Activate your premium subscription today
പുതിയ പാർലമെന്റ് മന്ദിരത്തിനു മുന്നിൽ തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് ചികിത്സയിലിരിക്കെ മരിച്ചു. ഉത്തർപ്രദേശ് ബാഗ്പത് സ്വദേശി ജിതേന്ദ്രയാണ് (26) മരിച്ചത്. ബുധനാഴ്ചയാണ് ജിതേന്ദ്ര പെട്രോൾ ഒഴിച്ച് തീ കൊളുത്തിയത്. ഡൽഹിയിലെ ആർഎംഎൽ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.
പാർലമെന്റിന്റെ ശീതകാല സമ്മേളനം ഫലശൂന്യമായപ്പോൾ നമ്മുടെ ജനാധിപത്യം ഒരിക്കൽക്കൂടി തോൽക്കുന്നു; നിഷേധിക്കപ്പെടുന്നത് ജനങ്ങളുടെ അവകാശവും. വ്യവസായി ഗൗതം അദാനിക്കെതിരെയുള്ള അഴിമതിയാരോപണം, മണിപ്പുർ കലാപം, അമേരിക്കൻ ശതകോടീശ്വരൻ ജോർജ് സോറോസ് – കോൺഗ്രസ് ബന്ധത്തെച്ചൊല്ലിയുള്ള ആരോപണം തുടങ്ങിയ വിഷയങ്ങളുടെ പേരിലാണ് ആദ്യദിനങ്ങളിൽ സഭ സ്തംഭിച്ചതെങ്കിൽ പിന്നീടു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ഡോ. ബി.ആർ.അംബേദ്കറെ അപമാനിച്ചെന്ന ആരോപണത്തോടെ ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ തുറന്ന പോരു തന്നെയായി. വ്യാഴാഴ്ച പാർലമെന്റ് കവാടത്തിൽ എംപിമാർ തമ്മിൽ കയ്യാങ്കളിവരെയുണ്ടായി.
കോൺഗ്രസ് എംപി പ്രിയങ്കാ ഗാന്ധിക്ക് 1984 എന്നെഴുതിയ ബാഗ് സമ്മാനിച്ച് ബിജെപി എംപി അപരാജിത സാരംഗി. ചുവന്ന നിറത്തിൽ രേഖപ്പെടുത്തിയ സംഖ്യകളിൽ നിന്ന് രക്തമിറ്റുവീഴുന്നത് പോലെയാണ് 1984 എഴുതിയിരിക്കുന്നത്. 1984ൽ ഉണ്ടായ സിഖ് വിരുദ്ധ കലാപത്തെ ഓർമിപ്പിച്ചുകൊണ്ടാണ് പ്രിയങ്കയ്ക്ക് ബാഗ് നൽകി ബിജെപി എംപി പ്രതിഷേധിച്ചത്.
ന്യൂഡൽഹി∙ ഒരു രാജ്യം ഒരുമിച്ച് തിരഞ്ഞെടുപ്പ് ബിൽ പ്രമേയം അവതരിപ്പിക്കാനിരിക്കെ സംയുക്ത പാർലമെന്ററി സമിതിയിൽ എട്ടംഗങ്ങളെ കൂടി ഉൾപ്പെടുത്തി. കേരളത്തിൽ നിന്നുള്ള എംപിയായ കെ.രാധാകൃഷ്ണനടക്കമുള്ളവരെ ഉൾപ്പെടുത്തിയാണ് ജെപിസി വിപുലീകരിച്ചത്.
ന്യൂഡൽഹി∙ പ്രതിപക്ഷ പ്രതിഷേധത്തിൽ പ്രക്ഷുബ്ധമായി പാർലമെന്റ് ശീതകാല സമ്മേളനത്തിന്റെ അവസാന ദിനം. സഭയ്ക്കകത്ത് പ്രതിപക്ഷം മുദ്രാവാക്യം വിളികളോടെ പ്രതിഷേധിച്ചതോടെ ലോക്സഭ പിരിഞ്ഞു. ആഭ്യന്തര മന്ത്രി അമിത് ഷാ നടത്തിയ അംബേദ്കർ വിരുദ്ധ പരാമർശത്തിൽ ശക്തമായ പ്രതിഷേധമാണ് പ്രതിപക്ഷം നടത്തിയത്.
ന്യൂഡൽഹി ∙ അദാനി വിഷയത്തിലെ തുടർച്ചയായ പാർലമെന്റ് സ്തംഭനങ്ങളെത്തുടർന്നു പ്രതിപക്ഷനിരയിലുണ്ടായ വിള്ളലാണ് ബി.ആർ.അംബേദ്കർ വിഷയത്തിൽ ഏറക്കുറെ നികത്തപ്പെടുന്നത്. ഇന്ത്യാസഖ്യത്തിന്റെ പ്രതിഷേധങ്ങളിൽനിന്നു മാറിനിന്നിരുന്ന തൃണമൂൽ കോൺഗ്രസ്, ഇന്നലത്തെ പാർലമെന്റ് സംഭവത്തെ അപലപിച്ച് സഖ്യം സ്പീക്കർക്കു നൽകിയ കത്തിൽ ഒപ്പിട്ടു. രാഹുൽ ഗാന്ധിയെ 3 ബിജെപി എംപിമാർ കയ്യേറ്റം ചെയ്തുവെന്നും ഇതു ദൗർഭാഗ്യകരമാണെന്നും കത്തിലുണ്ട്.
രാജ്യത്തെ ആഭ്യന്തര സാഹചര്യങ്ങളെക്കുറിച്ച് തെറ്റായ പ്രചരണം നടത്തിയെന്ന് ആരോപണം നേരിടുന്ന മുന് എംപി ഷുഐബ് അല് മുവൈസ്രിയ്ക്ക് ജാമ്യം ലഭിച്ചു.
ന്യൂഡൽഹി∙ ബിജെപി എംപിമാർ ചേർന്നു തന്നെ തള്ളിയിട്ടെന്ന് കാണിച്ച് കത്തു നൽകി രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖർഗെ. ലോകസഭാ സ്പീക്കർ ഓം ബിർളയ്ക്കാണ് ഖർഗെ കത്തു നൽകിരിക്കുന്നത്. കുറ്റക്കാരായ ബിജെപി എംപിമാർക്കെതിരെ അന്വേഷണം നടത്തണമെന്നും ഖർഗെ കത്തിൽ ആവശ്യപ്പെട്ടു.
ന്യൂഡൽഹി ∙ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അംബേദ്കർ പരാമർശത്തിൽ ഇന്നും പാർലമെന്റ് പ്രക്ഷുബ്ധമായേക്കും. അമിത് ഷാ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് പാർലമെന്റിന് പുറത്തു പ്രതിപക്ഷം പ്രതിഷേധ പ്രകടനം നടത്തി. അംബേദ്കർ പ്രതിമയ്ക്കു മുന്നിലാണു നീല വസ്ത്രം ധരിച്ച് ഇന്ത്യാ മുന്നണി എംപിമാർ പ്രതിഷേധിച്ചത്.
ന്യൂഡൽഹി ∙ ലൈഫ് ഇൻഷുറൻസ് ഏജന്റുമാരുടെ കമ്മിഷൻ വെട്ടിക്കുറയ്ക്കുന്ന തരത്തിലുള്ള പരിഷ്കാരം പുനഃപരിശോധിക്കണമെന്ന് ധനകാര്യവുമായി ബന്ധപ്പെട്ട പാർലമെന്റിന്റെ സ്ഥിരസമിതി ശുപാർശ ചെയ്തു.
Results 1-10 of 813