Activate your premium subscription today
കോട്ടയം∙ ഗാന്ധിനഗര്‍ സ്കൂള്‍ ഓഫ് നഴ്സിങില്‍ ക്രൂരമായ റാഗിങ് നടന്നതായി പരാതി. ഒന്നാം വര്‍ഷ വിദ്യാർഥികളെ മൂന്നാം വര്‍ഷ വിദ്യാർഥികള്‍ ക്രൂരമായി റാഗ് ചെയ്തെന്നാണു പരാതി. വിദ്യാർഥികളുടെ സ്വകാര്യ ഭാഗങ്ങളിൽ ഡംബൽ തൂക്കിയിട്ടായിരുന്നു ഉപദ്രവം. കോംപസ് അടക്കമുള്ള ഉപകരണങ്ങൾ കൊണ്ടും മുറിവേൽപ്പിച്ചു. 3 മാസത്തോളം നീണ്ടുനിന്ന റാഗിങ്ങിനൊടുവിൽ മൂന്ന് ഒന്നാം വർഷ വിദ്യാർഥികൾ പരാതി നൽകിയതോടെയാണ് ഗാന്ധിനഗർ പൊലീസ് കേസെടുത്തത്. കഴിഞ്ഞ നവംബറിൽ റാഗിങ് തുടങ്ങിയതായാണു പരാതി.
ന്യൂ ഡൽഹി∙ പുതിയ ആദായ നികുതി ബിൽ വ്യാഴാഴ്ച പാർലമെന്റിൽ അവതരിപ്പിച്ചേക്കും. 1961ലെ ആദായനികുതി നിയമം പരിഷ്കരിക്കുമെന്നും നിയമം ലളിതമാക്കുമെന്നും കഴിഞ്ഞ വർഷത്തെ ബജറ്റിൽ മന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചിരുന്നു. ഭാഷ ലളിതമാക്കൽ, തർക്കപരിഹാരം, കാലഹരണപ്പെട്ട വകുപ്പുകൾ നീക്കംചെയ്യൽ തുടങ്ങിയ കാര്യങ്ങളിൽ കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് പൊതുജനങ്ങളിൽനിന്ന് അഭിപ്രായം ചോദിച്ചിരുന്നു. ഇവകൂടി പരിഗണിച്ചാണ് ബിൽ തയാറാക്കിയത്. ഏഴായിരത്തോളം നിർദേശങ്ങളാണ് ഇത്തരത്തിൽ ലഭിച്ചത്.
വത്തിക്കാൻ സിറ്റി ∙ അനധികൃത കുടിയേറ്റക്കാരോടുള്ള ഡോണൾഡ് ട്രംപിന്റെ നയം മോശമായി അവസാനിക്കുമെന്ന് ഫ്രാൻസിസ് മാർപാപ്പയുടെ മുന്നറിയിപ്പ്. യുഎസിലുള്ള ബിഷപ്പുമാർക്ക് അയച്ച കത്തിലാണ് ട്രംപിന്റെ നയത്തെ മാർപാപ്പ വിമർശിച്ചത്. അനധികൃത കുടിയേറ്റക്കാരെല്ലാം കുറ്റക്കാരെല്ലാം അദ്ദേഹം കത്തിൽ പറയുന്നു.
കൊച്ചി ∙ കയർ ബോർഡ് ജീവനക്കാരി ജോളി മധുവിന്റെ മരണത്തിൽ ചീഫ് സെക്രട്ടറിക്ക് പരാതി നൽകി കുടുംബം. കയർ ബോർഡ് ഓഫിസിലെ നാലു ഉദ്യോഗസ്ഥർക്കെതിരെയാണ് പരാതി. അഴിമതിക്കെതിരെ പ്രതികരിച്ചതിനു ജോളിക്കെതിരെ പ്രതികാരനടപടി സ്വീകരിച്ചുവെന്നും പരാതിയിൽ പറയുന്നു. വിപുൽ ഗോയൽ, ജിതേന്ദ്ര ശുക്ല, പ്രസാദ് കുമാർ, അബ്രഹാം സിയു എന്നിവർക്കെതിരെയാണ് പരാതി.
ആലുവ∙ യുവതിയെ പിന്തുടർന്ന് ശരീരത്ത് പെട്രോളൊഴിച്ച കേസിൽ പ്രതി പിടിയിൽ. ആലുവ മുപ്പത്തടം കൊല്ലം കുന്ന് അലി (53) യെയാണ് ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്. സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന യുവതിയെ യുസി കോളജിന് സമീപത്തുവച്ച് തടഞ്ഞുനിർത്തി ദേഹത്ത് പെട്രോൾ ഒഴിക്കുകയായിരുന്നു. ആക്രമണത്തെത്തുടർന്ന് യുവതി സമീപത്തുള്ള വീട്ടിൽ അഭയം തേടി.
കൊച്ചി∙ ഓപ്പറേഷൻ സൗന്ദര്യയുടെ ഭാഗമായി ഡ്രഗ്സ് കൺട്രോൾ വിഭാഗം എറണാകുളത്ത് നടത്തിയ പരിശോധനയിൽ വ്യാജ പെർഫ്യൂം പിടികൂടി. ഗുജറാത്തിലെ അഹമ്മദാബാദ് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന കൃഷ്ണ ഹെൽത്ത്കെയർ എന്ന സ്ഥാപനം നിർമിച്ച് വിതരണം നടത്തുന്ന ‘കരിഷ്മ പെർഫ്യൂം’ എന്ന പെർഫ്യൂം ആണ് മറൈൻ ഡ്രൈവിൽ പ്രവർത്തിക്കുന്ന മൊത്തവ്യാപാര
കൊച്ചി∙ പാതിവില തട്ടിപ്പിൽ കേസെടുത്ത് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). ഇ.ഡിയുടെ കൊച്ചി യൂണിറ്റാണ് കേസ് റജിസ്റ്റര്‍ ചെയ്തത്. തട്ടിപ്പുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവന്നതിനു പിന്നാലെ ഇ.ഡി കൂടുതൽ വിവരങ്ങളും രേഖകളും ശേഖരിച്ചിരുന്നു. അതേസമയം, ക്രൈംബ്രാഞ്ച് എഡിജിപി എച്ച്. വെങ്കിടേഷിന്റെ മേല്‍നോട്ടത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണ്.
ന്യൂഡൽഹി ∙ ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പരയ്ക്കിടെ പരുക്കേറ്റ് വിശ്രമത്തിലുള്ള മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണിന്റെ ഏറ്റവും പുതിയ ചിത്രം സമൂഹമാധ്യമങ്ങളിൽ. ആശുപത്രിയിൽ നിന്നുള്ളതെന്ന് വ്യക്തമാക്കുന്ന ചിത്രമാണ് താരത്തിന്റെ ആരാധക ഗ്രൂപ്പുകളിൽ ഉൾപ്പെടെ പ്രചരിക്കുന്നത്. ‘എത്രയും വേഗം സുഖം
പാരിസ്∙ നിർമിതബുദ്ധിയുടെ മുകളിൽ ഏർപ്പെടുത്തുന്ന അതിരുകടന്ന നിയന്ത്രണങ്ങൾ ആ സാങ്കേതിക വിദ്യയെ തന്നെ ഇല്ലായ്മ ചെയ്യുമെന്ന് യൂറോപ്യൻ രാഷ്ട്രങ്ങൾക്ക് മുന്നറിയിപ്പ് നൽകി യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസ്. പാരിസിൽ നടന്ന എഐ ഉച്ചകോടിയിലായിരുന്നു വാൻസിന്റെ പരാമർശം.
കോട്ടയം∙ ഒൻപത് വർഷത്തിനിടെ ലൈംഗികാതിക്രമത്തിന് ഇരയായി സംസ്ഥാനത്ത് കൊല്ലപ്പെട്ടത് 871 പേർ. 2016 മേയ് മുതൽ 2025 ജനുവരി വരെയുള്ള കണക്കാണിത്. മരിച്ചവരിൽ കുട്ടികളും ഉൾപ്പെടുന്നുണ്ട്. അക്രമങ്ങളിൽ ഗുരുതരമായി പരുക്കേറ്റ് ഇപ്പോഴും ജീവിതത്തിലേക്ക് പൂർണമായി തിരികെ വരാനാവാതെ കഴിയുന്നത് 36,656 പേരും. ഇവർക്കുള്ള നഷ്ടപരിഹാരവും പൂർണമായി വിതരണം ചെയ്തിട്ടില്ല. ബലാത്സംഗ കേസുകളിലും പോക്സോ നിയമം അനുസരിച്ചുള്ള കേസുകളിലും ഓരോ വർഷവും വർധന ഉണ്ടാവുന്നതായാണ് കണക്കുകൾ.
Results 1-10 of 10000