Activate your premium subscription today
അങ്കമാലി ∙ എലപ്പുള്ളിയിൽ ബ്രൂവറി സ്ഥാപിക്കാനുള്ള സർക്കാർ നീക്കത്തെ രൂക്ഷമായി വിമർശിച്ച് നോവലിസ്റ്റ് സി.രാധാകൃഷ്ണൻ. ‘കേരളമെന്ന ഭൂമിയുടെ തൊലിയും മാറും കുത്തിക്കീറി ഉള്ള ചോരയുടെ, ശുദ്ധജലത്തിന്റെ തുള്ളി വരെ ഊറ്റിയെടുത്തു കള്ളു വാറ്റിയാൽ നാളെ നാടില്ലാത്ത അവസ്ഥയിലേക്ക് എത്തും. ഭരിക്കുന്നവരോടു പറഞ്ഞിട്ടു കാര്യമുണ്ടെന്നു തോന്നുന്നില്ല. എന്റെ 86–ാം വയസ്സിലെ ബുദ്ധികൊണ്ട് ഇതു മനസ്സിലാകുന്നില്ല’ – രാധാകൃഷ്ണൻ പറഞ്ഞു. കറുകുറ്റിയിൽ കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്കയുടെ (കെഎച്ച്എൻഎ) കേരള കോൺക്ലേവിൽ ആർഷദർശന പുരസ്കാരജേതാവ് ഡോ. എം.ലീലാവതിയെ പരിചയപ്പെടുത്തി പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കള്ള് ഉണ്ടാക്കിയാൽ ഇവിടെ സർവ സാമ്പത്തിക പുരോഗതിയും ഐശ്വര്യവും ഉണ്ടാകുമെന്നാണു കണ്ടെത്തൽ. അരുത് എന്നു പറയുന്നുവരോടൊന്നും എന്തെങ്കിലും സന്മനസ്സ് കാണിക്കാൻ ഇവർ തയാറാകുന്നില്ല – സി.രാധാകൃഷ്ണൻ പറഞ്ഞു.
പാലക്കാട് ∙ രഥോത്സവം കഴിഞ്ഞെങ്കിലും തിരഞ്ഞെടുപ്പുത്സവം കഴിയാത്തതിനാൽ കൽപാത്തിയിലെങ്ങും ആളും ആവേശവുമാണ്. തിങ്കളാഴ്ച രാവിലെ കലാശക്കൊട്ടിനു മുൻപ് അവസാന വോട്ടറുടെയും പിന്തുണ ഉറപ്പിക്കാൻ യുഡിഎഫ്, എൽഡിഎഫ് പ്രചാരണ വാഹനങ്ങൾ ഊടുവഴികളിലൂടെ ചീറിപ്പായുന്നു. യുവമോർച്ച സംസ്ഥാന അധ്യക്ഷൻ പ്രഫുൽ കൃഷ്ണന്റെ നേതൃത്വത്തിൽ ബിജെപിയുടെ സ്ക്വാഡ് പ്രവർത്തനം ഒരു വശത്ത്. ഇതിനിടയിലാണ് യുവമിഥുനങ്ങൾ കണ്ണിലുടക്കിയത്.
മലപ്പുറം∙ കേന്ദ്രസാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം രാജിവച്ചതുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തിൽ വിശദീകരണവുമായി പ്രശസ്ത സാഹിത്യകാരൻ സി. രാധാകൃഷ്ണൻ. കേന്ദ്ര സാഹിത്യ അക്കാദമിയുടെ സാഹിത്യോത്സവം ഉദ്ഘാടനം ചെയ്ത മന്ത്രി വളരെ അറിയപ്പെടുന്ന എഴുത്തുകാരനാണെന്ന് അക്കാദമിയുടെ പ്രസിഡന്റും അദ്ദേഹത്തെ
‘‘മലയാളം രാധാകൃഷ്ണനോട് സീമയില്ലാതെ കടപ്പെട്ടിരിക്കയാണ്.’’ ‘തീക്കടൽ കടഞ്ഞ് തിരുമധുരം’ എന്ന പുസ്തകത്തെക്കുറിച്ച് സംസാരിക്കവേ എം.കെ.ഹരികുമാർ പറഞ്ഞ ഈ വാക്യം എത്ര അർഥവത്താണെന്ന് മനസ്സിലാകുന്നത് സി. രാധാകൃഷ്ണൻ എന്ന പ്രതിഭയുടെ ജീവിതത്തെ അടുത്തറിയുമ്പോണ്. മൂർത്തീദേവി പുരസ്കാരം, കേന്ദ്ര – കേരള സാഹിത്യ
കൊച്ചി ∙ കേന്ദ്ര സാഹിത്യ അക്കാദമി രാഷ്ട്രീയവൽക്കരിക്കാനുള്ള നീക്കത്തിൽ പ്രതിഷേധിച്ചു നോവലിസ്റ്റ് സി.രാധാകൃഷ്ണൻ അക്കാദമി വിശിഷ്ടാംഗത്വം രാജിവച്ചു. രാജിക്കത്ത് അക്കാദമി സെക്രട്ടറി ഡോ.ശ്രീനിവാസ റാവുവിന് അയച്ചു. അക്കാദമിയുടെ സാഹിത്യോത്സവവും പ്രദർശനവും കേന്ദ്രമന്ത്രി ഉദ്ഘാടനം ചെയ്തതിൽ പ്രതിഷേധമറിയിച്ചാണു രാജി. സാഹിത്യവുമായി ബന്ധമുള്ളവർ മാത്രം സാഹിത്യോത്സവം ഉദ്ഘാടനം ചെയ്യുന്നതാണു കീഴ്വഴക്കം.
കൊച്ചി ∙ സാഹിത്യകാരൻ സി.രാധാകൃഷ്ണന് കേന്ദ്രസാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം രാജിവച്ച സംഭവത്തില്‍ പ്രതികരണവുമായി സാഹിത്യ അക്കാദമി. രാജി തെറ്റായ സന്ദേശം നല്‍കുന്നതാണെന്നും രാഷ്ട്രീയ ഇടപെടല്‍ നടന്നിട്ടില്ലെന്നും അക്കാദമി പ്രസ്താവനയിൽ പറഞ്ഞു. കേന്ദ്രമന്ത്രി അര്ജുന് റാം മേഘ്വാള് എഴുത്തുകാരന് കൂടിയാണെന്ന് സാഹിത്യ അക്കാദമി പ്രതികരണത്തില്‍ പറയുന്നു.
കൊച്ചി∙ പ്രമുഖ സാഹിത്യകാരന് സി.രാധാകൃഷ്ണന് കേന്ദ്രസാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം രാജി വച്ചു. രാജിക്കത്ത് അക്കാദമി സെക്രട്ടറിയ്ക്ക് അയച്ചു കൊടുത്തു. അക്കാദമി ഫെസ്റ്റിവല്‍ കേന്ദ്രമന്ത്രി ഉദ്ഘാടനം ചെയ്തതില്‍ പ്രതിഷേധിച്ചാണ് രാജി.
സർവപ്രപഞ്ചത്തിന്റെയും മാതൃത്വം എന്ന മഹാസങ്കൽപത്തിനു സാഷ്ടാംഗ പ്രണാമം! മുഴുപ്രപഞ്ചത്തിന്റെയും അമ്മയാണ് താൻ എന്ന തിരിച്ചറിവുണ്ടാകുന്ന ഒരു പെൺകുട്ടി. ഈ കാലങ്ങളിൽ ആ ഒറ്റക്കാരണം കൊണ്ട് തന്റെ സർവസാധാരണമായ ജീവിതപരിസരത്തിൽ അനുഭവിക്കേണ്ടിവരുന്ന എല്ലാ ദുരിതങ്ങളിലൂടെയും കടന്നുപോന്ന ഒരാൾ. ഏറെക്കാലത്തെ തപസ്സിലൂടെ പോലും കൈവരാത്ത ഈ അത്യസാധാരണ അവബോധം ജന്മസിദ്ധമാകുമ്പോൾ അത് സ്വയംഭൂ തന്നെ എന്നു തീർച്ചപ്പെടുന്നു.
കേരളത്തിലെ പാർട്ടിശരീരത്തിലെ വൻകുടലിനുള്ളിൽ ഒരു വിസർജ്യം പിടിവിടാതെ അള്ളിപ്പിടിച്ചിരിക്കാൻ തുടങ്ങിയിട്ടു പത്തുമുപ്പതു കൊല്ലങ്ങളായി. ആഗ്രഹിച്ചാൽപോലും, അതിനെ വിസർജിച്ചു കളയാനുള്ള ശാരീരികാരോഗ്യം പാർട്ടിക്കില്ല. ധാർമിക മസിലുകൾ അത്രയ്ക്കു ശോഷിച്ചു പ്രവർത്തന രഹിതമായി കഴിഞ്ഞു.
കോഴിക്കോട് ∙ ജനാധിപത്യം കറ പുരളാത്തതും വിഭാഗീയതയ്ക്ക് കീഴ്പ്പെടാത്തതുമാണെങ്കിൽ ക്ഷേമരാഷ്ട്രം സാധ്യമാണെന്ന് സാഹിത്യകാരൻ സി രാധാകൃഷ്ണൻ. യുവകലാസാഹിതി സംസ്ഥാന സമ്മേളനത്തിന്റെ
Results 1-10 of 28