Activate your premium subscription today
സഹകരണസംഘങ്ങളും ഇനി സേവനങ്ങൾക്ക് ജിഎസ്ടി അടയ്ക്കണം. വായ്പയും അതിന്റെ പലിശയുമൊഴികെ മറ്റു സേവനങ്ങൾക്കാണിത്. സഹകരണ സംഘങ്ങളെയും ജിഎസ്ടി പരിധിയിൽ കൊണ്ടുവന്ന ധനവകുപ്പിന്റെ നിർദേശത്തെത്തുടർന്ന് സംഘങ്ങളുടെ ഓഡിറ്റ് മെട്രിക്സിൽ ജിഎസ്ടി തുകയുടെ വിവരങ്ങളും ചേർത്തു.
3,000 രൂപയ്ക്കു മുകളിലുള്ള യുപിഐ ഇടപാടുകൾക്ക് അധികചാർജ് (മർച്ചന്റ് ഡിസ്കൗണ്ട് റേറ്റ്–എംഡിആർ) ചുമത്തുമെന്ന റിപ്പോർട്ടുകൾ അടിസ്ഥാനരഹിതമാണെന്ന് ധനമന്ത്രാലയം അറിയിച്ചു. ഇത്തരം റിപ്പോർട്ടുകൾ ജനങ്ങൾക്കിടയിൽ അനാവശ്യമായ ഭീതിസൃഷ്ടിക്കും.
ന്യൂഡൽഹി ∙ 2024–25 സാമ്പത്തിക വർഷത്തെ ഇപിഎഫ്ഒ പലിശനിരക്ക് 8.25 ശതമാനമായിത്തന്നെ നിലനിർത്താനുള്ള ശുപാർശയ്ക്ക് ധനമന്ത്രാലയം അംഗീകാരം നൽകി. ഫെബ്രുവരിയിലാണ് പലിശനിരക്കിൽ മാറ്റം വരുത്തേണ്ടതില്ലെന്ന് ഇപിഎഫ്ഒ ട്രസ്റ്റി ബോർഡ് തീരുമാനിച്ചത്. ധനമന്ത്രാലയം അംഗീകരിച്ചതോടെ 7 കോടി ഇപിഎഫ്ഒ അംഗങ്ങൾക്ക് പലിശ പ്രാബല്യത്തിലാകും. ഇതനുസരിച്ചുള്ള പലിശ ബാങ്ക് അക്കൗണ്ടിലെത്തും. 2022–23 ൽ 8.15 ശതമാനമായിരുന്നത് 2023–24 ലാണ് 8.25 ശതമാനമായി വർധിപ്പിച്ചത്.
തിരുവനന്തപുരം∙ ധനസെക്രട്ടറിയെ ചീഫ് സെക്രട്ടറിയാക്കിയെങ്കിലും ധനവകുപ്പിന്റെ തലപ്പത്ത് പകരം ആളെ നിയമിക്കാതെ സർക്കാർ. കഴിഞ്ഞ 5 ദിവസമായി ധനവകുപ്പിനു മേധാവിയില്ല. ഡോ.എ.ജയതിലകായിരുന്നു ധനവകുപ്പ് അഡിഷനൽ ചീഫ് സെക്രട്ടറി. അദ്ദേഹം കഴിഞ്ഞ 30ന് ചീഫ് സെക്രട്ടറിയായി ചുമതലയേറ്റു. എറ്റവും സീനിയറായ അഡിഷനൽ ചീഫ് സെക്രട്ടറിയെയാണ് പൊതുവേ ധനസെക്രട്ടറിയായി നിയമിക്കുക. ബിശ്വനാഥ് സിൻഹ, കെ.ആർ.ജ്യോതിലാൽ, പുനിത് കുമാർ, ദേവേന്ദ്ര കുമാർ ധൊദാവത്, രാജൻ ഖോബ്രഗഡെ എന്നിവരാണ് ഇപ്പോൾ അഡിഷനൽ ചീഫ് സെക്രട്ടറി റാങ്കിലുള്ളവർ.
തിരുവനന്തപുരം ∙ സർക്കാർ അറിയാതെ 7 സർവകലാശാലകൾ ബാങ്കിൽ സൂക്ഷിച്ചിരുന്ന 1,769 കോടി ഒടുവിൽ ട്രഷറിയിലേക്ക്. സർക്കാരിൽനിന്നു നൽകുന്ന ഗ്രാന്റ് അടക്കമുള്ളവ തടയുമെന്ന ധനവകുപ്പിന്റെ കർശന മുന്നറിയിപ്പിനെ തുടർന്നാണ്, കാലങ്ങളായി ബാങ്കിൽ സൂക്ഷിച്ചിരുന്ന പണം ഒടുവിൽ ട്രഷറിയിൽ നിക്ഷേപിക്കാൻ സർവകലാശാലകൾ തയാറായത്. ഇത്രയധികം തുക സർവകലാശാലകൾ ബാങ്കിൽ സൂക്ഷിച്ചിരുന്നത് ധനവകുപ്പിനെയും ഞെട്ടിച്ചു.
പുതിയ ആദായനികുതി ബിൽ വിലയിരുത്താനായി ധനമന്ത്രാലയം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയെ (ഐസിഎഐ) ചുമതലപ്പെടുത്തിയതായി റിപ്പോർട്ട്. ബില്ലിൽ വേണ്ട മാറ്റങ്ങൾ നിർദേശിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
16–ാം ധനകാര്യ കമ്മിഷൻ കേരളത്തിൽ സന്ദർശനത്തിനെത്തി മടങ്ങിയിട്ട് രണ്ടാഴ്ചയാകുന്നു. കാലാകാലങ്ങളായി കേന്ദ്രത്തിൽനിന്നു സംസ്ഥാനങ്ങൾക്കു ലഭിക്കുന്ന നികുതിവിഹിതത്തിൽ കേരളത്തിന്റെ പങ്ക് കുത്തനെ കുറഞ്ഞുകൊണ്ടിരിക്കുന്നതിനാൽ വലിയ പ്രാധാന്യത്തോടെയാണ് ധനകാര്യ കമ്മിഷന്റെ ഇൗ സന്ദർശനത്തെ കാണേണ്ടത്. 11–ാം ധനകാര്യ കമ്മിഷന്റെ കാലത്ത് കേന്ദ്രം സംസ്ഥാനങ്ങൾക്കു നൽകിയ നികുതി വിഹിതത്തിൽ കേരളത്തിന്റെ പങ്ക് 3.06% ആയിരുന്നു. എന്നാൽ, 15–ാം കമ്മിഷന്റെ കാലത്ത് ഇതു പകുതിയായി (1.9%). ഇതോടെ റവന്യു ചെലവിന്റെ 64.8 ശതമാനവും സംസ്ഥാനത്തിന്റെ തനതുവരുമാനത്തിൽനിന്ന് എടുക്കേണ്ട അവസ്ഥയിലാണിപ്പോൾ കേരളം. സാമ്പത്തികമായി നോക്കിയാൽ ഇന്ത്യയിലെ സംസ്ഥാനങ്ങളെ രണ്ടു ഗണത്തിൽപ്പെടുത്താം. കാർഷിക, വ്യാവസായിക ഉൽപാദനത്തിലും അവയുടെ കയറ്റുമതിയിലും വിൽപനയിലും മുന്നിൽ നിൽക്കുന്ന സംസ്ഥാനങ്ങളാണ് ഒരു വിഭാഗം. ഇവിടെ സംസ്ഥാന സർക്കാരുകൾക്കും കേന്ദ്ര സർക്കാരിനും നേരിട്ടു നികുതി ലഭിക്കും. ഉൽപാദന പ്രവർത്തനങ്ങൾ കാരണം സംസ്ഥാനത്തു തൊഴിലവസരങ്ങൾ വർധിക്കുകയും അതുവഴി ജനങ്ങൾ സമ്പന്നരാകുകയും ചെയ്യും. കേരളം ഈ
ന്യൂഡൽഹി ∙ ലൈഫ് ഇൻഷുറൻസ് ഏജന്റുമാരുടെ കമ്മിഷൻ വെട്ടിക്കുറയ്ക്കുന്ന തരത്തിലുള്ള പരിഷ്കാരം പുനഃപരിശോധിക്കണമെന്ന് ധനകാര്യവുമായി ബന്ധപ്പെട്ട പാർലമെന്റിന്റെ സ്ഥിരസമിതി ശുപാർശ ചെയ്തു.
തിരുവനന്തപുരം ∙ വിവിധ സർക്കാർ വകുപ്പുകളും അവയ്ക്കു കീഴിലെ പൊതുമേഖലാ സ്ഥാപനങ്ങളും 3000 കോടി രൂപ സർക്കാർ നിർദേശത്തിനു വിരുദ്ധമായി ബാങ്ക് അക്കൗണ്ടുകളിൽ സൂക്ഷിക്കുന്നുണ്ടെന്നു ധനവകുപ്പിന്റെ കണ്ടെത്തൽ. തുക ഉടൻ ട്രഷറിയിലേക്കു മാറ്റാൻ വകുപ്പു സെക്രട്ടറിമാരുടെ യോഗത്തിൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ നിർദേശിച്ചു. സർക്കാരിന്റെ കടുത്ത സാമ്പത്തികപ്രതിസന്ധി കണക്കിലെടുത്താണിത്. ധന അഡിഷനൽ ചീഫ് സെക്രട്ടറിയാണ് യോഗത്തിൽ കണക്ക് അവതരിപ്പിച്ചത്. നടപ്പാക്കിയോ എന്നു ധന സെക്രട്ടറി നിരീക്ഷിക്കും.
സാമൂഹികസുരക്ഷാ പെന്ഷന് ക്രമക്കേടുകളില്‍ ധനവകുപ്പ് കൂടുതല്‍ കടുത്ത നടപടികളിലേക്ക്. കോട്ടയ്ക്കല്‍ നഗരസഭയില്‍ തട്ടിപ്പിനു കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിനു ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ നിര്‍ദേശം നല്കി. പെന്ഷന് അര്‍ഹത സംബന്ധിച്ച് അന്വേഷണം നടത്തിയ ഉദ്യോഗസ്ഥര്‍, വരുമാന സര്‍ട്ടിഫിക്കറ്റ് അനുവദിച്ച റവന്യു ഉദ്യോഗസ്ഥര്‍, പെന്ഷന് അനുവദിച്ചു നല്കിയ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിനു നടപടി സ്വീകരിക്കാന്‍ ഭരണ വകുപ്പുകള്‍ക്കാണു നിര്‍ദേശം നല്‍കിയത്.
Results 1-10 of 44