വാച്ച്
Watch

ഒരു വ്യക്തിക്ക് കൊണ്ടുപോകാനോ അണിയാനോ വേണ്ടി നിർമിച്ച ചെറിയ ഒരു ഘടികാരമാണ് വാച്ച്. ഒരു റിസ്റ്റ് വാച്ച് കയ്യിൽ അണിയാനായി രൂപകൽപ്പന ചെയ്തിരിക്കുന്നു. ഇതിന് ഒരു സ്ട്രാപ്പോ അല്ലെങ്കിൽ അതുപോലെ കയ്യിൽ കെട്ടാനുള്ള ചെയിനോ ഉണ്ടായിരിക്കും. ഇതുപോലെ, ഒരു വ്യക്തിക്ക് കീശയിൽ കൊണ്ടുനടക്കാനായാണ് പോക്കറ്റുവാച്ച് രൂപകൽപ്പന ചെയ്തത്.