Activate your premium subscription today
അങ്കമാലി ∙ എലപ്പുള്ളിയിൽ ബ്രൂവറി സ്ഥാപിക്കാനുള്ള സർക്കാർ നീക്കത്തെ രൂക്ഷമായി വിമർശിച്ച് നോവലിസ്റ്റ് സി.രാധാകൃഷ്ണൻ. ‘കേരളമെന്ന ഭൂമിയുടെ തൊലിയും മാറും കുത്തിക്കീറി ഉള്ള ചോരയുടെ, ശുദ്ധജലത്തിന്റെ തുള്ളി വരെ ഊറ്റിയെടുത്തു കള്ളു വാറ്റിയാൽ നാളെ നാടില്ലാത്ത അവസ്ഥയിലേക്ക് എത്തും. ഭരിക്കുന്നവരോടു പറഞ്ഞിട്ടു കാര്യമുണ്ടെന്നു തോന്നുന്നില്ല. എന്റെ 86–ാം വയസ്സിലെ ബുദ്ധികൊണ്ട് ഇതു മനസ്സിലാകുന്നില്ല’ – രാധാകൃഷ്ണൻ പറഞ്ഞു. കറുകുറ്റിയിൽ കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്കയുടെ (കെഎച്ച്എൻഎ) കേരള കോൺക്ലേവിൽ ആർഷദർശന പുരസ്കാരജേതാവ് ഡോ. എം.ലീലാവതിയെ പരിചയപ്പെടുത്തി പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കള്ള് ഉണ്ടാക്കിയാൽ ഇവിടെ സർവ സാമ്പത്തിക പുരോഗതിയും ഐശ്വര്യവും ഉണ്ടാകുമെന്നാണു കണ്ടെത്തൽ. അരുത് എന്നു പറയുന്നുവരോടൊന്നും എന്തെങ്കിലും സന്മനസ്സ് കാണിക്കാൻ ഇവർ തയാറാകുന്നില്ല – സി.രാധാകൃഷ്ണൻ പറഞ്ഞു.
തിരുവനന്തപുരം∙ രണ്ടാമത് പ്രിയദർശിനി സാഹിത്യ പുരസ്കാരം (2024) പ്രശസ്ത നിരൂപക പ്രഫ. എം.ലീലാവതിക്ക്. ഒരു ലക്ഷം രൂപയും ശിൽപവും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്കാരം. മലയാള സാഹിത്യത്തിനു നൽകിയിട്ടുള്ള സംഭാവനകൾ മുൻനിർത്തിയാണ് എം.ലീലാവതിക്കു പുരസ്കാരം നൽകുന്നതെന്ന് പ്രിയദർശിനി പബ്ലിക്കേഷൻസ് ചെയർമാൻ കെ.സുധാകരൻ എംപി പറഞ്ഞു. മുൻ സാഹിത്യ അക്കാദമി ചെയർമാൻ പെരുമ്പടവം ശ്രീധരൻ ചെയർമാനും സാഹിത്യ
കേരളത്തിലെ ഏറ്റവും വലിയ മനുഷ്യാവകാശലംഘനങ്ങളിലൊന്ന് ആശുപത്രികളിൽ രോഗികൾക്കു രാത്രി കാവലിരിക്കുന്ന ബന്ധുക്കളോട് അധികൃതർ ചെയ്യുന്നതാണ്. നിശ്ശബ്ദമായി നടക്കുന്ന തിന്മയാണിത്. രോഗിയുടെ ബന്ധുക്കൾ വരാന്തയിലോ കോണിയുടെ ചുവട്ടിലോ ഇരുന്നു നേരം വെളുപ്പിച്ചുകൊള്ളണം എന്നാണു ഭൂരിഭാഗം ആശുപത്രിക്കാരുടെയും മനോഭാവം. ഈ മനോഭാവത്തിനുപിന്നിൽ തികഞ്ഞ അപരിഷ്കൃത മനസ്സാണുള്ളത് എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ.
കളമശേരി ∙ പ്രശസ്ത നിരൂപക പ്രഫ. എം. ലീലാവതി 97–ാം വയസ്സിൽ 5 മിനിറ്റ് കൊണ്ട് ഒരു ഗാനമെഴുതി, വയനാട്ടിലെ യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധിക്കായിരുന്നു ഈ ഗാനം. ‘പ്രിയങ്കരി ജയിപ്പൂതാക’ എന്ന വഞ്ചിപ്പാട്ടു ശൈലിയിലെഴുതിയ ഗാനം തിരഞ്ഞെടുപ്പിന്റെ ആവേശം കൂടി നിറച്ച് കേരളപുരം ശ്രീകുമാർ ചിട്ടപ്പെടുത്തി പാടി
കളമശേരി ∙ തിരിമുറിയാതെ പെയ്ത കനത്ത മഴയിൽ മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരി ഡോ.എം.ലീലാവതിയുടെ വീടിനകത്തും വെള്ളം കയറി. ഡോ.ലീലാവതിയെ സമീപത്തു താമസിക്കുന്ന മകൻ വിനയകുമാറിന്റെ വീട്ടിലേക്കു മാറ്റി. ഇരുനില വീടിന്റെ താഴത്തെ നിലയിൽ 2 അടിയോളം വെള്ളം കയറി. എഴുത്തുമുറിയിലും കിടപ്പുമുറിയിലുമെല്ലാം വെള്ളം നിറഞ്ഞു. ഡോ.ലീലാവതി കരുതലോടെ സൂക്ഷിച്ചിരുന്ന വിലപിടിപ്പുള്ള പുസ്തകങ്ങളും ടെലിഫോൺ ഡയറക്ടറിയും മറ്റും നനഞ്ഞു കുതിർന്നു. തൃക്കാക്കര പൈപ് ലൈൻ റോഡിലാണു ടീച്ചറുടെ വസതിയായ ‘ഉജ്വൽ.’
കൊച്ചി∙ കനത്ത മഴയിൽ വീട്ടിലേക്ക് വെള്ളം കയറി പുസ്തകങ്ങൾ നശിച്ച ദുഃഖത്തിൽ എഴുത്തുകാരി എം.ലീലാവതി. പുസ്തകങ്ങൾക്കൊപ്പം ഫോൺനമ്പരുകൾ എഴുതി വച്ചിരുന്ന ഡയറിയും നശിച്ചു. തൃക്കാക്കര പൈപ്പ് ലൈൻ റോഡിലുള്ള വീടിന്റെ താഴത്തെ നിലയിലാണ് വെള്ളം കയറിയത്. താഴ്ന്ന പ്രദേശത്താണ് വീട്. 2019ലും വീട്ടിൽ വെള്ളം
കൊച്ചി∙ നഗരത്തിൽ പെയ്ത കനത്ത മഴയെ തുടർന്ന് പ്രശസ്ത എഴുത്തുകാരി എം. ലീലാവതിയുടെ വീട്ടിൽ വെള്ളം കയറി പുസ്തകങ്ങൾ നശിച്ചു. രാവിലെ ആരംഭിച്ച മഴയ്ക്കു പിന്നാലെ ടീച്ചർ താമസിക്കുന്ന തൃക്കാക്കര പൈപ്പ് ലൈന് റോഡിലുള്ള വീടിന്റെ താഴത്തെ നിലയിൽ വെള്ളം കയറുകയായിരുന്നു.
തിരുവനന്തപുരം ∙ കേരള ഗാനത്തിനായി കേരള സാഹിത്യ അക്കാദമി തന്നെക്കൊണ്ടു നിർബന്ധിച്ച് പാട്ട് എഴുതിപ്പിച്ച ശേഷം ഒരുവാക്കു പോലും പറയാതെ നിരസിച്ചെന്നു ഗാനരചയിതാവ് ശ്രീകുമാരൻ തമ്പി ആരോപിച്ചു. പാട്ടു സ്വീകരിക്കുന്നില്ലെങ്കിൽ അറിയിക്കാനുള്ള ബാധ്യത അക്കാദമിക്കുണ്ടെന്നു പറഞ്ഞ അദ്ദേഹം അക്കാദമി പ്രസിഡന്റ് കെ.സച്ചിദാനന്ദനെ രൂക്ഷമായി വിമർശിച്ചു. സാഹിത്യോത്സവത്തിലെ പ്രഭാഷണത്തിനു ലഭിച്ച പ്രതിഫലത്തെച്ചൊല്ലി കവി ബാലചന്ദ്രൻ ചുള്ളിക്കാട് ഉയർത്തിയ വിമർശനത്തിനു പിന്നാലെയാണു ശ്രീകുമാരൻ തമ്പിയും അക്കാദമിക്കെതിരെ രംഗത്തുവന്നത്.
തിരുവനന്തപുരം∙ ഒഎന്വി സാഹിത്യ പുരസ്കാരം ഡോ.എം. ലീലാവതിക്ക്. സാഹിത്യ നിരൂപണത്തിന് നല്കിയ സമഗ്ര സംഭാവനയ്ക്കാണ് അംഗീകാരം. മൂന്ന് ലക്ഷം രൂപയും പ്രശസ്തി പത്രവും ശില്പ്പവും അടങ്ങുന്നതാണ് പുരസ്കാരം... Dr.M.Leelavathi, ONV Literary Award
Results 1-10 of 19