Activate your premium subscription today
ന്യൂഡൽഹി ∙ തൊഴിലുറപ്പു പദ്ധതിയെ പടിപടിയായി ബിജെപി സർക്കാർ ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുകയാണെന്നു കോൺഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി രാജ്യസഭയിൽ ആരോപിച്ചു. പദ്ധതി വഴി നൽകുന്ന മിനിമം വേതനം രാജ്യത്താകെ 400 രൂപയാക്കണമെന്നും തൊഴിലുറപ്പു ദിനങ്ങൾ പ്രതിവർഷം 100 ൽ നിന്ന് 250 ആക്കണമെന്നും സോണിയ ആവശ്യപ്പെട്ടു.
ആലപ്പുഴ ∙ സാധാരണക്കാരുടെ സാമ്പത്തിക പ്രയാസത്തിനു പരിഹാരമായി ആരംഭിച്ച മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ (എംജിഎൻആർഇജിഎസ്) സംസ്ഥാനത്തെ 14 ലക്ഷത്തിൽപരം തൊഴിലാളികൾക്കു രണ്ടു മാസമായി വേതനമില്ല. ഏകദേശം 450 കോടി രൂപയാണു കുടിശിക. ഓണറേറിയം കൂട്ടണമെന്ന് ആവശ്യപ്പെട്ട് ആശ വർക്കർമാർ സമരം നടത്തുന്നതിനിടെയാണു തൊഴിലുറപ്പ് തൊഴിലാളികളുടെ കോടിക്കണക്കിനു രൂപ വേതന കുടിശികയുടെ കണക്കുകൾ പുറത്തുവരുന്നത്. തൊഴിൽദിന ബജറ്റ് കേന്ദ്രം പുതുക്കി നൽകാത്തതിനാലാണു വേതനം ലഭിക്കാത്തതെന്നു സംസ്ഥാന അധികൃതർ വ്യക്തമാക്കി.
ന്യൂഡൽഹി ∙ ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിൽ നിന്ന് 6 വർഷത്തിനിടെ നീക്കിയത് 1.08 കോടി തൊഴിലാളികളെ. ഈ സാമ്പത്തിക വർഷം 15.12 ലക്ഷം പേരെയും 2023–24ൽ 34.84 ലക്ഷം പേരെയും 2022–23ൽ 54.55 ലക്ഷം പേരെയും നീക്കിയതായും രാജ്യസഭയിൽ കേന്ദ്ര ഗ്രാമവികസന സഹമന്ത്രി കമലേഷ് പാസ്വാൻ നൽകിയ മറുപടിയിൽ പറയുന്നു.6 വർഷത്തിനിടെ കേരളത്തിൽ നിന്ന് 31,045 പേരെ ഒഴിവാക്കി. ഈ വർഷം 2602 പേരെയും കഴിഞ്ഞവർഷം 21,418 പേരെയും നീക്കി. നടപ്പുവർഷം ഏറ്റവുമധികം പേരെ നീക്കിയത് അസമിൽ നിന്നാണ് – 3.80 ലക്ഷം പേരെ. ബിഹാറിൽ നിന്ന് 2.51 ലക്ഷം പേരെയും ഒഡീഷയിൽ നിന്ന് 2.22 ലക്ഷം പേരെയും നീക്കം ചെയ്തു.
കുറവിലങ്ങാട് ∙മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ മേറ്റുമാരും തൊഴിലാളികളും ചേർന്നു പദ്ധതിയിൽ പങ്കെടുക്കാത്ത തൊഴിലാളികളുടെ പേരിൽ ആൾക്കാരെ നിർത്തി ഫോട്ടോ എടുത്തു അപ്ലോഡ് ചെയ്യുന്നതായി കണ്ടെത്തൽ. തൊഴിലുറപ്പ് പദ്ധതി സംബന്ധിച്ചു പരാതികൾ വർധിച്ചതോടെ മിഷൻ ഡയറക്ടർ കർശന നിർദേശങ്ങൾ
ന്യൂഡൽഹി ∙ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയുടെ ഭാഗമായവർക്കുള്ള വേതനവും തൊഴിൽദിനങ്ങളും ഉയർത്തണമെന്ന് ഗ്രാമവികസന മന്ത്രാലയത്തിനു വേണ്ടിയുള്ള പാർലമെന്ററികാര്യ സമിതി നിർദേശിച്ചു. ഈ റിപ്പോർട്ട് ഇരുസഭകളിലും വച്ചു.
മയ്യിൽ∙ ജിയോ ടാഗ് എന്താ? അപ്ലോഡ് എന്താ? എന്നൊക്കെ ചോദിച്ചാൽ പെട്ടെന്നുത്തരം പറയാൻ പറ്റിയില്ലെങ്കിലും ഇതിന്റെ പേരിൽ ദിവസവും ഉണ്ടാകുന്ന കിലോമീറ്ററോളമുള്ള നടത്തത്തെക്കുറിച്ചു തൊഴിലുറപ്പു തൊഴിലാളികൾക്ക് ഒത്തിരി പറയാനുണ്ടാകും. ജിയോ ടാഗ് പ്രകാരം ഫോട്ടോ അപ്ലോഡ് ചെയ്യാൻ രണ്ടുനേരമാണ് എല്ലാവരും
ന്യൂഡൽഹി ∙ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയുടെ ബജറ്റ് വിഹിതം 86,000 കോടി രൂപതന്നെ. ഫെബ്രുവരിയിലെ ഇടക്കാല ബജറ്റിലെ തുക തന്നെയാണ് ഇക്കുറിയും ഉൾപ്പെടുത്തിയിരിക്കുന്നത്. 2023–24 ബജറ്റിൽ പദ്ധതിക്കുള്ള വിഹിതം കുറച്ചതു വിമർശനത്തിനു കാരണമായിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപ് ഇടക്കാല ബജറ്റിൽ ഇത് 60,000 രൂപയിൽനിന്ന് 86,000 രൂപയാക്കുകയായിരുന്നു.
ശ്രീകണ്ഠപുരം (കണ്ണൂർ) ∙ ശ്രീകണ്ഠപുരം പരിപ്പായിയിൽ നിധി കണ്ടെത്തിയ സ്ഥലത്തുനിന്ന് തൊഴിലുറപ്പ് തൊഴിലാളികൾക്ക് താലിയുടെ മാതൃകയിലുള്ള ഒരു സ്വർണ ലോക്കറ്റ് കൂടി ലഭിച്ചു. ഇത് പൊലീസിനു കൈമാറി. നിധി കണ്ടെത്തിയ സംഭവത്തിൽ തളിപ്പറമ്പ് ആർഡിഒ ടി.എം.അജയകുമാർ കലക്ടർ അരുൺ കെ.വിജയന് റിപ്പോർട്ട് കൈമാറി. പുരാവസ്തു ഗവേഷകർ പരിശോധനയ്ക്ക് എത്തേണ്ടതുകൊണ്ട് നിധി കണ്ടെത്തിയ കുഴിയുടെ പരിസരത്ത് ഇനി കുഴിക്കേണ്ടെന്നു തൊഴിലാളികൾക്കു നിർദേശം നൽകി.
ശ്രീകണ്ഠപുരം (കണ്ണൂർ)∙ കഴിഞ്ഞദിവസം നിധി കണ്ടെത്തിയ പരിപ്പായി ജിഎൽപി സ്കൂൾ പരിസരത്തെ സ്വകാര്യ ഭൂമിയിൽ വീണ്ടും നിധി കണ്ടെത്തി. 4 വെള്ളിനാണയങ്ങൾ, 2 മുത്തുമണികൾ എന്നിവയാണ് ഇന്നലെ തൊഴിലുറപ്പു തൊഴിലാളികൾക്കു ലഭിച്ചത്. ശ്രീകണ്ഠപുരം പൊലീസ് കസ്റ്റഡിയിലെടുത്ത ഇവ കോടതിയിൽ സമർപ്പിക്കും. കഴിഞ്ഞദിവസം ലഭിച്ച നിധി തളിപ്പറമ്പ് സബ് ഡിവിഷനൽ മജിസ്ട്രേട്ട് കോടതിയിൽ സമർപ്പിച്ചിരിക്കുകയാണ്.
പുൽപള്ളി ∙ തൊഴിലുറപ്പ് പദ്ധതിയിലെ ഹാജരെടുക്കൽ തൊഴിലാളികളെ വലയ്ക്കുന്നു. മസ്റ്റർ റോൾ പ്രകാരമുള്ള തൊഴിൽ ആരംഭിക്കുന്ന അതേസ്ഥലത്ത് എല്ലാ ദിവസവും 2 നേരവും തൊഴിലാളികളെത്തി ഫോട്ടോയെടുക്കണം. ജിയോടാഗ് ചെയ്തതിനാൽ ഒരേ സ്ഥലത്ത് നിന്നുതന്നെ ഫോട്ടോയെടുത്ത് അയയ്ക്കണം.കുളംനിർമാണം പോലെ ഒരേസ്ഥലത്ത് നടത്തുന്ന
Results 1-10 of 49