Activate your premium subscription today
മേപ്പാടി∙ മിഠായി കഴിച്ച 18 വിദ്യാർഥികൾക്കു ഭക്ഷ്യ വിഷബാധ. മേപ്പാടിയിലെ മദ്രസയിൽ ഏഴാം ക്ലാസിൽ പഠിക്കുന്ന കുട്ടികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. കുട്ടികൾ മേപ്പാടി പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ ചികിത്സയിലാണ്. ഒരു കുട്ടിയുടെ പിറന്നാളുമായി ബന്ധപ്പെട്ടാണ് മിഠായി നൽകിയത്. .
കൊച്ചുമകന് മനോഹരമായ ഒരു റീൽ ഒരുക്കി പിറന്നാൾ ആശംസ അറിയിച്ചിരിക്കുകയാണ് സംവിധായകൻ ലാൽ ജോസ്. മകളാൽ ഐറിൻ്റെ മകൻ മാത്യുവിന്റെ പിറന്നാൾ ആയിരുന്നു കഴിഞ്ഞദിവസം. മാത്യു എന്നാണ് പേരെങ്കിലും മാത്തുവെന്നാണ് കുഞ്ഞിനെ എല്ലാവരും വിളിക്കുന്നത്. കഴിഞ്ഞദിവസം മാത്യുവിന്റെ മൂന്നാം പിറന്നാൾ ആയിരുന്നു. കുഞ്ഞിന് ആശംസ
കത്തോലിക്കാ സഭയുടെ തലവന്‍ ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്കു ഇന്ന് 88-ാം പിറന്നാള്‍. ആരോഗ്യപ്രശ്നങ്ങൾക്കിടയിലും സഭയുടെ കാര്യത്തില്‍ വളരെ സജീവമാണ് ഫ്രാൻസിസ് മാർപാപ്പ. നാളിതുവരെ 47 അപ്പസ്തോലിക് സന്ദര്‍ശനങ്ങളാണ് നടത്തിയിട്ടുള്ളത്
നെടുങ്കണ്ടം∙ ഉടുമ്പൻചോലയുടെ മണിയാശാന് സർപ്രൈസ് പിറന്നാളാഘോഷം ഒരുക്കി നെടുങ്കണ്ടം പോളിടെക്നിക് കോളജ്. ഇന്നലെ 80–ാം പിറന്നാൾ ആഘോഷിച്ച എം.എം.മണി എംഎൽഎ നെടുങ്കണ്ടം പോളിടെക്നിക് കോളജിൽ നടന്ന നാഷനൽ സർവീസ് സ്കീമിന്റെ സംസ്ഥാന ശില്പശാലയിൽ ഉദ്ഘാടകനായി പങ്കെടുക്കവെയാണ് അപ്രതീക്ഷിത പിറന്നാൾ മധുരം കോളജ് അധികൃതർ
പത്ത് കുഞ്ഞുങ്ങളെയെങ്കിലും ജനിപ്പിക്കുന്ന അമ്മമാർക്ക് മദർ ഹീറോയിൻ പുരസ്കാരം. കുഞ്ഞുങ്ങളുടെ ജനനം പ്രോത്സാഹിപ്പിക്കുന്നതിനായി ‘മിനിസ്ട്രി ഓഫ് സെക്സ്’ ഡിപ്പാർട്മെന്റ്. ഇനി അഥവാ കുട്ടികളില്ലാത്ത ലൈഫ് സ്റ്റൈൽ ആരെങ്കിലും പ്രോത്സാഹിപ്പിച്ചാൽ അവർക്ക് കനത്ത പിഴ... ഇവിടെയും തീരുന്നില്ല. ജോലിയുടെ ഇടവേളകളിൽ ഡേറ്റിങ്ങും സെക്സും അനുവദിക്കാനും തീരുമാനം! ഇതൊക്കെ എവിടെ, എങ്ങനെ നടക്കാനാണ് എന്ന് ആരും അന്തംവിട്ടുപോകുന്നത് സ്വാഭാവികം. എന്നാൽ ഇതെല്ലാം നടത്താനൊരുങ്ങുകയാണ് പുട്ടിന്റെ റഷ്യ. കുഞ്ഞുങ്ങളുടെ ജനനത്തെ പ്രോത്സാഹിപ്പിക്കാൻ അടുത്തിടെയായി റഷ്യ നടത്തുന്ന നീക്കങ്ങൾ ഇത്തരത്തിൽ ഏറെ അമ്പരപ്പിക്കുന്നതാണ്. റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിൻതന്നെ വിഷയത്തിൽ നേരിട്ട് ഇടപെട്ടിരിക്കുന്നു. അതിനുമാത്രം റഷ്യയിൽ എന്താണു സംഭവിച്ചത്? റഷ്യയിലെ യുവജനതയോട് കൂടുതൽ കുഞ്ഞുങ്ങൾക്കു ജന്മം നൽകാൻ പ്രസിഡന്റ് പുട്ടിൻ തന്നെയാണ് ഉപദേശിക്കുന്നത്. ഒരു വീട്ടിൽ മിനിമം 3 കുട്ടികളെങ്കിലും വേണം. പിറക്കുന്ന കുഞ്ഞുങ്ങൾക്ക് പ്രത്യേക സാമ്പത്തിക സഹായവും നൽകും. ഇതുകൂടാതെ ജോലിയുടെ ഇടവേളകളിൽ ഉൾപ്പെടെ ഡേറ്റിങ്, പ്രണയം, സെക്സ് അങ്ങനെ എന്തും, എത്രയുമാകാം. ഇത്രയും കാലം ‘നാമൊന്ന് നമുക്കൊന്ന്’ എന്നു പോലും സീരിയസായി ചിന്തിക്കാതിരുന്ന രാജ്യമാണ് ഇപ്പോൾ കൂടുതൽ കുട്ടികൾക്കു ജന്മം നൽകണമെന്ന നയവുമായി വന്നിരിക്കുന്നത്. കാരണം മറ്റൊന്നുമല്ല. യുക്രെയ്ൻ യുദ്ധത്തിൽ റഷ്യയ്ക്കുണ്ടായ കനത്ത മരണനിരക്കു തന്നെ.
ടൽസ∙ അമേരിക്കയെ പിടിച്ചുകുലുക്കിയ ടുൽസ കൂട്ടക്കൊലയെ അതിജീവിച്ചവരിൽ ഇന്നും ജീവിച്ചിരിക്കുന്ന രണ്ടുപേരിൽ ഒരാളായ ലെസി റാൻഡിൽ തന്റെ 110-ാം ജന്മദിനം ആഘോഷിച്ചു.
പത്തനംതിട്ട : വാഹനഗതാഗതം തടസ്സപ്പെടുത്തിയും പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടു സൃഷ്ടിച്ചും വാഹനറാലി നടത്തി പൊതുനിരത്തിൽ കേക്ക് മുറിച്ച് ജന്മദിനം ആഘോഷിച്ച യുവാക്കൾക്കെതിരെ കേസ്. പത്തനംതിട്ട വെട്ടിപ്പുറം സ്വദേശി ഷിയാസിന്റെ ജന്മദിനമാണ് കാർ റാലി നടത്തി ആഘോഷിച്ചത്. സെന്റ് പീറ്റേഴ്സ് ജംക്ഷനിൽ നടന്ന റാലിയിൽ ഇരുപതോളം കാറുകൾ അണിനരന്നു. അൻപതോളം യുവാക്കളാണ് ആഘോഷത്തിൽ പങ്കെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് ഒന്നാംപ്രതി ഷിയാസിനെ അറസ്റ്റുചെയ്തു.
തിരുവനന്തപുരം ∙ വീടിനു പുറത്ത് പ്രിയപ്പെട്ട പാലക്കാട്ടെയും കാസർകോട്ടെയും സഖാക്കൾ പായസവും ലഡുവും വിതരണം ചെയ്ത് തന്റെ 101–ാം പിറന്നാൾ ആഘോഷമാക്കിയപ്പോൾ മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദൻ ഏതാനും വർഷങ്ങളായി പതിവുള്ളതു പോലെ വീടിനുള്ളിൽ അടുത്ത ബന്ധുക്കളുടെ പരിചരണയിൽ ആഘോഷമൊതുക്കി. വിവിധ സ്ഥലങ്ങളിൽ
ദുബായ് ∙ നഗരത്തിന്റെ ഗതാഗതചരിത്രം മാറ്റിയെഴുതിയ ദുബായ് മെട്രോയുടെ 15–ാം വാർഷിക ആഘോഷത്തിനു വിപുലമായ ഒരുക്കങ്ങളുമായി ആർടിഎ. 2009 സെപ്റ്റംബർ 9ന് ആണ് മെട്രോ ഓടിത്തുടങ്ങിയത്.
ബര്‍ലിന്‍ ∙ ജര്‍മനിയുടെ മുന്‍ ചാന്‍സലര്‍ ഡോ. അംഗല മെര്‍ക്കല്‍ 70-ാം ജന്മദിനം ആഘോഷിച്ചു. സ്വകാര്യത ഉറപ്പിച്ചായിരുന്നു ജന്മദിന ആഘോഷം. സ്വന്തം പാര്‍ട്ടിയായ ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് യൂണിയന്(സിഡിയു) പാര്‍ട്ടിയിലുള്ളവരും മറ്റു പ്രമുഖ രാഷ്ട്രീയക്കാരും മാത്രമാണ് ആഘോഷത്തിൽ പങ്കെടുത്തത്.
Results 1-10 of 96