Activate your premium subscription today
ഇതു വായിക്കുന്ന ചങ്ങാതി, നിങ്ങളാദ്യം കണ്ട സിനിമ ഓർമയുണ്ടോ? ആദ്യത്തെ മമ്മൂട്ടി? ആദ്യത്തെ മോഹൻലാൽ? ആദ്യത്തെ ഇടി കണ്ടു കിടുങ്ങിയത്? ആദ്യത്തെ തിരശ്ശീലത്തമാശ കേട്ടു പൊട്ടിച്ചിരിച്ചത്? ആദ്യത്തെ സങ്കടം കണ്ണിൽ പാട വീഴ്ത്തിയത്? ആദ്യത്തെ സിനിമാ തിയറ്റർ? ഇനി ചോദിക്കട്ടെ: നിങ്ങൾ ഒരിക്കൽ കണ്ടുകൊണ്ടിരുന്ന, ഇപ്പോഴില്ലാത്ത സിനിമാശാലകളുടെ ആ പട്ടികയിലെ അവസാനത്തെ തിയറ്റർ ഏതാണ്? നാളെ പൂട്ടാനിരിക്കുന്ന സിനിമാശാലയിൽനിന്ന് ഇന്നത്തെ ഒടുവിലത്തെ കളി കണ്ടിട്ടുണ്ടോ? ദ് ലാസ്റ്റ് ഷോ! സ്ക്രീനിലെ വെളിച്ചം അവസാനമായി കെട്ട ആ സിനിമാശാലയിൽനിന്ന് അവസാനത്തെ പ്രേക്ഷകനോ പ്രേക്ഷകയോ ആയി ഇറങ്ങിവന്നിട്ടുണ്ടോ? പിന്നിലേക്കു നോക്കാതെ നടന്നിട്ടുണ്ടോ? ആ മരണത്തിൽ കരച്ചിൽ വന്നിട്ടുണ്ടോ? നമ്മുടെയൊക്കെ ഓർമകളുടെ കൊട്ടകയിൽ ഇതിനകം എത്രയോ സിനിമകൾ അവസാന കളി തീർത്തിരിക്കുന്നു!
‘ഖസാക്കിന്റെ ഇതിഹാസ’ത്തിലേക്ക് അങ്ങനെയൊരു യാത്രയ്ക്കു മുതിരാൻ പാടില്ലാത്തൊരു പ്രായത്തിൽതന്നെ, ഇതു വായിക്കുന്ന പലരെയുംപോലെ, പോകുകയായിരുന്നു ഞാനും. പക്ഷേ, പിന്നീടു തോന്നി: ആരുടെയും കൗമാരത്തിൽ പാടില്ലാത്തതാവണം, ആദ്യ ഖസാക്ക്അനുഭവം. ദിക്കു തെറ്റിക്കുന്ന ഒരു കൊടുങ്കാടിലേക്കു നടന്നുപോവുന്നതുപോലെയാണത്. രതിയുടെ പെരുങ്കടലിലേക്കു കാലെടുത്തുവയ്ക്കുന്നതുപോലെയും. ഖസാക്കിനെ അറിയാൻ എന്നിട്ടുമെത്രയോ വൈകി. അറിഞ്ഞപ്പോഴോ...? ഖസാക്കിന്റെ ആദ്യവായനയിലൊന്നുമല്ല, പിന്നെയെപ്പോഴോ എനിക്കും തോന്നിയിട്ടുണ്ട്, ഇതിനു വേണ്ടിയാണോ ഞാൻ മറ്റു പുസ്തകങ്ങളെല്ലാം വായിച്ചതെന്ന്. ഹൃദയത്തിലേക്കു വിവർത്തനം ചെയ്ത സ്വകാര്യമായൊരു ദേ ജാവു! ആ ദേ ജാവുവിന്റെ ഒരു തുടർച്ച ഇപ്പോഴും തോന്നുന്നുണ്ട്. അതിന്റെയൊരു സർറിയൽ ഉന്മാദം. ഉള്ളതെന്നോ ഇല്ലാത്തതെന്നോ അറിയാത്ത, ഞാൻ വായിച്ചതാണോ അതോ എഴുതിയതാണോ ഖസാക്ക് എന്നുപോലും അറിയാത്ത, അതിനകത്താണോ പുറത്താണോ എന്ന് ഇപ്പോഴും വ്യക്തമാകാത്ത (ഈ വാചകം പൂർത്തിയാക്കുന്നതെങ്ങനെ?) ആദ്യം വിജയനെ കണ്ടതിന്റെയൊരു വിഷ്വൽ ഇപ്പോഴുമെന്റെ മനസ്സിലുണ്ട്. എന്റെ കോളജ് പഠനം കഴിഞ്ഞ വേള.
ഒരു രാത്രിയിൽനിന്നുവേണം ഒാർത്തുതുടങ്ങാൻ. മോഹൻലാലുമൊരുമിച്ചുള്ള എത്രയോ സൗഹൃദ രാപകലുകൾ കൈവന്നിട്ടും ആ രാത്രി എനിക്കു മറക്കാനാവില്ല. മലമ്പുഴയിലെ ഹോട്ടലിലായിരുന്നു ഞങ്ങൾ. രാത്രിയോടെയാണ് അന്നത്തെ ഷൂട്ടിങ് കഴിഞ്ഞത്. അധികം വൈകാതെ ഞാൻ ലാലിന്റെ മുറിയിലെത്തി. സാധാരണയായി കുറച്ചു പേരുള്ള കൂട്ടായ്മകളാവുമെങ്കിലും അന്നു ഞങ്ങൾ രണ്ടു പേരും മാത്രമായിരുന്നു. എങ്കിലെന്ത്? ആ രാത്രിക്കു ചിറകുകളുണ്ടായി. ഞങ്ങൾ സംസാരിച്ചുകൊണ്ടേയിരുന്നു. ലാലിന്റെ പാട്ടും സ്വപ്നവും കഥയും കേട്ടിരുന്നു. എഴുത്തിനെ, പ്രണയത്തെ, സംഗീതത്തെ, ചിത്രകലയെ, ശിൽപകലയെയൊക്കെ ഇത്രത്തോളം ആഴത്തിലറിയുന്ന ഒരാളെക്കേട്ട് ആ കേൾവിയിലാനന്ദിച്ചു. രണ്ടുപേർ മാത്രമുള്ള ഒരു ഒത്തുകൂടലിനെ ഇത്രയും മനോഹരമാക്കുന്ന മറ്റൊരു ചങ്ങാതി എനിക്കില്ല! രണ്ടു പേർ നേരത്തെ ഇങ്ങനെ മോണോലോഗിന്റെകൂടി ഉന്മാദാഘോഷമാക്കുന്ന മറ്റൊരാളെയും അറിയില്ല. എത്ര വലുതായാലും നിങ്ങൾ, നിങ്ങളെന്ന കുട്ടിയെ ഇപ്പോഴും സ്നേഹത്തോടെ സൂക്ഷിക്കുന്നുണ്ടോ? മോഹൻലാലിൽ ഇപ്പോഴും ആ കുട്ടിയുണ്ട്. ചില നേരങ്ങളിൽ, വാശിക്കാരനും കുസൃതിക്കാരനുമായ ആ പയ്യൻസ് അദ്ദേഹത്തിൽനിന്ന് ആർമാദത്തോടെ പുറത്തിറങ്ങാറുമുണ്ട്. ഞാൻ ആ കുട്ടിയെ ആ രാത്രിയിലും കണ്ടു!
ഒരിക്കൽ ഒരിടത്ത് രണ്ടു കുട്ടികൾ ഉണ്ടായിരുന്നു. അതേ ഒരിക്കൽ, അതേ ഒരിടത്ത് പഴയൊരു മതിലും ഉണ്ടായിരുന്നു. ആ മൂന്നു പേരുടെ കഥയാണിത്. അവരിൽ രണ്ടു പേർ ഒരുമിച്ചുകണ്ട ഒരേ സ്വപ്നത്തിന്റെ കഥയും. മൂന്നു പതിറ്റാണ്ടിലേറെയായി മാധ്യമജീവിതം തുടങ്ങിയിട്ട്. റിപ്പോർട്ടറായിരിക്കെ, പല തരത്തിലുള്ള വാർത്തകൾ എഴുതിയിട്ടുണ്ട്. ഇതുവരെ ചെയ്തതിൽ, ഇപ്പോഴും മനസ്സിൽ മായാതെനിൽക്കുന്ന ഹ്യൂമൻ ഇന്ററസ്റ്റ് സ്റ്റോറി ഏതാണെന്ന ചോദ്യം ജേണലിസം ക്ലാസുകളെടുക്കുമ്പോൾ പലപ്പോഴും കേട്ടിട്ടുണ്ട്. ഒരു കഥയിലൂടെ ആ ചോദ്യത്തിനു മറുപടി പറഞ്ഞിട്ടുമുണ്ട്. ആ മനുഷ്യകഥയോളം ആഴത്തിൽ മുറിവേൽപ്പിക്കുന്നതായി മറ്റൊന്നും ഞാൻ എഴുതിയിട്ടില്ല. അതു വായിച്ച എത്രയോ പേരെ അക്കഥ സങ്കടപ്പെടുത്തിയെന്നുമറിയാം. അതെഴുതിയിട്ടുതന്നെ മുപ്പതോളം വർഷമായി. അക്കാലത്ത് ഞാൻ തൃശൂരിൽ റിപ്പോർട്ടറാണ്; മലയാള മനോരമയിൽ. നഗരമധ്യത്തിലുള്ള തൃശൂർ പ്രസ് ക്ലബിൽ മിക്ക ദിവസവും പോകേണ്ടിവരും., പത്രസമ്മേളനം റിപ്പോർട്ട് ചെയ്യാൻ. ചാനൽ ക്യാമറകൾ എത്തിത്തുടങ്ങുന്നതിനു മുൻപുള്ള കാലം. പ്രസ് ക്ലബിലെത്തിയാൽ പത്രസമ്മേളനം കഴിഞ്ഞും കുറേ നേരം വാചകമടിച്ചുനിൽക്കാറുണ്ട്. അങ്ങനെ നിൽക്കുമ്പോഴാണ് മുന്നിലെ മതിലിനു ചാരെ രണ്ടു കുട്ടികളെ കാണുന്നത്. തെരുവു ബാല്യങ്ങളെന്ന് ഒറ്റ നോട്ടത്തിൽ അറിയാം. പക്ഷേ, വളരെ ഗൗരവത്തോടെ ആ മതിലിൽ അവരെന്തോ ചെയ്യുകയാണ്. പുറംലോകത്തെയൊക്കെ മറന്ന് ആ കുട്ടികൾ ആ മതിലിൽ എന്താണു ചെയ്യുന്നത്? ദിവസങ്ങളായി അവരെ നിരീക്ഷിച്ചപ്പോൾ, പിന്നീട് അവരോടുതന്നെ സംസാരിച്ചപ്പോൾ കാര്യം മനസ്സിലായി. ആ മതിലിൽ അവരൊരു വീടു പണിയുകയാണ് ! ഒരു സങ്കൽപഭവനം!! ഭൂമിക്കും ആകാശത്തിനുമിടയിൽ അവരൊരു സ്വപ്നത്തിന്റെ വീടു പണിതു വീടും ഉടുപ്പും ഭക്ഷണവും കയ്യെത്താത്ത യാഥാർഥ്യങ്ങളാണെന്നറിഞ്ഞ്, പാതയോരത്തു ജീവിക്കുന്ന ആ ചേട്ടനും അനിയനും പക്ഷേ സ്വപ്നത്തിൽ സമ്പന്നരായിരുന്നു. വിശപ്പിലും ഏകാന്തതയിലും ‘വയറു നിറയെ’ സ്വപ്നം കാണുന്നതുകൊണ്ടാകണം ജയനും അനിയൻ ഉണ്ണിയും ഈ മതിലിനെ വീടെന്നു സങ്കൽപ്പിച്ചുതുടങ്ങി. സങ്കൽപത്തിൽ നിറം ചാർത്താൻ തുടങ്ങി. അരികിൽ നിരത്തിലൂടെ ഇരമ്പിയ നഗരമാകട്ടെ, ആ സ്വപ്നഭവനത്തെയും അതിന്റെ ഉടമകളെയും കണ്ടതുമില്ല. സ്വാഭാവികം. മനോരമയിൽ എല്ലാ എഡിഷനിലും ഒന്നാം പേജിൽ പ്രസിദ്ധീകരിച്ച ആ സ്റ്റോറി ഇങ്ങനെയാണ് ഞാൻ തുടങ്ങിയത്:
ഈ പുസ്തകത്തിലുള്ള 50 സിനിമകളിൽ പത്മരാജൻ എന്ന പ്രതിഭാശാലിക്കൊപ്പം എന്റെയും ആറു സിനിമകൾ! ഹരി സ്നേഹപൂർവം ചേർത്തതാണോ? അറിയില്ല. എങ്കിലും, അന്നെഴുതിയ വാക്കുകളൊന്നും വൃഥാവിലായില്ല എന്നു തോന്നി, ഹരിയെപ്പോലൊരാളുടെ നിരീക്ഷണത്തിൽ അതു വന്നപ്പോൾ...
മലയാള മനോരമ ലീഡർ റൈറ്റർ കെ.ഹരികൃഷ്ണൻ ഒരേ ദിവസം പ്രഖ്യാപിച്ച രണ്ട് മാധ്യമപുരസ്കാരങ്ങളുടെ നിറവിൽ. മികച്ച മുഖപ്രസംഗത്തിനാണ് ഈ രണ്ടു പുരസ്കാരങ്ങളും. കേരള മീഡിയ അക്കാദമിയുടെ വി.കരുണാകരൻ നമ്പ്യാർ അവാർഡും ...
കൊച്ചി ∙ കേരള മീഡിയ അക്കാദമിയുടെ മാധ്യമ ഗവേഷക ഫെലോഷിപ്പുകൾ പ്രഖ്യാപിച്ചു. സൂക്ഷ്മ ഗവേഷക ഫെലോഷിപ് (ഒരു ലക്ഷം രൂപ) മലയാള മനോരമ ലീഡർ റൈറ്റർ കെ. ഹരികൃഷ്ണനും മാതൃഭൂമി സീനിയർ സ്റ്റാഫ് റിപ്പോർട്ടർ ... K Harikrishnan, VR Jyothish, G Ragesh, Media Academy Fellowship
കഥ മാത്രം കടലെടുത്തില്ല- ധനുഷ്കോടി യാത്ര ധനുഷ്കോടിയിലേക്കായതു കാലേ നിശ്ചയിച്ചതായിരുന്നില്ല. തലേന്നു രാവിലെ കാറിൽ കയറിയപ്പോഴെടുത്ത തീരുമാനം. ഒരു പകലും രാത്രിയും നീണ്ട യാത്രയിൽ ദീർഘമായ വഴി നീളെ കണ്ട കാഴ്ചയും കേട്ട മൊഴിയും കൊണ്ട വെയിലും ഈ എഴുത്തിൽനിന്ന് ഒറ്റ കാഴ്ചകൊണ്ട് ധനുഷ്കോടി
ഇരുപതിലേറെ വർഷം മുൻപ്. മലയാള മനോരമയിൽ എന്റെ തൃശൂർക്കാലം. അടുത്ത സുഹൃത്തായിരുന്നു അന്ന് രാവുണ്ണി. തേക്കിൻകാട് മൈതാനത്തിരുന്ന്, ഒരു മൂവന്തിയിൽ അച്ഛൻകഥ എന്നോടു പറഞ്ഞശേഷം രാവുണ്ണി ചോദിച്ചു.
Results 1-10 of 11