Activate your premium subscription today
രണ്ടു വ്യക്തികൾ തമ്മിൽ എല്ലാവിധത്തിലുമുള്ള വൈകാരിക അടുപ്പങ്ങൾ ബന്ധങ്ങൾക്കു കീഴിൽ ഉൾപ്പെടുന്നു. ദാമ്പത്യം, പ്രണയം, സൗഹൃദം എല്ലാം ഈ വിഭാഗത്തിൽ ഉൾപ്പെടുന്നു.
1997 മുതൽ ഏതാണ്ട് 2012 വരെയുള്ള കാലയളവിനിടയിൽ ജനിച്ചവരാണ് ജെൻ സിയിൽ ഉൾപ്പെടുന്നത്. അതായത് കൗമാരവും യൗവനവും ആസ്വദിക്കുന്ന ഇന്നത്തെ യുവതലമുറ. രണ്ടുപേർക്കിടയിലെ പ്രണയത്തിന് മറ്റു നിർവചനങ്ങളൊന്നും ഇല്ലാതിരുന്ന കാലത്തിൽ നിന്നും ഇന്ന് ലോകം ഏറെ മാറിക്കഴിഞ്ഞു. പ്രണയബന്ധത്തിലെ ഓരോ സാഹചര്യത്തിനും ഇന്ന്
‘‘Maturity is learning to walk away from people and situations that threaten your peace of mind, self respect, values and self worth’’ മനസ്സിന് ഏറെ ഭാരം നൽകുന്നതാണ് ബന്ധങ്ങളിൽ നിന്നുമുള്ള യാത്ര പറയൽ. ചിലർ മരണത്തിലൂടെയും കാലദേശങ്ങൾക്കപ്പുറത്തേക്കുള്ള യാത്രകളിലൂടെയും മറ്റു ചിലർ മൗനങ്ങളിലൂടെയുമൊക്കെ
തലമുറകൾ മാറുന്നതിനനുസരിച്ച് കാഴ്ചപ്പാടുകളിലും മാറ്റമുണ്ടാകും. ജീവിതരീതികളിലും ബന്ധങ്ങളിലുമെല്ലാം ഈ മാറ്റം പ്രകടമാകും. ജെൻ സി വിഭാഗത്തിൽപ്പെടുന്നവർ അച്ഛനമ്മമാരാകുന്ന കാലമാണിത്. ജീവിതത്തിന്റെ എല്ലാമേഖലകളിലും മാറ്റങ്ങൾ അനിവാര്യമാണെന്ന് വിശ്വസിക്കുന്ന പുതിയ തലമുറയ്ക്ക് അവരുടെ കുട്ടികളുടെ
ആരൊക്കെ തേച്ചിട്ടു പോയാലും എനിക്കു ഞാനുണ്ടെന്ന് ചങ്കൂറ്റത്തോടെ പറയുന്നവരാണ് പുതിയ തലമുറ. ഏതു ടൈപ്പ് ചേട്ടനാണെങ്കിലും / ചേച്ചിയായാലും, അത്തരം ടോക്കൊന്നും വേണ്ടാ എന്നു തീർത്തു പറഞ്ഞ് ബന്ധങ്ങളിൽ കൃത്യമായ അതിർത്തി നിർണയിക്കാനും അവർക്കു മിടുക്കുണ്ട്. മറ്റൊന്നിനു വേണ്ടിയും സ്വന്തം മാനസികാരോഗ്യത്തെ പണയം
ആധുനിക ലോകം ചടുലമാണ്. നിര്‍മിത ബുദ്ധി അടക്കമുള്ളവ മനുഷ്യന്റെ എല്ലാ കാര്യങ്ങളും വേഗതയിലാക്കുന്നു. ഒരു കഥയോ കവിതയോ എഴുതണമെങ്കിൽ പോലും സെക്കൻഡുകൾ കൊണ്ട് സാധ്യമാകുന്ന ലോകം. സാങ്കേതികവിദ്യകളുടെ ഈ വളർച്ച വ്യക്തിബന്ധങ്ങളിൽ പോലും ദൃശ്യമാണ്. സുഹൃദ്ബന്ധമോ പ്രണയബന്ധമോ ഏതുമാകട്ടെ പരസ്പരം കാര്യങ്ങൾ തുറന്നു
വിവാഹബന്ധത്തിന്റെ വിജയം എന്നത് രണ്ട് വ്യത്യസ്തരായ വ്യക്തികൾ എങ്ങനെ പൊരുത്തക്കേടുകളെയും വ്യത്യസ്തതകളെയും മറികടന്ന് പരസ്പരം മനസ്സിലാക്കിയും വിട്ടുവീഴ്ച ചെയ്തും ജീവിക്കുന്നു എന്നതിനെ ആശ്രയിച്ചാണ്. ഒരുമിച്ചു ജീവിച്ചു തുടങ്ങി വർഷങ്ങൾ പിന്നിട്ടെങ്കിലും ഇനിയും ദാമ്പത്യ ജീവിതത്തിൽ സന്തോഷം
മൂന്നു സഹപാഠികൾ. അജാസ്, അഭിജിത്ത്, ഇന്ദുജ. പഠിക്കുന്ന കാലം മുതൽ അടുത്ത സുഹൃത്തുക്കൾ. തിരുവനന്തപുരത്തെ ലാബിൽ ജോലി ചെയ്യുന്ന സമയത്ത് അഭിജിത്തും ഇന്ദുജയും തമ്മിൽ കൂടുതൽ അടുത്തു. പിന്നീട് പ്രണയിതാക്കളായി. രണ്ടു വർഷത്തോളം നീണ്ട പ്രണയത്തിനൊടുവിൽ ഇന്ദുജ അഭിജിത്തിനൊപ്പം വീടുവിട്ടിറങ്ങി. പിന്നീട് വീട്ടുകാർ ഇടപെട്ട് ഇരുവരുടെയും വിവാഹം നടത്തിക്കൊടുത്തു. അഭിജിത്തിനെ വിവാഹം ചെയ്തതിനു ശേഷവും ഇന്ദുജയും അജാസുമായുള്ള സൗഹൃദത്തിൽ കുഴപ്പമൊന്നുമുണ്ടായിരുന്നില്ല. എന്നാൽ നാലു മാസങ്ങൾക്കിപ്പുറം നാടിനെ നടുക്കി പുറത്തുവന്നത് ഇന്ദുജയുടെ ആത്മഹത്യ വാർത്ത. മരണത്തിൽ ഭര്‍തൃപീഡനം ആരോപിച്ച് ഇന്ദുജയുടെ വീട്ടുകാർ നടത്തിയ പോരാട്ടത്തിൽ പിടിയിലായത് ഭർത്താവ് അഭിജിത്തും സുഹൃത്ത് അജാസും. അത്രയേറെ അടുത്ത മൂന്നു സുഹൃത്തുക്കൾക്കിടയിൽ എന്താണു സംഭവിച്ചത്? സംഭവം ഇങ്ങനെ: 2024 ഡിസംബർ നാലിന് അഭിജിത്തിന്റെ വീട്ടിലെത്തിയ അജാസ് ഇന്ദുജ മറ്റാരുമായോ ഫോണിൽ സംസാരിക്കുന്നതു കണ്ടു. മറ്റൊരു യുവാവുമായിട്ടാണ് ഇന്ദുജ സംസാരിക്കുന്നതെന്ന് സംശയം തോന്നിയ അജാസ് ഇന്ദുജയുടെ ഫോൺ പിടിച്ചുവാങ്ങി. തുടർന്ന് ഇന്ദുജയെ ശംഖുമുഖത്തെത്തിച്ച് ഫോൺവിളിയെച്ചൊല്ലി മർദിക്കുകയും െചയ്തു. അതേ വിവരം ഇന്ദുജയുടെ ഭര്‍ത്താവായ അഭിജിത്തിനെ വിളിച്ചറിയിക്കുകയും ചെയ്തു. തുടർന്നാണ് ഡിസംബർ 6ന് രാവിലെ അജാസിന് ഇന്ദുജയുടെ ഫോണ്‍വിളിയെത്തുന്നത്.
‘‘നിങ്ങള്‍ തമ്മിൽ പ്രണയത്തിലാണോ...?’’ ഈ ഒരു ചോദ്യത്തിനു പുതുതലമുറ നൽകുന്ന ഉത്തരങ്ങൾ പലതാണ്. ചോദ്യം ചോദിക്കുന്നവരെ കുഴപ്പിക്കും വിധം കുറേ വാക്കുകൾ ഇഷ്ടത്തിന്റെ പല വ്യാഖ്യാനങ്ങളാക്കി അവർ ഇട്ടു തരും. ഇത് എന്താണ് എന്നു പോലും തിരിച്ചറിയാനാകാതെ ചോദ്യം ചോദിച്ചവർ പതറിയങ്ങു നിൽക്കും. പേടിക്കേണ്ട ഇവിടെ വില്ലൻ നിങ്ങളുടെ പ്രായമാണ്. പുതുതലമുറയിൽ പ്രണയത്തിനും ഇഷ്ടത്തിനും അർഥങ്ങൾ ഒട്ടേറെയാണ്. അത് പറഞ്ഞറിയിക്കാൻ അവർക്കുണ്ട് കുറേ വാക്കുകളും. പത്തിരുപത് വർഷങ്ങൾക്കു മുൻപ് പ്രണയം എന്നത് ഒറ്റ വാക്കിൽ പ്രകടമാക്കാമായിരുന്ന വികാരമായിരുന്നു. എന്നാൽ ഇന്നോ? പത്തിലധികം വാക്കുകൾകൊണ്ട് അർഥ സമ്പുഷ്ടമാണു പ്രണയം. കാലത്തിനനുസരിച്ചു പുതിയതരം വാക്കുകളും പ്രണയമെന്ന വികാരത്തിനു മുതൽക്കൂട്ടാകുന്നുണ്ട്. പുതുതലമുറയുടെ സ്വത്തായി ഇവയെ വ്യാഖ്യാനിക്കാറുണ്ടെങ്കിലും പുതുതലമുറയിലെ എല്ലാവർക്കും തന്നെ ഈ വാക്കുകളോ അര്‍ഥങ്ങളോ കൃത്യമായി അറിയണമെന്നില്ല. ഇനി മനസ്സിലായില്ലെങ്കിലും എന്തോ വലിയ അർഥം മനസ്സിലാക്കിയതു പോലെ അങ്ങു മറുപടി നൽകും. കൂട്ടത്തിൽ സിറ്റുവേഷൻഷിപ്പാണ് പ്രധാനി. പറയാൻ കുറച്ചു പാടാണെങ്കിലും അർഥം കനമേറിയതു തന്നെ. പണ്ടൊക്കെ അങ്ങേയറ്റം പോയാല്‍ ലിവിങ് ടുഗതർ മാത്രമായിരുന്നു കേട്ടിരുന്നെങ്കിലും ഇന്ന് അത് കാഷ്വൽ ഡേറ്റിങ്, സിറ്റുവേഷൻഷിപ്, ടെക്സ്റ്റലേഷൻഷിപ്, ലോങ് ഡിസ്റ്റൻസ് റിലേഷൻഷിപ് അങ്ങനെ തുടങ്ങി പറഞ്ഞു തീരാനാവാത്തത്രയും അർഥതലങ്ങളിലേക്ക് വളർന്നിരിക്കുന്നു. ‘പ്രേമലു’ എന്ന സൂപ്പർഹിറ്റ് സിനിമയിലെ സച്ചിന്റെ
‘വിവാഹം കഴിഞ്ഞ് ഒരാഴ്ചയ്ക്കുള്ളിൽ ബന്ധം വേർപ്പെടുത്തിയ...’ തന്റേതല്ലാത്ത കാരണത്താൽ എന്നു തുടങ്ങുന്ന മാട്രിമോണിയൽ പുനർവിവാഹ പരസ്യങ്ങളിൽ ഇത്തരം വാചകങ്ങൾ പലപ്പോഴും കാണാറുണ്ട്. വിവാഹം കഴിച്ചാൽ എതാനും നാളുകൾക്കകം മാത്രമാണ് വേർപിരിയലുകളെന്ന് ഇതുകണ്ട് കരുതരുത്. നല്ലപ്രായത്തിൽ വിവാഹം കഴിച്ചവർ പോലും വയസ്സാംകാലത്ത് വിവാഹമോചനം (ഡിവോഴ്സ്) തേടി ഇറങ്ങുന്ന കാലമാണിത്. 29 വർഷത്തെ ദാമ്പത്യത്തിനൊടുവിൽ പരസ്യമായി വേർപിരിയൽ പ്രഖ്യാപിച്ച സംഗീതജ്ഞൻ എ.ആർ. റഹ്മാൻ–സൈറാബാനുവിന്റെയും മാത്രം കാര്യമല്ലിത്. സെലിബ്രിറ്റി ദമ്പതികളുടെ വിവാഹമോചനം മാധ്യമങ്ങളിലൂടെ ചർച്ചയാവുമ്പോൾ എത്രയോ സാധാരണക്കാർ കുടുംബകോടതികളിൽ നിന്നിറങ്ങി രണ്ടുവഴിക്ക് മടങ്ങുന്നു. വിവാഹിതരായി ഇരുപതും മുപ്പതും വര്‍ഷം ഒന്നിച്ചു കഴിഞ്ഞ ശേഷം അൻപതും അറുപതും വയസ്സെത്തുമ്പോൾ എന്തിനാവും ആളുകൾ വേർപിരിയുന്നത്? നമ്മുടെ നാട്ടിൽ ഇപ്പോൾ തുടക്കമിട്ടിരിക്കുന്ന ഈ വേർപിരിയലുകൾ പാശ്ചാത്യനാടുകളിൽ പതിവായി മാറിയിട്ട് കാലമേറെയായി. ഇതേത്തുടർന്ന് ഒട്ടേറെ പഠനങ്ങളും അവിടെ നടന്നു. ജീവിതസായന്തനകാലത്തെ വേർപിരിയലിന് പാശ്ചാത്യർ ഒരു പേരിട്ടിട്ടുണ്ട്– ഗ്രേ ഡിവോഴ്സ്. തലമുടി നരയ്ക്കുന്ന കാലത്ത് തലയ്ക്കുള്ളിൽ തോന്നുന്ന ചിന്തയെന്ന് വേണമെങ്കിൽ ഇതിനെ വിശേഷിപ്പിക്കാം. നീണ്ട നാളത്തെ വൈവാഹിക ജീവിതത്തിന് ശേഷം കോടതി മുറികളിൽ സെലിബ്രിറ്റികൾ ‘ബൈ’ പറയുന്ന അതേസമയത്തു തന്നെയാണ് ഇന്ത്യയിലും ഗ്രേ ഡിവോഴ്സ് ചർച്ചയ്ക്കെടുക്കുന്നത്. എന്നാൽ സാധാരണക്കാരായ ആളുകളും ഇതുപോലെ ഡിവോഴ്സിനായി കോടതിയിൽ പോകുന്നുണ്ടോ? എന്താവും അതിനുള്ള പ്രധാന കാരണങ്ങൾ? കുടുംബ കോടതികളിൽ കേസുകള്‍ വാദിക്കുന്ന അഭിഭാഷകർ, ഫാമിലി കൗൺസിലർമാർ തുടങ്ങിയവർക്ക് ഇതിനെപ്പറ്റി എന്താണ് പറയാനുള്ളത്?
‘‘ഒറ്റയ്ക്കു ജീവിച്ചാലെന്താ കുഴപ്പം? കൂട്ടിനൊരാളില്ലെങ്കിൽ എന്ത് സംഭവിക്കാനാണ്?’’ ശരിയാണ്, ഇണയില്ലാതെ ജീവിക്കാൻ പലർക്കും സാധിക്കും. പങ്കാളിയെ നഷ്ടപ്പെട്ടാൽ ആ ദുഃഖത്തിൽ ജീവിതകാലം മുഴുവൻ വെന്തുനീറി കഴിയുന്നവരുണ്ട്. കൂടെയാരും വേണ്ടെന്ന ഉറച്ച തീരുമാനത്തിൽ ഒറ്റയ്ക്കു ജീവിക്കുന്നവരുമുണ്ട്. പക്ഷേ ഇതിലൊന്നും ഉൾപ്പെടാത്ത മറ്റൊരു വിഭാഗം കൂടി സമൂഹത്തിലുണ്ടെന്നു മനസ്സിലാക്കേണ്ടിരിക്കുന്നു. ശാരീരികമായ ആരോഗ്യമുണ്ടെങ്കിലും മാനസികാരോഗ്യം തകരാറിലായവർ. മറ്റൊരാളിൽ ആശ്രയിക്കാതെ, മറ്റൊരാൾ കൂടെയില്ലാതെ ദിനചര്യകൾ പോലും ചെയ്യാൻ പറ്റാത്ത ചിലർ. അതുകൊണ്ടുതന്നെ ഒരു പങ്കാളിയെ പിരിഞ്ഞാൽ വൈകാതെ അവർ രണ്ടാമതൊരാളെ സ്വീകരിച്ചേക്കാം. ആ ബന്ധവും നഷ്ടപ്പെട്ടാൽ വേറൊരാളെ. തുടരെത്തുടരെ വിവാഹം കഴിക്കുകയോ ലിവിങ് റിലേഷൻഷിപ്പിലാവുകയോ ചെയ്യുന്നവരെ തെറ്റുകാരായി മുദ്രകുത്തി പരിഷ്കൃത സമൂഹവും കല്ലെറിയുന്നു. ‘ഇവർക്കിതൊക്കെ എങ്ങനെ സാധിക്കുന്നു’, ‘നാണമില്ലല്ലോ’, ‘ഏതെങ്കിലും ഒന്നിൽ ഉറച്ചു നിൽക്കെടേ’... എന്നിങ്ങനെ അധിക്ഷേപവാക്കുകൾ അവർക്കുമേൽ വർഷിക്കുന്നു. ഒരു സമൂഹത്തിന്റെയൊന്നാകെ വിമർശനങ്ങളും പരിഹാസങ്ങളും ഏറ്റുവാങ്ങി അവർ പുതിയ ബന്ധങ്ങൾക്കു തുടക്കമിടുന്നുണ്ടെങ്കിൽ ഒറ്റയ്ക്കൊരു ജീവിതം ചിന്തിക്കാൻ പോലും പറ്റാത്തവരായിരിക്കും അവർ. ശാരീരിക ആവശ്യങ്ങൾ മാത്രം ലക്ഷ്യം വച്ചുകൊണ്ടായിരിക്കില്ല അവർ പുതിയ ഇണകളെ സ്വീകരിക്കുന്നത്. ഇമോഷനൽ ഡിപെൻഡൻസി എന്നത് ഒരു മാനസികാവസ്ഥയാണെന്ന് സമൂഹം മനസ്സിലാക്കേണ്ടിയിരിക്കുന്നു. നിയമപരമായി ഒരു പങ്കാളിയുള്ളപ്പോൾ മറ്റൊരാളെ സ്വീകരിക്കാൻ നമ്മുടെ രാജ്യത്തെ നിയമം അനുമതി നൽകുന്നില്ല എന്നത് യാഥാർഥ്യമാണ്. എന്നാൽ, ചില പ്രത്യേക മതവിഭാഗങ്ങൾ ബഹുഭാര്യാത്വവും അംഗീകരിക്കുന്നുമുണ്ട്. ഇതിനിടെയാണ് തുടരെത്തുടരെ പങ്കാളികളെ മാറ്റുന്നവർ. അതിൽ ചില സെലിബ്രിറ്റികൾ കൂടി ഉൾപ്പെടുമ്പോൾ വൻ വാർത്താ പ്രാധാന്യം നേടുന്നു, സമൂഹത്തിന്റെ ആക്രമണവും ശക്തമാകുന്നു. എന്നാൽ തുടരെത്തുടരെ മറ്റൊരു പങ്കാളിയെ ആശ്രയിക്കുന്നവർക്കു നേരെ വാളെടുക്കും മുൻപ് അവരുടെ മാനസികാവസ്ഥ കൂടി മനസ്സിലാക്കുന്നതിലേക്കു സമൂഹം വളരേണ്ട സമയമായില്ലേ! കുറ്റപ്പെടുത്തും മുൻപ് ഈ വിഷയത്തെക്കുറിച്ച് മലയാളികൾ പല കാര്യങ്ങളും മനസ്സിലാക്കേണ്ടതുണ്ട്. അത്തരമൊരു ചർച്ചയ്ക്ക് തുടക്കമിടുകയാണിവിടെ. ഈ വിഷയത്തിൽ സൈക്കോളജിസ്റ്റ് ഡോ. പ്രജീഷ് പാലാന്തറ (ട്രസ്റ്റ് സെന്റര്‍ ഫോര്‍ മൈന്ഡ്ഫുള് ലിവിങ്, കോഴിക്കോട് ആൻഡ് എറണാകുളം), അഡ്വ. മൻസൂർ.ബി.എച്ച് (അഭിഭാഷകൻ, കേരള ഹൈക്കോടതി) എന്നിവർ സംസാരിക്കുന്നു.
Results 1-10 of 291