ഒരു നല്ല വസ്ത്രം ധരിച്ചാൽ അതിന് മാച്ച് ചെയ്യുന്ന ആഭരണങ്ങൾ ഇല്ലെങ്കിൽ ലുക്ക് തന്നെ അപൂർണമാണ്. അതുകൊണ്ട് തന്നെ ആഭരണങ്ങൾ തിരഞ്ഞെടുക്കുന്നതിൽ എല്ലാവരും കൂടുതൽ ശ്രദ്ധ നൽകാറുണ്ട്. സ്വർണവും വെള്ളിയും മുത്തുകളും പവിഴങ്ങളും മാത്രമല്ല, പല വസ്തുക്കളും ഉപയോഗിച്ച് ആഭരണങ്ങൾ നിർമിക്കാറുണ്ട്. കമ്മലും മോതിരങ്ങളും വളകളും നെക്ലൈസുകളും പാദസരങ്ങളുമെല്ലാം ഫാഷനിൽ വലിയ സ്വാധീനമാണുള്ളത്.