനന്തപുരം∙ ഒരിക്കൽ സെക്രട്ടേറിയറ്റിനു മുന്നിൽ സ്ഥാപിച്ച കൂറ്റൻ ഹോർഡിങ്ങിന്റെ പേരിൽ സർക്കാർ കോടതി കയറിയെങ്കിലും വീണ്ടും കൂറ്റൻ ഹോർഡിങ് ഉയർത്തി സിപിഎം നിയന്ത്രിത സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ. സർക്കാർ വാർഷികത്തിന്റെ ഭാഗമായി അസോസിയേഷൻ സംഘടിപ്പിക്കുന്ന പരിപാടിയുടെ ബോർഡാണു സെക്രട്ടേറിയറ്റിനു മുൻപിൽ സ്ഥാപിച്ചത്. വിവാദമാകുമെന്നു കണ്ടതോടെ ബോർഡ്, പരിപാടി നടക്കുന്ന സെൻട്രൽ സ്റ്റേഡിയത്തിന്റെ ഗേറ്റിനു മുൻപിലേക്കു മാറ്റി. മുഖ്യമന്ത്രിയെ പ്രകീർത്തിച്ചു തയാറാക്കുന്ന ‘പിണറായി ദ് ലെജൻഡ്’ ഡോക്യുമെന്ററിയുടെ പ്രദർശനം ഉൾപ്പെടെയുള്ള പരിപാടികളാണു സർക്കാരിന്റെ വാർഷികാഘോഷത്തിന്റെ ഭാഗമായി 28ന് അസോസിയേഷൻ സംഘടിപ്പിക്കുന്നത്. മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയിൽ നടൻ കമൽഹാസനാണു മുഖ്യാതിഥി.
തിരുവനന്തപുരം∙ മുഖ്യമന്ത്രിയെ പ്രകീർത്തിച്ചു സർക്കാർ വാർഷികത്തിൽ ഡോക്യുമെന്ററി നിർമിക്കാൻ കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ ലക്ഷങ്ങൾ പൊടിക്കുന്നതിനെതിരെ സംഘടനയ്ക്കുള്ളിലും വിമർശനം. ഡോക്യുമെന്ററിക്കും ഗാനമേളയ്ക്കുമായി 40 ലക്ഷത്തോളം രൂപയാണു ചെലവിടുന്നത്. സംഘടനാ കാര്യങ്ങൾക്കായി അംഗങ്ങളിൽനിന്നു പിരിച്ച വാർഷിക ഫീസ് ഉപയോഗിച്ചു നേതൃത്വം ധൂർത്ത് നടത്തുന്നുവെന്ന വിമർശനമാണുയരുന്നത്.
തിരുവനന്തപുരം നഗരത്തിൽ വീണ്ടും ബോംബ് ഭീഷണി. സെക്രട്ടേറിയറ്റിലെ മുഖ്യമന്ത്രിയുടെ ഓഫിസ്, മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസ്, ഗതാഗത കമ്മിഷണറുടെ ഓഫിസ് എന്നിവിടങ്ങളിലാണ് ബോംബ് ഭീഷണി. പൊലീസും ബോംബ് സ്ക്വാഡും അടക്കം പരിശോധന തുടരുകയാണ്.
തിരുവനന്തപുരം ∙ വനിത സിപിഒ റാങ്ക് ലിസ്റ്റ് കാലാവധി തീരാൻ രണ്ടുദിവസം ബാക്കി നിൽക്കെ സമരം ചെയ്ത 3 പേർക്ക് ഉൾപ്പെടെ 45 ഉദ്യോഗാർഥികൾക്ക് അഡ്വൈസ് മെമ്മോ ലഭിച്ചു. സമരം ചെയ്ത 3 പേർക്ക് ഉൾപ്പെടെയാണ് അഡ്വൈസ് മെമ്മോ. പ്രിയ, അരുണ, അഞ്ജലി എന്നിവർക്കാണ് സമരം ചെയ്തതിൽ അഡ്വൈസ് മെമ്മോ ലഭിച്ചത്. പോക്സോ വിഭാഗത്തിൽ
Results 1-10 of 291