Activate your premium subscription today
വാഷിങ്ടൻ ∙ സൈന്യത്തിൽ നിന്ന് ട്രാൻസ്ജെൻഡറുകളെ നീക്കം ചെയ്യാനുള്ള യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഉത്തരവിനു പിന്നാലെ ട്രാൻസ്ജെൻഡറുകളെ സൈന്യത്തിൽ ചേരാൻ അനുവദിക്കില്ലെന്നു വ്യക്തമാക്കി യുഎസ് സൈന്യത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം.
സ്ത്രീകൾക്കും പെൺകുട്ടികൾക്കുമുള്ള കായിക ഇനങ്ങളിൽ ട്രാൻസ്ജെൻഡർ അത്ലീറ്റുകൾ പങ്കെടുക്കുന്നതിന് യുഎസിൽ വിലക്ക് ഏർപ്പെടുത്തി.
വാഷിങ്ടൻ ∙ ട്രാൻസ്ജെൻഡർ അത്ലീറ്റുകൾ വനിതാ കായിക ഇനങ്ങളിൽ പങ്കെടുക്കുന്നതിൽ നിരോധനം ഏർപ്പെടുത്തി യുഎസ്. ഇതുസംബന്ധിച്ച ഉത്തരവിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒപ്പുവച്ചു. ‘‘വനിതാ അത്ലീറ്റുകളുടെ അഭിമാനകരമായ പാരമ്പര്യത്തെ ഞങ്ങൾ സംരക്ഷിക്കും. ഞങ്ങളുടെ സ്ത്രീകളെയും ഞങ്ങളുടെ പെൺകുട്ടികളെയും തല്ലാനും പരുക്കേൽപ്പിക്കാനും വഞ്ചിക്കാനും ഞങ്ങൾ പുരുഷന്മാരെ അനുവദിക്കില്ല. ഇനി മുതൽ വനിതാ കായിക വിനോദങ്ങൾ സ്ത്രീകൾക്ക് മാത്രമായിരിക്കും’’ – ട്രംപ് പറഞ്ഞു.
വാഷിങ്ടൻ ∙ ഇറാന്റെ എണ്ണ കയറ്റുമതിക്കുള്ള ഉപരോധം സമ്പൂർണമാക്കാൻ ലക്ഷ്യമിടുന്ന ‘പരമാവധി സമ്മർദ’നയം പുനഃസ്ഥാപിക്കുന്ന ഉത്തരവിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒപ്പിട്ടു. എണ്ണ കയറ്റുമതിയിൽനിന്നു ലഭിക്കുന്ന പണം ഇറാൻ ആണവ സമ്പുഷ്ടീകരണത്തിന് ഉപയോഗിക്കുന്നതു തടയുന്നതിനാണിത്. ഇസ്രയേൽ പ്രധാനമന്ത്രി ബന്യാമിൻ നെതന്യാഹുവുമായുള്ള കൂടിക്കാഴ്ചയ്ക്കു തൊട്ടുമുൻപാണ് ട്രംപ് ആദ്യ ഭരണകാലത്തെ നയം തിരിച്ചുകൊണ്ടുവന്നത്. ആണവായുധം നിർമിക്കാൻ ഇറാനെ ഒരിക്കലും അനുവദിക്കില്ലെന്നും ട്രംപ് പറഞ്ഞു.
ഇന്ത്യയിലെ രണ്ടാമത്തെ എച്ച്ഐവി രോഗബാധിതയായ വ്യക്തി ഇന്ന് നൂറുകണക്കിന് എച്ച്ഐവി ബാധിതരായ കുഞ്ഞുങ്ങൾക്ക് താങ്ങും തണലുമാണ്. നൂറി സലിം ജനിച്ചത് നൂർ മുഹമ്മദായിട്ടാണെങ്കിലും വളർന്നത് മുഴുവൻ തന്നിലുള്ള സ്ത്രീത്വത്തെ അംഗീകരിച്ചുകൊണ്ടായിരുന്നു. തമിഴ്നാട്ടിലെ രാമനാഥപുരത്ത് ജനിച്ചുവളർന്ന ട്രാൻസ് വുമൺ നൂറി
വിവാദങ്ങളിലൂടെ ശ്രദ്ധ നേടിയ 42 കാരിയായ ട്രാൻസ് വുമൻ ക്രിസ് ചാൻ നടത്തിയ പുതിയ വെളിപ്പെടുത്തലാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. തനിക്കൊരു കുഞ്ഞു പിറക്കാൻ പോകുന്നു എന്ന വാർത്തയാണ് പങ്കുവച്ചിരിക്കുന്നത്. ഒരു ലൈവ് ഗെയിമിങ് സ്ട്രീമിനിടെ ആരാധകന്റെ ചോദ്യത്തിനു മറുപടിയായാണ് കുഞ്ഞിനെ കാത്തിരിക്കുന്ന
വാഷിങ്ടൻ∙ ട്രാൻസ്ജെൻഡർമാരെ യുഎസ് സൈന്യത്തിൽനിന്നു പുറത്താക്കുന്നതിനുള്ള സുപ്രധാന ഉത്തരവിൽ ഒപ്പുവയ്ക്കാൻ ഡോണൾഡ് ട്രംപ് തയാറെടുക്കുകയാണെന്ന് റിപ്പോർട്ട്. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയിച്ച ട്രംപ് ജനുവരിയിലാണ് അധികാരത്തിലെത്തുക. അധികാരത്തിലെത്തിയാൽ ട്രംപ് പ്രഥമ പരിഗണന നൽകുന്ന കാര്യങ്ങളിൽ ഒന്ന് ട്രാൻസ് വ്യക്തികളെ സൈന്യത്തിൽ നിന്നു നീക്കാനുള്ള തീരുമാനമായിരിക്കുമെന്ന് സൺഡേ ടൈംസ് റിപ്പോർട്ട് ചെയ്തു.
ക്യാപിറ്റൾ ഹൗസ് ഓഫിസ് കെട്ടിടങ്ങളിലെ സ്ത്രീകളുടെ ശുചിമുറികൾ ട്രാൻസ്ജെൻഡറുകളായ സ്ത്രീകളെ ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് ഹൗസ് സ്പീക്കർ മൈക്ക് ജോൺസൺ.
ഒറ്റപ്പാലം ∙ നഗരസഭയുടെ കരുതലിൽ ട്രാൻസ് വനിത അനീറ കബീറിനു സ്വപ്ന ഭവനം ഒരുങ്ങി. സർക്കാരിൽ നിന്നു പ്രത്യേക അനുമതി വാങ്ങിയാണു പിഎംഎവൈ പദ്ധതിയിൽ ഉൾപ്പെടുത്തി നഗരസഭ വീടു നിർമാണം പൂർത്തിയാക്കിയത്. സംസ്ഥാനത്തു പിഎംഎവൈ പദ്ധതിയിൽ ഉൾപ്പെടുത്തി ട്രാൻസ് വനിതയ്ക്കു നൽകുന്ന ആദ്യ വീടാണിതെന്നു നഗരസഭാധ്യക്ഷ
കൊച്ചി∙ സിനിമാ മേഖലയിൽ ചൂഷണം തുടരുന്നുവെന്ന് തെളിയിച്ച് പുതിയ ആരോപണം. ‘മ്ലേച്ചൻ’ ചലച്ചിത്രത്തിന്റെ കാസ്റ്റിങ് ഡയറക്ടർ ഷിജുവിനെതിരെയാണ് ആരോപണവുമായി ട്രാൻസ്ജെൻഡർ രാഗാ രഞ്ജിനി രംഗത്തെത്തിയത്. കൊച്ചിയിൽ ചിത്രീകരണം ആരംഭിച്ച സിനിമയിലേക്ക് നാല് ട്രാൻസ്ജെൻഡറുകളെ വേണമെന്ന് ആവശ്യപ്പെട്ടാണ് ഷിജു തന്നെ വിളിച്ചതെന്ന് രാഗാ രഞ്ജിനി പറയുന്നു.
Results 1-10 of 182