Activate your premium subscription today
പാലക്കാട് ∙ താണ്ടാൻ ഉയരങ്ങൾ ബാക്കിവച്ചാണ് സാഹസിക രക്ഷാപ്രവർത്തകൻ കരിമ്പ ഷമീർ മരണത്തിനു കീഴടങ്ങിയത്. ജീവിതത്തിൽ പിടിച്ചുകയറാൻ അതിലും വലിയ സാഹസികതയും ധൈര്യവും വേണമെന്നു ഭാര്യ സുഹദ വൈകാതെ മനസ്സിലാക്കി. ഇന്ന്, ഏതു വൻമരത്തിനു മുകളിലും കയറി കൊമ്പുകൾ വെട്ടി സുഹദ ഇറങ്ങിവരും, പുഞ്ചിരിയോടെ.
ജീവിതത്തിൽ ആദ്യമായി ഞാനൊരു ഉദ്ഘാടന കർമ്മത്തിൽ പങ്കെടുത്തു. ഒരുപാട് ചടങ്ങുകളിൽ പങ്കെടുത്തിട്ടുണ്ടെങ്കിലും ഒരു സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിന് എന്നെ ആരെങ്കിലും ക്ഷണിക്കുന്നത് ആദ്യമായിട്ടാണ്. എന്നെ ചടങ്ങിലേക്ക് ക്ഷണിച്ചത് ലിജിയാണ്. ഒരു ഓൺകോളജിസ്റ്റ് എന്ന നിലയിൽ എന്റെ സാമൂഹിക ബന്ധങ്ങളുടെ ഇടക്കണ്ണികളായി
എഴുപതാം വയസ്സിലും പ്രതിസന്ധികളെ ‘പുല്ലുപോലെ’ നേരിടുന്ന കുഞ്ഞമ്മയുടെ ജീവിതം കൊടൂരാറുപോലെ ശാന്തമായി ഒഴുകുകയാണ്. ആറ്റിലൂടെ വള്ളത്തിൽപോയി പുല്ലുചെത്തി വിറ്റാണ് കുഞ്ഞമ്മയുടെ ജീവിതം. പുല്ലുവിൽപനയിലൂടെ സമ്പാദിച്ച പണംകൊണ്ട് ഒരു വള്ളം തന്നെ വാങ്ങി. ഇപ്പോഴും കുഞ്ഞമ്മ വള്ളത്തിൽ വിൽപനയ്ക്കെത്തിക്കുന്ന പുല്ലിന്
മരണത്തിന്റെ തണുപ്പിനെ തൊട്ട ശേഷം ജീവിതത്തിലേക്കുള്ള അവിശ്വസനീയമായ ഉയിർത്തെഴുന്നേൽപ്പിന്റെ കഥയാണ് നിൻസി മറിയം മോണ്ട് ലിയുടേത്. മാനസിക സംഘർഷത്തെ തുടർന്നു കോളജ് ഹോസ്റ്റലിലെ നാലാം നിലയിൽ നിന്നു ചാടി ജീവിതത്തിൽനിന്ന് മടങ്ങാനാണ് നിൻസി ശ്രമിച്ചത്. പക്ഷേ, ആ വീഴ്ച നിൻസിയുടെ ജീവിതം എന്നേക്കുമായി മാറ്റി. സുഷുമ്ന നാഡി തകർന്നു, ഇരു കൈകളും ഒടിഞ്ഞു കഷണങ്ങളായി, കഴുത്തിലും നട്ടെല്ലിലും കാലുകളിലും പൊട്ടലുകൾ, ഒരു വൃക്ക നഷ്ടമായി, ഇരു കണ്ണുകളുടെയും കാഴ്ച ഭാഗികമായി കുറഞ്ഞു, നെഞ്ചിനു താഴെ ചലനശേഷി പൂർണമായും നഷ്ടപ്പെട്ടു.
തൃശ്ശൂർ ജില്ലയിലെ ചാവക്കാട് താലൂക്കിലെ മുല്ലശ്ശേരി എന്ന ഗ്രാമത്തിലാണു ഞാനും കുടുംബവും താമസിക്കുന്നത്. ഞാൻ ആറാം ക്ലാസിൽ പഠിക്കുമ്പോൾ ( 47 വർഷം മുൻപ് ) ഉണ്ടായ അനുഭവമാണ് ഇവിടെ കുറിക്കുന്നത്. അപ്പനും അമ്മയും സഹോദരനും 4 സഹോദരിമാരുമടങ്ങുന്ന ഒരു ക്രൈസ്തവ കുടുംബമാണു ഞങ്ങളുടേത്. സാമ്പത്തികമായി ഏറെ
മൺവെട്ടിയിൽ മുറുകെ പിടിച്ചു മണ്ണിൽ ആഞ്ഞു വെട്ടാൻ ശ്രീധരനു കൈവിരലുകളില്ല. ചെടികൾക്കു വെള്ളം തളിക്കാൻ, കൈപ്പത്തികളുമില്ല... അറ്റുപോയ കൈപ്പത്തികൾക്കു പകരം തുണി ചുറ്റിയ ഇരുമ്പു പൈപ്പിൽ ഘടിപ്പിച്ച വളയങ്ങളിൽ, സ്വന്തമായി രൂപകൽപന ചെയ്ത പണിയായുധങ്ങൾ ഇറക്കി, ഇരുമ്പു കമ്പിയാൽ ഓരോ കൈകളിലും വരിഞ്ഞു കെട്ടി
വലിയ സ്വപ്നങ്ങളെപ്പറ്റി കൂട്ടുകാരുമായി പങ്കുവച്ചപ്പോൾ അവരിൽ പലരും നീ ഒരുപാട് സ്വപ്നം കാണുന്നെന്നും അത് സാധ്യമാകില്ലെന്നും പറഞ്ഞ് കളിയാക്കി. പ്ലേസ്മെന്റ്, ഉന്നതപഠനം... ഇതുരണ്ടുമായിരുന്നില്ല സ്വാതിയുടെ ലക്ഷ്യം. മികച്ച ജോലിയിലെത്തുക, നന്നായി പണമുണ്ടാക്കുക.
എട്ടാംക്ലാസു വരെ മാത്രം പഠിച്ച ഒരു തമിഴൻ കുട്ടിയുടെ കുറിപ്പുകൾ മലയാളം ബിരുദ വിദ്യാർഥികൾ പഠിക്കുന്നു. ഒരുപക്ഷേ, കേരള ചരിത്രത്തിൽ തന്നെ ആദ്യസംഭവം.
കൃഷ്ണ യാദവിന്റെ പ്രചോദനാത്മകമായ വിജയഗാഥ ഒരു സ്ത്രീയുടെ സ്ഥിരോത്സാഹത്തിന്റെയും നിശ്ചയ ദാർഢ്യത്തിന്റെയും തെളിവാണ്. 500 രൂപ പോലും കയ്യിൽ എടുക്കാനില്ലാതെ ജീവിതം വഴിമുട്ടി നിന്ന ഒരു സാധാരണ വീട്ടമ്മയിൽ നിന്നും ഇന്ന് 5 കോടിയിലധികം വിറ്റുവരവുള്ള കമ്പനി ഉടമയിലേക്ക് ഈ വനിത ഒരു സുപ്രഭാതത്തിൽ എത്തിയതല്ല.
10–ാം ക്ലാസ് വരെ ക്ലാസിൽ ഒന്നാമതായി പഠിച്ചിരുന്ന വിദ്യാർഥിനിയായിരുന്നു പ്രിയാൽ. പക്ഷേ ബന്ധുക്കളുടെ നിർബന്ധത്തോട് നോ പറയാൻ പറ്റാതെ പോയതോടെ അവളുടെ ജീവിതം കീഴ്മേൽ മറിഞ്ഞു. സ്വയം ഇഷ്ടമില്ലാതിരുന്നിട്ടുകൂടി പതിനൊന്നാം ക്ലാസിൽ ബന്ധുക്കളുടെ നിർബന്ധത്തിനു വഴങ്ങി സയൻസ് സ്ട്രീം എടുത്തു പഠിക്കേണ്ടി വന്നു.
Results 1-10 of 95