Activate your premium subscription today
ആദായനികുതിയിൽ കാതലായ മാറ്റങ്ങൾ വരുത്തി നികുതിദായകർക്ക് ആശ്വാസം നൽകാൻ ഇക്കുറി ബജറ്റ് പ്രഖ്യാപനത്തിലൂടെ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. നിലവിൽ പുതിയ സ്കീമിൽ 7 ലക്ഷം മുതൽ 10 ലക്ഷം രൂപവരെ വാർഷിക വരുമാനമുള്ളവർക്ക് 10% ആദായനികുതിയാണ് ബാധകം.
ന്യൂഡൽഹി∙ കേന്ദ്ര ബജറ്റ് ധനമന്ത്രി നിർമല സീതാരാമൻ ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കും. ഈ മാസം 31 മുതൽ രണ്ട് ഘട്ടമായാകും ബജറ്റ് സമ്മേളനം ചേരുക. ഫെബ്രുവരി 13 വരെയാണ് ആദ്യഘട്ടം. മാർച്ച് 10 മുതൽ ഏപ്രിൽ 4 വരെയാണു രണ്ടാംഘട്ടം. ഫെബ്രുവരി ഏഴിനാണ് സംസ്ഥാന ബജറ്റ്. നിയമസഭയുടെ ബജറ്റ് സമ്മേളനം ഇന്ന്
കേന്ദ്ര ബജറ്റിന് തൊട്ടുപിന്നാലെ ചേരുന്ന റിസർവ് ബാങ്കിന്റെ (RBI) പണനയ നിർണയ സമിതിയിൽ (MPC) പങ്കെടുക്കുക രണ്ട് പുതുമുഖങ്ങൾ. ജിഡിപി വളർച്ചയെ തിരികെപ്പിടിക്കാനുള്ള പ്രഖ്യാപനങ്ങൾ ബജറ്റിൽ പ്രതീക്ഷിക്കുന്നുണ്ട്. എംപിസി യോഗം പലിശഭാരം കുറയ്ക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
വീണ്ടുമൊരു കേന്ദ്ര ബജറ്റ് അവതരണം പടിവാതിലിൽ എത്തിനിൽക്കേ, ആദായനികുതി വ്യവസ്ഥകളിൽ ഇളവുനൽകാൻ ധനമന്ത്രി നിർമല സീതാരാമൻ തയാറായേക്കുമെന്ന പ്രതീക്ഷകൾ ശക്തം. ആഭ്യന്തര സമ്പദ്വ്യവസ്ഥയുടെ തളർച്ച മറികടക്കാനും ഉപഭോഗവളർച്ച മെച്ചപ്പെടുത്താനും ഈ നീക്കം സഹായിച്ചേക്കുമെന്നാണ് കരുതുന്നത്.
ന്യൂഡൽഹി ∙ കേന്ദ്ര ബജറ്റിനു മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ പ്രമുഖ സാമ്പത്തിക വിദഗ്ധരുമായി ചർച്ച നടത്തി. നിതി ആയോഗ് ആസ്ഥാനത്തു നടന്ന യോഗത്തിൽ ഡോ.സുർജിത് എസ്.ഭല്ല, ഡോ.അശോക് ഗുലാത്തി, ധർമകീർത്തി ജോഷി, സൗമ്യകാന്തി ഘോഷ് തുടങ്ങിയവർ പങ്കെടുത്തു. ഇന്ത്യയുടെ വളർച്ച നിലനിർത്തുകയെന്നതായിരുന്നു യോഗത്തിന്റെ മുഖ്യപ്രമേയം.
ന്യൂഡൽഹി ∙ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കേരളത്തിന് കേന്ദ്രബജറ്റിൽ 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജും വയനാട് പുനരധിവാസത്തിനായി 2,000 കോടി രൂപയും പ്രഖ്യാപിക്കണമെന്ന് കേരളം ആവശ്യപ്പെട്ടു.
ഇന്ത്യയുടെ ബാങ്കിങ് ചരിത്രത്തിലെ ഒരു സുപ്രധാന ഏടാണ് ഗ്രാമീണ ബാങ്കുകളുടെ രൂപീകരണവും വ്യാപനവും. 1975 സെപ്റ്റംബർ 26ന് കേന്ദ്രസർക്കാർ പുറപ്പെടുവിച്ച ഓർഡിനൻസിന്റെയും 1976ലെ റീജനൽ റൂറൽ ബാങ്ക് (RRB) ആക്ടിന്റെയും അടിസ്ഥാനത്തിൽ രൂപീകരിക്കപ്പെട്ടതാണ് ഗ്രാമീണ ബാങ്കുകൾ. കേന്ദ്ര സർക്കാരിന്റെ ധനമന്ത്രാലയത്തിനും പ്രയോജക (sponsored) ബാങ്കുകൾക്കും ബന്ധപ്പെട്ട സംസ്ഥാന സർക്കാരുകൾക്കുമാണ് ഇവയുടെ ഉടമസ്ഥാവകാശം. ഗ്രാമീണ ബാങ്കുകളുടെ 50 ശതമാനം ഓഹരികൾ കേന്ദ്രസർക്കാരിന്റെയും 35 ശതമാനം ഓഹരികൾ പ്രായോജക ബാങ്കുകളുടെയും 15 ശതമാനം ഓഹരികൾ ബന്ധപ്പെട്ട സംസ്ഥാന സർക്കാരുകളുടേതുമാണ്. ചില ബാങ്കിങ് സംഘടനകൾ ഇപ്പോൾ ആവശ്യപ്പെടുന്നത് ഗ്രാമീണ ബാങ്കുകളെ ബന്ധപ്പെട്ട പ്രായോജക ബാങ്കുകളിൽ ലയിപ്പിക്കണമെന്നാണ്. ഗ്രാമീണ മേഖലയെ കാര്യമായി ബാധിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാനായി രൂപീകരിച്ച ഗ്രാമീണ ബാങ്കുകളുടെ പ്രവർത്തനത്തെ തുരങ്കം വയ്ക്കുന്നതാണ് ഈ നീക്കമെന്ന വിമർശനം ഉയർന്നു കഴിഞ്ഞു. ഇത് പലരുടെയും തൊഴിൽ നഷ്ടത്തിലേക്കും വരുമാന നഷ്ടത്തിലേക്കും വരെ നയിക്കുമെന്ന ആശങ്കയും ഉയർന്നു കഴിഞ്ഞു. യഥാർഥത്തിൽ ലയനം ഗ്രാമീണ ബാങ്കുകളെ സഹായിക്കുമോ അതോ ദ്രോഹിക്കുമോ? എന്താണ് പരിഹാരം? വിശദമായി പരിശോധിക്കുകയാണിവിടെ.
രാഷ്ട്രീയ നേട്ടത്തിനു വേണ്ടിയാണ് പ്രതിപക്ഷം പാർലമെന്റിൽ സംഘർഷം സൃഷ്ടിക്കുന്നതെന്നു പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു. നരേന്ദ്ര മോദി സർക്കാരിന്റെ വികസിതഭാരതം എന്ന കാഴ്ചപ്പാടാണ് ബജറ്റ് മുന്നോട്ടുവയ്ക്കുന്നത്. ഫെഡറൽ സമ്പ്രദായം നിലവിലുള്ള രാജ്യത്ത് ഈ ലക്ഷ്യം നേടുന്നതിന് സംസ്ഥാന സർക്കാരുകളുടെ പിന്തുണയും അത്യാവശ്യമാണ്. ബജറ്റിലെ പല പദ്ധതികളും നടപ്പാക്കേണ്ടതു സംസ്ഥാനങ്ങളാണ്. ഓരോ സംസ്ഥാനവും വർധിത താൽപര്യത്തോടെ ഇതു നടപ്പാക്കിയാലേ രാജ്യം പുരോഗതിയിലേക്ക് എത്തുകയുള്ളൂ. അതിനാൽ പ്രതിപക്ഷ നേതാക്കളുടെ സഹകരണമുണ്ടാകണമെന്നും ‘ദ് വീക്ക്’ മാഗസിനു നൽകിയ അഭിമുഖത്തിൽ റിജിജു പറഞ്ഞു.
റെയിൽവേ യാത്രക്കാരുടെ എണ്ണത്തിലും വരുമാനത്തിലും രാജ്യത്തുതന്നെ മുൻനിരയിലുള്ള സംസ്ഥാനമാണ് കേരളം. എന്നിട്ടും, കേരളത്തിന്റെ താൽപര്യങ്ങൾ ഇത്തവണയും കേന്ദ്ര ബജറ്റിൽ സംരക്ഷിക്കപ്പെട്ടില്ല. പാത ഇരട്ടിപ്പിക്കലല്ലാതെ കാര്യമായ പുതിയ പദ്ധതികളൊന്നും കേരളത്തിനില്ല. 30 വർഷത്തിനിടെ യാത്രാ ട്രെയിനുകൾക്കായി ഒരു കിലോമീറ്റർ പാതപോലും കമ്മിഷൻ ചെയ്യാത്ത സംസ്ഥാനമാണു കേരളമെന്ന യാഥാർഥ്യം മുന്നിൽവച്ചുവേണം ഈ അവഗണനയെ കാണാൻ.
ന്യൂഡൽഹി ∙ കേന്ദ്ര ബജറ്റിലെ അവഗണനയ്ക്കെതിരെ പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളുടെ പ്രതിഷേധം പുകയുന്നതിനിടെ നിതി ആയോഗ് ഗവേണിങ് കൗൺസിൽ യോഗം ഇന്ന്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ എല്ലാ മുഖ്യമന്ത്രിമാർക്കും ക്ഷണമുണ്ട്. എന്നാൽ, ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ എന്നിവർ ഒഴികെയുള്ള പ്രതിപക്ഷ മുഖ്യമന്ത്രിമാർ യോഗം ബഹിഷ്കരിക്കും. കേരള മുഖ്യമന്ത്രി പിണറായി വിജയൻ, തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, ഹിമാചൽ മുഖ്യമന്ത്രി സുഖ്വിന്ദർ സിങ് സുഖു എന്നിവർ പങ്കെടുക്കില്ല.
Results 1-10 of 226