Activate your premium subscription today
മാവേലിക്കര നഗരസഭ അധ്യക്ഷൻ കെ.വി.ശ്രീകുമാറിനെതിരെ കോൺഗ്രസ് അതരിപ്പിച്ച അവിശ്വാസ പ്രമേയം പാസായി. എൽഡിഎഫ് അംഗങ്ങളുടെ പിന്തുണയോടെയാണ് പ്രമേയം പാസായത്. 28 കൗൺസിലർമാരിൽ 18 അംഗങ്ങൾ പ്രമേയത്തെ അനുകൂലിച്ചു. ഒൻപത് ബിജെപി അംഗങ്ങളിൽ മൂന്നു പേരും നഗരസഭ ചെയർമാൻ കെ.വി. ശ്രീകുമാറും യോഗത്തിന് എത്തിയില്ല.
നിലമ്പൂർ ∙ ചുങ്കത്തറയിലെ അവിശ്വാസവുമായി ബന്ധപ്പെട്ടു കൂറുമാറിയ എൽഡിഎഫ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നുസൈബയുടെ ഭർത്താവ് സുധീറിനെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തി സിപിഎം ഏരിയ സെക്രട്ടറി ടി.രവീന്ദ്രൻ. ഭീഷണിപ്പെടുത്തുന്ന ഫോൺ സംഭാഷണം പുറത്തുവന്നു.
മലപ്പുറം∙ ചുങ്കത്തറ പഞ്ചായത്ത് ഭരണം യുഡിഎഫ് പിടിച്ചു. അവിശ്വാസ പ്രമേയം 11–9നു യുഡിഎഫ് വിജയിച്ചതോടെ എൽഡിഎഫിന് ഭരണം നഷ്ടമായി. വൈസ് പ്രസിഡന്റ് നുസൈബ സുധീർ കൂറുമാറി വോട്ടു ചെയ്തതിനെ തുടർന്നാണു അട്ടിമറി. പി.വി.അൻവറിനെ പിന്തുണയ്ക്കുന്ന അംഗമാണു നുസൈബ.
പത്തനംതിട്ട∙ കോയിപ്രം ബ്ലോക്ക് പഞ്ചായത്തിൽ പ്രസിഡന്റിനെതിരെ കോൺഗ്രസ് കൊണ്ടുവന്ന അവിശ്വാസം പാസായി. സിപിഎമ്മിലെ ഒരംഗം അവിശ്വാസത്തെ അനുകൂലിച്ചു.
എലപ്പുള്ളി ∙ മദ്യനിർമാണശാലയ്ക്ക് അനുമതി നൽകിയതിന്റെ പേരിൽ സർക്കാരുമായി ഇടഞ്ഞുനിൽക്കുന്ന എലപ്പുള്ളി പഞ്ചായത്ത് അധ്യക്ഷയ്ക്കും ഉപാധ്യക്ഷനുമെതിരെ സിപിഎം കൊണ്ടുവന്ന അവിശ്വാസപ്രമേയം പാളി. ക്വോറം തികയാത്തതിനാൽ അവിശ്വാസപ്രമേയം ചർച്ചയ്ക്കെടുക്കാനായില്ല.22 അംഗ ഭരണസമിതിയിൽ ക്വോറം തികയാൻ 11 അംഗങ്ങൾ
പാലാ∙ സ്വന്തം പാർട്ടിയുടെ ചെയർമാനെ അവിശ്വാസപ്രമേയത്തിലൂടെ പുറത്താക്കി കേരള കോൺഗ്രസ് (എം). പാലാ നഗരസഭ ചെയർമാൻ ഷാജു വി.തുരുത്തനെയാണു യുഡിഎഫ് സ്വതന്ത്രൻ കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ പിന്തുണച്ച് കേരള കോൺഗ്രസ് (എം) പുറത്താക്കിയത്. മുൻധാരണ പ്രകാരം ഷാജു രാജിവയ്ക്കാത്തതിനാലാണു അവിശ്വാസപ്രമേയത്തെ പിന്തുണച്ചുള്ള പാർട്ടി നടപടി. രാജി സമർപ്പിക്കാൻ ഇന്നു രാവിലെ 11 വരെ സമയം നൽകിയിരുന്നു.
കൊച്ചി ∙ കൂത്താട്ടുകുളം നഗരസഭയിലെ അവിശ്വാസ പ്രമേയ ചർച്ചയുമായി ബന്ധപ്പെട്ട വിവാദങ്ങൾ അവസാനിക്കുന്നില്ല. സിപിഎം പ്രവർത്തകർ തട്ടിക്കൊണ്ടു പോയെന്ന പരാതി ഉയർത്തിയ കൗൺസിലർ കല രാജുവിന്റെ മകനെതിരെ പൊലീസ് കേസെടുത്ത് കുടുങ്ങി. പ്രഥമദൃഷ്ട്യാ തന്നെ പരാതി വ്യാജമാണെന്ന് ബോധ്യപ്പെട്ടതോടെ കേസ് എടുത്തത് അവസാനിപ്പിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.
കൊച്ചി ∙ തൃപ്പൂണിത്തുറ നഗരസഭയിൽ എൽഡിഎഫ് ഭരണസമിതിക്കെതിരെയുള്ള അവിശ്വാസ പ്രമേയത്തെ ചൊല്ലി കോൺഗ്രസ്–ബിജെപി തർക്കവും കയ്യാങ്കളിയും. സിപിഎം നേതൃത്വത്തിലുള്ള എൽഡിഎഫ് ഭരണസമിതിയെ താഴെയിറക്കാനാണെങ്കിലും ബിജെപിക്കൊപ്പം ചേരാനില്ലെന്ന് വ്യക്തമാക്കി കോണ്ഗ്രസ് വിട്ടുനിന്നതോടെ വോട്ടെടുപ്പിലേക്ക് കടക്കാതെ തന്നെ അവിശ്വാസ പ്രമേയം പരാജയപ്പെട്ടു.
ടൊറന്റോ∙ കാനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയ്ക്ക് വീണ്ടും തിരിച്ചടി. ട്രൂഡോ സർക്കാരിനെ താഴെയിറക്കാൻ വോട്ടുചെയ്യുമെന്നറിയിച്ച് ട്രൂഡോയുടെ മുൻ സഖ്യകക്ഷിയായ ന്യൂ ഡെമോക്രാറ്റിക് പാർട്ടിയിലെ ജഗ്മീത് സിങ് പറഞ്ഞു. കാനേഡിയൻ പൗരന്മാരെ അഭിസംബോധന ചെയ്തുകൊണ്ടുള്ള തുറന്ന കത്തിലാണ് ട്രൂഡോയ്ക്കെതിരെ ജഗ്മീത് സിങ് രംഗത്തെത്തിയിരിക്കുന്നത്.
രാജ്യസഭാ അധ്യക്ഷൻ ജഗ്ദീപ് ധൻകറിനെതിരെ ഇന്ത്യ സഖ്യം അവിശ്വാസ പ്രമേയത്തിനു നോട്ടീസ് നൽകി. കോൺഗ്രസ്, തൃണമൂൽ, കോൺഗ്രസ്, ആം ആദ്മി പാർട്ടി, സമാജ്വാദി പാർട്ടി, ഡിഎംകെ, രാഷ്ട്രീയ ജനതാദൾ എന്നീ പാർട്ടികളിൽ നിന്നുള്ള 50ലധികം എംപിമാരുടെ ഒപ്പുകളോടെയാണ് നോട്ടിസ് രാജ്യസഭാ സെക്രട്ടേറിയറ്റിൽ സമർപ്പിച്ചത്.
Results 1-10 of 45