കറ്റാർവാഴ
Aloe vera

നിരവധി ഉപയോഗങ്ങളും പ്രയോജനങ്ങളുമുള്ള ഒരു അദ്ഭുത സസ്യമാണ് നമ്മുടെ മുറ്റത്ത് വളരുന്ന കറ്റാര്‍വാഴ. കറ്റാര്‍വാഴയുടെ ജെല്ലും ജ്യൂസും വിവിധ തരം കാര്യങ്ങള്‍ക്കായി ഉപയോഗിച്ച് വരുന്നുണ്ട്. ഫേസ്മാസ്‌കും, ഹെയര്‍ മാസ്‌കും ആയിട്ടു മാത്രമല്ല, ചര്‍മ്മത്തിനു പുറത്തെ ചൊറിച്ചിലിനും സൂര്യതാപത്തിനുമെല്ലാം കറ്റാര്‍വാഴ മരുന്നാണ്. ചെറിയ മുറിവുകള്‍ക്കും പൊള്ളലിനുമൊക്കെ ഓയിന്റ്‌മെന്റിന്റെ അഭാവത്തില്‍ കറ്റാര്‍ വാഴ ഉപയോഗിക്കാം. 

നിരവധി പ്രശ്നങ്ങൾ ഒരു പരിഹാരം, വേഗത്തിലുള്ള ഫലപ്രാപ്തി എന്നിവയാണ് കറ്റാർവാഴയുടെ പ്രാധാന്യം വർധിപ്പിക്കുന്നത്. കറ്റാര്‍വാഴ ആന്റി ഓക്‌സിഡന്റുകളുടെയും വൈറ്റമിനുകളുടെയും ശേഖരമാണ്. മലബന്ധം മാറാനും കരളിന്റെ നല്ല പ്രവര്‍ത്തനത്തിനും ശരീരത്തില്‍ ജലാംശം നിലനിര്‍ത്താനും ഇത് സഹായിക്കും.