Activate your premium subscription today
പാലക്കാട് ∙ മദ്യക്കമ്പനി സ്ഥാപിക്കുന്നതിനെതിരെ എലപ്പുള്ളി പഞ്ചായത്ത് പ്രമേയം പാസാക്കി. വാഗ്വാദങ്ങൾക്കും ചർച്ചകൾക്കും ശേഷം അവതരിപ്പിച്ച പ്രമേയത്തെ കോൺഗ്രസിലെ 9 അംഗങ്ങളും ബിജെപിയിലെ 5 അംഗങ്ങളും അനുകൂലിച്ചു. സിപിഎമ്മിലെ 8 അംഗങ്ങൾ, പഞ്ചായത്ത് ഭരണസമിതിയുടേതു രാഷ്ട്രീയ അജൻഡയാണെന്നും വികസനത്തിനെതിരെയാണെന്നും ആരോപിച്ചു. തങ്ങൾ ജനങ്ങൾക്കൊപ്പമാണെന്നും ഇടതുസർക്കാർ ജനങ്ങളെ ദ്രോഹിക്കുന്ന നിലപാട് എടുക്കില്ലെന്നും അവർ പറഞ്ഞു.
തിരുവനന്തപുരം∙ പാലക്കാട് എലപ്പുള്ളിയിൽ വിവാദ മദ്യക്കമ്പനിക്കു സർക്കാർ അനുമതി നൽകിയതിൽ അടിമുടി ദുരൂഹത. എലപ്പുള്ളി പഞ്ചായത്തിലാണു പദ്ധതി എന്നു പരാമർശിക്കാതെയാണു കമ്പനിക്ക് പ്ലാന്റ് സ്ഥാപിക്കാൻ സർക്കാർ ഉത്തരവിറക്കിയത്. കഞ്ചിക്കോട് ആസ്ഥാനമായി, 600 കോടി രൂപ മുതൽമുടക്കി പദ്ധതി സ്ഥാപിക്കാൻ ഒയാസിസ് കമേഴ്സ്യൽ പ്രൈവറ്റ് ലിമിറ്റഡിന് അനുമതി നൽകുന്നു എന്നാണ് 16ന് നികുതി വകുപ്പ് ഇറക്കിയ ഉത്തരവിലുള്ളത്.
തിരുവനന്തപുരം ∙ പുതിയ ഡിസ്റ്റിലറി അനുവദിക്കാൻ ടെൻഡർ വിളിക്കണമെന്നു പറയുന്ന പ്രതിപക്ഷം, ഇതുവരെ ടെൻഡർ വിളിച്ച് ഏതെങ്കിലും ഡിസ്റ്റിലറി കേരളത്തിൽ അനുവദിച്ചിട്ടുണ്ടോ എന്നുകൂടി വ്യക്തമാക്കണമെന്നു മന്ത്രി എം.ബി.രാജേഷ്. വ്യവസായ പദ്ധതികൾക്ക് അനുമതി നൽകുന്നത് അവർ സമർപ്പിക്കുന്ന പദ്ധതിരേഖയും നിയമവും പരിശോധിച്ചാണ്. ഇവിടെയും അതാണുണ്ടായത്.
തിരുവനന്തപുരം ∙ സംസ്ഥാനത്തു കള്ളിന്റെ ഉൽപാദനം കൂട്ടാൻ പൊതുമേഖലാ സ്ഥാപനങ്ങളിലെയും സർവകലാശാലകളിലെയും ഫാമുകളിലെയും തെങ്ങുകൾ കള്ളുചെത്തിനു കൈമാറിയേക്കും. ഇതിനുള്ള ശുപാർശയടങ്ങിയ റിപ്പോർട്ട് എക്സൈസ് കമ്മിഷണറും നികുതി, ധന സെക്രട്ടറിമാരും അംഗങ്ങളായ ടോഡി ബോർഡ് സർക്കാരിനു നൽകി.
തിരുവനന്തപുരം∙ സംസ്ഥാനത്ത് ഡ്രൈ ഡേയില്‍ ഉപാധികളോടെ ഭാഗികമായി മാറ്റം വരുത്താന്‍ കരട് മദ്യനയത്തില്‍ ശുപാര്‍ശയെന്നു സൂചന. ഡ്രൈ ഡേ മൂലം കോടികളുടെ നഷ്ടമുണ്ടാകുന്നുവെന്നു ടൂറിസം രംഗത്തുനിന്നു പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് ഡ്രൈ ഡേയില്‍ ഇളവു വരുത്താന്‍ ശുപാര്‍ശ. അതേസമയം, ഒന്നാം തീയതി എല്ലാ മദ്യഷോപ്പുകളും തുറക്കില്ല. മൈസ് ടൂറിസം, ഡെസ്റ്റിനേഷന്‍ വെഡ്ഡിങ് അടക്കമുള്ളവയ്ക്ക് ഇളവു നല്‍കാനാണ് ശുപാര്‍ശ വന്നിരിക്കുന്നത്.
തിരുവനന്തപുരം∙ മദ്യനയത്തിൽ ബാർ ഉടമകൾ ഇടപെടുന്നതായുള്ള പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടിസിൽ നിയമസഭയിൽ ചൂടേറിയ ചർച്ച. ‘ഇതൊക്കെ ശ്രദ്ധിക്കണ്ടേ അമ്പാനേയെന്ന്’ വകുപ്പിലെ പ്രശ്നങ്ങളെ സിനിമാ വാചകവുമായി ബന്ധിപ്പിച്ച് പ്രതിപക്ഷത്തുനിന്ന് റോജി എം.ജോണിന്റെ ചോദ്യം. ടൂറിസത്തെ തകർത്ത് യുഡിഎഫ് സർക്കാരിന്റെ മദ്യനയമാണെന്നും, ടൂറിസവും വ്യവസായവും എസൈസ് വകുപ്പും തമ്മിൽ ബന്ധമുണ്ടെന്നും എക്സൈസ് മന്ത്രി എം.ബി.രാജേഷിന്റെ തിരിച്ചടി. പ്രതിപക്ഷ ആരോപണങ്ങൾ
ബാർ കോഴ ആരോപണത്തിന്റെ പശ്ചാത്തലത്തിൽ മന്ത്രി എം.ബി.രാജേഷ് മനോരമയോട് Q മദ്യനയത്തിൽ ആലോചന നടത്തിയിട്ടില്ലെന്നാണ് ആരോപണമുയർന്നപ്പോൾ പറഞ്ഞത്. എന്നാൽ, ഡ്രൈഡേ ഒഴിവാക്കുന്നതിനെപ്പറ്റി ഒരു യോഗത്തിൽ എക്സൈസ് വകുപ്പ് ശ്രദ്ധയിൽപെടുത്തിയെന്ന് ചീഫ് സെക്രട്ടറി പിന്നീടു പറഞ്ഞു. ടൂറിസം വകുപ്പ് വിളിച്ച യോഗത്തിലും ആവശ്യം ഉയർന്നല്ലോ?
20 വർഷം മുൻപു യുകെയിലേക്കു കടൽ കടന്നപ്പോൾ കൊച്ചി കടവന്ത്ര ചിലവന്നൂർ ജോൺ സേവ്യർ ഏറ്റവും മിസ് ചെയ്തതു നാട്ടിലെ കള്ളും വാറ്റും കപ്പയും ചോറുമൊക്കെയാണ്. അങ്ങനെയാണ് ഇംഗ്ലണ്ടിലെ നോർത്താംപ്ടണിൽ ഒരു പരീക്ഷണമെന്നപോലെ ഒരു ‘കള്ളുഷാപ്പും’ നാടൻ കേരളീയ വിഭവങ്ങൾ കിട്ടുന്ന ‘തട്ടുകട’ എന്ന റസ്റ്ററന്റും തുടങ്ങിവച്ചത്.
തിരുവനന്തപുരം∙ മദ്യനയത്തിൽ ടൂറിസം ,എക്സൈസ് വകുപ്പുകൾ വ്യത്യസ്ത വിശദീകരണങ്ങളുമായി പ്രതിരോധത്തിലായതോടെ ഇനി ഇക്കാര്യത്തിൽ വേണ്ടത് സിപിഎമ്മിന്റെയും മുന്നണിയുടെയും രാഷ്ട്രീയ തീരുമാനം. കോഴ വിവാദം കത്തിപ്പടർന്ന സാഹചര്യത്തിൽ അബ്കാരികൾക്ക് അനുകൂലമായ ഏതു തീരുമാനവും അഴിമതി ആരോപണത്തിനു വിശ്വാസ്യത നൽകുമെന്നതിനാൽ അനിശ്ചിതത്വം നിലനിൽക്കുകയും ചെയ്യുന്നു. മദ്യനയം സംബന്ധിച്ച ആലോചന ജനുവരിയിൽ തന്നെ നടന്നെന്ന വിവരം പുറത്തുവന്നതോടെ നയം ചർച്ച ചെയ്തില്ലെന്ന എക്സൈസ് മന്ത്രി എം.ബി. രാജേഷിന്റെ മറുപടിക്ക് ആയുസ്സുണ്ടായില്ല. നയംമാറ്റത്തിന് അടിത്തറയൊരുക്കാൻ ടൂറിസം വകുപ്പ് യോഗം വിളിച്ചെന്നു വ്യക്തമായതോടെ മന്ത്രി മുഹമ്മദ് റിയാസും പ്രതിരോധത്തിലായി. നടന്നത് പതിവ് യോഗമാണെന്നു വിശദീകരിച്ചെങ്കിലും മദ്യനയച്ചർച്ച മിനിട്സിലുണ്ടായിരുന്നെന്നു വ്യക്തമായതോടെയാണ് ടൂറിസം വകുപ്പിന്റെ വാദം ദുർബലമായത്.
കോഴിക്കോട്∙ മദ്യനയ അഴിമതി വിവാദത്തിൽ എക്സൈസ് മന്ത്രി എം.ബി.രാജേഷിനെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. എക്സൈസ് വകുപ്പിന്റെ അധികാരം ടൂറിസം വകുപ്പ് കവർന്നെടുത്തിരിക്കുകയാണെന്നും എക്സൈസ് വകുപ്പ് കയ്യിലുണ്ടോ എന്ന് മന്ത്രി രാജേഷ് പരിശോധിക്കണമെന്നും സതീശൻ പരിഹസിച്ചു. മദ്യനയത്തിൽ ചർച്ച
Results 1-10 of 97