Activate your premium subscription today
നൈനിറ്റാളിലെ മഞ്ഞുറഞ്ഞ താഴ്വരയിൽ വിമലയ്ക്ക് കൂട്ട് ഓർമകളാണ്. കാത്തിരിപ്പിന് കനം കൂടിയപ്പോൾ പ്രതീക്ഷകൾ ചിറകുകൾ പോലുമല്ലാതായി. എങ്ങനെ ജീവിക്കാനും എല്ലാ സ്വാതന്ത്ര്യവുമുണ്ടായിരുന്നു. എന്നാലും വിഫലമായൊരു പ്രതീക്ഷയിൽ മനസ്സിനെ കുരുക്കി, ശരീരത്തെ അവഗണിച്ച് കാത്തിരുന്നു; വരും വരാതിരിക്കില്ല എന്ന ലഹരി
അന്തരിച്ച മലയാളത്തിന്റെ മഹാ സാഹിത്യകാരൻ എംടി. വാസുദേവൻ നായരോടുള്ള ആദര സൂചകമായി റിയാദ് 'ചില്ല'യുടെ 'എന്റെ വായന' ജനുവരി ലക്കം 'എംടി സ്മൃതി, കൃതി' എന്ന തലക്കെട്ടിൽ അദ്ദേഹത്തിന്റെ കഥകൾ വായിച്ചും, ഡോക്യൂമെന്ററിയും, സിനിമകളും കണ്ടും ആഘോഷിച്ചു.
പീച്ചി ∙ മലയാള സിനിമയിലെ ക്ലാസിക്കുകളിലൊന്നായ ‘ഒരു വടക്കൻ വീരഗാഥ’ വീണ്ടും റിലീസ് ചെയ്യുമ്പോൾ ചിത്രത്തിലെ 2 ഗാനങ്ങളിൽ ഭൂരിഭാഗവും ചിത്രീകരിച്ച ദിവസങ്ങളെക്കുറിച്ച് ഓർത്തെടുക്കുകയാണ് പീച്ചി സ്വദേശികൾ. ചിത്രത്തിലെ 2 ഗാനരംഗങ്ങളാണു പീച്ചിയിൽ ഷൂട്ട് ചെയ്തത്. ‘ഉണ്ണി ഗണപതി’ എന്നു തുടങ്ങുന്ന ഗാനത്തിലെ മാസ്റ്റർ വിനീത് – ബേബി ജോമോൾ എന്നിവരുടെ കഥാപാത്രങ്ങളുടെ വിവാഹത്തിന്റെ ഘോഷയാത്രയും ‘കളരി വിളക്ക്’ എന്നീ ഗാനങ്ങളുടെ ഭാഗങ്ങളുമാണു പീച്ചിയിൽ ചിത്രീകരിച്ചത്.
പൊന്നാനി ∙ എംടിക്ക് ഏറ്റവും പ്രിയപ്പെട്ട നിളയുടെ തീരത്ത് പൊന്നാനി നഗരസഭ ‘എംടി സ്ക്വയർ’ ഒരുക്കുന്നു. നിളയൊഴുകുന്ന വഴിയോരം ഇനി പൊന്നാനിയിലെ എംടി സ്ക്വയറാണ്. കർമ റോഡിനരികിലായി ഓപ്പൺ സ്റ്റേജ് നിർമിച്ച് സാംസ്കാരിക പരിപാടികൾക്കായി നഗരസഭ ‘എംടി സ്ക്വയർ’ വിട്ടു നൽകും. സാഹിത്യ ചർച്ചകൾക്കും അനുസ്മരണ
എംടി വാസുദേവൻ നായരുടെ തിരക്കഥയിൽ മമ്മൂട്ടി അഭിനയിച്ച് ചരിത്രം തിരുത്തിക്കുറിച്ച ‘ഒരു വടക്കൻ വീരഗാഥ’ എന്ന സിനിമ റീ-റിലീസിനൊരുങ്ങുകയാണ്. വടക്കൻ പാട്ടുകളിൽ ആരോമൽ ചേകവരുടെ നെഞ്ചിൽ കത്തി താഴ്ത്തി ചതിച്ചു കൊന്ന ഉണ്ണിയാർച്ചയുടെ മുറച്ചെറുക്കനായ ചതിയൻ ചന്തു എങ്ങനെ എംടി വാസുദേവൻ നായരുടെ തിരക്കഥയിൽ നായകനായി എന്ന് പറയുകയാണ് മമ്മൂട്ടി. മമ്മൂട്ടി കമ്പനിയുടെ യൂട്യൂബ് ചാനലിൽ രമേശ് പിഷാരടിയുമായി നടത്തിയ സംഭാഷണത്തിലാണ് താൻ എങ്ങനെ ചതിയൻ ചന്തുവായി അഭിനയിച്ചെന്നും ചന്തു എങ്ങനെ വീരപരിവേഷമുള്ള യോദ്ധാവായി ജനങ്ങളുടെ ഉള്ളിൽ കുടിയേറി എന്നുമുള്ള കഥകൾ മമ്മൂട്ടി തുറന്നു പറയുന്നത്.
‘ശേഷമെന്തുണ്ട് കയ്യിൽ? പുരഞ്ചയമായി തുടങ്ങി സൗഭദ്രമെന്നു തോന്നിപ്പിക്കുന്ന ആ പഴയ പുത്തൂരമടവോ? അതോ പരിചയ്ക്ക് മണ്ണുവാരി കണ്ണിലെറിഞ്ഞ് ചതിച്ചുവെട്ടുന്ന കുറുപ്പൻമാരുടെ പുതിയ അടവോ? ചന്തുവിനെ തോൽപിക്കാൻ നിങ്ങൾക്കാവില്ല മക്കളേ... ...അംഗബലം കൊണ്ടും ആയുധബലംകൊണ്ടും ചന്തുവിനെ തോൽപിക്കാൻ ആണായിപ്പിറന്നവർ ആരുമില്ല...’’ അമർഷത്തിന്റെയും പകയുടെയും പ്രതികാരത്തിന്റെയും തീപ്പൊരി ചിതറുന്ന വാക്പോര്. എം.ടി.വാസുദേവൻനായരുടെ തൂലികത്തുമ്പിൽനിന്നു വെള്ളിത്തിരയിലേക്ക് വന്നത് തീപ്പൊരികളാണ്. മികച്ച തിരക്കഥയ്ക്കുള്ള ദേശീയ പുരസ്കാരം മലയാളത്തിന്റെ എംടിയുടെ കൈകളിലേക്ക് വന്നത് ഒരു വടക്കൻ വീരഗാഥയിലൂടെയാണ്. ചന്തു പ്രേക്ഷകരിലേക്ക് വീണ്ടും വരികയാണ്. 4കെ ദൃശ്യമികവോടെ, തെളിവാർന്ന ശബ്ദമികവോടെ 36 വർഷങ്ങൾക്കുശേഷം വടക്കൻവീരഗാഥ വെള്ളിത്തിരയിലെത്തുമ്പോൾ മലയാളികളുടെ ഇടനെഞ്ചു പിടയ്ക്കുകയാണ്. എംടി മാഞ്ഞുപോയിരിക്കുന്നു. ഫെബ്രുവരി ഏഴിന് തീയറ്ററുകളിൽ ചന്തുവിന്റെ വാൾമുന പ്രകമ്പനം കൊള്ളിക്കുന്ന ശബ്ദം അകലങ്ങളിൽ എവിടെയോ ഇരുന്ന് അദ്ദേഹം അറിയുമായിരിക്കും. ഹരിഹരൻ എന്ന ഇതിഹാസ സംവിധായകനും എംടിയെന്ന അതുല്യതിരക്കഥാകൃത്തും ഒരുക്കിയ ‘ഒരു വടക്കൻ വീരഗാഥ’
മനാമ∙ കേരള സോഷ്യൽ ആൻഡ് കൾച്ചറൽ അസോസിയേഷൻ (കെഎസ്സിഎ) എം.ടി വാസുദേവൻ നായർ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. കെഎസ്സിഎ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ബഹ്റൈൻ മാധ്യമ, സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു. രാജി ഉണ്ണികൃഷ്ണൻ, എസ്.വി. ബഷീർ, രാജീവ് വെള്ളിക്കോത്ത്, പി.പി. സുരേഷ് എന്നിവർ എംടിയെ അനുസ്മരിച്ചു
വേൾഡ് മലയാളി ഫെഡറേഷന്റെ (ഡബ്ല്യുഎംഎഫ്) നേതൃത്വത്തിൽ എം.ടി വാസുദേവൻ നായരെ അനുസ്മരിച്ചു.
കോഴിക്കോട് ∙ ഈ രാത്രി സിത്താരയുടെ പടികയറി പത്മവിഭൂഷൺ പുരസ്കാര വാർത്തയെത്തുമ്പോൾ അകത്തെ കസേരയിൽ ചാഞ്ഞിരുന്ന് ചെറുതായൊന്നു മന്ദഹസിക്കാൻ അദ്ദേഹമില്ല. മലയാളത്തിന്റെ പ്രിയപ്പെട്ട എംടി.എം.ടി.വാസുദേവൻനായർ ഓർമയായി കൃത്യം ഒരു മാസം തികയുന്ന ദിവസമായിരുന്നു ഇന്നലെ. മരണാനന്തര ബഹുമതിയായി പത്മവിഭൂഷൺ നൽകുമെന്ന
സിറ്റൗട്ടിന്റെ മുന്നിലേക്ക് ഞങ്ങൾ നടന്നെത്തുമ്പോൾ എംടി സാർ തല ചരിച്ചൊന്ന് നോക്കി. ആദ്യം രാജേഷിനെയും പിന്നെ എന്നെയും കണ്ടു. വിനയപൂർവം തൊഴുത് ഞാൻ നമസ്കാരം പറഞ്ഞു. അദ്ദേഹം ഒന്നുപുഞ്ചിരിച്ചു. ചുണ്ടുകോട്ടിയുള്ള ആ വിഖ്യാതചിരി.
Results 1-10 of 404