Activate your premium subscription today
ഗതിനിർണയ ഉപഗ്രഹമായ എൻവിഎസ്-02 ഇന്നലെ രാവിലെ 6.23നു ശ്രീഹരിക്കോട്ടയിൽനിന്നു ജിഎസ്എൽവിയുടെ ചിറകിലേറി ആകാശത്തേക്കുയർന്നപ്പോൾ ഒപ്പമുയർന്നത് ഇന്ത്യയുടെ അഭിമാനവും ആത്മവിശ്വാസവുമാണ്. നൂറാം വിക്ഷേപണത്തിലൂടെ ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനം (ഐഎസ്ആർഒ) ചരിത്രമെഴുതിയിരിക്കുന്നു.
സ്പേഡെക്സ് ഇരട്ട ഉപഗ്രഹങ്ങളുടെ സംയോജനം ബഹിരാകാശത്തു വിജയകരമായി പൂർത്തിയാക്കി ഡോക്കിങ് സാങ്കേതികശേഷി നേടിയിരിക്കുകയാണ് ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനം (ഐഎസ്ആർഒ). ഇതോടെ ബഹിരാകാശ പര്യവേക്ഷണ ചരിത്രത്തിൽ മറ്റൊരു അഭിമാനമുദ്രകൂടി നാം സ്വന്തമാക്കുന്നു.
സ്വപ്നം യാഥാർഥ്യമാകണമെങ്കിൽ ആദ്യം നിങ്ങൾ സ്വപ്നം കാണൂ’ എന്നാണ് മുൻ രാഷ്ട്രപതി ഡോ. എ.പി.ജെ.അബ്ദുൽ കലാം ഇന്ത്യയിലെ യുവാക്കൾക്കു നൽകിയ ഉപദേശം. എന്നാൽ, ആശങ്കാജനകമാംവിധം വർധിച്ചുവരുന്ന തൊഴിലില്ലായ്മ ആ സ്വപ്നങ്ങളിൽ നിഴൽവീഴ്ത്തുന്നതാണ് ഏറെ വർഷങ്ങളായി നാം കാണുന്നത്. രാജ്യം നേരിടുന്ന ഏറ്റവും കടുത്ത സാമൂഹിക, സാമ്പത്തിക പ്രശ്നങ്ങളിലൊന്നു തൊഴിലില്ലായ്മയാണെന്ന് ഇനിയും ആവർത്തിക്കേണ്ട കാര്യമില്ല. തൊഴിലില്ലായ്മയുടെയും തൊഴിൽനഷ്ടത്തിന്റെയും ആഴവും പരപ്പും വ്യക്തമാക്കുന്ന പല പഠനങ്ങളും സമീപകാലത്തു പുറത്തുവരികയുണ്ടായി.
ബെംഗളൂരു∙ 10 പേർക്കു പരുക്കേറ്റ ഹോട്ടൽ ബോംബ് സ്ഫോടനക്കേസ് അന്വേഷണം ദേശീയ അന്വേഷണ ഏജൻസിക്കു (എൻഐഎ) കൈമാറി. ഈ മാസം ഒന്നിന് ബ്രൂക്ക്ഫീൽഡ് രാമേശ്വരം കഫെയിൽ നടന്ന സ്ഫോടനത്തിലെ പ്രതിയെ ഇതുവരെ കണ്ടെത്തിയിട്ടില്ല. മാസ്കും തൊപ്പിയും ധരിച്ച് സിറ്റി ബസിൽ ഹോട്ടലിൽ എത്തിയയാൾ ഭക്ഷണം കഴിച്ച ശേഷം സഞ്ചി ഉപേക്ഷിച്ചു മടങ്ങി ഒരു മണിക്കൂറിനു ശേഷമാണ് സ്ഫോടനമുണ്ടായത്. 9 മിനിറ്റോളം ഹോട്ടലിൽ ചെലവഴിച്ച പ്രതി സംസ്ഥാനം വിട്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ഹോട്ടൽ വ്യാപാര രംഗത്തെ കുടിപ്പക ഉൾപ്പെടെയുള്ള സാധ്യതകളും പരിശോധിക്കുന്നുണ്ട്. പരുക്കേറ്റവരിൽ 5 പേർ ഇനിയും ആശുപത്രി വിട്ടിട്ടില്ല. ഇവരുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
കുവൈത്ത് സിറ്റി∙ പാഠ്യ, പാഠ്യേതര മേഖലകളിൽ മികച്ച പ്രകടനം കാഴ്ചവച്ച കുവൈത്തിലെ ഇന്ത്യൻ സ്കൂളിലെ 25 വിദ്യാർഥികൾക്ക് തനിമ കുവൈത്ത് ഏർപ്പെടുത്തിയ എ.പി.ജെ.അബ്ദുൽകലാം പേൾ ഓഫ് ദ് സ്കൂൾ അവാർഡ് സമ്മാനിച്ചു. യുണൈറ്റഡ് ഇന്ത്യൻ സ്കൂളിലെ ഏഴാം ക്ലാസിൽ ഉന്നത വിജയിക്കുള്ള ബിനി ആന്റണി സ്മാരക അവാർഡും സമ്മാനിച്ചു.
സംസ്ഥാന സ്കൂൾ ശാസ്ത്രമേളയ്ക്ക് ഇന്നു തുടക്കമാകുമ്പോൾ ഓവറോൾ ചാംപ്യൻമാർക്കു നൽകേണ്ടിയിരുന്ന ‘സ്വർണക്കപ്പ്’ വെങ്കല മാതൃകാ രൂപത്തിൽ ഇപ്പോഴും ജഗതിയിലെ പൊതു വിദ്യാഭ്യാസ ഡയറക്ടർ ഓഫിസിൽ എവിടെയോ ഉണ്ട്. അതിനായി സംസ്ഥാനത്തെ സ്കൂൾ വിദ്യാർഥികളിൽ നിന്ന് 9 വർഷം മുൻപ് പിരിച്ച 40 ലക്ഷത്തിലേറെ രൂപ ബാങ്ക് അക്കൗണ്ടിലും. എ.പി.ജെ.അബ്ദുൽ കലാമിന്റെ പേരിൽ സമ്മാനിക്കുമെന്നു പ്രഖ്യാപിച്ച ‘സ്വർണക്കപ്പ്’ ഇപ്പോഴും സങ്കൽപമായി തുടരുന്നു.
കൊച്ചി∙ മറൈൻ ഡ്രൈവിലെ കലാം പ്രതിമയ്ക്കു മുൻപിൽ നിത്യവും പുഷ്പങ്ങളർപ്പിക്കുകയും സംരക്ഷണം ഏറ്റെടുക്കുകയും ചെയ്തതിലൂടെ ശ്രദ്ധേയനായ കൊല്ലം കോയിവിള കല്ലേരിക്കൽ മുക്കിൽ ശിവദാസന്റെ മരണം | arrest | murder case of Sivadasan | murder | Sivadasan | APJ statue at Kochi | Kochi | Ernakulam | APJ Abdul Kalam | Crime | Manorama Online
2008 നവംബർ 14 രാത്രി. ആ സന്തോഷരാവിൽ, അന്നത്തെ ഐഎസ്ആർഒ ചെയർമാൻ ഡോ. ജി. മാധവൻ നായർ പ്രഖ്യാപിച്ചു: ,ഇതാ, ചന്ദ്രനെ ഐഎസ്ആർഒ ഇന്ത്യയ്ക്കു നൽകുന്നു, ഇന്ത്യൻ ത്രിവർണപതാക ചന്ദ്രോപരിതലത്തിൽ എത്തിയിരിക്കുന്നു. ആവേശം ആകാശംമുട്ടിയ സന്തോഷരാത്രിയായിരുന്നു ഇന്ത്യയെ സംബന്ധിച്ചിടത്തോളം അത്. ചന്ദ്രനിൽ ഇന്ത്യയുടെ ത്രിവർണപതാക പതിക്കുന്നതിനു ദൃക്സാക്ഷിയാകാൻ ബെംഗളൂരു പീനിയയിൽ ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയുടെ (ഐഎസ്ആർഒ) ടെലിമെട്രി ട്രാക്കിങ് ആൻഡ് കമാൻഡ് നെറ്റ്വർക്കിൽ (ഇസ്ട്രാക്) രാജ്യത്തിന്റെ മുൻ പ്രഥമപൗരനും ലോകോത്തര ശാസ്ത്രജ്ഞനുമായ അന്തരിച്ച ഡോ. എ.പി.ജെ. അബ്ദുൽ കലാമും വന്നെത്തിയിരുന്നു. കാരണം, ഇന്ത്യ ചന്ദ്രയാൻ ദൗത്യത്തെക്കുറിച്ച് ആലോചിക്കുമ്പോൾ കലാം മുന്നോട്ടുവച്ച ആശയമായിരുന്നു ഇന്ത്യൻ പതാക നാം ചന്ദ്രോപരിതലത്തിലെത്തിക്കണമെന്നത്. ആ നിർദേശമാണു 2008 നവംബർ 14ന് ഇന്ത്യൻ ബഹിരാകാശ ശാസ്ത്രലോകം അക്ഷരംപ്രതി സാർഥകമാക്കിയത്.
സെന്റ് ജോസഫിന്റെ പൂർവ വിദ്യാർഥിനി കൂടിയായ ടെസ്സി തോമസിന്റെ സാന്നിധ്യം കുട്ടികൾക്ക് ആവേശം പകർന്നു. പഠനകാലത്തെ കാലത്തെക്കുറിച്ചും തൊഴിൽ മേഖലയിലെ അനുഭവങ്ങളെക്കുറിച്ചും ഡോക്ടർ എ.പി.ജെ അബ്ദുൽ കലാമിനൊപ്പമുള്ള ഓർമ്മകളെക്കുറിച്ചും ഡോക്ടർ ടെസ്സി തോമസ് സംസാരിച്ചു. തുടർന്ന് വിദ്യാർഥികളുമായി സംവദിച്ചു.
കൊല്ലം ∙ ചന്ദ്രയാൻ ദൗത്യത്തിൽ ചവറ കെഎംഎംഎലും ഭാഗഭാക്കായി. കെഎംഎംഎലിൽ നിന്നുള്ള ടൈറ്റാനിയം സ്പോഞ്ച് കൊണ്ട് നിർമിച്ച ലോഹസങ്കരങ്ങൾ പേടകത്തിലെ ചില ഭാഗങ്ങളിൽ ഉപയോഗിച്ചിട്ടുണ്ട്. കെഎംഎംഎൽ, ഐഎസ്ആർഒയ്ക്കു കീഴിലെ വിക്രം സാരാഭായ് സ്പേസ് സെന്റർ, ഡിഫൻസ് മെറ്റലർജിക്കൽ റിസർച് ലബോറട്ടറി എന്നിവയുടെ സംയുക്ത സംരംഭമായാണ് 500 ടൺ ടൈറ്റാനിയം സ്പോഞ്ച് പ്ലാന്റ് ചവറയിൽ ആരംഭിച്ചത്. മുൻ രാഷ്ട്രപതി ഡോ. എ.പി.ജെ.അബ്ദുൽ കലാമിന്റെ സ്വപ്ന പദ്ധതിയായിരുന്നു ഇത്. ടൈറ്റാനിയം സ്പോഞ്ച് ഉൽപാദിപ്പിക്കുന്ന രാജ്യത്തെ ഏക പ്ലാന്റാണ് ഇവിടെയുള്ളത്. ചന്ദ്രയാൻ 2 ദൗത്യത്തിനും ഈ വസ്തു ഉപയോഗിച്ചിരുന്നു.
Results 1-10 of 34