Activate your premium subscription today
ഓട്ടവ ∙ കാനഡയിലെ ലിബറൽ പാർട്ടിയുടെ നേതൃസ്ഥാനവും പ്രധാനമന്ത്രി സ്ഥാനാർഥിത്വവും ലക്ഷ്യമിട്ട് ഇന്ത്യൻ വംശജനായ എംപി ചന്ദ്ര ആര്യ. കർണാടകയിൽ ജനിച്ച ചന്ദ്ര സമൂഹമാധ്യമത്തിലാണു ആഗ്രഹം അറിയിച്ചത്.
ഓട്ടവ ∙ സ്വന്തം പാർട്ടി എംപിമാരുടെ സമ്മർദം ശക്തമായതോടെ, രാജിവയ്ക്കാൻ തയാറാണെന്നു പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ (53) പ്രഖ്യാപിച്ചു. ലിബറൽ പാർട്ടിയുടെ നേതൃസ്ഥാനം ഒഴിയുമെന്നു വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ച ട്രൂഡോ, പുതിയ നേതാവിനെ തിരഞ്ഞെടുക്കും വരെ പ്രധാനമന്ത്രി സ്ഥാനത്തു തുടരുമെന്നും വ്യക്തമാക്കി.
ലഹോർ ∙ രാജ്യം വിട്ടു മറ്റെവിടെയെങ്കിലും 3 വർഷം കഴിയാൻ അവസരം ലഭിച്ചിരുന്നെന്നും എന്നാൽ താനതു സ്വീകരിച്ചില്ലെന്നും ജയിലിൽ കഴിയുന്ന പാക്ക് മുൻപ്രധാനമന്ത്രി ഇമ്രാൻ ഖാൻ.
പാലക്കാട്ടെ സൈലന്റ് വാലി എന്ന നിശ്ശബ്ദ താഴ്വര പാരിസ്ഥിതിക ആഘാതമൊന്നുമേൽക്കാതെ തനിമയോടെ നിലനിൽക്കുന്നതിൽ നാം കടപ്പെട്ടിരിക്കുന്ന പ്രമുഖരിൽ ഒരാളാണ് ഡോ.കെ.എസ്.മണിലാൽ. സൈലന്റ് വാലിയിലെ സസ്യ സമ്പത്തിനെക്കുറിച്ച് അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടന്ന പഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അവിടെ അണക്കെട്ട് നിർമിക്കേണ്ടെന്ന തീരുമാനം അന്ന് പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധി കൈക്കൊണ്ടത്.
ന്യൂഡൽഹി ∙ 1991 ലെ സാമ്പത്തിക പരിഷ്കാരങ്ങളുടെ ഭാഗമായി, രൂപയുടെ മൂല്യം കുറച്ചുകൊണ്ടുള്ള പ്രഖ്യാപനം വന്ന് ഏതാനും ദിവസം കഴിഞ്ഞതേയുള്ളൂ. വിദേശത്ത് സമ്പാദ്യമുള്ളവർക്ക് ഉയർന്ന വിനിമയമൂല്യം വഴി നേട്ടമുണ്ടാക്കാവുന്ന അവസരം. ധനമന്ത്രി മൻമോഹൻ സിങ്ങിന്റെ കാർ പ്രധാനമന്ത്രി നരസിംഹറാവുവിന്റെ ഓഫിസിനു മുൻപിൽ വന്നു നിന്നു. തിരക്കിട്ട് അകത്തേക്കു പോയ മൻമോഹൻ സിങ് തിരികെ വരുമ്പോൾ, റാവുവിന്റെ പ്രൈവറ്റ് സെക്രട്ടറി രാമു ദാമോദരന്റെ ഓഫിസിലേക്കു ചെന്ന് ഒരു കവർ ഏൽപിച്ചു. എന്നിട്ടു പറഞ്ഞു, ‘ഒരു ചെക്കാണ്. ഈ തുക പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിക്ഷേപിക്കാൻ വേണ്ടതു ചെയ്യണം’
അച്ഛൻ പഠനാവശ്യത്തിന് ഇംഗ്ലണ്ടിലായിരുന്ന കാലത്ത് വീട്ടിൽ പല വിവാഹാലോചനകളും വന്നു. സമ്പന്നമായൊരു കുടുംബത്തിൽ നിന്നെത്തിയ ഒരാലോചനയിലെ പ്രധാന ഓഫർ സ്ത്രീധനമായി ഫിയറ്റ് കാർ നൽകുമെന്നായിരുന്നു. പെൺകുട്ടിക്ക് സ്കൂൾ വിദ്യാഭ്യാസമേ ഉള്ളുവെന്നതിനാൽ ആലോചന മുന്നോട്ടുപോയില്ല. കുടുംബസുഹൃത്ത് വഴിയെത്തിയ അമ്മ ഗുർശരണിന്റെ ആലോചനയായിരുന്നു ഗൗരവമുള്ള ആദ്യ ആലോചന. സുഹൃത്തും അച്ഛനും കൂടി പെണ്ണുകാണാൻ പോയി.
937–ലെ റജിസ്റ്റർ പ്രകാരം, പാക്കിസ്ഥാനിലെ ഗാഹ് ഗ്രാമത്തിലെ ചെറിയ പള്ളിക്കൂടത്തിലെ 187–ാം നമ്പർ വിദ്യാർഥിയായിരുന്നു നാട്ടുകാരുടെയും വീട്ടുകാരുടെയും ‘മോഹൻ’ എന്ന മൻമോഹൻ. ബഖ്ത് ബാനോ എന്ന ഏക പെൺകുട്ടിയും കുറേ കൂട്ടുകാരുമായി നടന്ന പ്രൈമറി സ്കൂൾ കാലം ഇന്ത്യയുടെ പ്രധാനമന്ത്രി പദത്തിലേക്ക്
ഡോ.മൻമോഹൻസിങ് പ്രധാനമന്ത്രിയായിരിക്കെ, രാത്രി 7 കഴിയും അദ്ദേഹം ഓഫിസിൽനിന്നു പുറത്തിറങ്ങാൻ. സന്ദർശകരും ഔദ്യോഗിക തിരക്കുകളും അതുവരെ നീളും. ഓഫിസിൽനിന്ന് ഔദ്യോഗിക വസതിയിലേക്കുള്ള അദ്ദേഹത്തിന്റെ രാത്രിനടത്തത്തിൽ മിക്കവാറും ഞാൻ ഒപ്പമുണ്ടാകും. പിന്നെ അദ്ദേഹത്തിന്റെ പിഎയും. ഈ നടപ്പിലാണ് പല കാര്യങ്ങളും വിശദമായി സംസാരിക്കാൻ അവസരം ലഭിച്ചിരുന്നത്. കുറച്ചു സംസാരിക്കുകയും കൂടുതൽ കേൾക്കുകയുമായിരുന്നു മൻമോഹൻ സിങ്ങിന്റെ ശൈലി.
2004 ൽ മൻമോഹൻ സിങ് പ്രധാനമന്ത്രിയായി ചുമതലയേറ്റ ദിവസം. പ്രധാനമന്ത്രിമാരുടെ ഔദ്യോഗിക വസതിയായ റേസ് കോഴ്സ് റോഡിലെ (ഇന്നത്തെ ലോക് കല്യാൺ മാർഗ്) 7–ാം നമ്പർ വീട്ടിലേക്ക് അദ്ദേഹം അന്ന് മാറിയിട്ടുണ്ടായിരുന്നില്ല. സഫ്ദർജങ് റോഡിലെ പഴയ വീട്ടിലായിരുന്നു. നൂറുകണക്കിനാളുകളാണ് അന്ന് ആശംസ നേരാനെത്തിയത്. ഇവരെയെല്ലാം കണ്ടശേഷം, അദ്ദേഹം കിടന്നപ്പോൾ പുലർച്ചെ 2 കഴിഞ്ഞിരുന്നു.
രാഷ്ട്രീയക്കാരനല്ലാതിരുന്നിട്ടും ഡോ. മൻമോഹൻസിങ് രാഷ്ട്രീയത്തിൽ സന്നിവേശിപ്പിച്ച മാന്യതയ്ക്കും ആർജവത്തിനും സമാനതകളിലില്ല. സജീവ രാഷ്ട്രീയക്കാരൻ എന്ന് ഒരുപക്ഷേ വിശേഷിപ്പിക്കാൻ കഴിയാത്ത ഒരാൾ രാജ്യത്തെ മാറ്റിമറിച്ച കഥയാണ് അദ്ദേഹത്തിന്റേത്. ചരിത്രബോധവും ഭാവിയെക്കുറിച്ചുള്ള കാഴ്ചപ്പാടും വഴി ജനജീവിതത്തെയും രാജ്യത്തിന്റെ മുന്നേറ്റത്തെയും ഗുണപരമായി സ്വാധീനിച്ച നേതാവാണ് മൻമോഹൻ സിങ്.
Results 1-10 of 292