Activate your premium subscription today
‘ഖസാക്കിന്റെ ഇതിഹാസ’ത്തിലേക്ക് അങ്ങനെയൊരു യാത്രയ്ക്കു മുതിരാൻ പാടില്ലാത്തൊരു പ്രായത്തിൽതന്നെ, ഇതു വായിക്കുന്ന പലരെയുംപോലെ, പോകുകയായിരുന്നു ഞാനും. പക്ഷേ, പിന്നീടു തോന്നി: ആരുടെയും കൗമാരത്തിൽ പാടില്ലാത്തതാവണം, ആദ്യ ഖസാക്ക്അനുഭവം. ദിക്കു തെറ്റിക്കുന്ന ഒരു കൊടുങ്കാടിലേക്കു നടന്നുപോവുന്നതുപോലെയാണത്. രതിയുടെ പെരുങ്കടലിലേക്കു കാലെടുത്തുവയ്ക്കുന്നതുപോലെയും. ഖസാക്കിനെ അറിയാൻ എന്നിട്ടുമെത്രയോ വൈകി. അറിഞ്ഞപ്പോഴോ...? ഖസാക്കിന്റെ ആദ്യവായനയിലൊന്നുമല്ല, പിന്നെയെപ്പോഴോ എനിക്കും തോന്നിയിട്ടുണ്ട്, ഇതിനു വേണ്ടിയാണോ ഞാൻ മറ്റു പുസ്തകങ്ങളെല്ലാം വായിച്ചതെന്ന്. ഹൃദയത്തിലേക്കു വിവർത്തനം ചെയ്ത സ്വകാര്യമായൊരു ദേ ജാവു! ആ ദേ ജാവുവിന്റെ ഒരു തുടർച്ച ഇപ്പോഴും തോന്നുന്നുണ്ട്. അതിന്റെയൊരു സർറിയൽ ഉന്മാദം. ഉള്ളതെന്നോ ഇല്ലാത്തതെന്നോ അറിയാത്ത, ഞാൻ വായിച്ചതാണോ അതോ എഴുതിയതാണോ ഖസാക്ക് എന്നുപോലും അറിയാത്ത, അതിനകത്താണോ പുറത്താണോ എന്ന് ഇപ്പോഴും വ്യക്തമാകാത്ത (ഈ വാചകം പൂർത്തിയാക്കുന്നതെങ്ങനെ?) ആദ്യം വിജയനെ കണ്ടതിന്റെയൊരു വിഷ്വൽ ഇപ്പോഴുമെന്റെ മനസ്സിലുണ്ട്. എന്റെ കോളജ് പഠനം കഴിഞ്ഞ വേള.
ഗ്രാമീണജീവിതാന്തരീക്ഷത്തിൽ ശുദ്ധവായുവിനോടൊപ്പം ഐതിഹ്യങ്ങളും കലർന്നിട്ടുണ്ട്. ആ ഐതിഹ്യങ്ങൾ ഗ്രാമീണജീവിതങ്ങളെ പൊതുവിൽ ഏറെ സ്വാധീനിക്കുന്നു. സാഹിത്യത്തിലും ഐതിഹ്യങ്ങൾക്കു ചെറുതല്ലാത്ത പ്രാധാന്യമുണ്ട്. അതു സാഹിത്യത്തിനു കൂടുതൽ ഗഹനത നൽകുന്നു. ഒ.വി.വിജയന്റെ ‘ഖസാക്കിന്റെ ഇതിഹാസം’ തന്നെ ഉദാഹരണമാക്കാം. വായിച്ചവരെല്ലാം പറയും ഖസാക്കിന്റെ ഇതിഹാസം ഏറെ വശ്യത തുളുമ്പുന്നതാണെന്ന്. എത്ര ആവർത്തിച്ചു വായിച്ചാലും മതിവരാത്ത വശ്യത. അതിനു നിദാനമാകുന്നത്, ഖസാക്ക് എന്ന ഗ്രാമത്തിന്റെ അന്തരീക്ഷത്തിൽ കഥയുടെ ഭാഗമായി അദ്ദേഹം പരാമർശിക്കുന്ന പലതരം ഐതിഹ്യങ്ങളാണ്. ഐതിഹ്യങ്ങൾ ലോകജീവിതത്തിലും സാഹിത്യത്തിലും നാം വിചാരിക്കുന്നതിലധികം സ്വാധീനം ചെലുത്തുന്നു.
ഒരു ഇരുട്ടു ജനിക്കുന്നു. അതു സഹനീയമായ ഒരു താപമുണ്ടാക്കുന്നു. ഇരുട്ടു വീഴ്ത്തിയ നിഴല്പ്പാടുകളില്, മുറിവുകളില് ആ താപം പറ്റിപ്പിടിക്കുന്നു. പൊടുന്നനെ അവ നിഴലുകളെ ജീവിപ്പിക്കുകയും മുറിവുകളെ സുഖപ്പെടുത്തുകയും ചെയ്യുന്നു. ഒ.വി.വിജയന് എനിക്ക് അത്തരമൊരു താപമാണ്. നിശ്ചിത ഇടവേളകളില് ഈ താപം എന്റെ
പൊള്ളുന്ന വെയിലേറ്റ് തിളച്ചുപതഞ്ഞ് ഒഴുകുകയാണ് നിസാമിന്റെ ഇരട്ടനഗരങ്ങൾ. കാലങ്ങളായി വീശിയടിക്കുന്ന പൊടിയും പുകയും. അതിൽ വിയർത്തുകുളിച്ച് തിരക്കിട്ടോടുന്നവർ. പല വഴികളിലേക്കു ചിതറിത്തെറിച്ചു പോകുന്നവർ...മനുഷ്യജന്മങ്ങൾ. അവർക്കു നടുവിൽ, പൊരിവെയിലിൽ എന്തു ചെയ്യണമെന്നറിയാതെ കാത്തു നിൽക്കുകയാണ്. ഇതാ, കയ്യിലൊരു വിലാസമുണ്ട്. പക്ഷേ ആ വിലാസത്തിന് 30 വർഷം പഴക്കമുണ്ട്. ഊഹമില്ലാത്ത ലക്ഷ്യത്തിലേക്കു ഇറങ്ങിത്തിരിക്കുന്ന ഓരോ യാത്രയിലും കാത്തിരിക്കുന്നത് ഇതിഹാസതുല്യമായ അനുഭവങ്ങളായിരിക്കും. അത്തരമൊരു ലക്ഷ്യത്തിലേക്കാണ് ഈ യാത്രയും.
സ്നേഹവും പാപവും തേഞ്ഞുതേഞ്ഞില്ലാതാവുന്ന വർഷങ്ങൾ, അനന്തമായ കാലത്തിന്റെ അനാസക്തി. ഒ.വി. വിജയൻ ഇല്ലാതെ കഴിഞ്ഞുപോയ രണ്ടു പതിറ്റാണ്ടുകളും അതേ. അതിനു മുമ്പുള്ള അനന്ത വർഷങ്ങൾ. ഇനി വരാനിരിക്കുന്നവയോ ? ഇതിഹാസം തന്നെ മറിച്ചുനോക്കാം. നേർത്ത മുന കൊണ്ട് കുറിച്ച നേർത്ത സുഭഗമായ കയ്യൊപ്പ്. രവി പേനയെടുത്ത് അതിന്റെ
കേരള നിയമസഭയുടെ രാജ്യാന്തര പുസ്തകോത്സവത്തിൽ (കെഎൽഐബിഎഫ്) പങ്കെടുത്തുകൊണ്ട് നോവലിസ്റ്റ് എം.മുകുന്ദൻ പറഞ്ഞു, ‘ഇത് വായനയുടെ വസന്തകാലമാണ്. ഇൻസ്റ്റഗ്രാം കാലം പുതിയ തലമുറയുടേതു മാത്രമല്ല, പഴയ തലമുറയിൽപ്പെട്ട എഴുത്തുകാരും ശ്രദ്ധ നേടുന്നു’
മലയാള സാഹിത്യത്തെ സംബന്ധിച്ചിടത്തോളം നിർണായകമായ നിമിഷങ്ങളെ അടയാളപ്പെടുത്തിയ വർഷമായിരുന്നു 2024. കൃതികളുടെ പ്രസിദ്ധീകരണം മാത്രമല്ല, മലയാളത്തിലെ പ്രധാനപ്പെട്ട ചില കൃതികളുടെ സുപ്രധാന പ്രസിദ്ധീകരണ വാർഷികങ്ങളും ഈ വർഷം ആഘോഷിച്ചു.
തിരുവനന്തപുരം∙ മലയാള മനോരമ നവംബർ 1,2,3 തീയതികളിൽ കോഴിക്കോട് നടത്തുന്ന സാഹിത്യ സാംസ്കാരിക ഉത്സവമായ ‘ഹോർത്തൂസിന്’ മുന്നോടിയായി ജില്ലകളിലൂടെ നടത്തുന്ന അക്ഷരപ്രയാണത്തിന് ജില്ലയിലെ നാലിടങ്ങളിൽ ഹൃദ്യമായ വരവേൽപ്.ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലം,പ്രഫ.എൻ.കൃഷ്ണപിള്ള ഫൗണ്ടേഷൻ,കേരള സർവകലാശാല ഇൻസ്റ്റിറ്റ്യൂട്ട്
കവിയും നോവലിസ്റ്റും കഥാകൃത്തുമായ കരുണാകരന്റെ വേറിട്ടൊരു വായനാനുഭവം നൽകുന്ന പുതിയ നോവലാണ് കേട്ടെഴുത്തുകാരി. പ്രശസ്ത സാഹിത്യകാരനും കാർട്ടൂണിസ്റ്റുമായ ഒ. വി. വിജയന്റെ ജീവിതത്തിനു മുൻപും ശേഷവും അദ്ദേഹത്തിന്റെ ജീവിതവുമായി ബന്ധപ്പെട്ടുനടന്ന കാര്യങ്ങളാണ് ഇതിൽ പ്രതിപാദ്യം.
അധ്യാപകനായി ജോലി ചെയ്തുവരികയായിരുന്നു ഒ.വി.വിജയൻ അക്കാലത്ത്. 1955ൽ കോഴിക്കോട്ടെ മലബാർ ക്രിസ്ത്യൻ കോളജിലെ അവസാനമാസങ്ങൾ. മലബാർ ജില്ലാ ബോർഡ് അധ്യക്ഷൻ പി.ടി.ഭാസ്കരപ്പണിക്കരും ഒ.വി.വിജയനും കോഴിക്കോടിനു വെളിയിലുള്ള പെരുവയൽ എന്ന സ്ഥലത്ത് ഒരധ്യാപകയോഗത്തിൽ പ്രസംഗിച്ച് കോഴിക്കോട് നഗരത്തിലേക്കു മടങ്ങുകയാണ്. ആയിടയ്ക്കാണ് വിജയന്റെ നീണ്ടകഥ ‘ഒരു യുദ്ധത്തിന്റെ ആരംഭം’ മാതൃഭൂമി വാരികയിൽ അച്ചടിച്ചുവന്നത്. പെരുവയലിൽനിന്നുള്ള മടക്കയാത്രയിൽ ഭാസ്കരപ്പണിക്കർ ആ കഥ പരാമർശിച്ചു; ‘വിജയന്റെ കഥ നന്നായിട്ടുണ്ട്. പക്ഷേ, ഇത്തിരീംകൂടി ഇങ്കുലാബുള്ള എന്തെങ്കിലുമൊന്ന് ഇനി എഴുതൂ.’
Results 1-10 of 40