Activate your premium subscription today
വാഷിങ്ടൻ ∙ ഡോണാൾഡ് ട്രംപ് അധികാരത്തിൽ തിരിച്ചെത്തുന്നതിന് അഞ്ച് ദിവസം മുൻപ് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ വിടവാങ്ങൽ പ്രസംഗം നടത്തും. ജനുവരി 15ന് അമേരിക്കൻ സമയം രാത്രി 8 മണിക്കാണ് ബൈഡന്റെ വിടവാങ്ങൽ പ്രസംഗമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.
2025 നെ ഇന്ന് ലോകം വരവേൽക്കുകയാണ്. ഈ വർഷം യുഎസിന്റെ ചരിത്രത്തിൽ പുതിയ അധ്യായം എഴുതിച്ചേർത്ത് വീണ്ടുമൊരിക്കൽ കൂടി യുഎസ് പ്രസിഡന്റായി ഡോണൾഡ് ട്രംപ് അധികാമേൽക്കും. ജനുവരി 20നാണ് ട്രംപ് ചുമതലയേൽക്കുക. ഏറെ പ്രിയപ്പെട്ടതായി വൈറ്റ് ഹൗസിനെ കണ്ട ജോ ബൈഡൻ അതോടെ ഔദ്യോഗിക വസതി ഒഴിയും. പ്രസിഡന്റായി
‘‘ചില സമയങ്ങളിൽ യുദ്ധം അനിവാര്യമായ ഒരു തിന്മയായേക്കാം. പക്ഷേ, എത്രയൊക്കെ ന്യായീകരിച്ചാലും അത് തിന്മ തന്നെയാണ്. പരസ്പരം നമ്മുടെ മക്കളെ കൊന്നുകളഞ്ഞുകൊണ്ട് സമാധാനത്തോടെ എങ്ങനെ ജീവിക്കാമെന്ന് നാം ഒരിക്കലും പഠിക്കില്ല’’. 2002ൽ സമാധാനത്തിന്റെ നൊബേൽ സമ്മാനം സ്വീകരിച്ചുകൊണ്ട് മുൻ യുഎസ് പ്രസിഡന്റ് ജിമ്മി കാർട്ടർ പറഞ്ഞ വാക്കുകളാണിത്. യുദ്ധം വീണ്ടും ലോക സമാധാനത്തിന്മേൽ പിടിമുറുക്കിയിരിക്കുന്നു. ഒരു പക്ഷേ നിസ്സഹായനായി കാർട്ടർ മടങ്ങുകയാണ്. കാർട്ടറിന്റെ ഭരണനേട്ടങ്ങളിൽ പ്രധാനം 1978ലെ ക്യാംപ് ഡേവിഡ് ഉടമ്പടിയാണ്. ഇസ്രയേലിന്റെയും ഈജിപ്തിന്റെയും ഭരണാധികാരികളെ ഒരുമിച്ചിരുത്തി കാർട്ടർ മധ്യസ്ഥം വഹിച്ച ചർച്ച നീണ്ടത് 13 ദിവസം. 1948 മുതൽ ഇരുരാജ്യങ്ങളും തമ്മിൽ നടന്നുവന്നിരുന്ന യുദ്ധത്തിന് അതോടെ അന്ത്യമായി. ഇസ്രയേൽ പിടിച്ചെടുത്ത പ്രദേശം ഈജിപ്തിനു വിട്ടുകൊടുത്തുകൊണ്ട് രണ്ടുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന് തുടക്കമിടാൻ ആ ഉടമ്പടിക്കു കഴിഞ്ഞു. കാർട്ടർ വിട വാങ്ങുമ്പോൾ ഈ മേഖലയ്ക്കു മേല്‍ വീണ്ടും അശാന്തിയുടെ മൂടുപടമാണ്. അമേരിക്കൻ പ്രസിഡന്റ് കാർട്ടറേക്കാൾ ‘മുൻ പ്രസിഡന്റ്’ ആയ കാർട്ടറാണ് പേരെടുത്തത്. ജനപ്രീതി കുറഞ്ഞ് പ്രസിഡന്റ് സ്ഥാനം നഷ്ടപ്പെട്ട കാർട്ടർ സമാധാന രംഗത്തും ആരോഗ്യ പ്രവർത്തന രംഗത്തും ലോകപ്രീതിയാർജിച്ചു. ‘‘ഭരണകൂടത്തിന്റെ ഭാഗമായിരിക്കുമ്പോൾ അദ്ദേഹത്തിന് ചെയ്യാൻ കഴിയാതെ പോയ പലതും അദ്ദേഹം ചെയ്തത് വൈറ്റ്ഹൗസിന് പുറത്തേക്ക് വന്ന ശേഷമാണ്. അത് മറ്റൊരു കാർട്ടറായിരുന്നു. ലോകത്തിന്റെ വിവിധ മേഖലകളിൽ നടത്തിയ ഇടപെടലുകളാണ്
വാഷിങ്ടൻ ഡി സി ∙ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ മകൻ ഹണ്ടർ ബൈഡന് മാപ്പ് നൽകിയ സംഭവത്തെ ന്യായീകരിച്ച് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കാറിൻ ജീൻ പിയറി.
വാഷിങ്ടൻ∙ അനധികൃതമായി തോക്ക് കൈവശം വച്ചതിനു ശിക്ഷിക്കപ്പെട്ട മകൻ ഹണ്ടർ ബൈഡനു മാപ്പ് നൽകിയതായി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. ‘‘ഇന്ന്, ഞാൻ എന്റെ മകൻ ഹണ്ടറിനു മാപ്പ് നൽകി. അധികാരമേറ്റ ദിവസം മുതൽ, നീതിന്യായ വകുപ്പിന്റെ തീരുമാനങ്ങൾ എടുക്കുന്നതിൽ ഇടപെടില്ലെന്ന് ഞാൻ പറഞ്ഞു. എന്റെ മകനോട് അന്യായമായി പെരുമാറുന്നതു കണ്ടിട്ടും ഞാൻ വാക്കു പാലിച്ചു, പ്രോസിക്യൂട്ട് ചെയ്തു’’ – വൈറ്റ് ഹൗസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
ഹൂസ്റ്റണ്‍ ∙ 'മേക്ക് അമേരിക്ക ഗ്രേറ്റ് എഗെയിന്‍' എന്ന പ്രചാരണ വാക്യം ഡൊണാള്‍ഡ് ട്രംപിന് വൈറ്റ് ഹൗസിലേക്ക് മടങ്ങിയെത്താന്‍ ഏറെ ഗുണകരമായി മാറിയിരുന്നു.
ന്യൂയോർക്ക് ∙ അദാനി ഗ്രൂപ്പ് കമ്പനികൾക്കു പുതുതായി വായ്പ അനുവദിക്കുന്നതു തൽക്കാലത്തേക്കു നിർത്തിവയ്ക്കുന്നതിനെക്കുറിച്ചു രാജ്യാന്തര ബാങ്കുകൾ ആലോചിക്കുന്നതായി സൂചന. റോയ്ട്ടേഴ്സ് വാർത്താ ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഗൗതം അദാനി അടക്കമുള്ളവർക്കെതിരെ യുഎസ് കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചതിനെ തുടർന്നാണിത്. വൻകിട പദ്ധതികളിലുള്ള മുതൽമുടക്കിനെ ഇതു പ്രതിസന്ധിയിലാക്കിയേക്കാം. എന്നാൽ നിലവിലുള്ള വായ്പകളെ ബാധിക്കില്ല.
വൈറ്റ് ഹൗസ് പുറത്തുവിട്ട ചിത്രത്തില്‍ ട്രംപിനേക്കാള്‍ ഉയരും കൂടുതല്‍ ബൈഡന് വന്നതോടെയാണ് വിഷയം ദേശീയ ശ്രദ്ധ ആകര്‍ഷിച്ചത്. പതിവു പോലെ സമൂഹ മാധ്യമങ്ങളിലാണ് 'പൊക്ക'ത്തിലുള്ള ഈ ചര്‍ച്ച നടക്കുന്നത്.
വാഷിങ്ടൻ ∙ യുഎസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഡോണൾഡ് ട്രംപ് വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറിയായി കാരലിൻ ലീവിറ്റിനെ (27) നിയോഗിച്ചു. ട്രംപിന്റെ തിരഞ്ഞെടുപ്പു പ്രചാരണത്തിൽ നാഷനൽ പ്രസ് സെക്രട്ടറിയായിരുന്ന ഇവർ 2016 ലെ ട്രംപ് സർക്കാരിൽ അസിസ്റ്റന്റ് പ്രസ് സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്. ട്രംപ് അധികാരമേൽക്കുന്ന ജനുവരി 20ന് ചുമതലയേൽക്കും.
∙വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയായി കരോലിൻ ലീവിറ്റിനെ നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നിയമിച്ചു.
Results 1-10 of 68