Activate your premium subscription today
തിരുവനന്തപുരം∙ കൊച്ചി മെട്രോ സ്റ്റേഷനിലും കേരളത്തിലെ ചില പ്രധാന മാളുകളിലും വിശ്രമിക്കാൻ സ്ഥാപിച്ച പ്ലാസ്റ്റിക് ബെഞ്ചുകളിലേറെയും, കേരളത്തിലെ പ്ലാസ്റ്റിക് മാലിന്യത്തിനു പരിഹാരം കാണാൻ സ്വന്തം വീട്ടിലെ ഫ്രിജും ടിവിയും സോഫയും വരെ വിറ്റു പണം കണ്ടെത്തിയ ഒരു യുവാവിന്റെ പരിശ്രമത്തിന്റെ ഫലമാണ്. ഡൽഹിയിൽ ജനിച്ചു വളർന്ന എ.കെ.സിദ്ധാർഥ് (28) എന്ന മലയാളി സ്ഥാപിച്ച ‘കാർബൺ ആൻഡ് വെയ്ൽ’ എന്ന സ്റ്റാർട്ടപ്പിന് ഒരു അമ്മയുടെ കരുതലിന്റെ കഥ കൂടിയുണ്ട്.
സമൂഹ മാധ്യമ പ്ലാറ്റ്ഫോമുകളിൽ ഈ ഹാഷ്ടാഗ് (#Grandmacore) ഇപ്പോൾ തരംഗമാണ്.
ന്യൂഡൽഹി∙ യുവാക്കളുടെ മനസ്സുകളിൽ പ്രതീക്ഷ നിറച്ചില്ലെങ്കിൽ അവർ സിരകളിൽ ലഹരിമരുന്ന് നിറയ്ക്കുമെന്നും ജീവിതത്തിൽ പ്രതീക്ഷയില്ലാത്തതാണ് യുവാക്കളിൽ ലഹരി ഉപയോഗം വർധിക്കുന്നതിനു കാരണമെന്നും ലോക്സഭ പ്രതിപക്ഷ നേതാവും കോൺഗ്രസ് നേതാവുമായ രാഹുൽ ഗാന്ധി. തൊഴിലില്ലായ്മയും ഭാവിയെക്കുറിച്ചുള്ള ആശങ്കയുമാണ് യുവാക്കളെ വഴിതെറ്റിക്കുന്നത്. കേരളത്തിൽ കുട്ടികളിലെ ലഹരി ഉപയോഗത്തെ കുറിച്ച് സമൂഹ മാധ്യമ ഇൻഫ്ലുവൻസർമാർ, ഡോക്ടർമാർ എന്നിവരുമായി നടത്തിയ ചർച്ചയിലാണ് രാഹുൽ ഗാന്ധി ഇക്കാര്യം വ്യക്തമാക്കിയത്.
രഞ്ജി ട്രോഫി ക്രിക്കറ്റിൽ റണ്ണറപ്പായ കേരള ടീമിന്റെ ശരാശരി പ്രായം 28. പ്ലേയിങ് ഇലവനിലുള്ളവരും റിസർവ് ടീമിലുള്ളവരും ഉൾപ്പെടെ 17 അംഗ സ്ക്വാഡിൽ 9 പേർ 30 വയസ്സിൽ താഴെയുള്ളവർ. 22 വയസ്സു വീതമുള്ള രണ്ടു പേരും 20 വയസ്സിൽ താഴെയുള്ള രണ്ടുപേരും ടീമിലുണ്ടായിരുന്നു. രണ്ടുവട്ടം ചാംപ്യന്മാരും കഴിഞ്ഞ ഫൈനലിലെ റണ്ണറപ്പുമായ വിദർഭയെ അവരുടെ ഹോം ഗ്രൗണ്ടിൽ നേരിടേണ്ടി വന്നിട്ടും ഒരു ഘട്ടത്തിലും കേരളം പേടിച്ചില്ല.
അബുദാബി ∙ യുഎഇ തൊഴിൽ വിപണിയിൽ 51.86 ശതമാനവും യുവാക്കളാണെന്ന് മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം. യുവാക്കൾക്ക് തൊഴിലും പരിശീലന അവസരങ്ങളും നൽകുന്നതിൽ രാജ്യത്തിന്റെ പ്രതിബദ്ധത ഇത് പ്രതിഫലിപ്പിക്കുന്നു.
ന്യൂഡൽഹി ∙ യുവാക്കൾ ഒതുങ്ങിക്കൂടാതെ ഇന്ത്യയെ 2047ൽ വികസിത രാജ്യമാക്കാൻ വേണ്ടി യത്നിക്കണമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. വികസിത ഭാരതത്തിനായുള്ള യുവ നേതാക്കളുടെ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശീയ യുവജന ദിനത്തോടനുബന്ധിച്ചായിരുന്നു പരിപാടി. വികസിത ഭാരതം എന്ന ലക്ഷ്യത്തിലേക്ക് യുവാക്കളുടെ പങ്കു പ്രധാനമാണ്. രണ്ടു പതിറ്റാണ്ടു കഴിയുമ്പോൾ അതിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കളും അവർ തന്നെയായിരിക്കും. ഏതു രാജ്യത്തിനും മുന്നോട്ടുപോകാൻ വലിയ ലക്ഷ്യങ്ങൾ വേണം. ഇത്തരത്തിൽ ലക്ഷ്യങ്ങൾ മുന്നോട്ടുവച്ചതും അവ കൈവരിക്കുന്നതും കഴിഞ്ഞ 10 വർഷത്തിനിടെ രാജ്യം കണ്ടു – മോദി പറഞ്ഞു. കേന്ദ്ര യുവജനകാര്യ മന്ത്രി മൻസൂഖ് മാണ്ഡവ്യ, വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ തുടങ്ങിയവർ പങ്കെടുത്തു.
കൊച്ചി∙ പുതുമകളുടെ, പുത്തൻ ആശയങ്ങളുടെ കരുത്തിൽ, സംരംഭക വഴിയിലെ വെല്ലുവിളികളെ കീഴടക്കിയ ഒരു കൂട്ടം യുവ സംരംഭകർ ഒത്തുചേരുകയാണ്; ദേശീയ യുവജന ദിനത്തിനു മുന്നോടിയായി മലയാള മനോരമ സംഘടിപ്പിക്കുന്ന അനുഭവക്കൂട്ടായ്മയുടെ വേദിയിൽ. ജോലി തേടി നടക്കുന്നവരാകാൻ താൽപര്യപ്പെടാതെ സ്വന്തം സംരംഭങ്ങൾ ഒറ്റയ്ക്കും
കാലാവസ്ഥാ വ്യതിയാനത്തിന്റെ പലതരത്തിലുള്ള പ്രത്യാഘാതങ്ങളാണ് നമ്മൾ നേരിടുന്നതും നേരിടാൻ പോകുന്നതും. കാലാവസ്ഥാ വ്യതിയാനം ഇന്ത്യയിലെ യുവാക്കളെയും ദോഷകരമായി ബാധിക്കുന്നുവെന്ന് പുതിയ പഠനം പറയുന്നു.
ചെന്നൈ∙ പള്ളിക്കരണൈയിലുണ്ടായ വാഹനാപകടത്തിൽ മലയാളി സോഫ്റ്റ്വെയർ എൻജിനീയറും സുഹൃത്തും മരിച്ചു. ചെന്നൈയിൽ താമസമാക്കിയ പാലക്കാട് സ്വദേശി വിഷ്ണു (24), പമ്മല സ്വദേശി ഗോകുൽ (24) എന്നിവരാണ് മരിച്ചത്.
ന്യൂഡൽഹി ∙ കേരളത്തിൽ ഫിഷറീസ്, ഡെയറി ഫാമിങ്, ബ്യൂട്ടി ആൻഡ് വെൽനെസ് തുടങ്ങിയ മേഖലകളിൽ ജോലിസാധ്യത ഏറെയുണ്ടെങ്കിലും സ്കൂൾ തലത്തിൽ ഇതുമായി ബന്ധപ്പെട്ട നൈപുണ്യ (സ്കിൽസ്) പരിശീലനം ലഭ്യമാക്കുന്നില്ലെന്നു ലോക ബാങ്കിന്റെ പഠനം. ഫാഷൻ, ഫിസിക്കൽ എജ്യുക്കേഷൻ, ഡിസൈൻ, ഫിഷറീസ്, വർക്ഷോപ് ടെക്നോളജി തുടങ്ങിയ
Results 1-10 of 81