Activate your premium subscription today
സ്വയം ചെവി മുറിച്ചെടുക്കുകയും 37–ാം വയസ്സിൽ നെഞ്ചിൽ സ്വയം വെടിവച്ചു മരിക്കുകയും ചെയ്ത സ്വഭാവവൈകൃതങ്ങളുള്ളയാളായിരുന്നു ഡച്ചുകാരനായ വിൻസെന്റ് വാൻ ഗോഗ് (1853–1890). പക്ഷേ ലോകം അദ്ദേഹത്തെ ഓർക്കുന്നത് പോസ്റ്റ്–ഇംപ്രഷനിസ്റ്റ് ചിത്രകലയിൽ അതുല്യനേട്ടങ്ങൾ കഠിനശ്രമംകൊണ്ടു നേടിയ പ്രതിഭാശാലിയായിട്ടാണ്. ഹ്രസ്വകാലത്തെ കലാജീവിതത്തിനിടയിൽ ഉദ്ദേശം 860 എണ്ണച്ചായചിത്രങ്ങളടക്കം രണ്ടായിരത്തിൽപ്പരം പെയിന്റിങ്ങുകൾ രചിച്ച് വിസ്മയം സൃഷ്ടിച്ച അനശ്വര ചിത്രകാരനാണ് വാൻ ഗോഗ്. ഒരിക്കൽ വാൻ ഗോഗിന്റെ വലിയ ചിത്രപ്രദർശനം കാണാനെത്തിയ രസികന് തിരക്കുമൂലം ഒന്നും ശരിയായി കാണാൻ കഴിഞ്ഞില്ല. വിരുതനായ ആ കലാസ്വാദകൻ വീട്ടിലുണ്ടായിരുന്ന കാളയിറച്ചിയിലെ ചെവി വെട്ടിയെടുത്ത്, പ്രദർശനസ്ഥലത്തിനടുത്തു കൊണ്ടുവച്ചു. അതിനു താഴെ ‘വാൻ ഗോഗിന്റെ ചെവി’ എന്ന് എഴുതിവച്ചു. ചിത്രങ്ങൾ ‘ആസ്വദിച്ചു’ നിന്നവർ പ്രദർശനശാലയിൽ നിന്ന് കാളച്ചെവിയിലേക്ക് ഒഴുകിയെത്തി. ആളൊഴിഞ്ഞ ഹാളിൽച്ചെന്നു രസികൻ സൗകര്യത്തോടെ ചിത്രങ്ങൾ കണ്ട് ആഹ്ലാദിച്ചു.
മഹാഭാരതത്തിലെ കൗതുകം ജനിപ്പിക്കുന്ന കഥാപാത്രമാണ് അംബ. കാശിരാജാവിന്റെ പുത്രി. സഹോദരിമാരായ അംബ, അംബിക, അംബാലിക എന്നിവരുടെ സ്വയംവരം നടക്കുമ്പോൾ, ശക്തനായ ഭീഷ്മർ കടന്നുവന്നു മൂവരെയും ബലം പ്രയോഗിച്ചു രഥത്തിലേറ്റി. എതിർത്ത രാജാക്കന്മാരെയെല്ലാം എയ്തു തോൽപിച്ച്, അവരെ ഹസ്തിനപുരത്തിലേക്ക് കടത്തി. അവിടത്തെ രാജാവും തന്റെ അർധസഹോദരനുമായ വിചിത്രവീര്യന് ഈ രാജകുമാരിമാരെ വിവാഹം ചെയ്തുകൊടുക്കുകയായിരുന്നു ഭീഷ്മരുടെ ലക്ഷ്യം. പക്ഷേ സാല്വനെ മനസ്സാ വരിച്ചിരുന്ന അംബയ്ക്ക് ഈ വിവാഹത്തിൽ താല്പര്യമില്ലായിരുന്നു. ഇതറിഞ്ഞ ഭീഷ്മർ അംബയെ സാല്വന്റെ അരികിലെത്തിച്ചു. നേരത്തേ വിവാഹത്തിനു സമ്മതിച്ചിരുന്നെങ്കിലും, ഭീഷ്മരെന്ന അന്യപുരുഷന്റെ കൂടെപ്പോയെന്ന കാരണത്താൽ സാല്വൻ അംബയെ തിരസ്കരിച്ചു. നിത്യബ്രഹ്മചാരിയായ ഭീഷ്മരും അംബയെ വിവാഹം ചെയ്യില്ലെന്നു തീർത്തുപറഞ്ഞു. തിരികെയെത്തിയ അംബയെ വിചിത്രവീര്യനും സ്വീകരിച്ചില്ല. തന്റെ ദുരവസ്ഥയ്ക്കു കാരണക്കാരനായ ഭീഷ്മരെ വധിക്കണമെന്ന് അംബ നിശ്ചയിച്ചു. പക്ഷേ വില്ലാളിവീരനായ ഭീഷ്മരെ നേരിടാൻ താൻ അശക്തയാണെന്നറിയാമായിരുന്ന അംബ പല വാതിലുകളിലും മുട്ടി. ആരും കനിഞ്ഞില്ല. ഒടുവിൽ ശിവന്റെ അനുഗ്രഹം നേടി.
തെല്ലു മാറ്റങ്ങളോടെയാണെങ്കിലും വിവിധഗ്രന്ഥങ്ങളിൽ വന്നിട്ടുള്ള വിവേകത്തിന്റെ മുന്നറിയിപ്പാണിത്. ശ്രീരാമൻ വിവേകശാലിയായിരുന്നെന്ന് എടുത്തുപറയേണ്ടതില്ല. സ്വർണമാൻ ഉണ്ടാകുക സാധ്യമല്ലെന്നു രാമനറിയാം. എന്നിട്ടും സ്വർണമാനിന്റെ കപടവേഷം പൂണ്ട് കൺമുന്നിലെത്തിയ മാരീചൻ, രാമനെ പ്രലോഭിപ്പിച്ചു. അമ്മാവൻ മാരീചനെ സ്വർണമാനിന്റെ വേഷത്തിലയച്ച രാവണൻ, സന്ന്യാസിയുെട കപടവേഷത്തിൽ ചെന്നു സീതയെ അപഹരിച്ചത് രാമായണത്തിലെ വൻവഴിത്തിരിവായി. കപടവേഷങ്ങൾ തിരിച്ചറിയണമെന്ന മുന്നറിയിപ്പ് ഈ കഥാഭാഗത്തിനുണ്ടല്ലോ. ഗൗതമമുനിയുടെ വിശ്വമോഹിനിയായ പത്നി അഹല്യയെക്കണ്ടു മോഹിച്ച ദേവേന്ദ്രൻ, ഗൗതമമുനിയുടെ തന്നെ രൂപം കൃത്രിമമായി സ്വീകരിച്ച് അത്യാചാരം ചെയ്തു. സത്യം പിന്നീടു തിരിച്ചറിഞ്ഞ മുനി കോപാകുലനായി ദേവേന്ദ്രനെ അതികഠിനമായി ശപിച്ചു. പൗരുഷം നഷ്ടപ്പെട്ടു പരിഹാസ്യനായി ദേവേന്ദ്രനു കഴിയേണ്ടിവന്നു.
ക്ഷമിക്കണം എന്ന വാക്ക് എല്ലായിടത്തും പരിഹാരമാവില്ലഅശ്ലീലങ്ങൾക്കെല്ലാം സ്വയം പ്രജനനശേഷിയും പ്രചാരണസാധ്യതയുമുണ്ട്. വന്യമൃഗത്തെ കൂട്ടിൽനിന്നു പുറത്തുവിട്ടശേഷം, തുറന്നുവിട്ട അതേ ലാഘവത്തോടെ തിരിച്ചുകയറ്റാം എന്നു കരുതുന്നതുപോലെയാണ് പറത്തിവിടുന്ന ഓരോ പരദൂഷണവും.
എത്തിച്ചേരുന്ന ഓരോ തീരത്തിനുമപ്പുറം എന്തെങ്കിലും പുതുമയുള്ള തുണ്ടാകും. അത്തരം പര്യവേക്ഷണങ്ങൾക്കു മുതിരാത്തവരുടെയെല്ലാം ജീവിതം വിരസവും ശൂന്യവുമായിരിക്കും. സാധ്യതകൾ മുങ്ങിയെടുക്കാനുള്ള ആവേശത്തിനിടയിൽ നീന്തിത്തുടിക്കുന്നതിന്റെ ആനന്ദം കൈവിടരുത് എന്നതാണ് രണ്ടാമത്തെ തിരിച്ചറിവ്
ആലോചനയില്ലാതെ ആഹ്ലാദിക്കുമ്പോൾ സംഭവിക്കുന്ന ചില പിഴവുകളുണ്ട്. ആനന്ദം അതിരു കടക്കും, ഉള്ളതെല്ലാം ചെലവഴിച്ച് ആഘോഷിക്കും, നാളെയും ആഘോഷങ്ങളു ണ്ടാകണം എന്ന സത്യം മറക്കും. എന്നോ അരികിലുണ്ടായ നല്ലകാലത്തിന്റെ പേരിൽ അതിനു മുൻപും പിൻപുമുള്ളവയെ വിസ്മരിച്ച് ആനന്ദനൃത്തമാടുന്നവർക്കു കാലുകൾ കുഴയുന്ന സമയമുണ്ട്.
സാഹചര്യങ്ങളോടുള്ള പ്രതികരണമാണ് തുടർജീവിതത്തിന്റെ അടിത്തറ. അനുവാദം ചോദിച്ചിട്ടല്ല ഓരോ അനുഭവവും വാതിൽ തുറന്നെത്തുന്നത്. ആകസ്മികമായുണ്ടാകുന്ന അനഭിലഷണീയ അവസ്ഥകളെ മനസ്സാന്നിധ്യത്തോടെ നേരിടാൻ കഴിയുന്നവർക്കു മാത്രം വിധിച്ചിട്ടുള്ളതാണ് സർഗാത്മക നിമിഷങ്ങൾ. അല്ലാത്തവരെല്ലാം ഏതെങ്കിലും ദുരനുഭവത്തിൽ മരച്ചുനിൽക്കും.
എന്തിനെയെങ്കിലുമൊക്കെ ഭയന്നാണ് എല്ലാവരുടെയും ജീവിതം. പരാജയം, ദുഷ്പേര്, അവഹേളനം, ധനനഷ്ടം തുടങ്ങി ഭയപ്പെടാൻ ഓരോ കാരണങ്ങളുണ്ടാകും. ഒരാൾ എന്തിനെയാണോ പേടിക്കുന്നത് അതിനെ പ്രീതിപ്പെടുത്തിയും അതിനോടു സമരസപ്പെട്ടുമായിരിക്കും ശിഷ്ടകാല ജീവിതം.
എല്ലാ കാര്യങ്ങളും ആദ്യം ചെയ്യുമ്പോൾ അപരിചിതത്വവും അനുഭവക്കുറവും ഉണ്ട്. അതിനെ മറികടക്കുക മാത്രമാണ് കർമോത്സുകരാകാനുള്ള വിജയമന്ത്രം. മുന്നിട്ടിറങ്ങുന്നവർ ശ്രമിച്ചശേഷം മാത്രമാണു പരാജയപ്പെടുന്നത്. അനങ്ങാതിരിക്കുന്നവർ ശ്രമത്തിനു മുൻപേ പരാജയമുറപ്പിക്കും.
Results 1-10 of 104