അംബികാസുതൻ മാങ്ങാട്
Ambikasuthan Mangad

ചെറുകഥാകൃത്തുകളിൽ പ്രമുഖനാണ്‌ അംബികാസുതൻ മാങ്ങാട്. ചെറുകഥകൾക്കു പുറമെ നോവലുകളും ചലച്ചിത്രങ്ങൾക്ക് തിരക്കഥകളും എഴുതാറുണ്ട്. സാധാരണ വേഷങ്ങൾ, വേട്ടച്ചേകോൻ എന്ന തെയ്യം എന്നിങ്ങനെ എട്ടോളം ചെറുകഥാ സമാഹാരങ്ങൾ രചിച്ചിട്ടുണ്ട്. എൻഡോസൾഫാൻ ദുരന്തം ബാധിച്ച കാസർഗോഡിലെ എൻമകജെ എന്ന ഗ്രാമത്തിലെ ദുരിത പൂർവമായ ജന ജീവിതത്തിനെ ആധാരമാക്കി എഴുതിയ നോവലാണ് എൻമകജെ.