Activate your premium subscription today
കോട്ടയം ∙ കിഡ്നി രോഗബാധിതനായ ഗൃഹനാഥൻ സുമനസുകളുടെ സഹായം തേടുന്നു. പാറമ്പുഴ ചീനിക്കുഴി തെക്കേടത്തുപറമ്പിൽ സതീശൻ മനയിൽ (59) ആണ് സഹായം തേടുന്നത്. മാസം എട്ട് ഡയാലിസിസ് ചെയ്യണം. ഹൃദയസംബന്ധമായ രോഗങ്ങളും സതീശനെ അലട്ടുന്നുണ്ട്. കിഡ്നി മാറ്റിവയ്ക്കണമെങ്കിൽ പത്ത് ലക്ഷത്തിലധികം രൂപ ചെലവാകും.
കോട്ടയം∙ നീണ്ടുരിൽ താമസിക്കുന്ന അനിൽ ജോസഫ് ചികിത്സാ സഹായം തേടുന്നു. പെയിന്റിങ് തൊഴിലാളിയായിരുന്നു. ആറ് വർഷം മുമ്പ് ഡൽഹിയിൽ വച്ച് ജോലിക്കിടയിൽ താഴെവീണു സ്പൈനൽ കോഡിന് പരുക്കേറ്റ് ചികിത്സയിലായിരുന്നു. നട്ടെല്ലിൽ സ്റ്റീൽ കമ്പി ഇട്ടിരിക്കുകയാണ്. ജോലിക്കൊന്നും പോകാൻ കഴിയാത്ത അവസ്ഥയിലാണ്. ഇതിനിടയിലാണ്
ശാസ്താംകോട്ട ∙ അപൂർവ രോഗത്തെ അതിജീവിക്കാൻ നിർധന യുവാവ് സുമനസ്സുകളുടെ സഹായം തേടുന്നു. നാഡീസംബന്ധമായ രോഗം ബാധിച്ച ശൂരനാട് തെക്ക് ആയിക്കുന്നം പുല്ലംപ്ലാവിൽ തെക്കേതിൽ അജ്മൽ ഷാജി (23) ആണ് വിദഗ്ധ ചികിത്സയ്ക്കായി മുപ്പത് ലക്ഷത്തോളം രൂപ കണ്ടെത്താൻ കഴിയാതെ വിഷമിക്കുന്നത്. അരയ്ക്ക് താഴെ മാസം തടിച്ച്
പൊൻകുന്നം ∙ ക്രിസ്മസ് തലേന്നു വഴിയരികിൽ നിൽക്കവേ നിയന്ത്രണം വിട്ടെത്തിയ കാറിടിച്ചു പരുക്കേറ്റു ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്ന യുവാവിനു ചികിത്സാ സഹായം തേടുന്നു. തെക്കേത്തുകവല തൈമുറിയിൽ ടി.ആർ.ഹരിദാസിന്റെയും ശാന്തകുമാരിയുടെയും ഇളയ മകൻ ടി.എച്ച്.നിതിൻ (21) ആണു ഗുരുതര പരുക്കുകളോടെ പാലാ മാർസ്ലീവാ മെഡിസിറ്റിയിൽ ചികിത്സയിൽ കഴിയുന്നത്. ട്രോമകെയർ ഐസിയുവിൽ വെന്റിലേറ്ററിൽ ചികിത്സയിൽ കഴിയുന്ന നിതിന്റെ ചികിത്സയ്ക്കായി ദിവസം 25000 ലധികം രൂപ ആവശ്യമാണ്.
മുണ്ടക്കയം ∙ 10 വർഷം മുൻപുണ്ടായ അപകടത്തിൽ തലയിലേറ്റ ഗുരുതര പരുക്ക് രാഖിയുടെ (30) മനസ്സിന്റെ താളം തെറ്റിക്കുമ്പോൾ ചികിത്സാ ചെലവിനുള്ള പണമില്ലാതെ നെട്ടോട്ടം ഓടുകയാണ് കുടുംബം. നെന്മേനിയിൽ വാടക വീട്ടിൽ കഴിയുന്ന കല്ലറയ്ക്കൽ കെ.എസ്.രാഖിക്ക്, 10 വർഷം മുൻപ് ആലപ്പുഴയിൽ വച്ചുണ്ടായ അപകടത്തിലാണ് പരുക്കേറ്റത്. തലയിലേറ്റ ക്ഷതം ഓർഗാനിക് ബ്രെയിൻ സിൻഡ്രോം എന്ന രോഗത്തിലേക്കു നയിച്ചു. ഏറെനാൾ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തി. ഇതിനിടെ ഭർത്താവ് ഉപേക്ഷിച്ചു. ഒരു കുട്ടിയുണ്ട്.
മാവേലിക്കര ∙ ജന്മനാ ഹൃദയത്തിന്റെ അറകൾ തിരിഞ്ഞ അവസ്ഥയിലുള്ള 16 വയസ്സുകാരിക്ക് ഇപ്പോൾ ഹൃദയവും ശ്വാസകോശവും ഒരുമിച്ചു മാറ്റിവയ്ക്കേണ്ട അവസ്ഥയാണ്. തെക്കേക്കര പോനകം പ്രണവ് നിവാസ് ടി.സി.സനിൽകുമാറിന്റെയും എസ്.വിനീതയുടെയും മകൾ എസ്.ശിവഗംഗയാണു സുമനസ്സുകളുടെ കാരുണ്യം തേടുന്നത്. ബിഷപ് ഹോഡ്ജസ് എച്ച്എസ്എസിലെ
കോഴിക്കോട്∙ ഗുരുതരമായ കരൾരോഗം ബാധിച്ച വീട്ടമ്മ ഉദാരമതികളുടെ സഹായം തേടുന്നു. ബാലുശ്ശേരി മണ്ണാംപൊയിൽ ഇരട്ടക്കുളങ്ങര ക്ഷേത്രത്തിന് സമീപം കുന്ദമംഗലത്തില്ലത്ത് താമസിക്കുന്ന നാഗത്തിങ്കൽ ബ്രഹ്മപ്രകാശൻ നമ്പിയുടെ ഭാര്യ സുഭദ്രയാണ് (55) സഹായം തേടുന്നത്.
കൊല്ലം∙ ‘മറ്റു കുഞ്ഞുങ്ങളെപ്പോലെ ഓടിക്കളിക്കാൻ ആഗ്രഹിച്ച് എന്റെ അപ്പു ഓടിയെത്താൻ ശ്രമിക്കുമെങ്കിലും അവൻ കാലിടറി നിലത്തേക്ക് വീഴും. തളരുന്ന അവന്റെ ആ കുഞ്ഞുകാലുകൾക്ക് ഞാൻ കരുത്തായില്ലെങ്കിൽ, ഞാൻ കൂടെ പതറിപ്പോയാൽ പിന്നെ ആരാ എന്റെ കുടുംബത്തെ ശക്തിപ്പെടുത്തുന്നത്’ – അപൂർവ ജനിതകരോഗം ബാധിച്ച മകനെ ചികിത്സിക്കാൻ ആവശ്യമുള്ള തുകയുടെ വലുപ്പം തങ്ങൾക്ക് സ്വപ്നം പോലും കാണാൻ
കലവൂർ ∙ സഹപാഠികളുടെ വീടിന്റെ പുനരുദ്ധാരണത്തിനും ചികിത്സാ സഹായത്തിനുമായി മണ്ണഞ്ചേരി ഗവ.ഹൈസ്കൂളിലെ മലയാള മനോരമ നല്ലപാഠം ക്ലബ്ബിന്റെ നേതൃത്വത്തിൽ ഐസ്ക്രീം സ്റ്റാൾ ഒരുക്കി. കനോയിങ്, കയാക്കിങ് ആൻഡ് ഡ്രാഗൺ ബോട്ട് സംസ്ഥാന ചാംപ്യൻഷിപ് നടക്കുന്ന കായൽചിറയിലാണ് കുട്ടികളുടെ നേതൃത്വത്തിൽ നന്മ പ്രവർത്തനം.
കോട്ടയം ∙ വയറ്റിൽ മുഴ, അടിയന്തര ശസ്ത്രക്രിയയ്ക്കായി യുവതി സുമനസ്സുകളുടെ സഹായം തേടുന്നു. ചെങ്ങളം കൊച്ചുപറമ്പിൽ പ്രീത കൊച്ചുമോൻ (49) ആണ് വയറിൽ രൂപപ്പെട്ട 4 മുഴകൾ കാരണം ദുരിതം അനുഭവിക്കുന്നത്. കാഴ്ച പരിമിതിയുള്ള 2 മക്കളും ഭർത്താവും അടങ്ങുന്നതാണ് പ്രീതയുടെ കുടുംബം. ദിവസവും കൂലിക്ക് ഓട്ടോ ഓടിച്ച്
Results 1-10 of 553